വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • pe അധ്യാ. 6 പേ. 57-68
  • യേശുക്രിസ്‌തു—ദൈവത്താൽ അയയ്‌ക്കപ്പെട്ടവനോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശുക്രിസ്‌തു—ദൈവത്താൽ അയയ്‌ക്കപ്പെട്ടവനോ?
  • നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അവൻ മുമ്പു ജീവി​ച്ചി​രു​ന്നു
  • ഭൂമി​യി​ലെ അവന്റെ ജീവിതം
  • അവൻ ഭൂമി​യി​ലേക്കു വന്നതിന്റെ കാരണം
  • അവൻ തന്റെ ജീവനെ ഒരു മറുവി​ല​യാ​യി കൊടു​ത്തു
  • യേശു അത്ഭുതങ്ങൾ ചെയ്‌ത​തി​ന്റെ കാരണം
  • ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി
  • മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • യേശുക്രിസ്‌തു ആരാണ്‌?
    2005 വീക്ഷാഗോപുരം
  • മറുവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • യേശു​ക്രി​സ്‌തു ആരാണ്‌?
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
pe അധ്യാ. 6 പേ. 57-68

അധ്യായം 6

യേശു​ക്രി​സ്‌തു—ദൈവ​ത്താൽ അയയ്‌ക്ക​പ്പെ​ട്ട​വ​നോ?

1, 2. (എ) യേശു​ക്രി​സ്‌തു ഒരു യഥാർഥ വ്യക്തി ആയിരു​ന്നു​വെന്ന്‌ എന്തു തെളി​വുണ്ട്‌? (ബി) യേശു​വി​നെ​ക്കു​റിച്ച്‌ ഏതു ചോദ്യ​ങ്ങൾ ഉന്നയി​ക്ക​പ്പെ​ടു​ന്നു?

1 ഇന്നുളള മിക്കവാ​റു​മെ​ല്ലാ​വ​രും യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചു കേട്ടി​ട്ടുണ്ട്‌. ചരി​ത്ര​ത്തിൻമേ​ലു​ളള അവന്റെ സ്വാധീ​നം മറേറ​തൊ​രു മനുഷ്യ​ന്റേ​തി​ലും വലുതാണ്‌. തീർച്ച​യാ​യും, ലോക​ത്തി​ന്റെ മിക്ക ഭാഗങ്ങ​ളി​ലും ഉപയോ​ഗി​ക്ക​പ്പെ​ടുന്ന പഞ്ചാം​ഗം​തന്നെ അവൻ ജനിച്ച​തെന്നു വിചാ​രി​ക്ക​പ്പെ​ടുന്ന വർഷത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള​ള​താണ്‌! വേൾഡ്‌ബുക്ക്‌ എൻ​സൈ​ക്‌ളോ​പ്പീ​ഡി​യാ പറയു​ന്ന​പ്ര​കാ​രം: “ആ വർഷത്തി​നു മുമ്പുളള തീയതി​കൾ ക്രി.മു. അഥവാ ക്രിസ്‌തു​വി​നു മുമ്പ്‌ എന്നു കുറി​ക്കു​ന്നു. ആ വർഷത്തി​നു​ശേ​ഷ​മു​ളള തീയതി​കൾ ക്രി. വ. അഥവാ ക്രിസ്‌തു​വർഷം എന്നു കുറി​ക്കു​ന്നു.”

2 അതു​കൊണ്ട്‌ യേശു ഒരു സാങ്കൽപ്പി​ക​പു​രു​ഷൻ അല്ലായി​രു​ന്നു. അവൻ ഒരു മനുഷ്യ​നാ​യി ഭൂമി​യിൽ യഥാർഥ​ത്തിൽ ജീവി​ച്ചി​രു​ന്നു. “പുരാ​ത​ന​കാ​ല​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ എതിരാ​ളി​കൾപോ​ലും യേശു​വി​ന്റെ [യഥാർഥ അസ്‌തി​ത്വ​ത്തെ] ഒരിക്ക​ലും സംശയി​ച്ചി​രു​ന്നില്ല” എന്ന്‌ എൻ​സൈ​ക്‌ളോ​പ്പീ​ഡി​യാ ബ്രിട്ടാ​നി​ക്കാ പറയുന്നു. അതു​കൊണ്ട്‌ യേശു ആരായി​രു​ന്നു? അവൻ യഥാർഥ​ത്തിൽ ദൈവ​ത്താൽ അയയ്‌ക്ക​പ്പെ​ട്ട​വ​നാ​യി​രു​ന്നോ? അവൻ ഇത്ര പ്രസി​ദ്ധ​നാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അവൻ മുമ്പു ജീവി​ച്ചി​രു​ന്നു

3. (എ) ദൂതന്റെ വാക്കു​ക​ള​നു​സ​രി​ച്ചു മറിയ ആരുടെ പുത്രനു ജൻമ​മേ​കു​മാ​യി​രു​ന്നു? (ബി) കന്യക​യാ​യി​രുന്ന മറിയ​യ്‌ക്കു യേശു​വി​നെ പ്രസവി​ക്കാൻ എങ്ങനെ സാധ്യ​മാ​കു​മാ​യി​രു​ന്നു?

3 മറെറല്ലാ മനുഷ്യ​രിൽനി​ന്നും വ്യത്യ​സ്‌ത​നാ​യി യേശു ജനിച്ചത്‌ ഒരു കന്യക​യിൽ ആയിരു​ന്നു. അവളുടെ പേർ മറിയ എന്നായി​രു​ന്നു. അവളുടെ ശിശു​വി​നെ​ക്കു​റിച്ച്‌ ഒരു ദൂതൻ പറഞ്ഞു: “ഇവൻ വലിയ​വ​നാ​യി​രി​ക്കും, അത്യു​ന്ന​തന്റെ പുത്രൻ എന്നു വിളി​ക്ക​പ്പെ​ടു​ക​യും ചെയ്യും.” (ലൂക്കോസ്‌ 1:28-33; മത്തായി 1:20-25) എന്നാൽ ഒരു പുരു​ഷ​നു​മാ​യി ഒരിക്ക​ലും ലൈം​ഗി​ക​വേഴ്‌ച നടത്തി​യി​ട്ടി​ല്ലാത്ത ഒരു സ്‌ത്രീക്ക്‌ എങ്ങനെ കുട്ടി ഉണ്ടാകും? അതു പരിശു​ദ്ധാ​ത്മാ​വു മുഖേന ആയിരു​ന്നു. യഹോവ തന്റെ ശക്തനായ ആത്മപു​ത്രന്റെ ജീവനെ സ്വർഗ​ത്തിൽനി​ന്നു കന്യക​യായ മറിയ​യു​ടെ ഗർഭപാ​ത്ര​ത്തി​ലേക്കു മാററി. അത്‌ ഒരു അത്ഭുത​മാ​യി​രു​ന്നു! തീർച്ച​യാ​യും മക്കളെ ഉളവാ​ക്കാ​നു​ളള അത്ഭുത​പ്രാ​പ്‌തി​യോ​ടെ ഒന്നാമത്തെ സ്‌ത്രീ​യെ ഉണ്ടാക്കി​യ​വന്‌ ഒരു മാനു​ഷ​പി​താ​വി​ല്ലാ​തെ ഒരു സ്‌ത്രീ ഒരു ശിശു​വി​നെ പ്രസവി​ക്കാ​നി​ട​യാ​ക്കാൻ കഴിയും. ബൈബിൾ വിശദീ​ക​രി​ക്കു​ന്നു: “കാലം പൂർണ​മാ​യി​തി​ക​ഞ്ഞ​പ്പോൾ ദൈവം തന്റെ പുത്രനെ അയച്ചു, അവൻ ഒരു സ്‌ത്രീ​യിൽനിന്ന്‌ ഉളവായി.”—ഗലാത്യർ 4:4.

4. (എ) യേശു ഒരു ശിശു​വാ​യി ജനിക്കു​ന്ന​തി​നു​മുമ്പ്‌ അവൻ ഏതു ജീവിതം ആസ്വദി​ച്ചി​രു​ന്നു? (ബി) താൻ മുമ്പു സ്വർഗ​ത്തിൽ ജീവി​ച്ചി​രു​ന്നു​വെന്നു പ്രകട​മാ​ക്കാൻ യേശു എന്തു പറഞ്ഞു?

4 അതു​കൊണ്ട്‌ ഭൂമി​യിൽ ഒരു മനുഷ്യ​നാ​യി ജനിക്കു​ന്ന​തി​നു മുൻപു യേശു ശക്തനായ ഒരു ആത്മവ്യ​ക്തി​യെന്ന നിലയിൽ സ്വർഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ദൈവ​ത്തെ​പ്പോ​ലെ അവനു മനുഷ്യന്‌ അദൃശ്യ​മായ ഒരു ആത്മശരീ​രം ഉണ്ടായി​രു​ന്നു. (യോഹ​ന്നാൻ 4:24) യേശു​തന്നെ സ്വർഗ​ത്തിൽ തനിക്കു​ണ്ടാ​യി​രുന്ന ഉയർന്ന സ്ഥാന​ത്തെ​ക്കു​റി​ച്ചു മിക്ക​പ്പോ​ഴും പറഞ്ഞി​രു​ന്നു. ഒരിക്കൽ അവനി​ങ്ങനെ പ്രാർഥി​ച്ചു: “പിതാവേ, ലോകം ഉണ്ടാകു​ന്ന​തി​നു​മുമ്പ്‌ എനിക്കു നിന്റെ​യ​ടു​ക്കൽ ഉണ്ടായി​രുന്ന മഹത്വ​ത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വ​പ്പെ​ടു​ത്തേ​ണമേ.” (യോഹ​ന്നാൻ 17:5) “നിങ്ങൾ കീഴെ​യു​ളള മണ്ഡലങ്ങ​ളിൽനി​ന്നു​ള​ള​വ​രാണ്‌; ഞാൻ മീതെ​യു​ളള മണ്ഡലങ്ങ​ളിൽനി​ന്നു​ള​ള​വ​നാണ്‌.” “അതു​കൊ​ണ്ടു മനുഷ്യ​പു​ത്രൻ മുമ്പ്‌ ആയിരു​ന്നി​ട​ത്തേക്കു കയറി​പ്പോ​കു​ന്നതു നിങ്ങൾ കണ്ടാലോ? അബ്രാ​ഹാം അസ്‌തി​ത്വ​ത്തി​ലേക്കു വന്നതി​നു​മു​മ്പേ ഞാൻ ഉണ്ട്‌” എന്നും അവൻ തന്റെ ശ്രോ​താ​ക്ക​ളോ​ടു പറയു​ക​യു​ണ്ടാ​യി.—യോഹ​ന്നാൻ 8:23; 6:62; 8:58; 3:13; 6:51.

5. (എ) യേശു “വചനം” എന്നും “ആദ്യജാ​തൻ” എന്നും “ഏകജാതൻ” എന്നും വിളി​ക്ക​പ്പെ​ട്ട​തെ​ന്തു​കൊണ്ട്‌? (ബി) യേശു ദൈവ​ത്തോ​ടൊത്ത്‌ ഏതു വേലയിൽ പങ്കെടു​ത്തി​രു​ന്നു?

5 ഭൂമി​യി​ലേക്കു വരുന്ന​തി​നു​മു​മ്പു യേശു ദൈവ​ത്തി​ന്റെ വചനം എന്നു വിളി​ക്ക​പ്പെ​ട്ടി​രു​ന്നു. സ്വർഗ​ത്തിൽ ദൈവ​ത്തി​നു​വേണ്ടി സംസാ​രി​ക്കു​ന്ന​വ​നാ​യി അവൻ സേവി​ച്ചി​രു​ന്നു​വെന്ന്‌ ഈ സ്ഥാനപ്പേർ തെളി​യി​ക്കു​ന്നു. അവൻ ദൈവ​ത്തി​ന്റെ “ആദ്യജാ​തൻ” എന്നും അവന്റെ “ഏകജാ​ത​നായ” പുത്രൻ എന്നും വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (യോഹ​ന്നാൻ 1:14; 3:16; എബ്രായർ 1:6) അതിന്റെ അർഥം അവൻ ദൈവ​ത്തി​ന്റെ മറെറല്ലാ ആത്മപു​ത്രൻമാർക്കും മുമ്പു സൃഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ദൈവ​ത്താൽ നേരിട്ടു സൃഷ്ടി​ക്ക​പ്പെ​ട്ടത്‌ അവൻ മാത്ര​മാ​ണെ​ന്നു​മാണ്‌. ഈ “ആദ്യജാ​ത​നായ” പുത്രൻ മറെറ​ല്ലാം സൃഷ്ടി​ക്കു​ന്ന​തിൽ യഹോ​വ​യോ​ടു​കൂ​ടെ പങ്കെടു​ത്തി​രു​ന്നു​വെന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. (കൊ​ലോ​സ്യർ 1:15, 16) അതു​കൊണ്ട്‌ “നമുക്ക്‌ നമ്മുടെ പ്രതി​ച്ഛാ​യ​യിൽ മനുഷ്യ​നെ ഉണ്ടാക്കാം” എന്നു ദൈവം പറഞ്ഞ​പ്പോൾ അവൻ ഈ പുത്ര​നോ​ടു സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. അതെ, പിന്നീടു ഭൂമി​യി​ലേക്കു വന്ന്‌ ഒരു സ്‌ത്രീ​യിൽനി​ന്നു ജനിച്ച​വൻതന്നെ സകല​ത്തെ​യും സൃഷ്ടി​ക്കു​ന്ന​തിൽ പങ്കുവ​ഹി​ച്ചി​രു​ന്നു! അവൻ തന്റെ പിതാ​വി​നോ​ടൊ​ത്തു സ്വർഗ​ത്തിൽ നേരത്തെ വസിച്ചി​രു​ന്നു, എത്ര വർഷങ്ങൾ എന്ന്‌ അറിയ​പ്പെ​ടു​ന്നില്ല!—ഉല്‌പത്തി 1:26; സദൃശ​വാ​ക്യ​ങ്ങൾ 8:22, 30; യോഹ​ന്നാൻ 1:3.

ഭൂമി​യി​ലെ അവന്റെ ജീവിതം

6. (എ) യേശു​വി​ന്റെ ജനനത്തി​നു തൊട്ടു​മുൻപും ശേഷവും ഏതു സംഭവങ്ങൾ നടന്നു? (ബി) യേശു എവിടെ ജനിച്ചു, അവൻ എവിടെ വളർന്നു?

6 മറിയയെ യോ​സേ​ഫി​നു വിവാ​ഹ​വാ​ഗ്‌ദാ​നം ചെയ്‌തി​രു​ന്നു. എന്നാൽ അവൾ ഗർഭി​ണി​യാ​ണെന്ന്‌ അവൻ മനസ്സി​ലാ​ക്കി​യ​പ്പോൾ അവൾ മറെറാ​രു പുരു​ഷ​നു​മാ​യി ലൈം​ഗി​ക​വേ​ഴ്‌ച​ക​ളി​ലേർപ്പെ​ട്ടു​വെന്ന്‌ അവൻ വിശ്വ​സി​ച്ചു. അതു​കൊണ്ട്‌ അവൻ അവളെ വിവാഹം കഴിക്കു​മാ​യി​രു​ന്നില്ല. ഏതായാ​ലും, തന്റെ പരിശു​ദ്ധാ​ത്മാ​വു മുഖേ​ന​യാ​ണു ഗർഭധാ​രണം നടന്നി​രി​ക്കു​ന്ന​തെന്നു യഹോവ യോ​സേ​ഫി​നോ​ടു പറഞ്ഞ​പ്പോൾ അവൻ മറിയയെ തന്റെ ഭാര്യ​യാ​യി സ്വീക​രി​ച്ചു. (മത്തായി 1:18-20, 24, 25) പിന്നീട്‌ അവർ ബേത്ത്‌ള​ഹേം നഗരം സന്ദർശി​ച്ച​പ്പോൾ യേശു ജനിച്ചു. (ലൂക്കോസ്‌ 2:1-7; മീഖാ 5:2) യേശു ഒരു ശിശു​വാ​യി​രു​ന്ന​പ്പോൾത്തന്നെ അവനെ കൊല്ലാൻ ഹെരോ​ദാ രാജാവു ശ്രമിച്ചു. എന്നാൽ യഹോവ യോ​സേ​ഫി​നു മുന്നറി​യി​പ്പു കൊടു​ത്ത​തി​നാൽ അവൻ തന്റെ കുടും​ബ​വു​മാ​യി ഈജി​പ്‌റ​റി​ലേക്ക്‌ ഓടി​പ്പോ​യി. ഹെരോ​ദാ രാജാവു മരിച്ച​ശേഷം യോ​സേ​ഫും മറിയ​യും യേശു​വി​നെ​യും​കൊ​ണ്ടു ഗലീല​യി​ലെ നസറെത്തു നഗരത്തി​ലേക്കു മടങ്ങി​പ്പോ​ന്നു. അവി​ടെ​യാണ്‌ അവൻ വളർന്നത്‌.—മത്തായി 2:13-15, 19-23.

7. (എ) യേശു​വിന്‌ 12 വയസ്സാ​യ​പ്പോൾ എന്തു സംഭവി​ച്ചു? (ബി) അവൻ വളർന്നു​വ​രവേ അവൻ എതു വേല ചെയ്യാൻ പഠിച്ചു?

7 യേശു​വിന്‌ 12 വയസ്സാ​യി​രു​ന്ന​പ്പോൾ അവൻ പെസഹാ എന്ന പ്രത്യേക ആഘോ​ഷ​ത്തിൽ സംബന്ധി​ക്കാൻ തന്റെ കുടും​ബ​ത്തോ​ടു​കൂ​ടെ യരുശ​ലേ​മി​ലേക്കു യാത്ര​യാ​യി. അവിടെ അവൻ ഉപദേ​ഷ്ടാ​ക്കൻമാ​രെ ശ്രദ്ധി​ച്ചു​കൊ​ണ്ടും അവരോ​ടു ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊ​ണ്ടും ആലയത്തിൽ മൂന്നു ദിവസം ചെലവ​ഴി​ച്ചു. അവനെ ശ്രദ്ധി​ച്ച​വ​രെ​ല്ലാം അവന്റെ അറിവി​ന്റെ അളവിൽ അതിശ​യി​ച്ചു​പോ​യി. (ലൂക്കോസ്‌ 2:41-52) യേശു നസറേ​ത്തിൽ വളർന്നു​വ​രവേ അവൻ ഒരു ആശാരി​യാ​കാൻ പഠിച്ചു. ഈ വേല ചെയ്യാൻ അവനെ പരിശീ​ലി​പ്പി​ച്ചത്‌ ഒരു ആശാരി​ത​ന്നെ​യാ​യി​രുന്ന അവന്റെ വളർത്തപ്പൻ യോ​സേ​ഫാ​യി​രു​ന്നു​വെ​ന്ന​തി​നു സംശയ​മില്ല.—മർക്കോസ്‌ 6:3; മത്തായി 13:55.

8. യേശു​വിന്‌ 30 വയസ്സാ​യ​പ്പോൾ എന്തു സംഭവി​ച്ചു?

8 മുപ്പതാ​മത്തെ വയസ്സിൽ യേശു​വി​ന്റെ ജീവി​ത​ത്തിൽ ഒരു വലിയ മാററ​മു​ണ്ടാ​യി. അവൻ യോഹ​ന്നാൻ സ്‌നാ​പ​കന്റെ അടുക്ക​ലേക്കു പോകു​ക​യും സ്‌നാ​ന​മേൽക്കാൻ യോർദാൻ നദിയി​ലെ വെളള​ത്തിൽ പൂർണ​മാ​യി മുക്ക​പ്പെ​ടാൻ, അപേക്ഷി​ക്കു​ക​യും ചെയ്‌തു. ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു: “സ്‌നാ​ന​മേ​റ​റ​ശേഷം യേശു പെട്ടെന്നു വെളള​ത്തിൽനി​ന്നു കയറി​വന്നു; നോക്കൂ! സ്വർഗങ്ങൾ തുറന്നു. ദൈവ​ത്തി​ന്റെ ആത്മാവ്‌ ഒരു പ്രാവി​നെ​പ്പോ​ലെ അവന്റെ​മേൽ ഇറങ്ങി​വ​രു​ന്നത്‌ അവൻ കണ്ടു. നോക്കൂ! ‘ഇതു ഞാൻ അംഗീ​ക​രി​ച്ചി​രി​ക്കുന്ന എന്റെ പ്രിയ​പ്പെട്ട പുത്ര​നാ​കു​ന്നു’ എന്നു പറഞ്ഞ ഒരു ശബ്ദവും സ്വർഗ​ങ്ങ​ളിൽനിന്ന്‌ ഉണ്ടായി.” (മത്തായി 3:16, 17) യേശു ദൈവ​ത്താൽ അയയ്‌ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്ന​തി​നു യോഹ​ന്നാ​ന്റെ മനസ്സിൽ സംശയ​മു​ണ്ടാ​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല.

9. (എ) യഥാർഥ​ത്തിൽ എപ്പോൾ യേശു ക്രിസ്‌തു ആയി, അപ്പോൾ എന്തു​കൊണ്ട്‌? (ബി) യേശു തന്റെ സ്‌നാ​ന​ത്താൽ എന്തു ചെയ്യാൻ തന്നേത്തന്നെ ഏല്‌പി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു?

9 യേശു​വിൻമേൽ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന​തി​നാൽ തന്റെ വരാനി​രി​ക്കുന്ന രാജ്യ​ത്തി​ന്റെ രാജാ​വാ​യി​രി​ക്കാൻ യഹോവ അവനെ അഭി​ഷേകം ചെയ്യു​ക​യാ​യി​രു​ന്നു, അഥവാ നിയമി​ക്കു​ക​യാ​യി​രു​ന്നു. അങ്ങനെ ആത്മാവി​നാൽ അഭിഷി​ക്ത​നാ​യ​തി​നാൽ യേശു “മിശിഹാ”യോ “ക്രിസ്‌തു”വോ ആയിത്തീർന്നു. എബ്രാ​യ​യി​ലും ഗ്രീക്കി​ലും ആ പദങ്ങളു​ടെ അർഥം “അഭിഷി​ക്തൻ” എന്നാണ്‌. അതു​കൊണ്ട്‌ അവൻ യഥാർഥ​ത്തിൽ യേശു​ക്രി​സ്‌തു അഥവാ അഭിഷി​ക്ത​നായ യേശു ആയിത്തീർന്നു. അങ്ങനെ അവന്റെ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ “നസറേ​ത്തിൽനി​ന്നു​ളള യേശു​വി​നെ​ക്കു​റിച്ച്‌, ദൈവം അവനെ പരിശു​ദ്ധാ​ത്മാ​വി​നാ​ലും ശക്തിയാ​ലും എങ്ങനെ അഭി​ഷേകം ചെയ്‌തു​വെന്ന്‌” പറയു​ക​യു​ണ്ടാ​യി. (പ്രവൃ​ത്തി​കൾ 10:38) കൂടാതെ, ദൈവം ഭൂമി​യി​ലേക്ക്‌ ഏതു വേല ചെയ്യാൻ യേശു​വി​നെ അയച്ചോ അതു നിറ​വേ​റ​റാൻ അവൻ തന്റെ സ്‌നാ​ന​ത്താൽ തന്നേത്തന്നെ ദൈവ​ത്തിന്‌ ഏല്‌പി​ച്ചു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ആ പ്രധാ​ന​പ്പെട്ട വേല എന്തായി​രു​ന്നു?

അവൻ ഭൂമി​യി​ലേക്കു വന്നതിന്റെ കാരണം

10. ഏതു സത്യങ്ങൾ പറയാ​നാണ്‌ യേശു ഭൂമി​യി​ലേക്കു വന്നത്‌?

10 താൻ ഭൂമി​യി​ലേക്കു വന്നതിന്റെ കാരണം വിശദീ​ക​രി​ച്ചു​കൊ​ണ്ടു യേശു റോമൻ ഗവർണ​റാ​യി​രുന്ന പൊന്തി​യോസ്‌ പീലാ​ത്തോ​സി​നോട്‌ ഇങ്ങനെ പറഞ്ഞു: “ഇതിനാ​യി ഞാൻ ജനിച്ചി​രി​ക്കു​ന്നു. ഇതിനാ​യി [ഈ ഉദ്ദേശ്യ​ത്തിൽ] ഞാൻ ലോക​ത്തി​ലേക്കു വന്നിരി​ക്കു​ന്നു, ഞാൻ സത്യത്തി​നു സാക്ഷ്യം വഹി​ക്കേ​ണ്ട​തി​നു തന്നെ.” (യോഹ​ന്നാൻ 18:37) എന്നാൽ ഏതു പ്രത്യേക സത്യങ്ങൾ അറിയി​ക്കാ​നാണ്‌ യേശു ഭൂമി​യി​ലേക്ക്‌ അയയ്‌ക്ക​പ്പെ​ട്ടത്‌? ഒന്നാമ​താ​യി തന്റെ പിതാ​വി​നെ​ക്കു​റി​ച്ചു​ളള സത്യങ്ങൾ. തന്റെ പിതാ​വി​ന്റെ നാമം “പൂജി​ത​മാ​ക്ക​പ്പെ​ടാൻ” അഥവാ വിശു​ദ്ധ​മാ​യി കരുത​പ്പെ​ടാൻ പ്രാർഥി​ക്കു​ന്ന​തിന്‌ അവൻ തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു. (മത്തായി 6:9, കിംഗ്‌ ജയിംസ്‌ വേർഷൻ) “നീ എനിക്കു തന്ന മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു” എന്നും അവൻ പ്രാർഥി​ച്ചു. (യോഹ​ന്നാൻ 17:6) കൂടാതെ, “ഞാൻ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത ഘോഷി​ക്കേ​ണ്ട​താണ്‌, എന്തെന്നാൽ ഇതിനാ​യി​ട്ടാ​ണു ഞാൻ അയയ്‌ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌” എന്ന്‌ അവൻ പറഞ്ഞു.—ലൂക്കോസ്‌ 4:43.

11. (എ) യേശു തന്റെ വേലയെ വളരെ പ്രധാ​ന​മെന്നു കരുതി​യ​തെ​ന്തു​കൊണ്ട്‌? (ബി) എന്തു ചെയ്യു​ന്ന​തിൽനി​ന്നു യേശു ഒരിക്ക​ലും പിൻവാ​ങ്ങി​നി​ന്നില്ല? അതു​കൊ​ണ്ടു നാം എന്തു ചെയ്യണം?

11 തന്റെ പിതാ​വി​ന്റെ നാമ​ത്തെ​യും രാജ്യ​ത്തെ​യും അറിയി​ക്കുന്ന ഈ വേല യേശു​വിന്‌ എത്ര പ്രധാ​ന​മാ​യി​രു​ന്നു? അവൻ തന്റെ ശിഷ്യൻമാ​രോട്‌: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യു​ന്ന​തും അവന്റെ വേല പൂർത്തി​യാ​ക്കു​ന്ന​തു​മാണ്‌ എന്റെ ആഹാരം” എന്നു പറഞ്ഞു. (യോഹ​ന്നാൻ 4:34) ദൈവ​വേല ആഹാര​ത്തെ​പ്പോ​ലെ പ്രധാ​ന​മാ​ണെന്നു യേശു കരുതി​യ​തെ​ന്തു​കൊ​ണ്ടാ​യി​രു​ന്നു? കാരണം മനുഷ്യ​വർഗത്തെ സംബന്ധിച്ച തന്റെ അത്ഭുത​ക​ര​മായ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ​റാ​നു​ളള ദൈവ​ത്തി​ന്റെ ഉപകര​ണ​മാ​യി​രു​ന്നു ഈ രാജ്യം. ഈ രാജ്യ​മാ​ണു സകല ദുഷ്ടത​യേ​യും നശിപ്പി​ച്ചു യഹോ​വ​യു​ടെ നാമത്തിൻമേൽ വരുത്ത​പ്പെട്ട നിന്ദ നീക്കു​ന്നത്‌. (ദാനി​യേൽ 2:44; വെളി​പ്പാട്‌ 21:3, 4) അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ നാമ​ത്തെ​യും രാജ്യ​ത്തെ​യും അറിയി​ക്കു​ന്ന​തിൽനി​ന്നു യേശു ഒരിക്ക​ലും പിൻമാ​റി​നി​ന്നില്ല. (മത്തായി 4:17; ലൂക്കോസ്‌ 8:1; യോഹ​ന്നാൻ 17:26; എബ്രായർ 2:12) ജനപ്രീ​തി​യു​ള​ള​താ​യി​രു​ന്നാ​ലും അല്ലെങ്കി​ലും എല്ലായ്‌പ്പോ​ഴും അവൻ സത്യം സംസാ​രി​ച്ചു. നാം ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കിൽ നാം അനുസ​രി​ക്കേണ്ട ഒരു മാതൃക അവൻ അങ്ങനെ വെക്കു​ക​യു​ണ്ടാ​യി.—1 പത്രോസ്‌ 2:21.

12. വേറെ ഏതു പ്രധാന കാരണ​ത്താൽ യേശു ഭൂമി​യി​ലേക്കു വന്നു?

12 എന്നാൽ ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ നമുക്കു നിത്യ​ജീ​വൻ പ്രാപി​ക്കുക സാധ്യ​മാ​ക്കു​ന്ന​തി​നു യേശു മരണത്തിൽ തന്റെ ജീവരക്തം ഒഴി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. യേശു​വി​ന്റെ രണ്ട്‌ അപ്പോ​സ്‌ത​ലൻമാർ പറഞ്ഞ​പ്ര​കാ​രം: “ഇപ്പോൾ നാം അവന്റെ രക്തത്താൽ നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” “[ദൈവ]പുത്ര​നായ യേശു​വി​ന്റെ രക്തം സകല പാപത്തിൽനി​ന്നും നമ്മെ ശുദ്ധീ​ക​രി​ക്കു​ന്നു.” (റോമർ 5:9; 1 യോഹ​ന്നാൻ 1:7) അതു​കൊണ്ട്‌ നമുക്കു​വേണ്ടി മരിക്കു​ക​യെ​ന്ന​താ​യി​രു​ന്നു യേശു ഭൂമി​യി​ലേക്കു വന്നതിന്റെ ഒരു പ്രധാന കാരണം. “മനുഷ്യ​പു​ത്രൻ വന്നതു ശുശ്രൂഷ സ്വീക​രി​ക്കാ​നല്ല, ശുശ്രൂഷ ചെയ്‌തു​കൊ​ടു​ക്കാ​നും അനേകർക്കു പകരമാ​യി തന്റെ ദേഹിയെ [അഥവാ ജീവനെ] ഒരു മറുവി​ല​യാ​യി കൊടു​ക്കാ​നു​മാണ്‌” എന്ന്‌ അവൻ പറയു​ക​യു​ണ്ടാ​യി. (മത്തായി 20:28) എന്നാൽ യേശു തന്റെ ജീവനെ ഒരു “മറുവില”യായി കൊടു​ത്തു​വെ​ന്ന​തി​ന്റെ അർഥ​മെ​ന്താണ്‌? മരണത്തിൽ അവന്റെ ജീവരക്തം ചൊരി​യേ​ണ്ടതു നമ്മുടെ രക്ഷയ്‌ക്ക്‌ ആവശ്യ​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

അവൻ തന്റെ ജീവനെ ഒരു മറുവി​ല​യാ​യി കൊടു​ത്തു

13. (എ) മറുവില എന്നാ​ലെന്ത്‌? (ബി) നമ്മെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മോചി​പ്പി​ക്കാൻ യേശു കൊടുത്ത മറുവില എന്ത്‌?

13 ഒരു തട്ടി​ക്കൊ​ണ്ടു​പോ​ക്കു നടക്കു​മ്പോ​ഴാ​ണു മിക്ക​പ്പോ​ഴും “മറുവില” എന്ന പദം ഉപയോ​ഗി​ക്കു​ന്നത്‌. തട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​യാൾ ഒരാളെ പിടി​ച്ചെ​ടു​ത്തു​ക​ഴി​ഞ്ഞാൽ ഒരു മറുവി​ല​യാ​യി (ഉദ്ധാര​ണ​മൂ​ല്യം) ഒരു പ്രത്യേക തുക തന്നാൽ താൻ ആളെ തിരി​ച്ചു​കൊ​ടു​ക്കാ​മെന്ന്‌ അയാൾ പറഞ്ഞേ​ക്കാം. അതു​കൊണ്ട്‌ ഒരു മറുവില ഒരു ബന്ദിയാ​യി പിടി​ക്ക​പ്പെട്ട ഒരാൾക്കു വിടുതൽ കൈവ​രു​ത്തുന്ന ഒന്നാണ്‌. അത്‌ അയാളു​ടെ ജീവൻ നഷ്ടപ്പെ​ടാ​തി​രി​ക്കാൻ കൊടു​ക്ക​പ്പെ​ടുന്ന ഒരു വിലയാണ്‌. യേശു​വി​ന്റെ പൂർണ മാനു​ഷ​ജീ​വൻ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും ബന്ധനത്തിൽനി​ന്നു മനുഷ്യ​വർഗ​ത്തി​ന്റെ വിടുതൽ നേടാ​നാ​യി കൊടു​ക്ക​പ്പെട്ടു. (1 പത്രോസ്‌ 1:18, 19; എഫേസ്യർ 1:7) അത്തര​മൊ​രു വിടുതൽ ആവശ്യ​മാ​യി​ത്തീർന്ന​തെ​ങ്ങനെ?

14. യേശു​വി​ന്റെ മറുവില ആവശ്യ​മാ​യി​ത്തീർന്ന​തെ​ന്തു​കൊണ്ട്‌?

14 നമ്മു​ടെ​യെ​ല്ലാം പൂർവ​പി​താ​വായ ആദാം ദൈവ​ത്തോ​ടു മത്സരി​ച്ച​താണ്‌ അതിനു കാരണം. അവന്റെ അധർമ​പ്ര​വൃ​ത്തി അങ്ങനെ അവനെ ഒരു പാപി​യാ​ക്കി​ത്തീർത്തു. കാരണം, “പാപം അധർമ​മാണ്‌” എന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. (1 യോഹ​ന്നാൻ 3:4; 5:17) തൽഫല​മാ​യി, നിത്യ​ജീ​വൻ എന്ന ദൈവ​ദാ​നം സ്വീക​രി​ക്കാൻ അവൻ അർഹന​ല്ലാ​താ​യി​ത്തീർന്നു. (റോമർ 6:23) അതു​കൊണ്ട്‌ ആദാം ഒരു പറുദീ​സാ​ഭൂ​മി​യി​ലെ പൂർണ​ത​യു​ളള മനുഷ്യ​ജീ​വൻ തനിക്കു നഷ്ടപ്പെ​ടു​ത്തി. കൂടാതെ താൻ ഉളവാ​ക്കുന്ന സകല മക്കൾക്കും അവൻ ഈ വിശി​ഷ്ട​മായ പ്രത്യാശ നഷ്ടപ്പെ​ടു​ത്തി. ‘എന്നാൽ പാപം ചെയ്‌തത്‌ ആദാമാ​യി​രു​ന്ന​തു​കൊണ്ട്‌ അവന്റെ മക്കളെ​ല്ലാം മരി​ക്കേ​ണ്ടി​വ​രു​ന്ന​തെ​ന്തു​കൊണ്ട്‌?’ എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം.

15. പാപം ചെയ്‌തത്‌ ആദാമാ​യി​രു​ന്ന​തു​കൊണ്ട്‌ അവന്റെ മക്കൾ കഷ്ടപ്പെ​ടു​ക​യും മരിക്ക​യും ചെയ്യേ​ണ്ടി​വ​ന്ന​തെ​ന്തു​കൊണ്ട്‌?

15 അതിനു കാരണം ആദാം പാപി​യാ​യി​ത്തീർന്ന​പ്പോൾ ഇന്നു ജീവി​ക്കുന്ന സകല മനുഷ്യ​രും ഉൾപ്പെടെ തന്റെ സകല മക്കളി​ലേ​ക്കും അവൻ പാപവും മരണവും കടത്തി​വി​ട്ടു എന്നതാണ്‌. (ഇയ്യോബ്‌ 14:4; റോമർ 5:12) “സകലരും പാപം​ചെ​യ്‌തു, ദൈവ​തേ​ജ​സ്സിൽ കുറവു​ള​ള​വ​രാ​യി​ത്തീർന്നു” എന്നു ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. (റോമർ 3:23; 1 രാജാ​ക്കൻമാർ 8:46) ദൈവ​ഭ​ക്ത​നാ​യി​രുന്ന ദാവീ​ദു​പോ​ലും പറഞ്ഞു: “ഞാൻ അകൃത്യം സഹിതം, പ്രസവ​വേ​ദ​ന​ക​ളോ​ടെ ജനിപ്പി​ക്ക​പ്പെട്ടു, പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.” (സങ്കീർത്തനം 51:5) അതു​കൊണ്ട്‌ ആദാമിൽനിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തിയ പാപം ഹേതു​വാ​യി ആളുകൾ മരിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആ സ്ഥിതിക്കു യേശു​വി​ന്റെ ജീവബ​ലി​ക്കു പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും ബന്ധനത്തിൽനി​ന്നു സകല മനഷ്യ​രെ​യും വിടു​വി​ക്കുക എങ്ങനെ സാധ്യ​മാ​യി?

16. (എ) മറുവില ഏർപ്പെ​ടു​ത്തു​ക​യിൽ ‘ജീവനു പകരം ജീവൻ കൊടു​ക്കണം’ എന്ന തന്റെ നിയമ​ത്തോ​ടു ദൈവം ആദരവു കാട്ടി​യ​തെ​ങ്ങനെ? (ബി) മറുവില കൊടു​ക്കാൻ കഴിയു​മാ​യി​രുന്ന ഏക മനുഷ്യൻ യേശു ആയിരു​ന്ന​തെ​ന്തു​കൊണ്ട്‌?

16 ഇസ്രാ​യേൽ ജനതയ്‌ക്കു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ നിയമ​ത്തി​ലെ ഒരു നിയമ​പ​ര​മായ തത്വമാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. ‘ജീവനു പകരം ജീവൻ കൊടു​ക്കണം’ എന്ന്‌ അതു പ്രസ്‌താ​വി​ക്കു​ന്നു. (പുറപ്പാട്‌ 21:23; ആവർത്തനം 19:21) പൂർണ​മ​നു​ഷ്യ​നായ ആദാം തന്റെ അനുസ​ര​ണ​ക്കേ​ടി​നാൽ തനിക്കും തന്റെ സകല മക്കൾക്കും ഒരു പറുദീ​സാ​ഭൂ​മി​യി​ലെ പൂർണ​ജീ​വൻ നഷ്ടപ്പെ​ടു​ത്തി. ആദാം നഷ്ടപ്പെ​ടു​ത്തി​യ​തി​നെ തിരികെ വാങ്ങാൻ യേശു​ക്രി​സ്‌തു തന്റെ സ്വന്തം പൂർണ​ജീ​വൻ കൊടു​ത്തു. അതെ, യേശു “എല്ലാവർക്കും​വേണ്ടി ഒരു തുല്യ​മ​റു​വി​ല​യാ​യി തന്നെത്താൻ കൊടു​ത്തു.” (1 തിമൊ​ഥെ​യോസ്‌ 2:5, 6) ആദാമി​നെ​പ്പോ​ലെ യേശു​വും ഒരു പൂർണ​മ​നു​ഷ്യ​നാ​യി​രു​ന്ന​തു​കൊണ്ട്‌ അവൻ “ഒടുക്കത്തെ ആദാം” എന്നു വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 15:45) യേശു​വി​ന​ല്ലാ​തെ മറെറാ​രു മനുഷ്യ​നും മറുവില നൽകാൻ കഴിയു​മാ​യി​രു​ന്നില്ല. കാരണം, ദൈവ​ത്തി​ന്റെ ഒരു പൂർണ​മ​നു​ഷ്യ​പു​ത്ര​നെ​ന്ന​നി​ല​യിൽ ആദാമി​നോ​ടു തുല്യ​നാ​യി യേശു മാത്രമേ ജീവി​ച്ചി​രു​ന്നി​ട്ടു​ളളു.—സങ്കീർത്തനം 49:7; ലൂക്കോസ്‌ 1:32; 3:38.

17. മറുവില ദൈവ​ത്തി​നു കൊടു​ത്ത​തെ​പ്പോൾ?

17 യേശു 331⁄2 വയസ്സിൽ മരിച്ചു. അവന്റെ മരണ​ശേഷം മൂന്നാം​ദി​വസം അവൻ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെട്ടു. നാല്‌പതു ദിവസം കഴിഞ്ഞ്‌ അവൻ സ്വർഗ​ത്തി​ലേക്കു തിരി​ച്ചു​പോ​യി. (പ്രവൃ​ത്തി​കൾ 1:3, 9-11) അവിടെ വീണ്ടും ഒരു ആത്മവ്യ​ക്തി​യാ​യി തന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ മൂല്യ​വും വഹിച്ചു​കൊണ്ട്‌ അവൻ “നമുക്കു​വേണ്ടി ദൈവ​വ്യ​ക്തി​യു​ടെ മുമ്പാകെ” പ്രത്യ​ക്ഷ​പ്പെട്ടു. (എബ്രായർ 9:12, 24) ആ സമയത്താ​ണു സ്വർഗ​ത്തിൽ ദൈവ​ത്തി​നു മറുവില കൊടു​ക്ക​പ്പെ​ട്ടത്‌. ഇപ്പോൾ മനുഷ്യ​വർഗ​ത്തി​നു വിടുതൽ ലഭ്യമാ​യി. എന്നാൽ അതിന്റെ പ്രയോ​ജ​നങ്ങൾ എപ്പോൾ സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടും?

18. (എ) ഇപ്പോൾപോ​ലും നമുക്കു മറുവി​ല​യിൽനി​ന്നു പ്രയോ​ജനം നേടാൻ കഴിയു​ന്ന​തെ​ങ്ങനെ? (ബി) മറുവില ഭാവി​യിൽ എന്തു സാധ്യ​മാ​ക്കു​ന്നു?

18 ഇപ്പോൾപോ​ലും യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​നു നമുക്കു പ്രയോ​ജനം ചെയ്യാൻ കഴിയും. എങ്ങനെ? അതിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​തി​നാൽ നമുക്കു ദൈവ​മു​മ്പാ​കെ ഒരു നിർമ​ല​മായ നില ആസ്വദി​ക്കാ​നും അവന്റെ സ്‌നേ​ഹ​പൂർവ​ക​മായ പരിപാ​ല​ന​ത്തിൻകീ​ഴിൽ വരാനും കഴിയും. (വെളി​പ്പാട്‌ 7:9, 10, 13-15) നമ്മിൽ അനേക​രും ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തി​നു​മു​മ്പു ഭയങ്കര പാപങ്ങൾ ചെയ്‌തി​രി​ക്കാം. ഇപ്പോൾപോ​ലും നാം തെററു​കൾ ചെയ്യുന്നു. ചില​പ്പോൾ ഗുരു​ത​ര​മാ​യ​തു​പോ​ലും ചെയ്യുന്നു. എന്നാൽ ദൈവം കേൾക്കു​മെ​ന്നു​ളള ദൃഢവി​ശ്വാ​സ​ത്തോ​ടെ മറുവി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ നമുക്കു സൗജന്യ​മാ​യി ദൈവ​ത്തിൽനി​ന്നു​ളള ക്ഷമ തേടാ​വു​ന്ന​താണ്‌. (1 യോഹ​ന്നാൻ 2:1, 2; 1 കൊരി​ന്ത്യർ 6:9-11) മാത്ര​വു​മല്ല, ദൈവ​ത്തി​ന്റെ നീതി​യു​ളള നൂതന​ക്ര​മ​ത്തിൽ നിത്യ​ജീ​വ​നാ​കുന്ന ദൈവ​ദാ​നം സ്വീക​രി​ക്കു​ന്ന​തി​നു​ളള വഴി ഭാവി​യിൽ മറുവില നമുക്കു തുറന്നു നൽകു​ക​യും ചെയ്യും. (2 പത്രോസ്‌ 3:13) ആ സമയത്ത്‌, മറുവി​ല​യിൽ വിശ്വാ​സ​മർപ്പി​ക്കുന്ന എല്ലാവ​രും പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും ബന്ധനത്തിൽനി​ന്നു പൂർണ​മാ​യി വിമോ​ചി​ത​രാ​കും. അവർക്കു പൂർണ​ത​യി​ലു​ളള നിത്യ​ജീ​വനു നോക്കി​പ്പാർത്തി​രി​ക്കാ​വു​ന്ന​താണ്‌!

19. (എ) മറുവി​ല​യു​ടെ ഏർപ്പാ​ടി​നു നിങ്ങളു​ടെ​മേൽ എന്തു ഫലമുണ്ട്‌? (ബി) നാം മറുവി​ല​ക്കു​വേണ്ടി എങ്ങനെ നന്ദി പ്രകട​മാ​ക്ക​ണ​മെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു?

19 മറുവി​ല​യെ​ക്കു​റി​ച്ചു പഠിച്ച സ്ഥിതിക്കു നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? തന്റെ പ്രിയ​പ്പെട്ട പുത്രനെ നിങ്ങൾക്കു​വേണ്ടി നല്‌ക​ത്ത​ക്ക​വണ്ണം നിങ്ങ​ളെ​ക്കു​റി​ച്ചു യഹോവ അത്രമാ​ത്രം കരുതു​ന്നു​ണ്ടെന്ന്‌ അറിയു​ന്നതു നിങ്ങളു​ടെ ഹൃദയത്തെ അവനോ​ടു സ്‌നേ​ഹ​നിർഭ​ര​മാ​ക്കു​ന്നി​ല്ലേ? (യോഹ​ന്നാൻ 3:16; 1 യോഹ​ന്നാൻ 4:9, 10) എന്നാൽ ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കുക. അവൻ നമുക്കു​വേണ്ടി മരിക്കാൻ മനസ്സോ​ടെ ഭൂമി​യി​ലേക്കു വന്നു. നാം നന്ദിയു​ള​ള​വ​രാ​യി​രി​ക്കേ​ണ്ട​തല്ലേ? നാം എങ്ങനെ നന്ദി പ്രകട​മാ​ക്ക​ണ​മെന്നു വിശദീ​ക​രി​ച്ചു​കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ജീവി​ക്കു​ന്നവർ മേലാൽ തങ്ങൾക്കു​വേണ്ടി ജീവി​ക്കാ​തെ തങ്ങൾക്കാ​യി മരിച്ച​വ​നു​വേണ്ടി ജീവി​ക്കേ​ണ്ട​തിന്‌ അവൻ എല്ലാവർക്കും വേണ്ടി മരിക്കു​ക​യും ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.” (2 കൊരി​ന്ത്യർ 5:14, 15) ദൈവ​ത്തെ​യും അവന്റെ സ്വർഗീ​യ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​യും സേവി​ക്കാൻ നിങ്ങളു​ടെ ജീവനെ ഉപയോ​ഗി​ച്ചു​കൊ​ണ്ടു നിങ്ങൾ നന്ദി പ്രകട​മാ​ക്കു​മോ?

യേശു അത്ഭുതങ്ങൾ ചെയ്‌ത​തി​ന്റെ കാരണം

20. യേശു കുഷ്‌ഠ​രോ​ഗി​യെ സൗഖ്യ​മാ​ക്കി​യ​തിൽനി​ന്നു നാം യേശു​വി​നെ​ക്കു​റിച്ച്‌ എന്തു പഠിക്കു​ന്നു?

20 യേശു ചെയ്‌ത അത്ഭുതങ്ങൾ നിമിത്തം അവൻ സുപ്ര​സി​ദ്ധ​നാണ്‌. അവനു കഷ്ടപ്പെ​ടുന്ന ആളുക​ളോട്‌ അഗാധ​മായ വികാ​ര​മു​ണ്ടാ​യി​രു​ന്നു. അവരെ സഹായി​ക്കു​ന്ന​തി​നു തന്റെ ദൈവ​ദ​ത്ത​മായ ശക്തികൾ ഉപയോ​ഗി​ക്കാൻ അവൻ ഉത്സുക​നാ​യി​രു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, ഭയങ്കര രോഗ​മായ കുഷ്‌ഠം ബാധിച്ച ഒരു മനുഷ്യൻ അവന്റെ അടുക്കൽ വന്ന്‌ “നിനക്കു വേണ​മെ​ന്നു​ണ്ടെ​ങ്കിൽ എന്നെ ശുദ്ധമാ​ക്കാൻ കഴിയും” എന്നു പറഞ്ഞു. യേശു​വിന്‌ “അനുകമ്പ തോന്നി, അവൻ തന്റെ കൈനീ​ട്ടി അവനെ തൊടു​ക​യും ‘എനിക്കു വേണ​മെ​ന്നുണ്ട്‌, ശുദ്ധനാ​കുക’ എന്ന്‌ അയാ​ളോ​ടു പറയു​ക​യും ചെയ്‌തു.” ആ മനുഷ്യ​നു സൗഖ്യം കിട്ടി!—മർക്കോസ്‌ 1:40-42.

21. യേശു ജനക്കൂ​ട്ട​ങ്ങളെ എങ്ങനെ സഹായി​ച്ചു?

21 മറെറാ​രു ബൈബിൾ രംഗം പരിചി​ന്തി​ക്കു​ക​യും ജനങ്ങ​ളോട്‌ യേശു​വി​നു​ണ്ടാ​യി​രുന്ന ആർദ്ര​തയെ വർണി​ച്ചി​രി​ക്കുന്ന രംഗം മനസ്സിൽ കാണു​ക​യും ചെയ്യുക: “അനന്തരം വലിയ ജനക്കൂ​ട്ടങ്ങൾ അവനെ സമീപി​ച്ചു. അവർ മുടന്ത​രേ​യും അംഗഹീ​ന​രേ​യും കുരു​ട​രേ​യും ഊമ​രേ​യും അനേകം ഇതര രോഗി​ക​ളേ​യും കൂട്ടി​ക്കൊ​ണ്ടു വന്നിരു​ന്നു. അവർ അവരെ അവന്റെ പാദങ്ങൾക്ക​രി​കെ മെല്ലെ ഇടുക​യും അവൻ അവരെ സൗഖ്യ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു; ഊമർ സംസാ​രി​ക്കു​ന്ന​തും മുടന്തർ നടക്കു​ന്ന​തും കുരുടർ കാഴ്‌ച​പ്രാ​പി​ക്കു​ന്ന​തും കണ്ടു ജനക്കൂ​ട്ടങ്ങൾ വിസ്‌മ​യി​ക്കു​ക​യും ഇസ്ര​യേ​ലി​ന്റെ ദൈവത്തെ പ്രകീർത്തി​ക്കു​ക​യും ചെയ്‌തു.”—മത്തായി 15:30, 31.

22. യേശു സഹായിച്ച ആളുക​ളോട്‌ അവനു യഥാർഥ കരുതൽ ഉണ്ടായി​രു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

22 കഷ്ടപ്പെ​ടുന്ന ഈ ആളുക​ളെ​ക്കു​റി​ച്ചു യേശു​വിന്‌ യഥാർഥ കരുതൽ ഉണ്ടായി​രു​ന്നു. അവരെ സഹായി​ക്കാൻ അവൻ യഥാർഥ​മാ​യി ആഗ്രഹി​ച്ചു. തന്റെ ശിഷ്യൻമാ​രോട്‌ അവൻ അടുത്ത​താ​യി പറഞ്ഞതിൽനിന്ന്‌ അതു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌. “എനിക്കു ജനക്കൂ​ട്ട​ത്തോട്‌ അനുകമ്പ തോന്നു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവർ എന്നോ​ടു​കൂ​ടെ കഴിയാൻ തുടങ്ങി​യിട്ട്‌ ഇപ്പോൾത്തന്നെ മൂന്നു ദിവസ​മാ​യി; അവർക്കു ഭക്ഷിക്കാ​നൊ​ന്നു​മി​ല്ല​ല്ലോ; അവരെ പട്ടിണി​ക്ക​യ​യ്‌ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല. അവർ വഴിയിൽ തളർന്നു വീണെ​ന്നു​വ​രാം.” അതു​കൊണ്ട്‌ യേശു വെറും ഏഴപ്പവും ഏതാനും ചെറു​മീ​നും കൊണ്ട്‌ “സ്‌ത്രീ​ക​ളെ​യും കൊച്ചു​കു​ട്ടി​ക​ളെ​യും കൂടാതെ നാലാ​യി​രം പുരു​ഷൻമാ​രെ” അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ച്ചു.—മത്തായി 15:32-38.

23. ഒരു വിധവ​യു​ടെ മരിച്ച പുത്രനെ ഉയിർപ്പി​ക്കാൻ യേശു​വി​നെ പ്രേരി​പ്പി​ച്ച​തെന്ത്‌?

23 മറെറാ​രു സന്ദർഭ​ത്തിൽ യേശു നയീൻന​ഗ​ര​ത്തിൽനിന്ന്‌ ഒരു ശവസം​സ്‌കാര ഘോഷ​യാ​ത്ര വരുന്നതു കണ്ടു. ബൈബിൾ അത്‌ ഇങ്ങനെ വർണി​ച്ചു​പ​റ​യു​ന്നു: “ഒരു മരിച്ച മനുഷ്യ​നെ ചുമന്നു​കൊ​ണ്ടു വരിക​യാ​യി​രു​ന്നു, അയാൾ അമ്മയ്‌ക്ക്‌ ഏകജാ​ത​നാ​യി​രു​ന്നു. മാത്ര​വു​മല്ല അവൾ ഒരു വിധവ​യു​മാ​യി​രു​ന്നു . . . അവളെ കണ്ടപ്പോൾ കർത്താ​വിന്‌ അവളോ​ടു സഹതാപം തോന്നി.” അവന്‌ ആ സ്‌ത്രീ​യു​ടെ സങ്കടം ആഴത്തിൽ അനുഭ​വ​പ്പെട്ടു. അതു​കൊണ്ട്‌ ശവശരീ​രത്തെ സംബോ​ധന ചെയ്‌തു​കൊ​ണ്ടു യേശു ആജ്ഞാപി​ച്ചു: “ചെറു​പ്പ​ക്കാ​രാ, ഞാൻ നിന്നോ​ടു പറയുന്നു, എഴു​ന്നേൽക്ക!” അത്യത്ഭു​തം! “മരിച്ച മനുഷ്യൻ എഴു​ന്നേ​റ​റി​രു​ന്നു സംസാ​രി​ച്ചു​തു​ടങ്ങി, അവൻ അയാളെ സ്വമാ​താ​വിന്‌ ഏല്‌പി​ച്ചു​കൊ​ടു​ത്തു.” ആ അമ്മയ്‌ക്ക്‌ ഉണ്ടായ ചേതോ​വി​കാ​ര​ത്തെ​പ്പ​ററി ചിന്തി​ക്കുക! നിങ്ങൾക്കാ​ണെ​ങ്കിൽ എന്തു വികാ​ര​മ​നു​ഭ​വ​പ്പെ​ടും? ഈ ശ്രദ്ധേ​യ​മായ സംഭവ​ത്തെ​ക്കു​റി​ച്ചു​ളള വാർത്ത എല്ലായി​ട​ത്തും പരന്നു. യേശു സുപ്ര​സി​ദ്ധ​നാ​യി​രി​ക്കു​ന്നത്‌ അതിശ​യമല്ല.—ലൂക്കോസ്‌ 7:11-17.

24. യേശു​വി​ന്റെ അത്ഭുതങ്ങൾ ഭാവി​യെ​ക്കു​റിച്ച്‌ എന്തു പ്രകട​മാ​ക്കു​ന്നു?

24 എന്നിരു​ന്നാ​ലും യേശു ചെയ്‌ത അത്ഭുത​ങ്ങൾക്കു താല്‌ക്കാ​ലി​ക​മായ പ്രയോ​ജ​നമേ ഉണ്ടായി​രു​ന്നു​ളളു. അവൻ സൗഖ്യ​മാ​ക്കിയ ആളുകൾക്കു പിന്നെ​യും ശാരീ​രിക പ്രശ്‌നങ്ങൾ ഉണ്ടായി. എന്നാൽ അവൻ ഉയിർപ്പി​ച്ചവർ വീണ്ടും മരിച്ചു. എന്നാൽ യേശു​വി​ന്റെ അത്ഭുതങ്ങൾ അവൻ ദൈവ​ത്താൽ അയയ്‌ക്ക​പ്പെ​ട്ട​വ​നാ​ണെ​ന്നും യഥാർഥ​ത്തിൽ അവൻ ദൈവ​പു​ത്ര​നാ​ണെ​ന്നും തെളി​യി​ച്ചു. ദൈവ​ത്തി​ന്റെ ശക്തിയാൽ സകല മാനുഷ പ്രശ്‌ന​ങ്ങ​ളെ​യും പരിഹ​രി​ക്കാൻ കഴിയു​മെന്ന്‌ അവ തെളി​യി​ച്ചു. അതെ, ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ ഭൂമി​യിൽ എന്തു നടക്കു​മെന്ന്‌ അവ ഒരു ചെറിയ തോതിൽ പ്രകട​മാ​ക്കി. ആ കാലത്തു വിശക്കു​ന്ന​വർക്ക്‌ ആഹാരം ലഭിക്കും, രോഗി​കൾ സൗഖ്യം പ്രാപി​ക്കും, മരിച്ചവർ ഉയിർപ്പി​ക്ക​പ്പെ​ടു​ക​പോ​ലും ചെയ്യും! വീണ്ടു​മൊ​രി​ക്ക​ലും രോഗ​മോ മരണമോ മറേറ​തെ​ങ്കി​ലും കുഴപ്പ​ങ്ങ​ളോ അസന്തു​ഷ്ടി​ക്കി​ട​യാ​ക്കു​ക​യില്ല. അത്‌ എന്തോ​ര​നു​ഗ്ര​ഹ​മാ​യി​രി​ക്കും!—വെളി​പ്പാട്‌ 21:3, 4; മത്തായി 11:4, 5.

ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി

25. യേശു​വി​ന്റെ ജീവി​തത്തെ ഏതു മൂന്നു ഭാഗങ്ങ​ളാ​യി തിരി​ക്കാം?

25 ദൈവ​പു​ത്രന്റെ ജീവി​ത​ത്തി​നു മൂന്നു ഭാഗങ്ങ​ളുണ്ട്‌. ഒന്നാമത്‌, അവൻ മനുഷ്യ​നാ​കു​ന്ന​തി​നു​മു​മ്പു സ്വർഗ​ത്തിൽ തന്റെ പിതാ​വി​നോ​ടു​കൂ​ടെ ചെലവ​ഴിച്ച കാലം. അത്‌ എത്ര വർഷങ്ങ​ളെന്ന്‌ അറിയാൻ പാടില്ല. അടുത്തത്‌ അവന്റെ ജനന​ശേഷം ഭൂമി​യിൽ ചെലവ​ഴിച്ച 331⁄2 വർഷം. ഒടുവിൽ ഇപ്പോൾ ഒരു ആത്മവ്യ​ക്തി​യെ​ന്ന​നി​ല​യിൽ വീണ്ടും സ്വർഗ​ത്തി​ലെ ജീവിതം. അവന്റെ പുനരു​ത്ഥാ​ന​ശേഷം അവനു സ്വർഗ​ത്തിൽ എന്തു പദവി​യാ​ണു​ള​ളത്‌?

26. യേശു ഭൂമി​യി​ലെ തന്റെ വിശ്വ​സ്‌ത​ത​യാൽ എന്തിനു യോഗ്യ​നാ​ണെന്നു തെളി​യി​ച്ചു?

26 യേശു ഒരു രാജാ​വാ​യി​ത്തീ​ര​ണ​മെന്നു വ്യക്തമാ​യി​രു​ന്നു. ദൂതൻപോ​ലും “അവൻ എന്നേക്കും . . . രാജാ​വാ​യി ഭരിക്കും, അവന്റെ രാജ്യ​ത്തിന്‌ അന്തം വരിക​യു​മില്ല” എന്നു മറിയ​യോ​ടു പ്രഖ്യാ​പി​ച്ചി​രു​ന്നു. (ലൂക്കോസ്‌ 1:33) അവൻ തന്റെ ഭൗമിക ശുശ്രൂ​ഷ​ക്കാ​ലത്ത്‌ എല്ലാ സമയത്തും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ചി​രു​ന്നു. “നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ” എന്നു പ്രാർഥി​ക്കാൻ അവൻ തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു. “അപ്പോൾ, ഒന്നാമതു രാജ്യം . . . അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കാൻ” അവൻ അവരെ ശക്തമായി ഉപദേ​ശി​ച്ചു. (മത്തായി 6:10, 33) ഭൂമി​യി​ലെ തന്റെ വിശ്വ​സ്‌ത​ത​യാൽ താൻ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി​രി​ക്കാൻ യോഗ്യ​നാ​ണെന്നു യേശു തെളി​യി​ച്ചു. അവൻ സ്വർഗ​ത്തി​ലേക്കു മടങ്ങി​പ്പോയ ഉടനെ അവൻ രാജാ​വാ​യി ഭരിക്കാൻ തുടങ്ങി​യോ?

27. (എ) സ്വർഗ​ത്തി​ലേക്കു തിരി​ച്ചു​പോ​യ​ശേഷം യേശു എന്തു ചെയ്‌തു? (ബി) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയിൽ യേശു​വി​ന്റെ ആദ്യ​പ്ര​വൃ​ത്തി എന്തായി​രു​ന്നു?

27 ഇല്ല. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സങ്കീർത്തനം 110:1-നെ പരാമർശി​ച്ചു​കൊണ്ട്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഈ മനുഷ്യൻ [യേശു] പാപങ്ങൾക്കു​വേണ്ടി എന്നേക്കു​മാ​യി ഏകയാഗം അർപ്പി​ക്കു​ക​യും ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ക​യും ചെയ്‌തു, അവന്റെ ശത്രുക്കൾ അവന്റെ പാദങ്ങൾക്ക്‌ ഒരു പീഠമാ​യി വെക്ക​പ്പെ​ടു​ന്ന​തു​വരെ അന്നുമു​തൽ കാത്തി​രു​ന്നു​കൊ​ണ്ടു​തന്നെ.” (എബ്രായർ 10:12, 13) “നിന്റെ ശത്രു​ക്ക​ളു​ടെ മധ്യേ കീഴട​ക്കി​ക്കൊ​ണ്ടു പുറ​പ്പെ​ടുക” എന്ന യഹോ​വ​യു​ടെ കല്‌പ​ന​യ്‌ക്കു​വേണ്ടി യേശു കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. (സങ്കീർത്തനം 110:2) ആ സമയം വന്നപ്പോൾ അവൻ സാത്താ​നെ​യും അവന്റെ ദൂതൻമാ​രെ​യും നീക്കി സ്വർഗ​ങ്ങളെ ശുദ്ധീ​ക​രി​ക്കാൻ തുടങ്ങി. സ്വർഗ​ത്തി​ലെ ആ യുദ്ധത്തി​ന്റെ ഫലം ഈ വാക്കു​ക​ളിൽ പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും അവന്റെ ക്രിസ്‌തു​വി​ന്റെ അധികാ​ര​വും തുടങ്ങി​യി​രി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ നമ്മുടെ സഹോ​ദ​രൻമാ​രെ നമ്മുടെ ദൈവ​മു​മ്പാ​കെ രാപകൽ കുററ​പ്പെ​ടു​ത്തു​ന്നവൻ താഴോ​ട്ടു വലി​ച്ചെ​റി​യ​പ്പെ​ട്ടി​രി​ക്കു​ന്നു!” (വെളി​പ്പാട്‌ 12:10) ഒരു മുൻ അധ്യാ​യ​ത്തിൽ കണ്ടപ്ര​കാ​രം സ്വർഗ​ത്തി​ലെ ഈ യുദ്ധം നടന്നു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും യേശു​ക്രി​സ്‌തു ഇപ്പോൾ അവന്റെ ശത്രു​ക്ക​ളു​ടെ മധ്യേ ഭരിക്കു​ക​യാ​ണെ​ന്നും വസ്‌തു​തകൾ പ്രകട​മാ​ക്കു​ന്നു.

28. (എ) ക്രിസ്‌തു പെട്ടെ​ന്നു​തന്നെ എന്തു ചെയ്യും? (ബി) അവന്റെ സംരക്ഷണം ആസ്വദി​ക്കാൻ നാം എന്തു ചെയ്യണം?

28 വളരെ പെട്ടെ​ന്നു​തന്നെ ഇപ്പോ​ഴു​ളള സകല ലോക​ഗ​വൺമെൻറു​ക​ളെ​യും ഭൂമി​യിൽനി​ന്നു നീക്കം​ചെ​യ്യാൻ ക്രിസ്‌തു​വും അവന്റെ സ്വർഗീയ ദൂതൻമാ​രും നടപടി​യെ​ടു​ക്കും. (ദാനി​യേൽ 2:44; വെളി​പ്പാട്‌ 17:14) അവന്‌ “ജനതകളെ വെട്ടു​ന്ന​തി​നു മൂർച്ച​യു​ളള ഒരു നീണ്ട വാൾ ഉണ്ട്‌, അവൻ ഒരു ഇരുമ്പു​ദ​ണ്ഡു​കൊണ്ട്‌ അവരെ മേയി​ക്കും” എന്നു ബൈബിൾ പറയുന്നു. (വെളി​പ്പാട്‌ 19:11-16) ഈ ആസന്നമായ നാശത്തിൽ സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നു യോഗ്യ​രെന്നു തെളി​യി​ക്കു​ന്ന​തി​നു നാം യേശു​ക്രി​സ്‌തു​വിൽ വിശ്വാ​സം പ്രകട​മാ​ക്കേ​ണ്ട​താണ്‌. (യോഹ​ന്നാൻ 3:36) നാം അവന്റെ ശിഷ്യൻമാ​രാ​യി​ത്തീ​രു​ക​യും നമ്മുടെ സ്വർഗീയ രാജാ​വെന്ന നിലയിൽ അവനു കീഴ്‌പ്പെ​ടു​ക​യും വേണം. നിങ്ങൾ അതു ചെയ്യു​മോ?

[58-ാം പേജിലെ ചിത്രം]

സ്‌നാനമേല്‌ക്കുന്നതിനും യഹോ​വ​യു​ടെ അഭിഷി​ക്ത​നാ​യി​ത്തീ​രു​ന്ന​തി​നും യേശു ആശാരി​പ്പണി ഉപേക്ഷി​ച്ചു

[63-ാം പേജിലെ ചിത്രം]

യേശു പൂർണ​മ​നു​ഷ്യ​നാ​യി​രുന്ന ആദാമി​നു തുല്യ​നാ​യി​രു​ന്നു

[64-ാം പേജിലെ ചിത്രം]

രോഗികളെയും വിശക്കു​ന്ന​വ​രെ​യും സഹായി​ക്കാൻ യേശു​വിന്‌ അനുകമ്പ തോന്നി

[67-ാം പേജിലെ ചിത്രം]

മരിച്ചവരെ ഉയിർപ്പി​ച്ച​തി​നാൽ, ദൈവ​രാ​ജ്യം ഭരിക്കു​മ്പോൾ വളരെ വിപു​ല​മായ തോതിൽ താൻ എന്തു​ചെ​യ്യു​മെന്നു യേശു പ്രകട​മാ​ക്കി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക