നിശ്വസ്ത തിരുവെഴുത്തുകളും അതിന്റെ പശ്ചാത്തലവും സംബന്ധിച്ച പാഠങ്ങൾ
പാഠം 1—വാഗ്ദത്ത ദേശത്തേക്കുളള ഒരു സന്ദർശനം
ദേശത്തിന്റെ മേഖലകൾ, അതിന്റെ ഭൗതിക സവിശേഷതകൾ, അതിലെ പർവതങ്ങളും താഴ്വരകളും, അതിലെ നദികളും തടാകങ്ങളും, അതിന്റെ കാലാവസ്ഥ, മണ്ണ്, വിവിധ സസ്യങ്ങൾ എന്നിവ.
1. (എ) “വാഗ്ദത്തദേശം” എന്ന പേർ അത്യന്തം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നാം ദേശത്തിന്റെ ഭൂമിശാസ്ത്രം പരിശോധിക്കുമ്പോൾ നമുക്ക് ഏതു മഹത്തായ പ്രതീക്ഷ മനസ്സിൽ വെച്ചുപുലർത്താവുന്നതാണ്?
പുരാതന വാഗ്ദത്തദേശത്തിന്റെ അതിർത്തികൾ യഹോവയാം ദൈവം നിശ്ചയിച്ചവയായിരുന്നു. (പുറ. 23:31; സംഖ്യാ. 34:1-12; യോശു. 1:4) അനേകം നൂററാണ്ടുകളിൽ ചിലർ ഈ പ്രദേശത്തെ പാലസ്തീൻദേശമെന്നാണു പരാമർശിച്ചുപോന്നത്, അതു ലാററിൻ പാലസ്ററീനായിൽനിന്നും ഗ്രീക്ക് പാലസ്ററീനിൽനിന്നും ഉത്ഭൂതമായ ഒരു പേരാണ്. ഈ ഒടുവിലത്തെ പദം എബ്രായയിലെ പെലേശേത്തിൽനിന്ന് എടുത്തിട്ടുളളതാണ്. എബ്രായ തിരുവെഴുത്തുകളിൽ പെലേശേത്ത് “ഫെലിസ്ത്യ” എന്നു വിവർത്തനം ചെയ്യപ്പെടുന്നു. അതു ദൈവജനത്തിന്റെ ശത്രുക്കളായിരുന്ന ഫെലിസ്ത്യരുടെ പ്രദേശത്തെ തന്നെയാണു പരാമർശിക്കുന്നത്. (പുറ. 15:14) എന്നിരുന്നാലും, യഹോവ ഈ ദേശം വിശ്വസ്തനായ അബ്രഹാമിനും അവന്റെ സന്തതികൾക്കും വാഗ്ദത്തം ചെയ്തതുകൊണ്ടു “വാഗ്ദത്തദേശം” അഥവാ “വാഗ്ദത്തത്തിന്റെ ദേശം” എന്ന നാമധേയം ഏററവും ഉചിതമാണ്. (ഉല്പ. 15:18; ആവ. 9:27, 28; എബ്രാ. 11:9) ഈ ദേശം അതിന്റെ ഭൂമിശാസ്ത്രത്തിന്റെ വൈവിധ്യത്തിൽ ശ്രദ്ധേയമാണ്, ഈ ചെറിയ പ്രദേശത്തു ഭൂമിയിലെങ്ങും കാണപ്പെടുന്ന വ്യതിരിക്ത സവിശേഷതകളിലും അസാധാരണത്വങ്ങളിലും പലതും ഉൾക്കൊണ്ടിട്ടുണ്ട്. ഈ മനോഹര വൈവിധ്യമെല്ലാം സഹിതമുളള ഇത്തരമൊരു വാഗ്ദത്തദേശം തന്റെ പുരാതന സാക്ഷികൾക്ക് ഒരു അവകാശമായി കൊടുക്കാൻ യഹോവക്കു കഴിഞ്ഞുവെങ്കിൽ, തീർച്ചയായും അവനു തന്റെ സമർപ്പിത ആരാധകർക്ക് ആനന്ദം പകരുന്നതിനു പർവതങ്ങൾ, താഴവരകൾ, നദികൾ, തടാകങ്ങൾ എന്നിവ സഹിതം ഭൂവ്യാപകമായ മഹത്തായ ഒരു പുതിയലോക പറുദീസ ഇനിയും കൊടുക്കാൻ കഴിയും. ഇപ്പോൾ ഒരു സങ്കൽപ്പ പര്യടനം നടത്തുമ്പോൾ നമുക്കു വാഗ്ദത്തദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്ക് സൂക്ഷ്മശ്രദ്ധ കൊടുക്കാം.a
പൊതു വലിപ്പം
2. വാഗ്ദത്തദേശത്തിന്റെ എത്രത്തോളം ഭാഗത്തു യഹൂദൻമാർ പാർപ്പുറപ്പിച്ചിരുന്നു, കൂടുതലായ ഏതു പ്രദേശത്തും?
2 സംഖ്യാപുസ്തകം 34:1-12-ൽ പ്രസ്താവിച്ചിരിക്കുന്ന ദൈവദത്ത അതിരുകളനുസരിച്ച് ഇസ്രായേലിനു വാഗ്ദത്തംചെയ്ത ദേശം ഇടുങ്ങി നീണ്ടുകിടക്കുന്ന ഒരു ഭൂപ്രദേശമായിരിക്കേണ്ടിയിരുന്നു. അതു വടക്കുനിന്നു തെക്കോട്ട് ഏതാണ്ടു 480 കിലോമീററർ നീളവും ശരാശരി 56 കിലോമീററർ വീതിയുമുളളതായിരിക്കേണ്ടിയിരുന്നു. ദാവീദ്, ശലോമോൻ എന്നീ രാജാക്കൻമാരുടെ വാഴ്ചക്കാലംവരെ കീഴടക്കപ്പെട്ട അനേകം ജനസമൂഹങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവന്നു മുഴു വാഗ്ദത്തദേശവും സൈനികമായി കൈവശപ്പെടുത്തിയിരുന്നില്ല. എന്നിരുന്നാലും, യഹൂദൻമാർ പാർപ്പുറപ്പിച്ചിരുന്ന ഭാഗം പൊതുവേ ദാൻമുതൽ ബേർശേബവരെ നീണ്ടുകിടക്കുന്നതായി വർണിക്കപ്പെടുന്നു, അതു വടക്കുനിന്നു തെക്കോട്ട് ഏതാണ്ട് 240 കിലോമീററർ വരുന്ന ദൂരമായിരുന്നു. (1 രാജാ. 4:25) കർമേൽപർവതംമുതൽ ഗലീലക്കടൽവരെ കുറുകെയുളള ദൂരം ഏതാണ്ട് 51 കിലോമീറററാണ്. തെക്കു മെഡിറററേനിയൻതീരം ക്രമേണ തെക്കുപടിഞ്ഞാറോട്ടു വളയുന്നടത്തു ഗാസാമുതൽ ചാവുകടൽവരെ അതിന് ഏതാണ്ട് 80 കിലോമീററർ ദൈർഘ്യമുണ്ട്. ജനപാർപ്പുണ്ടായിരുന്ന യോർദാനു പടിഞ്ഞാറുഭാഗത്തെ ഈ പ്രദേശത്തിന് ഏതാണ്ട് 15,000 ചതുരശ്ര കിലോമീററർ മാത്രമേ വിസ്തീർണമുണ്ടായിരുന്നുളളു. എന്നിരുന്നാലും ഇസ്രായേല്യർ യോർദാനു കിഴക്കുളള ദേശങ്ങളിലും കൂടുതലായി പാർപ്പുറപ്പിച്ചുകൊണ്ട് (ഇത് ആദിയിൽ വാഗ്ദത്തംചെയ്ത അതിരുകളിൽ ഉൾപ്പെട്ട ദേശങ്ങളല്ല), അധിനിവിഷ്ട പ്രദേശത്തെ മൊത്തം 26,000 ചതുരശ്ര കിലോമീറററിൽ അൽപ്പംമാത്രം കുറഞ്ഞതാക്കി.
പ്രകൃതിപരമായ മേഖലകൾ
3. “വാഗ്ദത്ത ദേശത്തിന്റെ പ്രകൃതിപരമായ മേഖലകൾ” എന്ന ഭൂപടം ഖണ്ഡികയോടു ചേർത്ത് ഉപയോഗിച്ചുകൊണ്ടു ദേശത്തിന്റെ പിൻവരുന്ന പ്രകൃതിപരമായ വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രദേശങ്ങളെ തിരിച്ചറിയിക്കുക: (എ) യോർദാനു പടിഞ്ഞാറുളള സമതലങ്ങൾ, (ബി) യോർദാനു പടിഞ്ഞാറുളള പർവതപ്രദേശങ്ങൾ, (സി) യോർദാനു കിഴക്കുളള പർവതങ്ങളും പീഠഭൂമികളും.
3 വാഗ്ദത്തദേശത്തേക്കുളള നമ്മുടെ സന്ദർശനം രാജ്യത്തിന്റെ പിൻവരുന്ന പ്രകൃതിപരമായ വിഭജനങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നതായിരിക്കും. ചുവടെ ചേർക്കുന്ന ബാഹ്യരേഖ അതോടുകൂടെയുളള ഭൂപടം മനസ്സിലാക്കാനുളള താക്കോൽ നൽകുന്നു, അതു ചർച്ചചെയ്യപ്പെടുന്ന പ്രദേശങ്ങളുടെ ഏകദേശമായ അതിരുകൾ കാണിക്കുന്നു.
ഭൂമിശാസ്ത്രപരമായ മേഖലകൾ
എ. മഹാസമുദ്രത്തിന്റെ തീരം.—യോശു. 15:12.
ബി. യോർദാനു പടിഞ്ഞാറുളള സമതലങ്ങൾ
1. ആശേർ സമതലം.—ന്യായാ. 5:17.
2. ദോരിന്റെ ഇടുങ്ങിയ സമുദ്രതീര ഭൂഭാഗം.—യോശു. 12:23.
3. ശാരോനിലെ മേച്ചൽസ്ഥലങ്ങൾ.—1 ദിന. 5:16.
4. ഫെലിസ്ത്യസമതലം.—ഉല്പ. 21:32; പുറ. 13:17.
5. മധ്യ പൂർവ-പശ്ചിമ താഴ്വര
എ. മെഗിദ്ദോ സമഭൂമി (എസ്ദ്രലോൻ).—2 ദിന. 35:22.
ബി. യിസ്രയേൽ താഴ്വര.—ന്യായാ. 6:33.
സി. യോർദാനു പടിഞ്ഞാറുളള പർവതപ്രദേശങ്ങൾ
1. ഗലീലക്കുന്നുകൾ.—യോശു. 20:7; യെശ. 9:1.
2. കർമേൽ കുന്നുകൾ.—1 രാജാ. 18:19, 20, 42.
3. ശമര്യാമലകൾ.—യിരെ. 31:5; ആമോ. 3:9.
4. ഷെഫീല.—യോശു. 11:2; ന്യായാ. 1:9.
5. യഹൂദാ മലമ്പ്രദേശം.—യോശു. 11:21.
6. യഹൂദാമരുഭൂമി (യെശിമോൻ).—ന്യായാ. 1:16; 1 ശമൂ. 23:19.
7. നെഗേബ്—ഉല്പ. 12:9; സംഖ്യാ. 21:1.
8. പാരാൻ മരുഭൂമി—ഉല്പ. 21:21; സംഖ്യാ. 13:1-3.
ഡി. വിശാല അരാബ (ഭ്രംശ താഴ്വര).—2 ശമൂ. 2:29; യിരെ. 52:7.
1. ഹൂലാതടം
2. ഗലീലക്കടലിനു ചുററുമുളള പ്രദേശം.—മത്താ. 14:34; യോഹ. 6:1.
3. യോർദാൻ താഴ്വര ജില്ല (ഖോർ).—1 രാജാ. 7:46; 2 ദിന. 4:17; ലൂക്കൊ. 3:3.
4. ഉപ്പു (ചാവു) കടൽ (അരാബക്കടൽ).—സംഖ്യാ. 34:3; ആവ. 4:49; യോശു. 3:16.
5. അരാബ (ഉപ്പുകടൽമുതൽ തെക്കോട്ട്).—ആവ. 2:8.
ഇ. യോർദാനു കിഴക്കുളള പർവതങ്ങളും പീഠഭൂമികളും. —യോശു. 13:9, 16, 17, 21; 20:8.
1. ബാശാൻദേശം.—1 ദിന. 5:11; സങ്കീ. 68:15.
2. ഗിലെയാദ് ദേശം.—യോശു. 22:9.
3. അമ്മോന്റെയും മോവാബിന്റെയും ദേശം.—യോശു. 13:25; 1 ദിന. 19:2; ആവ. 1:5.
4. ഏദോം പർവതപീഠഭൂമി.—സംഖ്യാ. 21:4; ന്യായാ. 11:18.
എഫ്. ലെബാനോൻ പർവതങ്ങൾ.—യോശു. 13:5.
എ. മഹാസമുദ്രത്തിന്റെ തീരം
4. സമുദ്രതീരത്തിന്റെ സ്വഭാവങ്ങളും കാലാവസ്ഥയും എന്ത്?
4 പടിഞ്ഞാറുനിന്നു സന്ദർശനം തുടങ്ങി ആദ്യം നാം മനോഹരമായ നീല മെഡിറററേനിയന്റെ നീണ്ടുകിടക്കുന്ന തീരം വീക്ഷിക്കുന്നു. മണൽക്കൂമ്പാരങ്ങളുടെ വലിയ നിരകൾ നിമിത്തം കർമേൽ പർവതത്തിനു താഴെയുളള ഏക സ്വാഭാവിക തുറമുഖം യോപ്പയിലാണ്; എന്നാൽ കർമേലിനു വടക്കു പല നല്ല സ്വാഭാവിക തുറമുഖങ്ങളുണ്ട്. തീരത്തിന്റെ ഈ ഭാഗത്തു രാജ്യത്തു വസിച്ചിരുന്ന ഫിനീഷ്യക്കാർ പ്രസിദ്ധ സമുദ്രസഞ്ചാരികളായിത്തീർന്നു. വെയിലേററു കിടക്കുന്ന തീരത്തിന്റെ ശരാശരി വാർഷിക ഊഷ്മാവ് ഉല്ലാസംപകരുന്ന 19○ C. ആണ്, എന്നിരുന്നാലും വേനൽ വളരെ ചൂടുളളതാണ്, ഗാസായിൽ പകലത്തെ ശരാശരി താപനില ഏതാണ്ട് 34○ C. ആണ്.
ബി-1 ആശേർ സമതലം
5, 6. ചുരുക്കമായി (എ) ആശേർ സമതലത്തെ (ബി) ദോർ എന്ന ഇടുങ്ങിയ സമുദ്രതീര ഭൂഭാഗത്തെ വർണിക്കുക.
5 ഈ സമുദ്രതീരസമതലം കർമേൽപർവതംമുതൽ വടക്കോട്ടു 40 കിലോമീററർ നീണ്ടുകിടക്കുന്നു. അതിന്റെ ഏററവും കൂടിയ വീതി ഏതാണ്ട് 13 കിലോമീറററാണ്, അത് ആശേർഗോത്രത്തിനു വീതിച്ചുകൊടുത്ത ദേശത്തിന്റെ ഭാഗമാണ്. (യോശു. 19:24-30) അതു ഫലഭൂയിഷ്ഠമായ ഒരു ഇടുങ്ങിയ സമതല ഭാഗമായിരുന്നു, ശലോമോന്റെ രാജകീയ തീൻമേശയിലേക്കു നല്ല ഭക്ഷ്യവിളവ് ഉത്പാദിപ്പിച്ചുകൊടുക്കുകയും ചെയ്തിരുന്നു.—ഉല്പ. 49:20; 1 രാജാ. 4:7, 16.
ബി-2 ദോരിന്റെ ഇടുങ്ങിയ സമുദ്രതീര ഭൂഭാഗം
6 ഈ ഇടുങ്ങിയ ഭൂഭാഗം ഏതാണ്ട് 32 കിലോമീറററോളം കർമേൽ പർവതനിരയുടെ അതിർത്തിയാണ്. അതിന് ഏതാണ്ട് 4 കിലോമീററർ വീതിയേ ഉളളൂ. അതു യഥാർഥത്തിൽ കർമേലിനും മെഡിറററേനിയനും ഇടയിൽ കിടക്കുന്ന ഒരു ഇടുങ്ങിയ തീരദേശ ഭൂഭാഗമാണ്. അതിന്റെ തെക്കൻഭാഗത്തു ദോർ എന്ന തുറമുഖനഗരം സ്ഥിതിചെയ്യുന്നു, അതിനു തെക്കു മണൽക്കൂമ്പാരങ്ങൾ തുടങ്ങുന്നു. ദോരിനു പിന്നിലുളള കുന്നുകൾ ശലോമോന്റെ വിരുന്നുകൾക്കു വിശിഷ്ടമായ ഭക്ഷ്യങ്ങൾ ഉത്പാദിപ്പിച്ചിരുന്നു. ശലോമോന്റെ പുത്രിമാരിൽ ഒരാളെ ഈ മേഖലയിൽനിന്നുളള ഒരു ഉപ ഭരണാധിപതിയെക്കൊണ്ടു വിവാഹം കഴിപ്പിച്ചിരുന്നു.—1 രാജാ. 4:7, 11.
ബി-3 ശാരോനിലെ മേച്ചൽസ്ഥലങ്ങൾ
7. (എ) പ്രവചനത്തിൽ ശാരോനെ എങ്ങനെ പരാമർശിച്ചിരിക്കുന്നു, എന്തുകൊണ്ട്? (ബി) എബ്രായ കാലങ്ങളിൽ ഈ മേഖല എന്തിന് ഉപയോഗിച്ചു?
7 ശാരോനിലെ പുഷ്പങ്ങളുടെ മികവുററ മനോഹാരിതയുടെ വീക്ഷണത്തിൽ പുനഃസ്ഥാപിക്കപ്പെട്ട ഇസ്രായേൽദേശത്തെ സംബന്ധിച്ച യെശയ്യാവിന്റെ പ്രാവചനിക ദർശനത്തിൽ ശാരോനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു സമുചിതമാണ്. (യെശ. 35:2) ഇതു ഫലഭൂയിഷ്ഠമായ, നല്ല നീരോട്ടമുളള ദേശമാണ്. അതു 16 മുതൽ 19 വരെ കിലോമീററർ വീതിയുളളതും ദോർ എന്ന തീരദേശ ഭാഗത്തുനിന്ന് 64 കിലോമീറററോളം നീണ്ടുകിടക്കുന്നതുമായ ഒരു സമതലമാണ്. എബ്രായ കാലങ്ങളിൽ, ശാരോന്റെ വടക്കൻഭാഗത്ത് ഓക്കുവനങ്ങൾ വളർന്നിരുന്നു. ധാന്യം കൊയ്തെടുത്തശേഷം അനേകം ആട്ടിൻകൂട്ടങ്ങൾ അവിടെ മേഞ്ഞിരുന്നു. ഈ കാരണത്താലാണ് അതു ശാരോനിലെ മേച്ചൽസ്ഥലങ്ങൾ എന്നു വിളിക്കപ്പെട്ടത്. ദാവീദു രാജാവിന്റെ കാലത്ത്, രാജാവിന്റെ ആടുമാടുകൾ ശാരോനിൽ സൂക്ഷിക്കപ്പെട്ടിരുന്നു. (1 ദിന. 27:29) ഇന്ന് ഈ പ്രദേശത്തു വിശാലമായ നാരകത്തോപ്പുകൾ കാണാൻ കഴിയും.
ബി-4 ഫെലിസ്ത്യസമതലം
8. ഫെലിസ്ത്യസമതലം എവിടെയാണ്, അതിന്റെ സവിശേഷതകൾ ഏവ?
8 ദേശത്തിന്റെ ഈ ഭാഗം ശാരോനിലെ മേച്ചൽസ്ഥലങ്ങൾക്കു തെക്കായി തീരപ്രദേശത്തുകൂടെ ഏതാണ്ട് 80 കിലോമീറററും ഉളളിലേക്ക് ഏതാണ്ട് 24 കിലോമീറററും നീണ്ടുകിടക്കുന്നു. (1 രാജാ. 4:21) തീരപ്രദേശത്തോടടുത്തു കാണുന്ന മണൽക്കൂമ്പാരങ്ങൾ ചിലപ്പോൾ 6 കിലോമീറററോളം ഉളളിലേക്കു കയറുന്നു. ഇതു പൊങ്ങിയും താണും കിടക്കുന്ന ഒരു സമതലമാണ്, അതു സ്റെറപ്പിപോലെ 30 മുതൽ തെക്കു ഗാസായ്ക്കു പിമ്പിൽ 200 വരെ മീററർ ഉയരുന്ന ഒരു സമതലമാണ്. മണ്ണു ഫലപുഷ്ടിയുളളതാണ്; എന്നാൽ മഴ ധാരാളം കിട്ടുന്നില്ല. വരൾച്ചയുടെ അപകടം എല്ലായ്പോഴും ഉണ്ടുതാനും.
ബി-5 മധ്യ പൂർവ-പശ്ചിമ താഴ്വര
9. (എ) മധ്യ പൂർവ-പശ്ചിമ താഴ്വരയുടെ രണ്ടു ഭാഗങ്ങൾ ഏവ, അതിന് എന്തു പ്രായോഗികമൂല്യം ഉണ്ടായിരുന്നു? (ബി) “വാഗ്ദത്തദേശത്തിന്റെ സാധാരണ പരിച്ഛേദങ്ങൾ” എന്ന വിശദീകരണചിത്രം ഉപയോഗിച്ചുകൊണ്ട് ഈ പ്രദേശത്തിന്റെ പൊതു സ്ഥലവിവരം വർണിക്കുക.
9 മധ്യ പൂർവ-പശ്ചിമ താഴ്വരക്കു യഥാർഥത്തിൽ രണ്ടു ഭാഗങ്ങളുണ്ട്, പടിഞ്ഞാറു മെഗിദ്ദോ താഴ്വരസമതലവും അഥവാ എസ്ദ്രലോനും കിഴക്കു യിസ്രെയേൽ താഴ്വരയും. (2 ദിന. 35:22; ന്യായാ. 6:33) ഈ മുഴു മധ്യ താഴ്വരയും യോർദാൻ ഭ്രംശ താഴ്വരമുതൽ മെഡിറററേനിയൻ താഴവരവരെ രാജ്യത്തിനു കുറുകെ അനായാസ സഞ്ചാരം സുഗമമാക്കി. അതു പ്രധാനപ്പെട്ട ഒരു വാണിജ്യപാതയായിത്തീർന്നു. മെഗിദ്ദോസമഭൂമിയിലെ വെളളം കുത്തൊഴുക്കുളള കീശോനിലേക്കു വാർന്നുവീഴുന്നു, അതു കർമേൽ പർവതത്തിനും ഗലീലക്കുന്നുകൾക്കും ഇടയ്ക്കുളള ഇടുങ്ങിയ ഒരു പിളർപ്പിലൂടെ ആശേർ സമതലത്തിലേക്കു പുറത്തു പോയി അവിടെനിന്നു മെഡിറററേനിയനിലേക്ക് ഒഴുകിവീഴുന്നു. ഈ ചെറിയ ജലപ്രവാഹം വേനൽമാസങ്ങളിൽ മിക്കവാറും വററിപ്പോകുന്നു, എന്നാൽ മററു മാസങ്ങളിൽ അത് ഒരു കുത്തിയൊഴുക്കായിത്തീരുന്നു.—ന്യായാ. 5:21.
10. (എ) യിസ്രെയേൽ താഴ്വരയെ വർണിക്കുക. (ബി) ഈ പ്രദേശം ഏതു ബൈബിൾ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു?
10 യിസ്രെയേൽ താഴ്വര യോർദാനുനേരെ തെക്കുകിഴക്കോട്ടു വെളളമൊഴുക്കുന്നു. യിസ്രെയേൽസമതലം എന്ന ഈ താഴ്വര ഇടനാഴിക്ക് ഏതാണ്ട് 3.2 കിലോമീററർ വീതിയാണുളളത്, ഏതാണ്ട് 19 കിലോമീററർ നീളവുമുണ്ട്. 90-ൽപ്പരം മീറററിൽ ഉയർച്ച തുടങ്ങുന്നു, പിന്നീട് അതു ബേത്ത്ഷീനു സമീപം സമുദ്രനിരപ്പിന് ഏതാണ്ട് 120 മീററർ താഴെവരെ സ്ഥിരമായി താഴുന്നു. മധ്യതാഴ്വര മുഴുവൻ വളരെ ഫലഭൂയിഷ്ഠമാണ്. യിസ്രെയേൽ വിഭാഗം മുഴു രാജ്യത്തെയും അതിസമ്പന്ന ഭാഗങ്ങളിലൊന്നാണ്. യിസ്രെയേൽ എന്നതിന്റെ അർഥംതന്നെ “ദൈവം വിത്തുവിതക്കും” എന്നാണ്. (ഹോശേ. 2:22) തിരുവെഴുത്തുകൾ ഈ ജില്ലയുടെ സുഖത്തെയും രമണീയതയെയും കുറിച്ചു പറയുന്നു. (ഉല്പ. 49:15) ഇസ്രായേലും ചുററുമുളള ജനതകളും നടത്തിയ യുദ്ധങ്ങളിൽ മെഗിദ്ദോയും യിസ്രെയേലും തന്ത്രപ്രധാനമായിരുന്നു. ഇവിടെയാണു ബാരാക്കും ഗിദെയോനും ശൗൽരാജാവും യേഹുവും പൊരുതിയത്.—ന്യായാ. 5:19-21; 7:12; 1 ശമൂ. 29:1; 31:1, 7; 2 രാജാ. 9:27.
സി-1 ഗലീലക്കുന്നുകൾ
11, 12. (എ) യേശുവിന്റെ ശുശ്രൂഷയിൽ ഗലീല എത്രത്തോളം സവിശേഷപങ്കു വഹിച്ചു, ഈ ജില്ലയിൽനിന്ന് ആർ വന്നു? (ബി) ലോവർ ഗലീലയും അപ്പർ ഗലീലയും തമ്മിലുളള അന്തരം എടുത്തുകാട്ടുക.
11 ഗലീലക്കുന്നുകളുടെ തെക്കൻഭാഗത്തായിരുന്നു (കൂടാതെ ഗലീലക്കടലിനു ചുററും) യേശു യഹോവയുടെ നാമത്തെയും രാജ്യത്തെയും കുറിച്ചു സാക്ഷ്യം കൊടുക്കുന്ന തന്റെ വേലയുടെ അധികപങ്കും നിർവഹിച്ചത്. (മത്താ. 4:15-17; മർക്കൊ. 3:7) യേശുവിന്റെ വിശ്വസ്തരായ 11 അപ്പോസ്തലൻമാരുമുൾപ്പെടെ അവന്റെ അനുഗാമികളിൽ മിക്കവരും ഗലീലക്കാരായിരുന്നു. (പ്രവൃ. 2:7) ചിലപ്പോൾ ലോവർ ഗലീല എന്നു വിളിക്കപ്പെടുന്ന ഈ ജില്ലയിൽ, നാടു യഥാർഥത്തിൽ ഉല്ലാസപ്രദമാണ്, കുന്നുകൾക്ക് 600 മീറററിൽ കൂടുതൽ ഉയരമില്ല. ശരത്കാലംമുതൽ വസന്തംവരെ ഈ ഉല്ലാസപ്രദമായ ദേശത്തു മഴയുടെ കുറവില്ല, അതുകൊണ്ട് ഇത് ഒരു മരുപ്രദേശമല്ല. വസന്തകാലത്ത് ഓരോ കുന്നിൻചെരിവും പുഷ്പങ്ങളാൽ ജ്വലിക്കുകയാണ്, ഓരോ താഴ്വാരവും ധാന്യസമൃദ്ധവുമാണ്. ചെറിയ പീഠഭൂമികളിൽ കൃഷിക്കു ഫലപുഷ്ടിയുളള മണ്ണുണ്ട്. കുന്നുകൾ ഒലിവുമരങ്ങളും മുന്തിരിയും കൃഷിചെയ്യുന്നതിന് അനുയോജ്യമാണ്. ബൈബിളിൽ പ്രസിദ്ധമായ ഈ പ്രദേശത്തെ പട്ടണങ്ങളാണു നസറെത്ത്, കാനാ, നയീൻ എന്നിവ. (മത്താ. 2:22, 23; യോഹ. 2:1; ലൂക്കൊ. 7:11) ഈ പ്രദേശം യേശുവിനു തന്റെ ദൃഷ്ടാന്തങ്ങൾക്കു രൂപം കൊടുക്കുന്നതിന് ഉപയോഗിക്കാൻ സമ്പന്നമായ പശ്ചാത്തലമൊരുക്കിക്കൊടുത്തു.—മത്താ. 6:25-32; 9:37, 38.
12 വടക്കൻ ഭാഗത്ത് അഥവാ അപ്പർ ഗലീലയിൽ കുന്നുകൾക്ക് 1,100-ൽപ്പരം മീററർ ഉയരമുണ്ട്, ഫലത്തിൽ ലെബാനോൻ പർവതങ്ങളുടെ അടിവാരക്കുന്നുകളായിത്തീർന്നുകൊണ്ടുതന്നെ. അപ്പർ ഗലീല ദൂരെ മാറിക്കിടക്കുന്നതും കാററുവീശുന്നതുമായ ഇടമാണ്. അവിടെ കനത്ത മഴയും പെയ്യുന്നു. ബൈബിൾ കാലങ്ങളിൽ പടിഞ്ഞാറോട്ടുളള ചെരിവുകൾ നിബിഡവനങ്ങളായിരുന്നു. ഈ ഭൂവിഭാഗം നഫ്ത്താലിഗോത്രത്തിനു വീതിച്ചുകൊടുത്തു.—യോശു. 20:7.
സി-2 കർമേൽ കുന്നുകൾ
13. (എ) കർമേൽ യഥാർഥത്തിൽ എന്താണ്? (ബി) ബൈബിളിൽ അതിനെക്കുറിച്ച് എന്തു പ്രസ്താവം നടത്തിയിരിക്കുന്നു?
13 കർമേൽ പർവതത്തിലെ പാറക്കെട്ട് മെഡിറററേനിയൻ സമുദ്രത്തിലേക്കു ഗംഭീരമായി തളളിനിൽക്കുന്നു. കർമേൽ യഥാർഥത്തിൽ ഏതാണ്ട് 48 കിലോമീററർ നീളത്തിൽ സമുദ്രനിരപ്പിൽനിന്ന് 545 മീറററോളം ഉയർന്നുനിൽക്കുന്ന ഒരു മലമ്പ്രദേശമാണ്. അതു ശമര്യാമലകൾ തുടങ്ങി മെഡിറററേനിയൻവരെ നീണ്ടുകിടക്കുന്നു. വടക്കുപടിഞ്ഞാറെ അററത്തെ മുഖ്യ പർവതനിരയായ മുനമ്പ് അതിന്റെ ചാരുതയിലും മനോഹാരിതയിലും അവിസ്മരണീയമാണ്. (ഉത്ത. 7:5) കർമേൽ എന്ന പേരിന്റെ അർഥം “ഫലവൃക്ഷത്തോപ്പ്” എന്നാണ്, കീർത്തിപ്പെട്ട മുന്തിരിത്തോട്ടങ്ങൾ, ഫലവൃക്ഷങ്ങൾ, ഒലിവുമരങ്ങൾ എന്നിവയാൽ അലംകൃതമായ ഈ ഫലപുഷ്ടിയുളള മുനമ്പിന് അതു യഥാർഥത്തിൽ യോജിക്കുന്നു. യെശയ്യാവു 35:2, പുനഃസ്ഥാപിക്കപ്പെട്ട ഇസ്രായേൽദേശത്തിന്റെ ഫലസമൃദ്ധിയാർന്ന മഹത്ത്വത്തിന്റെ ഒരു പ്രതീകമായി അതിനെ ഉപയോഗിക്കുന്നു: ‘കർമേലിന്റെ മഹത്വം അതിനു കൊടുക്കപ്പെടണം.’ ഏലിയാവു ബാലിന്റെ പുരോഹിതൻമാരെ വെല്ലുവിളിച്ചതും യഹോവയുടെ പരമോന്നതത്വത്തിന്റെ തെളിവായി “യഹോവയുടെ തീ ഇറങ്ങി”യതും ഇവിടെയായിരുന്നു. കർമേലിന്റെ മുകളിൽനിന്നായിരുന്നു ഏലിയാവ് ഒരു വൻമഴയായിത്തീർന്ന ചെറുമേഘത്തിലേക്കു ശ്രദ്ധ ക്ഷണിച്ചതും, അങ്ങനെ ഇസ്രായേലിലെ വരൾച്ച അത്ഭുതകരമായി അവസാനിപ്പിച്ചതും.—1 രാജാ. 18:17-46.
സി-3 ശമര്യാമലകൾ
14. ശമര്യാമലകളിൽ ഏതു ഗോത്രങ്ങൾ പാർപ്പുറപ്പിച്ചു, ഈ പ്രദേശം ഏതു കൃഷിക്കു പററിയതാണ്?
14 ഈ പ്രദേശത്തിന്റെ തെക്കൻഭാഗമാണു കൂടുതൽ കുന്നിൻപ്രദേശമായി കിടക്കുന്നത്, കിഴക്കു 900 മീറററിലധികമായി ഉയരുന്നു. (1 ശമൂ. 1:1) ഈ പ്രദേശത്തെ മഴവീഴ്ച തെക്കുളള യഹൂദയിലെക്കാൾ കൂടുതലും ആശ്രയിക്കത്തക്കതുമാണ്. കൂടുതൽ മഴവീഴ്ചയുണ്ട്. യോസേഫിന്റെ ഇളയ പുത്രനായ എഫ്രയീമിന്റെ സന്തതികൾ ഈ പ്രദേശത്താണു പാർപ്പുറപ്പിച്ചത്. യോസേഫിന്റെ മൂത്ത പുത്രനായ മനശ്ശെയുടെ പാതിഗോത്രത്തിനു വീതിച്ചുകൊടുത്ത ഈ പ്രദേശത്തിന്റെ വടക്കൻഭാഗത്തു താഴ്വരത്തടങ്ങളും കുന്നുകളാൽ ചുററപ്പെട്ട ചെറുസമതലങ്ങളും ഉണ്ട്. കുന്നിൻപ്രദേശം വളരെ ഫലഭൂയിഷ്ഠമല്ല, എന്നിരുന്നാലും അവിടെ മുന്തിരിത്തോട്ടങ്ങളും ഒലിവുതോപ്പുകളും ഉണ്ട്, താണ കുന്നിൻചെരിവുകളെ വിസ്തൃതമായ തട്ടുകളാക്കുന്നതിനാലാണ് ഇതു സാധ്യമാകുന്നത്. (യിരെ. 31:5) എന്നിരുന്നാലും, വലിപ്പമേറിയ താഴ്വരത്തടങ്ങൾ ധാന്യകൃഷിക്കും പൊതു കൃഷിക്കും അതിവിശിഷ്ടമാണ്. ബൈബിൾ കാലങ്ങളിൽ ഈ പ്രദേശത്ത് അങ്ങിങ്ങായി അനേകം നഗരങ്ങൾ ഉണ്ടായിരുന്നു. വടക്കൻരാജ്യത്തിന്റെ കാലത്തു മനശ്ശെ തുടർച്ചയായ മൂന്നു തലസ്ഥാനങ്ങൾ പ്രദാനംചെയ്തു—ശേഖേം, തിർസാ, ശമര്യ. മുഴു പ്രദേശവും തലസ്ഥാനത്തിന്റെ പേരിൽ ശമര്യ എന്നു വിളിക്കപ്പെടാനിടയായി.—1 രാജാ. 12:25; 15:33; 16:24.
15. (എ) ശമര്യാ പ്രദേശത്തു യോസേഫിനെസംബന്ധിച്ച മോശയുടെ അനുഗ്രഹം നിറവേറിയത് എങ്ങനെ? (ബി) യേശുവിന്റെ കാലത്ത് ഈ ദേശം കൂടുതലായി അനുഗ്രഹിക്കപ്പെട്ടതെങ്ങനെ?
15 യോസേഫിനു കൊടുത്ത മോശയുടെ അനുഗ്രഹം ഈ ദേശത്തിന്റെ കാര്യത്തിൽ വാസ്തവമായി നിവർത്തിച്ചു: “യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും . . . സൂര്യനാൽ ഉളവാകുന്ന വിശേഷഫലംകൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും പുരാതനപർവ്വതങ്ങളുടെ [“കിഴക്കെ പർവതങ്ങളുടെ,” NW] ശ്രേഷ്ഠസാധനങ്ങൾകൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും . . . അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.” (ആവ. 33:13-15) അതെ, ഇത് ഉല്ലാസം പകരുന്ന രാജ്യമായിരുന്നു. അതിലെ പർവതങ്ങൾ വനനിബിഡമായിരുന്നു. അതിലെ താഴ്വരകൾ ഫലദായകമായിരുന്നു. അതിൽ സമ്പൽസമൃദ്ധവും നല്ല ജനപാർപ്പുളളതുമായ നഗരങ്ങളും നിറഞ്ഞു. (1 രാജാ. 12:25; 2 ദിന. 15:8) പിൽക്കാലങ്ങളിൽ, യേശു ശമര്യാദേശത്തു പ്രസംഗിച്ചു. അവന്റെ ശിഷ്യൻമാരും അതുചെയ്തു. അവിടെ ക്രിസ്ത്യാനിത്വത്തിന് അനേകം അനുയായികൾ ഉണ്ടായി.—യോഹ. 4:4-10; പ്രവൃ. 1:8; 8:1, 14.
സി-4 ഷെഫീല
16. (എ) ഷെഫീലയുടെ വിശേഷലക്ഷണങ്ങൾ ഏവ? (ബി) ബൈബിൾ കാലങ്ങളിൽ ഈ ജില്ലക്ക് എന്തു പ്രാധാന്യമുണ്ടായിരുന്നു?
16 ഷെഫീല എന്ന പേരിന്റെ അർഥം “താഴ്വീതി” എന്നാണെങ്കിലും അതു തെക്കൻഭാഗത്ത് ഏകദേശം 450 മീററർ ഉയരത്തിലെത്തുന്ന ഒരു കുന്നിൻപ്രദേശമാണ്, കിഴക്കുനിന്നു പടിഞ്ഞാറുവരെ കൂടെക്കൂടെ കാണാവുന്ന താഴ്വരകൾ മുറിച്ചുകടക്കുകയും ചെയ്യുന്നു. (2 ദിന. 26:10) അതു ഫെലിസ്ത്യ തീരസമതലത്തിനു നേരെ കിഴക്കോട്ട് ഉയരുന്നു, അതിനെ ഒരു താഴ്വീതിയായി പരിഗണിക്കേണ്ടതു കുറേക്കൂടെ കിഴക്കോട്ടു മാറിയുളള ഉയരമേറിയ കുന്നുകളോടുളള താരതമ്യത്തിൽ മാത്രമാണ്. (യോശു. 12:8) കാട്ടത്തിമരങ്ങൾ നിറഞ്ഞ അതിലെ കുന്നുകളിൽ ഇപ്പോൾ മുന്തിരിത്തോട്ടങ്ങളും ഒലിവുതോപ്പുകളുമാണുളളത്. (1 രാജാ. 10:27) അവിടെ അനേകം നഗരങ്ങൾ ഉണ്ടായിരുന്നു. ബൈബിൾചരിത്രത്തിൽ അത് ഇസ്രായേലിനും ഫെലിസ്ത്യർക്കും അല്ലെങ്കിൽ തീരസമതലത്തിന്റെ ദിശയിൽനിന്നു യഹൂദയിൽ പ്രവേശിക്കാൻ ശ്രമിച്ച ആക്രമണകാരികളായ മററു സൈന്യങ്ങൾക്കും ഇടയിൽ ഒരു സുരക്ഷിതമേഖലയായി ഉതകി.—2 രാജാ. 12:17; ഓബ. 19.
സി-5 യഹൂദാ മലമ്പ്രദേശം
17. (എ) ബൈബിൾ കാലങ്ങളിൽ യഹൂദാ മലമ്പ്രദേശം എത്ര ഫലദായകമായിരുന്നു, ഇന്ന് എങ്ങനെ? (ബി) യഹൂദാ എന്തിനു പററിയ സ്ഥലമായി പരിഗണിക്കപ്പെട്ടു?
17 ഇത് ഏതാണ്ട് 80 കിലോമീററർ നീളവും 32 കിലോമീറററിൽ കുറഞ്ഞ വീതിയുമുളള ഒരു ഉയർന്ന പാറപ്രദേശമാണ്, ഉയരം സമുദ്രനിരപ്പിൽനിന്ന് 600 മീററർമുതൽ 1,000 മീററർവരെ വ്യത്യാസപ്പെടുന്നു. ബൈബിൾകാലങ്ങളിൽ, ഈ പ്രദേശത്തു തടികൾ വളർന്നുനിന്നിരുന്നു. വിശേഷാൽ പടിഞ്ഞാറുവശത്തു കുന്നുകളും താഴ്വരകളും ധാന്യവയലുകൾ, ഒലിവുമരങ്ങൾ, മുന്തിരിത്തോട്ടങ്ങൾ എന്നിവയാൽ സമ്പന്നമായിരുന്നു. ഇത് ഇസ്രായേലിനുവേണ്ടി ധാരാളം മേത്തരം ധാന്യവും എണ്ണയും വീഞ്ഞും ഉത്പാദിപ്പിച്ച ഒരു ജില്ലയായിരുന്നു. വിശേഷിച്ച് യെരുശലേമിനു ചുററുമുളള പ്രദേശം ബൈബിൾകാലങ്ങൾക്കുശേഷം ധാരാളമായി വനനശീകരണത്തിന് ഇരയായി. തന്നിമിത്തം അത് ഒരിക്കൽ ആയിരുന്നതിനോടു താരതമ്യപ്പെടുത്തുമ്പോൾ ഊഷരഭൂമിയായി കാണപ്പെടുന്നു. ശീതകാലത്തു ബേത്ലഹേമിലെപ്പോലെ, മധ്യത്തിലെ ഉയരക്കൂടുതലുളള പ്രദേശങ്ങളിൽ മഞ്ഞു പൊഴിയുന്നു. പുരാതന കാലങ്ങളിൽ യഹൂദ, നഗരങ്ങൾക്കും കോട്ടകൾക്കും പററിയ സ്ഥലമായി പരിഗണിക്കപ്പെട്ടിരുന്നു, പ്രക്ഷുബ്ധകാലങ്ങളിൽ ആളുകൾക്ക് ഈ പർവതങ്ങളിലേക്കു സുരക്ഷിതത്വത്തിനായി ഓടിപ്പോകാൻ കഴിയുമായിരുന്നു.—2 ദിന. 27:4.
18. (എ) യെരുശലേം ഇസ്രായേലിന്റെയും യഹൂദയുടെയും തലസ്ഥാനമായിത്തീർന്നതെപ്പോൾ? (ബി) ഈ നഗരത്തിന്റെ കൗതുകകരമായ ചില സവിശേഷതകൾ ഏവ?
18 യഹൂദയുടെയും ഇസ്രായേലിന്റെയും ചരിത്രത്തിൽ അതിലെ കോട്ടയുടെ പേരിൽ സീയോൻ എന്നും വിളിക്കപ്പെടുന്ന യെരുശലേം മുന്തിനിൽക്കുന്നു. (സങ്കീ. 48:1, 2) ആദിയിൽ അതു ഹിന്നോം താഴ്വരയും കിദ്രോൻ താഴ്വരയും സന്ധിക്കുന്നതിനു മുകളിലായുളള ഉയർന്ന തലത്തിൽ സ്ഥിതിചെയ്തിരുന്ന യെബൂസ് എന്ന കനാന്യനഗരമായിരുന്നു. ദാവീദ് അതു പിടിച്ചടക്കുകയും അതിനെ തലസ്ഥാനമാക്കുകയും ചെയ്തശേഷം അതു വടക്കുപടിഞ്ഞാറോട്ടു വ്യാപിപ്പിച്ചു. ഒടുവിൽ അതു ടൈറോപ്പോസൻതാഴ്വരയെയും ഉൾപ്പെടുത്തി. കാലക്രമത്തിൽ ഹിന്നോം താഴ്വര ഗിഹെന്ന എന്നു വിളിക്കപ്പെടാനിടയായി. യഹൂദൻമാർ അവിടെ വിഗ്രഹാരാധനാപരമായ ബലികൾ അർപ്പിച്ചിരുന്നതുകൊണ്ട് അത് അശുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും ചപ്പുചവറുകളും ഹീനരായ കുററവാളികളുടെ മൃതദേഹങ്ങളും എറിയാനുളള ഒരു സ്ഥലമായി മാററുകയും ചെയ്തു. (2 രാജാ. 23:10; യിരെ. 7:31-33) അങ്ങനെ, അതിലെ തീ സമഗ്രനാശത്തിന്റെ ഒരു പ്രതീകമായിത്തീർന്നു. (മത്താ. 10:28; മർക്കൊ. 9:47, 48) കിദ്രോൻ താഴ്വരയ്ക്കു പടിഞ്ഞാറുളള ശീലോഹാം കുളത്തിൽനിന്നു യെരുശലേമിനു പരിമിതമായ അളവിൽമാത്രമേ വെളളം ലഭിച്ചിരുന്നുളളു. ഹിസ്കീയാവ് അതിനെ നഗരത്തിനുളളിലാക്കാൻ ഒരു പുറമതിൽ നിർമിച്ചുകൊണ്ട് സംരക്ഷിച്ചു.—യെശ. 22:11; 2 ദിന. 32:2-5.
സി-6 യഹൂദാ മരുഭൂമി (യെശിമോൻ)
19. (എ) യെശിമോൻ അതിന്റെ പേരിനു യോജിക്കുന്നത് എങ്ങനെ? (ബി) ഈ പ്രദേശത്ത് ഏതു ബൈബിൾ സംഭവങ്ങൾ നടന്നു?
19 യെശിമോൻ എന്നാണു യഹൂദാമരുഭൂമിക്കുളള ബൈബിൾ നാമം. അതിന്റെ അർഥം “മരുഭൂമി” എന്നാണ്. (1 ശമൂ. 23:19, NW അടിക്കുറിപ്പ്) ഈ പേർ എത്ര വർണനാത്മകവും ഉചിതവുമാണ്! മരുഭൂമിയിൽ യഹൂദ്യകുന്നുകളിലെ ഊഷരമായ കുമ്മായമണ്ണിന്റെ പരുക്കനായ കിഴക്കൻചെരുവുകളാണ് അടങ്ങിയിരിക്കുന്നത്. അതു ചാവുകടലിനോട് അടുക്കുമ്പോൾ 24 കിലോമീറററിനുളളിൽ അതിന്റെ ഉയരം 900-ത്തിൽപ്പരം മീററർ കുറയുന്നു, അവിടെ പരുക്കൻ വക്കുകളോടുകൂടിയ ചെങ്കുത്തുകളുടെ ഒരു മതിലുണ്ട്. യെശിമോനിൽ നഗരങ്ങളില്ല, അധിവാസസ്ഥലങ്ങളും അധികമൊന്നുമില്ല. ഈ യഹൂദാമരുഭൂമിയിലേക്കാണു ദാവീദ് ശൗൽരാജാവിൽനിന്ന് ഓടിപ്പോയത്. ഈ മരുഭൂമിക്കും യോർദാനുമിടയ്ക്കാണു യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചത്. യേശു 40 ദിവസം ഉപവസിച്ചപ്പോൾ പോയത് ഈ പ്രദേശത്തേക്കാണ്.b—1 ശമൂ. 23:14; മത്താ. 3:1; ലൂക്കൊ 4:1.
സി-7 നെഗേബ്
20. നെഗേബിനെ വർണിക്കുക.
20 യഹൂദാ കുന്നുകൾക്കു തെക്കു നെഗേബ് സ്ഥിതിചെയ്യുന്നു, അവിടെ ഗോത്രപിതാക്കൻമാരായ അബ്രഹാമും ഇസ്ഹാക്കും അനേകം വർഷങ്ങൾ പാർത്തു. (ഉല്പ. 13:1-3; 24:62) ഈ പ്രദേശത്തിന്റെ തെക്കൻ ഭാഗത്തെ ബൈബിൾ “സീൻമരുഭൂമി”യെന്നും പരാമർശിക്കുന്നു. (യോശു. 15:1) അർധ ഊഷരമായ നെഗേബ് വടക്കു ബേർശേബജില്ലയിൽനിന്നു തെക്കു കാദേശ്-ബർന്നവരെ നീണ്ടുകിടക്കുന്നു. (ഉല്പ. 21:31; സംഖ്യാ. 13:1-3, 26; 32:8) ഗതാഗതത്തിനെതിരെ അല്ലെങ്കിൽ തെക്കുനിന്നുളള ആക്രമണത്തിനെതിരെ ഒരു സ്വാഭാവികപ്രതിബന്ധം സൃഷ്ടിക്കത്തക്കവണ്ണം യഹൂദയിലെ കുന്നുകളിൽനിന്നു കിഴക്കോട്ടും പടിഞ്ഞാറോട്ടും പോകുന്ന വരമ്പുകളുടെ ഒരു പരമ്പരയാൽ ദേശത്തിന്റെ ഉയരം കുറഞ്ഞുവരുന്നു. നെഗേബിന്റെ കിഴക്കൻ ഭാഗത്തെ കുന്നുകളിൽനിന്നു ദേശം പടിഞ്ഞാറ് സമുദ്രതീരത്ത് ഒരു മരുസമതലമായി താഴുന്നു. കുത്തിയൊഴുക്കുളള ചില താഴ്വരകൾക്കു സമീപമൊഴിച്ച് എല്ലായിടത്തും വേനൽക്കാലത്തു ദേശം മരുഭൂമിപോലെ ഊഷരമാണ്. എന്നിരുന്നാലും, ഒരു കിണർ കുഴിച്ചാൽ വെളളം കിട്ടും. (ഉല്പ. 21:30, 31) ആധുനിക ഇസ്രായേൽരാഷ്ട്രം നെഗേബിന്റെ ചില ഭാഗങ്ങളെ ജലസേചനംചെയ്തു വികസിപ്പിച്ചെടുക്കുകയാണ്. “ഈജിപ്തു നദി” നെഗേബിന്റെ തെക്കുപടിഞ്ഞാറൻ അതിരാണ്, അതു വാഗ്ദത്തദേശത്തിന്റെ തെക്കേ അതിരിന്റെ ഭാഗവുമാണ്.—ഉല്പ. 15:18.
സി-8 പാരാൻ മരുഭൂമി
21. പാരാൻ എവിടെയാണ്, ബൈബിൾചരിത്രത്തിൽ അത് എന്തു പങ്കുവഹിച്ചു?
21 നെഗേബിനു തെക്കു സീൻമരുഭൂമിയോടു ചേർന്നു പാരാൻമരുഭൂമി കിടക്കുന്നു. ഇസ്രായേല്യർ സീനായ് വിട്ടശേഷം, വാഗ്ദത്തദേശത്തേക്കുളള വഴിമധ്യേ ഈ മരുഭൂമി കുറുകെ കടന്നു. മോശ 12 ഒററുകാരെ അയച്ചത് പാരാനിൽനിന്നായിരുന്നു.—സംഖ്യാ. 12:16–13:3.
ഡി. വിശാല അരാബ (ഭ്രംശ താഴ്വര)
22. ഈ ഖണ്ഡികയോടൊപ്പം 272-ാം പേജിലെ ഭൂപടവും 273-ാം പേജിലെ വിശദീകരണചിത്രവും ഉപയോഗിച്ചുകൊണ്ട് അരാബയുടെ (ഭ്രംശ താഴ്വര) പ്രധാന സവിശേഷതകളെയും ചുററുപാടുമുളള പ്രദേശവുമായി അവയ്ക്കുളള ബന്ധത്തെയും ചുരുക്കമായി വർണിക്കുക.
22 ഈ ഭൂമിയിലെ അത്യപൂർവ ഭൂഘടനകളിലൊന്നു വിശാലമായ ഭ്രംശ താഴ്വരയാണ്. ബൈബിളിൽ, വടക്കുമുതൽ തെക്കുവരെ കുറുകെ കിടക്കുന്ന വാഗ്ദത്തദേശ ഭാഗം “അരാബ” എന്നു വിളിക്കപ്പെടുന്നു. (യോശു. 18:18) ഭൂവൽക്കത്തിലെ ഈ ഭ്രംശം 2 ശമൂവേൽ 2:29-ൽ [NW] ഒരു ഗർത്തമായി വർണിക്കപ്പെടുന്നു. അതിന്റെ വടക്കാണു ഹെർമോൻ പർവതം. (യോശു. 12:1) ഹെർമോന്റെ അടിവാരത്തിൽ തുടങ്ങി ഭ്രംശ താഴ്വര തെക്കോട്ടു കുത്തനെ ചാവുകടലിന്റെ അടിത്തട്ടിൽ സമുദ്രനിരപ്പിൽനിന്നു താഴെ 800 മീററർവരെ ഉയരം കുറയുന്നു. ചാവുകടലിന്റെ തെക്കേ അററംമുതൽ അരാബ തുടരുന്നു, ചാവുകടലിനും അഖാബാ ഉൾക്കടലിനും ഏതാണ്ടു മധ്യത്തിൽ സമുദ്രനിരപ്പിൽനിന്ന് 200 മീററർവരെ ഉയർന്നുകൊണ്ടുതന്നെ. അതിനുശേഷം അതു ചെങ്കടലിന്റെ കിഴക്കൻശിഖരത്തിലെ ഇളംചൂടായ വെളളങ്ങളിലേക്കു താണിറങ്ങുന്നു. ഇതോടൊപ്പം കൊടുത്തിരിക്കുന്ന വിഭാഗഭൂപടങ്ങൾ ഭ്രംശ താഴ്വരക്ക്, ചുററും കിടക്കുന്ന രാജ്യത്തോടുളള ബന്ധം കാണിക്കുന്നു.
ഡി-1 ഹൂലാതടം
23. ബൈബിൾകാലങ്ങളിൽ ഹൂലാ പ്രദേശം എന്തിനോടു ബന്ധപ്പെട്ടിരുന്നു?
23 ഭ്രംശ താഴ്വരക്ക്, ഹെർമോൻ പർവതത്തിന്റെ അടിവാരത്തിൽ തുടങ്ങി പെട്ടെന്നു ഹൂലാ പ്രദേശംവരെ 490-ൽപ്പരം മീററർ ഉയരം കുറയുന്നു, അത് ഏതാണ്ടു സമുദ്രനിരപ്പാണ്. ഈ ജില്ലയിൽ നല്ല നീരോട്ടമുണ്ട്, ചൂടുളള വേനൽ മാസങ്ങളിൽപ്പോലും അതു മനോഹരമായ ഹരിതനിറമാർന്നു നിലകൊളളുന്നു. ഈ പ്രദേശത്താണു ദാൻഗോത്രക്കാർ തങ്ങളുടെ ദാൻ നഗരത്തിൽ പാർപ്പുറപ്പിച്ചത്. അതു ന്യായാധിപൻമാരുടെ കാലംമുതൽ ഇസ്രായേലിലെ പത്തുഗോത്ര രാജ്യത്തിന്റെ കാലംവരെ ഒരു വിഗ്രഹാരാധനാകേന്ദ്രമായിരുന്നു. (ന്യായാ. 18:29-31; 2 രാജാ. 10:29) പുരാതന ദാനിന്റെ സ്ഥാനത്തോടടുത്തുളള ഒരു പട്ടണമായ ഫിലിപ്പിയിലെ കൈസര്യയിൽവെച്ചായിരുന്നു യേശു താൻ ക്രിസ്തുവാണെന്നു ശിഷ്യൻമാരോടു സ്ഥിരീകരിച്ചുപറഞ്ഞത്. സമീപത്തുളള ഹെർമോൻപർവതത്തിൽവെച്ചാണ് ആറുദിവസം കഴിഞ്ഞു മറുരൂപം സംഭവിച്ചതെന്ന് അനേകർ വിശ്വസിക്കുന്നു. ഹൂലായിൽനിന്നു ഭ്രംശ താഴ്വരക്കു സമുദ്രനിരപ്പിന് ഏതാണ്ട് 210 മീററർ താഴെ കിടക്കുന്ന ഗലീലക്കടലിലേക്ക് ഉയരം കുറഞ്ഞുവരുന്നു.—മത്താ. 16:13-20; 17:1-9.
ഡി-2 ഗലീലക്കടലിനു ചുററുമുളള പ്രദേശം
24. (എ) ബൈബിളിൽ ഗലീലക്കടലിനെ മററ് ഏതു പേരുകൾ വിളിക്കുന്നുണ്ട്? (ബി) യേശുവിന്റെ നാളിൽ അതിന്റെ ചുററുപാടുമുളള പ്രദേശങ്ങൾ എങ്ങനെയായിരുന്നു?
24 ഗലീലക്കടലും അതിന്റെ പരിസരങ്ങളും ഉല്ലാസപ്രദമാണ്.c അവിടെ നടന്ന യേശുവിന്റെ ശുശ്രൂഷയിലെ അനേകം സംഭവങ്ങൾനിമിത്തം ആ പ്രദേശത്തോടുളള താത്പര്യം വർധിക്കുകയാണ്. (മത്താ. 4:23) ആ സമുദ്രം ഗെന്നസരേത്ത്തടാകം അല്ലെങ്കിൽ കിന്നെരോത്ത് തടാകം എന്നും തിബെര്യോസ് കടൽ എന്നും വിളിക്കപ്പെടുന്നു. (ലൂക്കൊ. 5:1; യോശു. 13:27; യോഹ. 21:1) അതു യഥാർഥത്തിൽ ഹൃദയത്തിന്റെ ആകൃതിയുളള ഒരു തടാകമാണ്, അതിന്റെ ഏററവും വീതിയുളള ഭാഗത്ത് അതിന് 21 കിലോമീററർ നീളവും 11 കിലോമീററർ വീതിയുമുണ്ട്. അതു മുഴു ദേശത്തിനുംവേണ്ടി ഒരു പ്രധാനപ്പെട്ട ജലസംഭരണിയായി ഉതകുന്നു. അതിന്റെ മിക്കവാറും എല്ലാ വശങ്ങളും കുന്നുകളാൽ നന്നായി അടഞ്ഞുകിടക്കുന്നു. തടാകത്തിന്റെ ഉപരിതലം സമുദ്രനിരപ്പിന് ഏതാണ്ട് 210 മീററർ താഴെയാണ്, ഉല്ലാസപ്രദവും ഊഷ്മളവുമായ വർഷകാലങ്ങളും വളരെ ദീർഘിച്ച ചൂടേറിയ വേനലുകളുമാണ് അതിന്റെ ഫലം. യേശുവിന്റെ നാളുകളിൽ അത് അത്യന്തം വികസിതമായ ഒരു മത്സ്യബന്ധന വ്യവസായകേന്ദ്രമായിരുന്നു. തഴച്ചുവളർന്നിരുന്ന നഗരങ്ങളായ കോരസീൻ, ബെത്സെയിദ, കപ്പർന്നഹൂം, തിബെര്യോസ് എന്നിവ തടാകതീരത്തോ അടുത്തോ സ്ഥിതിചെയ്തിരുന്നു. കൊടുങ്കാററുകൾക്കു തടാകത്തിന്റെ പ്രശാന്തതയെ അനായാസം ഹനിക്കാൻ കഴിയും. (ലൂക്കൊ. 8:23) ത്രികോണാകൃതിയിലുളള ചെറിയ ഗെന്നസരേത്ത് സമതലം തടാകത്തിന്റെ വടക്കുപടിഞ്ഞാറാണു സ്ഥിതിചെയ്യുന്നത്. മണ്ണു ഫലഭൂയിഷ്ഠമാണ്, വാഗ്ദത്തദേശത്ത് അറിയപ്പെടുന്ന മിക്കവാറും എല്ലാത്തരം വിളവും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വസന്തകാലത്തു പകിട്ടാർന്ന നിറമുളള ചെരിവുകൾ ഇസ്രായേലിൽ മറെറങ്ങുമില്ലാത്ത മികവോടെ ഉജ്ജ്വലമായി തിളങ്ങുകയാണ്.d
ഡി-3 യോർദാൻതാഴ്വര ജില്ല (ഖോർ)
25. യോർദാൻ താഴ്വരയുടെ മുഖ്യസവിശേഷതകൾ ഏവ?
25 ഗർത്തംപോലെ കുഴിയുളള ഈ മുഴു താഴ്വരയും “അരാബ” എന്നു വിളിക്കപ്പെടുന്നു. (ആവ. 3:17) ഇന്ന് അറബികൾ അതിനെ “താഴ്ച” എന്നർഥമുളള “ഖോർ” എന്നു പരാമർശിക്കുന്നു. ഗലീലക്കടലിങ്കലാണു താഴ്വരയുടെ തുടക്കം. പൊതുവേ അതിനു നല്ല വീതിയുണ്ട്, ചില സ്ഥലങ്ങളിൽ 19 കിലോമീറററോളം. യോർദാൻനദിതന്നെ താഴ്വരസമതലത്തിന് ഏതാണ്ട് 46 മീററർ താഴെയാണു സ്ഥിതിചെയ്യുന്നത്, ചാവുകടലിലേക്കുളള 105 കിലോമീറററത്രയും പിന്നിടുന്നതിനു വളഞ്ഞു പുളഞ്ഞ് 320 കിലോമീററർ ഒഴുകിക്കൊണ്ടുതന്നെ.e 27 അതിദ്രുത വെളളച്ചാട്ടങ്ങളിലൂടെ കയറിയിറങ്ങി ചെങ്കടലിൽ വീഴുമ്പോഴേക്ക് 180 മീറററോളം അതു താഴുന്നു. ലോവർ യോർദാനു ചുററും വൃക്ഷങ്ങളും കുററിച്ചെടികളും ഇടതൂർന്നു വളരുന്നു, മുഖ്യമായി പുളിമരങ്ങളും രക്തപുഷ്പച്ചെടികളും അരളിച്ചെടികളുമാണുളളത്. ബൈബിൾകാലങ്ങളിൽ അവയ്ക്കിടയിൽ സിംഹങ്ങളും അവയുടെ കുട്ടികളും ആവസിച്ചിരുന്നു. ഇത് ഇന്ന് സോർ എന്നറിയപ്പെടുന്നു, വസന്തകാലത്തു ഭാഗികമായി വെളളത്തിനടിയിലാകുകയും ചെയ്യുന്നു. (യിരെ. 49:19) ഈ ഇടുങ്ങിയ വനസമാന ഭൂമിയുടെ ഓരോ വശത്തുമായി ഖററാറാ കിടക്കുന്നു, അതു ഖോർ സമതലത്തിലേക്കുതന്നെ നയിക്കുന്ന ചെറിയ പീഠഭൂമികളും കീറിമുറിച്ച ചെരിവുകളും അടങ്ങുന്ന ഒരു പരുക്കൻ ശൂന്യദേശ അതിർത്തിയാണ്. ഖോരിന്റെ അഥവാ അരാബയുടെ വടക്കൻ ഭാഗത്തെ സമതലങ്ങളിൽ നല്ല കൃഷി നടക്കുന്നു. ചാവുകടലിന്റെ ദിശയിലുളള ദക്ഷിണഭാഗമായ അരാബപീഠഭൂമിയിൽപോലും ഒരു കാലത്തു പല തരത്തിലുളള ഈത്തപ്പഴങ്ങളും മററനേകം ഉഷ്ണമേഖലാഫലങ്ങളും വിളഞ്ഞിരുന്നുവെന്നു പറയപ്പെടുന്നു. ഇന്ന് അവിടം വളരെ ഊഷരമായിക്കിടക്കുകയാണ്. യോർദാൻ താഴ്വരയിലെ അത്യന്തം പ്രശസ്തമായ നഗരം യെരീഹോ ആയിരുന്നു, ഇപ്പോഴും അങ്ങനെതന്നെയാണ്.—യോശു. 6:2, 20; മർക്കൊ. 10:46.
ഡി-4 ഉപ്പു (ചാവു) കടൽ
26. (എ) ചാവുകടലിനെസംബന്ധിച്ച ചില ശ്രദ്ധേയമായ വസ്തുതകളേവ? (ബി) യഹോവയുടെ ന്യായവിധികൾ സംബന്ധിച്ച് ഈ പ്രദേശം ഏതു ശ്രദ്ധേയമായ സാക്ഷ്യം നൽകുന്നു?
26 ഇതു ഭൂമുഖത്തെ അത്യന്തം ശ്രദ്ധേയമായ ജലാശയങ്ങളിലൊന്നാണ്. അത് ഉചിതമായി ചാവുകടൽ എന്നു വിളിക്കപ്പെടുന്നു. കാരണം ആ കടലിൽ മത്സ്യമൊന്നും വളരുന്നില്ല, അതിന്റെ തീരത്തു സസ്യങ്ങളും അധികമൊന്നുമില്ല. ബൈബിൾ അതിനെ ഉപ്പുകടൽ അല്ലെങ്കിൽ അരാബക്കടൽ എന്നു വിളിക്കുന്നു, കാരണം അത് അരാബ ഭ്രംശ താഴ്വരയിലാണു സ്ഥിതിചെയ്യുന്നത്. (ഉല്പ. 14:3; യോശു. 12:3) ഈ കടലിന്, വടക്കുമുതൽ തെക്കുവരെ ഏകദേശം 75 കിലോമീററർ നീളവും 15 കിലോമീററർ വീതിയുമുണ്ട്. അതിന്റെ ഉപരിതലം മെഡിറററേനിയൻ സമുദ്രത്തിന്റേതിനെക്കാൾ ഏതാണ്ടു 400 മീററർ താഴ്ന്നാണു കിടക്കുന്നത്, അങ്ങനെ അതു ഭൂമിയിലെ ഏററവും താണ സ്ഥാനമായിരിക്കുന്നു. അതിന്റെ വടക്കൻ ഭാഗത്ത് അതിന് ഏതാണ്ട് 400 മീററർ ആഴമുണ്ട്. സമുദ്രത്തെ ഓരോ വശത്തും ഊഷരമായ കുന്നുകളും കിഴുക്കാംതൂക്കായ പാറകളും തടഞ്ഞുനിർത്തിയിരിക്കുന്നു. യോർദാൻനദി ശുദ്ധജലം കൊണ്ടുവരുന്നുവെങ്കിലും ബാഷ്പീകരണം മൂലമല്ലാതെ ജലനിർഗമനമാർഗമില്ല. വെളളം ഒഴുകിയെത്തുന്നതുപോലെതന്നെ ശീഘ്രമായി ബാഷ്പീകരണവും നടക്കുന്നു. കുടുങ്ങുന്ന വെളളത്തിൽ 25 ശതമാനം വിലയിച്ച ഖരവസ്തുക്കൾ, അധികവും ഉപ്പ്, അടങ്ങിയിരിക്കുന്നു. അതു മത്സ്യത്തിനു വിഷവും മാനുഷനേത്രങ്ങളെ വേദനിപ്പിക്കുന്നതുമാണ്. ചാവുകടലിനു ചുററുമുളള അതിന്റെ പ്രദേശത്തിന്റെ അധികഭാഗവും സന്ദർശിക്കുന്നവർ മിക്കപ്പോഴും ശൂന്യതയുടെയും വിനാശത്തിന്റെയും ഒരു ബോധത്താൽ ദുഃഖിതരാകുന്നു. അത് ഒരു മൃതസ്ഥലമാണ്. മുഴുപ്രദേശവും ഒരു കാലത്തു ‘നീരോട്ടമുളള . . . ഏദെൻതോട്ടംപോലെയുളള ഒരു പ്രദേശം’ ആയിരുന്നെങ്കിലും ചാവുകടലിനു ചുററുമുളള പ്രദേശം ഇപ്പോൾ ഏറെയും ഒരു “ശാശ്വത ശൂന്യ”മാണ്. 4,000 വർഷമായി അങ്ങനെയാണ് അതു സ്ഥിതിചെയ്യുന്നത്, സോദോമിനും ഗൊമോറയ്ക്കും എതിരായി അവിടെ നടത്തപ്പെട്ട യഹോവയുടെ ന്യായവിധികളുടെ മാററമില്ലായ്മയുടെ ശ്രദ്ധേയമായ ഒരു സാക്ഷ്യമായിത്തന്നെ.—ഉല്പ. 13:10; 19:27-29; സെഫ. 2:9.
ഡി-5 അരാബ (ഉപ്പുകടൽമുതൽ തെക്കോട്ട്)
27. ഏതു തരം പ്രദേശമാണു ദക്ഷിണ അരാബ ആയിരിക്കുന്നത്, പുരാതനകാലങ്ങളിൽ ഇതിനെ ആർ നിയന്ത്രിച്ചു?
27 ഭ്രംശതാഴ്വരയുടെ ഈ അന്തിമവിഭാഗം മറെറാരു 160 കിലോമീററർ തെക്കോട്ടു കിടക്കുന്നു. ഈ പ്രദേശം ഫലത്തിൽ മുഴുവൻ മരുഭൂമിയാണ്. മഴ അപൂർവമാണ്. വെയിൽ നിഷ്കരുണം ആഞ്ഞുതറയ്ക്കുന്നു. ബൈബിളും ഇതിനെ “അരാബ” എന്നു വിളിക്കുന്നു. (ആവ. 2:8) പാതി വഴിയാകുമ്പോൾ അതു സമുദ്രനിരപ്പിൽനിന്ന് 200-ൽപ്പരം മീററർ ഉയരത്തിൽ അതിന്റെ അത്യുച്ചനിലയിൽ എത്തുകയും പിന്നീടു വീണ്ടും തെക്കോട്ടു ചെങ്കടലിന്റെ കിഴക്കൻ ശാഖയായ അഖാബാ ഉൾക്കടലിലേക്കു താഴുകയും ചെയ്യുന്നു. ഇവിടെ എസ്യോൻ-ഗേബെർ തുറമുഖത്തായിരുന്നു ശലോമോൻ ഒരു കപ്പൽസമൂഹത്തെ പടുത്തുയർത്തിയത്. (1 രാജാ. 9:26) യഹൂദാരാജാക്കൻമാരുടെ കാലഘട്ടത്തിൽ അധികഭാഗത്തും അരാബയുടെ ഈ ഭാഗം ഏദോം രാജ്യത്തിന്റെ നിയന്ത്രണത്തിൻ കീഴിലായിരുന്നു.
ഇ. യോർദാനു കിഴക്കുളള പർവതങ്ങളും പീഠഭൂമികളും
28. ബാശാൻദേശവും ഗിലെയാദ്ദേശവും കാർഷികമായി എന്തു മൂല്യമുളളവയായിരുന്നു, ഈ പ്രദേശങ്ങൾ ബൈബിൾചരിത്രത്തിൽ ഉൾപ്പെട്ടിരുന്നതെങ്ങനെ?
28 “യോർദ്ദാനു കിഴക്കു”വശം ഭ്രംശ താഴ്വരയിൽനിന്നു കുത്തനെ ഉയർന്നു പീഠഭൂമികളുടെ ഒരു പരമ്പരയായിത്തീരുന്നു. (യോശു. 18:7; 13:9-12; 20:8) വടക്കു ബാശാൻദേശം കിടക്കുന്നു (ഇ-1), അതും ഗിലെയാദിന്റെ പാതിയും മനശ്ശെ ഗോത്രത്തിനു കൊടുക്കപ്പെട്ടു. (യോശു. 13:29-31) ഇതു കാലിവളർത്തൽരാജ്യമായിരുന്നു, കർഷകർക്കുളള ഒരു ദേശം. അതു സമുദ്ര നിരപ്പിൽനിന്നു ശരാശരി ഏതാണ്ട് 600 മീററർ ഉയരമുളള ഒരു ഫലഭൂയിഷ്ഠമായ പീഠഭൂമിയായിരുന്നു. (സങ്കീ. 22:12; യെഹെ. 39:18; യെശ. 2:13; സെഖ. 11:2) യേശുവിന്റെ നാളിൽ ഈ പ്രദേശം ധാരാളം ധാന്യം കയററി അയച്ചിരുന്നു. ഇന്ന് അതു കാർഷികമായി ഫലദായകമാണ്. അടുത്തതായി, തെക്കുമാറി ഗിലെയാദ് ദേശം കിടക്കുന്നു (ഇ-2), അതിന്റെ താഴത്തെ പാതി ഗാദ്ഗോത്രത്തിനു വീതിച്ചുകൊടുത്തു. (യോശു. 13:24, 25) വർഷകാലത്തു നല്ല മഴയാലും വേനൽക്കാലത്തു കനത്ത മഞ്ഞിനാലും നനയ്ക്കപ്പെടുന്ന 1,000 മീററർ ഉയരമുളള ഒരു പർവതപ്രദേശമായ അതു കന്നുകാലിവളർത്തലിനു പററിയ ദേശവുമായിരുന്നു, അതിലെ സുഗന്ധപ്പശ വിശേഷാൽ കീർത്തിപ്പെട്ടതുമായിരുന്നു. ഇന്ന് അതിലെ വിശിഷ്ട മുന്തിരിക്ക് അതു പ്രശസ്തമാണ്. (സംഖ്യാ. 32:1; ഉല്പ. 37:25; യിരെ. 46:11) ഗിലെയാദ്ദേശത്തേക്കായിരുന്നു ദാവീദ് അബ്ശാലോമിന്റെ അടുക്കൽനിന്ന് ഓടിപ്പോയത്. അതിന്റെ പശ്ചിമഭാഗത്ത് “ദെക്കപ്പൊലി ദേശ”ത്തു യേശു പ്രസംഗിച്ചു.—2 ശമൂ. 17:26-29; മർക്കൊ. 7:31.
29. യോർദാനു കിഴക്ക് തെക്കുമാറി ഏതു ദേശങ്ങൾ സ്ഥിതിചെയ്തു, അവ എന്തിനു കീർത്തിപ്പെട്ടവയായിരുന്നു?
29 ‘അമ്മോന്യരുടെ ദേശം’ (ഇ-3) ഗിലെയാദിനു തൊട്ടു തെക്കു കിടക്കുന്നു. ഇതിന്റെ പകുതി ഗാദ് ഗോത്രത്തിനു കൊടുക്കപ്പെട്ടു. (യോശു. 13:24, 25; ന്യായാ. 11:12-28) അതു പൊങ്ങിയും താണും കിടക്കുന്ന ഒരു പീഠഭൂമിയായിരുന്നു, ആടുവളർത്തലിന് ഏററവും പററിയത്. (യെഹെ. 25:5) കുറേക്കൂടെ തെക്കാണു “മോവാബ്ദേശം.” (ആവ. 1:5) മോവാബ്യർതന്നെ വലിയ ആട്ടിടയൻമാരായിരുന്നു. ആടുവളർത്തൽ ഇന്നോളം ആ പ്രദേശത്തെ മുഖ്യ തൊഴിലാണ്. (2 രാജാ. 3:4) പിന്നെ, ചാവുകടലിനു തെക്കുകിഴക്കു നാം ഏദോം എന്ന പർവതപീഠഭൂമിയിലേക്കു വരുന്നു (ഇ-4). പെട്രാ പോലുളള അതിന്റെ വലിയ വാണിജ്യകോട്ടകളുടെ ശൂന്യശിഷ്ടങ്ങൾ ഇന്നും സ്ഥിതിചെയ്യുന്നുണ്ട്.—ഉല്പ. 36:19-21; ഓബ. 1-4.
30. കിഴക്കത്തെ പീഠഭൂമികളുടെ അതിരുകൾ ഏവ?
30 ഈ കുന്നുകൾക്കും പീഠഭൂമികൾക്കും കിഴക്കു വാഗ്ദത്തദേശത്തിനും മെസപ്പൊട്ടേമിയയ്ക്കും ഇടയിൽ നേരിട്ടുളള സഞ്ചാരത്തെ വിച്ഛേദിക്കുന്ന പാറകൾ നിറഞ്ഞ വിശാലമായ മരുഭൂമി കിടക്കുന്നു, സാർഥവാഹകസംഘങ്ങളുടെ പഥങ്ങൾ വടക്കോട്ട് അനേകം കിലോമീറററുകൾ വളഞ്ഞു പോകാനിടയാക്കിക്കൊണ്ടുതന്നെ. തെക്ക് ഈ മരുഭൂമി വലിയ അറേബ്യൻമരുഭൂമിയിലെ മണൽകൂമ്പാരങ്ങളുമായി ചേരുന്നു.
എഫ്. ലെബാനോൻ പർവതങ്ങൾ
31. (എ) ലെബാനോൻ പർവതങ്ങളായിരിക്കുന്നത് എന്ത്? (ബി) ലെബാനോനിലെ ഏതു സവിശേഷതകൾ ബൈബിൾകാലങ്ങളിലെപ്പോലെ തുടരുന്നു?
31 വാഗ്ദത്തദേശത്തെ പ്രകൃതിവിലാസത്തെ ഭരിക്കുന്നതാണു ലെബാനോൻ പർവതങ്ങൾ. യഥാർഥത്തിൽ സമാന്തരമായി പോകുന്ന രണ്ടു പർവതനിരകൾ ഉണ്ട്. ലെബാനോൻ പർവതമേഖലയുടെ അടിവാരക്കുന്നുകൾ അപ്പർ ഗലീലവരെ തുടരുന്നു. അനേകം സ്ഥലങ്ങളിൽ ഈ കുന്നുകൾ സമുദ്രതീരംവരെത്തന്നെ എത്തുന്നു. ഈ നിരയിലെ ഏററവും ഉയർന്ന കൊടുമുടിക്കു സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 3,000 മീററർ ഉയരമുണ്ട്. തൊട്ടുകിടക്കുന്ന ആൻറീ-ലെബനൻപർവതനിരയിലെ ഏററവും ഉയർന്ന കൊടുമുടി മനോഹരമായ ഹെർമോൻ പർവതമാണ്. അതു സമുദ്രനിരപ്പിൽനിന്ന് 2,814 മീററർ ഉയർന്നുനിൽക്കുന്നു. അതിലെ ഉരുകുന്ന മഞ്ഞാണു യോർദാൻ നദിയിലെ വെളളത്തിന്റെ മുഖ്യ ഉറവും പിൽക്കാല വസന്തത്തിൽ വരണ്ട കാലഘട്ടത്തിലെ മഞ്ഞിന്റെ ഉറവും. (സങ്കീ. 133:3) ലെബാനോൻ പർവതങ്ങൾ അതിലെ പടുകൂററൻ ദേവദാരുക്കളാൽ വിശേഷാൽ കീർത്തിപ്പെട്ടവയായിരുന്നു. അതിന്റെ തടി ശലോമോന്റെ ആലയനിർമാണത്തിന്റെ ഒരു സവിശേഷതയായിരുന്നു. (1 രാജാ. 5:6-10) ചുരുക്കം ചില ദേവദാരുത്തോപ്പുകൾ മാത്രമേ ഇന്നു സ്ഥിതിചെയ്യുന്നുളളൂവെങ്കിലും താണ ചെരിവുകൾ ബൈബിൾ കാലങ്ങളിലെപ്പോലെ മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോപ്പുകളുടെയും പഴത്തോട്ടങ്ങളുടെയും വളർച്ചക്കു സഹായിക്കുന്നു.—ഹോശേ. 14:5-7.
32. മോശ വാഗ്ദത്തദേശത്തെ ശരിയായി എങ്ങനെ വർണിച്ചു?
32 അങ്ങനെ നാം കിഴക്ക്, ദുസ്സഹമായ മരുഭൂമിക്കും മഹാസമുദ്രത്തിനും ഇടയ്ക്കു കിടക്കുന്ന യഹോവയുടെ വാഗ്ദത്തദേശത്തേക്കുളള സന്ദർശനം പര്യവസാനിപ്പിക്കുമ്പോൾ ഇസ്രായേലിന്റെ നാളുകളിൽ ഒരു കാലത്ത് അതണിഞ്ഞിരുന്ന മഹത്ത്വത്തിന്റെ ഒരു മാനസികചിത്രം നമുക്കു വിഭാവനചെയ്യാൻ കഴിയും. സത്യമായി, അതു ‘പാലും തേനും ഒഴുകുന്ന എത്രയും നല്ല ഒരു ദേശം’ ആകുന്നു. (സംഖ്യാ. 14:7, 8; 13:23) മോശ അതിനെ ഈ വാക്കുകളിൽ പരാമർശിച്ചു: “നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉളള ദേശം; കോതമ്പും യവവും മുന്തിരിവളളിയും അത്തിവൃക്ഷവും മാതളനാരകവും ഉളള ദേശം; ഒലിവുവൃക്ഷവും തേനും ഉളള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരുമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം. നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.” (ആവ. 8:7-10) തന്റെ പുരാതന വാഗ്ദത്തദേശത്തിന്റെ മാതൃകയിൽ യഹോവ ഇപ്പോൾ മുഴുഭൂമിയെയും മഹത്തായ ഒരു പറുദീസയാക്കാൻ ഉദ്ദേശിച്ചിരിക്കുന്നതുകൊണ്ട് അവനെ സ്നേഹിക്കുന്ന എല്ലാവരും അതുപോലെ നന്ദികൊടുക്കട്ടെ.—സങ്കീ. 104:10-24.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 332-3.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 335.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 336.
d തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 737-40.
e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 334.
[272-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിന് പുസ്തകം കാണുക)
വാഗ്ദത്തദേശത്തിന്റെ പ്രകൃതിപരമായ മേഖലകൾ
(തൊട്ടുകിടക്കുന്ന പ്രദേശവും)
മൈൽ 0 10 20 30 40 50 60
കി.മീ. 0 20 40 60 80
(V—V, W—W, X—X, Y—Y, Z—Z എന്നീ നേർഖണ്ഡങ്ങൾക്ക് എതിർപേജ് കാണുക)
സംഖ്യകളുടെ താക്കോൽ
മെഡിറററേനിയൻ സമുദ്രം
എ മഹാസമുദ്രത്തിന്റെ തീരം
യോപ്പാ
ബി-1 ആശേർ സമതലം
ബി-2 ദോരിന്റെ ഇടുങ്ങിയ സമുദ്രതീര ഭൂഭാഗം
ദോർ
ബി-3 ശാരോനിലെ മേച്ചൽസ്ഥലങ്ങൾ
ബി-4 ഫെലിസ്ത്യസമതലം
അസ്തോദ്
അസ്കലോൻ
എക്രോൻ
ഗത്ത്
ഗാസ്സാ
ബി-5 മധ്യ പൂർവ-പശ്ചിമ താഴ്വര (മെഗിദ്ദോ സമതലം, യിസ്രെയേൽ താഴ്വര)
ബെത്-ശാൻ
സി-1 ഗലീലക്കുന്നുകൾ
കാനാ
നയീൻ
നസറെത്ത്
സോർ
സി-2 കർമേൽ കുന്നുകൾ
സി-3 ശമര്യാമലകൾ
ബെഥേൽ
യരീഹോ
ശമര്യ
തിർസാ
ശേഖേം
സി-4 ഷെഫീല
ലാഖീശ്
സി-5 യഹൂദാ മലമ്പ്രദേശം
ബേത്ലഹേം
ഗബ
ഹെബ്രോൻ
യെരുശലേം
സി-6 യഹൂദാ മരുഭൂമി (യെശിമോൻ)
സി-7 നെഗേബ്
ബേർശേബ
കാദേശ്ബർന്ന
ഈജിപ്ത് നദി
സി-8 പാരാൻ മരുഭൂമി
ഡി-1 ഹൂലാതടം
ദാൻ
കൈസര്യ ഫിലിപ്പി
ഡി-2 ഗലീലക്കടലിനു ചുററുമുളള പ്രദേശം
ബെത്സയിദ
കഫർന്നഹൂം
കോരസീൻ
ഗലീലാക്കടൽ
തിബെര്യാസ്
ഡി-3 യോർദാൻ താഴ്വര ജില്ല (ഖോർ)
യോർദാൻ നദി
ഡി-4 ഉപ്പു (ചാവു) കടൽ (അരാബക്കടൽ)
ഉപ്പുകടൽ
ഡി-5 അരാബ (ഉപ്പുകടൽമുതൽ തെക്കോട്ട്)
ഏസിയൻഗേബർ
ചെങ്കടൽ
ഇ-1 ബാശാൻ ദേശം
ദമാസ്കസ്
എദ്രൈ
ഇ-2 ഗിലെയാദ് ദേശം
രബ്ബ
രാമോത്ത് ഗിലെയാദ്
യബ്ബോക്ക് താഴ്വര
ഇ-3 അമ്മോന്റെയും മോവാബിന്റെയും ദേശം
ഹെശ്ബോൻ
കീർഹരേശെത്ത്
മെഡീബ
അർന്നോൻ താഴ്വര
സേരെദ് താഴ്വര
ഇ-4 ഏദോം പർവത പീഠഭൂമി
പെട്രാ
എഫ് ലെബാനോൻ പർവതം
സീദോൻ
ലെബാനോൻ പർവതങ്ങൾ
ഹെർമോൻ പർവതം
[273-ാം പേജിലെ ഭൂപടം]
(ചിത്രത്തിന് പുസ്തകം കാണുക)
വാഗ്ദത്തദേശത്തിന്റെ മാതൃകാപരമായ നേർഖണ്ഡങ്ങൾ
(സ്ഥാനങ്ങൾക്കുവേണ്ടി എതിർപേജിലെ ഭൂപടം കാണുക)
ഉയരം നേരേയുള്ള അളവിന്റെ ഏകദേശം 10 ഇരട്ടിയാണ്
എഫ്രയീമിലൂടെയുളള പശ്ചിമ-പൂർവ വിഭാഗം (V—V)
മെഡിറററേനിയൻ സമുദ്രം
ബി-3 ശാരോനിലെ മേച്ചൽസ്ഥലങ്ങൾ
സി-3 ശമര്യാമലകൾ
ഡി-3 അരാബ അഥവാ യോർദാൻ താഴ്വര (ഖോർ)
ക്വററാറ
ഝോർ
ഇ-2 ഗിലെയാദ് ദേശം
മൈൽ 0 5 10
കി.മീ. 0 8 16
ഇടതുവശത്തെ അക്കങ്ങൾ മീറ്റർ ആണ് വലതുവശത്തെ അക്കങ്ങൾ അടി ആണ്
+900 +3,000
+600 +2,000
+300 +1,000
0 (സമുദ്രനിരപ്പ്) 0
−300 −1,000
−600 −2,000
യഹൂദക്കു കുറുകെയുളള പശ്ചിമ-പൂർവ വിഭാഗം (W—W)
മെഡിറററേനിയൻ സമുദ്രം
ബി-4 മണൽക്കൂമ്പാരങ്ങൾ
ഫെലിസ്ത്യസമതലം
സി-4 ഷെഫീല
സി-5 യഹൂദാ മലമ്പ്രദേശം
യെരുശലേം
സി-6 യഹൂദാ മരുഭൂമി
ഡി-4 ഭ്രംശതാഴ്വര
ഇ-3 അമ്മോന്റെയും മോവാബിന്റെയും ദേശം മൈൽ
MI 0 5 10
KM 0 8 16
ഇടതുവശത്തെ അക്കങ്ങൾ മീറ്റർ ആണ് വലതുവശത്തെ അക്കങ്ങൾ അടി ആണ്
+900 +3,000
+600 +2,000
+300 +1,000
0 (സമുദ്രനിരപ്പ്) 0
−300 −1,000
−600 −2,000
യഹൂദക്കു കുറുകെയുളള പശ്ചിമ-പൂർവ വിഭാഗം (X—X)
മെഡിറററേനിയൻ സമുദ്രം
ബി-4 മണൽക്കൂമ്പാരങ്ങൾ
ഫെലിസ്ത്യസമതലം
സി-4 ഷെഫീല
സി-5 യഹൂദാ മലമ്പ്രദേശം
സി-6 യഹൂദാ മരുഭൂമി
ഡി-4 ഭ്രംശതാഴ്വര
ഉപ്പുകടൽ
ഇ-3 അമ്മോന്റെയും മോവാബിന്റെയും ദേശം
മൈൽ MI 0 5 10
കി.മീ. KM 0 8 16
ഇടതുവശത്തെ അക്കങ്ങൾ മീറ്റർ ആണ് വലതുവശത്തെ അക്കങ്ങൾ അടി ആണ്
+900 +3,000
+600 +2,000
+300 +1,000
0 (സമുദ്ര നിരപ്പ്) 0
−300 −1,000
−600 −2,000
−900 −3,000
യോർദാനു പടിഞ്ഞാറുളള പർവതങ്ങൾക്കു നേരെയുളള തെക്കു-വടക്കു വിഭാഗം (Y—Y)
സി-7 നെഗേബ്
സി-5 യഹൂദാമലമ്പ്രദേശം
സി-3 ശമര്യാമലകൾ
ബി-5 യിസ്രെയേൽ താഴ്വര
സി-1 ഗലീലക്കുന്നുകൾ
എഫ്
മൈൽ MI 0 5 10 20
കി.മീ. KM 0 8 16 32
ഇടതുവശത്തെ അക്കങ്ങൾ മീറ്റർ ആണ് വലതുവശത്തെ അക്കങ്ങൾ അടി ആണ്
+900 +3,000
+600 +2,000
+300 +1,000
0 (സമുദ്ര നിരപ്പ്) 0
അരാബയിലൂടെയുളള തെക്കു-വടക്കു വിഭാഗം അല്ലെങ്കിൽ ഭ്രംശതാഴ്വര (Z—Z)
ഡി-5
ഡി-4 ഉപ്പുകടൽ
ഡി-3 അരാബ അഥവാ യോർദാൻ താഴ്വര (ഖോർ)
ഡി-2 ഗലീലക്കടൽ
ഡി-1 ഹൂലാതടം
എഫ്
മൈൽ MI 0 5 10 20
കി.മീ. KM 0 8 16 32
ഇടതുവശത്തെ അക്കങ്ങൾ മീറ്റർ ആണ് വലതുവശത്തെ അക്കങ്ങൾ അടി ആണ്
+900 +3,000
+600 +2,000
+300 +1,000
0 (സമുദ്ര നിരപ്പ്) 0
−300 −1,000
−600 −2,000
−900 −3,000