വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • rq പാഠം 3 പേ. 6-7
  • യേശുക്രിസ്‌തു ആരാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശുക്രിസ്‌തു ആരാണ്‌?
  • ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
  • സമാനമായ വിവരം
  • യേശുക്രിസ്‌തു—ദൈവത്താൽ അയയ്‌ക്കപ്പെട്ടവനോ?
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • യേശു​ക്രി​സ്‌തു ആരാണ്‌?
    ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
  • യേശു​ക്രി​സ്‌തു ആരാണ്‌?
    2011 വീക്ഷാഗോപുരം
  • യേശു രക്ഷിക്കുന്നു​—⁠എങ്ങനെ?
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
rq പാഠം 3 പേ. 6-7

പാഠം 3

യേശുക്രിസ്‌തു ആരാണ്‌?

യേശുവിനെ ദൈവത്തിന്റെ ‘ആദ്യജാതനായ’ പുത്രൻ എന്നു വിളിക്കുന്നത്‌ എന്തുകൊണ്ട്‌? (1)

അവനെ “വചനം” എന്നു വിളിക്കുന്നത്‌ എന്തുകൊണ്ട്‌? (1)

യേശു ഒരു മനുഷ്യനായി ഭൂമിയിലേക്കു വന്നത്‌ എന്തുകൊണ്ട്‌? (2-4)

അവൻ അത്ഭുതങ്ങൾ ചെയ്‌തത്‌ എന്തുകൊണ്ട്‌? (5)

യേശു സമീപഭാവിയിൽ എന്തു ചെയ്യും? (6)

1. യേശു ഭൂമിയിൽ വന്നതിനു മുമ്പ്‌ സ്വർഗത്തിൽ ഒരു ആത്മവ്യക്തിയായി ജീവിച്ചിരുന്നു. അവൻ ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടിയായിരുന്നു. അതുകൊണ്ട്‌ അവനെ ദൈവത്തിന്റെ ‘ആദ്യജാതനായ’ പുത്രൻ എന്നു വിളിക്കുന്നു. (കൊലൊസ്സ്യർ 1:15; വെളിപ്പാടു 3:14) ദൈവം തനിയെ സൃഷ്ടിച്ച ഏക പുത്രൻ യേശു ആണ്‌. സ്വർഗത്തിലും ഭൂമിയിലും മറെറല്ലാം സൃഷ്ടിക്കാൻ യഹോവ തന്റെ “വിദഗ്‌ധശിൽപ്പി”യായി മനുഷ്യ-പൂർവ യേശുവിനെ ഉപയോഗിച്ചു. (സദൃശവാക്യങ്ങൾ 8:22-31, NW; കൊലൊസ്സ്യർ 1:16, 17) ദൈവം അവനെ തന്റെ മുഖ്യവക്താവായും ഉപയോഗിച്ചു. അതുകൊണ്ടാണു യേശുവിനെ “വചനം” എന്നു വിളിക്കുന്നത്‌.—യോഹന്നാൻ 1:1-3; വെളിപ്പാടു 19:13.

2. ദൈവം തന്റെ പുത്രന്റെ ജീവനെ മറിയയുടെ ഗർഭപാത്രത്തിലേക്കു മാററിക്കൊണ്ട്‌ അവനെ ഭൂമിയിലേക്ക്‌ അയച്ചു. അതുകൊണ്ട്‌ യേശുവിന്‌ ഒരു മനുഷ്യപിതാവ്‌ ഇല്ലായിരുന്നു. അക്കാരണത്താലാണ്‌ അവൻ ഏതെങ്കിലും പാപം അല്ലെങ്കിൽ അപൂർണത അവകാശപ്പെടുത്താഞ്ഞത്‌. മൂന്നു കാരണങ്ങളാലാണു ദൈവം യേശുവിനെ ഭൂമിയിലേക്ക്‌ അയച്ചത്‌: (1) ദൈവത്തെക്കുറിച്ചുളള സത്യം നമ്മെ പഠിപ്പിക്കുന്നതിന്‌ (യോഹന്നാൻ 18:37), (2) നമുക്കു പിന്തുടരാൻ ഒരു മാതൃക വെച്ചുകൊണ്ടു പൂർണ നിർമലത പാലിക്കുന്നതിന്‌ (1 പത്രൊസ്‌ 2:21), (3) നമ്മെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാൻ തന്റെ ജീവനെ ബലിചെയ്യുന്നതിന്‌. ഇത്‌ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌?—മത്തായി 20:28.

3. ദൈവത്തിന്റെ കൽപ്പന ലംഘിച്ചുകൊണ്ട്‌ ഒന്നാം മനുഷ്യനായ ആദാം ബൈബിൾ “പാപം” എന്നു വിളിക്കുന്നതു ചെയ്‌തു. അതുകൊണ്ടു ദൈവം അവനെ മരണത്തിനു വിധിച്ചു. (ഉല്‌പത്തി 3:17-19) അവൻ മേലാൽ ദൈവത്തിന്റെ നിലവാരങ്ങളിലെത്തിയില്ല, അതുകൊണ്ട്‌ അവൻ പിന്നീട്‌ പൂർണൻ ആയിരുന്നില്ല. അവൻ സാവധാനം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്‌തു. തന്റെ സകല മക്കളിലേക്കും ആദാം പാപം കടത്തിവിട്ടു. അതുകൊണ്ടാണു നാമും വാർധക്യം പ്രാപിക്കുന്നതും രോഗികളായിത്തീരുന്നതും മരിക്കുന്നതും. മനുഷ്യവർഗത്തെ എങ്ങനെ രക്ഷിക്കാൻ കഴിയുമായിരുന്നു?—റോമർ 3:23; 5:12.

4. യേശു ആദാമിനെപ്പോലെതന്നെ ഒരു പൂർണമനുഷ്യൻ ആയിരുന്നു. ആദാമിൽനിന്നു വ്യത്യസ്‌തനായി, യേശു അതികഠിന പരിശോധനയിൻകീഴിൽ പോലും ദൈവത്തോടു പൂർണമായി അനുസരണമുളളവനായിരുന്നു. തന്നിമിത്തം അവനു തന്റെ പൂർണ മനുഷ്യജീവനെ ആദാമിന്റെ പാപത്തിനു വിലയായി കൊടുക്കാൻ കഴിഞ്ഞു. ബൈബിൾ “മറുവില” എന്നു പരാമർശിക്കുന്നത്‌ അതിനെയാണ്‌. ആദാമിന്റെ മക്കളെ അങ്ങനെ മരണശിക്ഷാവിധിയിൽനിന്നു വിടുവിക്കാൻ കഴിയുമായിരുന്നു. യേശുവിൽ വിശ്വാസമർപ്പിക്കുന്ന സകലർക്കും പാപമോചനവും നിത്യജീവനും പ്രാപിക്കാൻ കഴിയും.—1 തിമൊഥെയൊസ്‌ 2:5, 6; യോഹന്നാൻ 3:16; റോമർ 5:18, 19.

5. ഭൂമിയിലായിരുന്നപ്പോൾ യേശു രോഗികളെ സൗഖ്യമാക്കുകയും വിശക്കുന്നവരെ പോഷിപ്പിക്കുകയും കൊടുങ്കാററുകൾ ശാന്തമാക്കുകയും ചെയ്‌തു. അവൻ മരിച്ചവരെ ഉയിർപ്പിക്കുക പോലും ചെയ്‌തു. അവൻ അത്ഭുതങ്ങൾ ചെയ്‌തത്‌ എന്തുകൊണ്ടായിരുന്നു? (1) കഷ്ടപ്പെടുന്നവരോട്‌ അവന്‌ അനുകമ്പ തോന്നി, അവരെ സഹായിക്കാൻ അവൻ ആഗ്രഹിച്ചു. (2) അവന്റെ അത്ഭുതങ്ങൾ അവൻ ദൈവപുത്രനാണെന്നു തെളിയിച്ചു. (3) അവ താൻ ഭൂമിമേൽ രാജാവായി ഭരിക്കുമ്പോൾ അനുസരണമുളള മനുഷ്യവർഗത്തിനുവേണ്ടി എന്തു ചെയ്യുമെന്നു പ്രകടമാക്കി.—മത്തായി 14:14; മർക്കൊസ്‌ 2:10-12; യോഹന്നാൻ 5:28, 29.

6. യേശു മരിക്കുകയും ദൈവത്താൽ ഒരു ആത്മജീവിയായി ഉയിർപ്പിക്കപ്പെടുകയും ചെയ്‌തു. അവൻ സ്വർഗത്തിലേക്കു മടങ്ങിപ്പോകുകയും ചെയ്‌തു. (1 പത്രൊസ്‌ 3:18) അതിനുശേഷം ദൈവം അവനെ ഒരു രാജാവാക്കിയിരിക്കുകയാണ്‌. പെട്ടെന്നുതന്നെ യേശു ഈ ഭൂമിയിൽനിന്നു സകല ദുഷ്ടതയും കഷ്ടപ്പാടും നീക്കംചെയ്യും.—സങ്കീർത്തനം 37:9-11; സദൃശവാക്യങ്ങൾ 2:21, 22.

[7-ാം പേജിലെ ചിത്രങ്ങൾ]

യേശുവിന്റെ ശുശ്രൂഷയിൽ പഠിപ്പിക്കലും അത്ഭുതങ്ങൾ ചെയ്യലും മാത്രമല്ല, നമുക്കുവേണ്ടിയുളള തന്റെ ജീവാർപ്പണം പോലും ഉൾപ്പെട്ടു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക