വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • rq പാഠം 14 പേ. 28-29
  • യഹോവയുടെ സാക്ഷികൾ സംഘടിതരായിരിക്കുന്ന വിധം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ സാക്ഷികൾ സംഘടിതരായിരിക്കുന്ന വിധം
  • ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
  • സമാനമായ വിവരം
  • ദൈവ​ത്തിന്‌ ഒരു സംഘടന ഉള്ളത്‌ എന്തു​കൊണ്ട്‌?
    ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
  • അവരുടെ ലോകവ്യാപക സംഘടനയും പ്രവർത്തനവും
    യഹോവയുടെ സാക്ഷികൾ—അവർ ആരാണ്‌? അവർ എന്തു വിശ്വസിക്കുന്നു?
  • ദൈവത്തിന്റെ ദൃശ്യസ്ഥാപനം
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ആത്മികവർധന പ്രാപിക്കുന്ന സഭ
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
rq പാഠം 14 പേ. 28-29

പാഠം 14

യഹോവയുടെ സാക്ഷികൾ സംഘടിതരായിരിക്കുന്ന വിധം

യഹോവയുടെ സാക്ഷികളുടെ ആധുനിക കാലത്തെ ആരംഭം എപ്പോഴായിരുന്നു?  (1)

യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾ എങ്ങനെ നടത്തപ്പെടുന്നു? (2)

ചെലവുകൾ എങ്ങനെ വഹിക്കുന്നു? (3)

ഓരോ സഭയിലും ആർ നേതൃത്വം വഹിക്കുന്നു? (4)

ഓരോ വർഷവും ഏതു വലിയ യോഗങ്ങൾ നടത്തപ്പെടുന്നു? (5)

അവരുടെ മുഖ്യ ആസ്ഥാനത്തും ബ്രാഞ്ചോഫീസുകളിലും ഏതു വേല ചെയ്യപ്പെടുന്നു? (6)

1. യഹോവയുടെ സാക്ഷികളുടെ ആധുനിക കാലത്തെ ആരംഭം 1870-കളിലായിരുന്നു. ആദ്യം, അവർ ബൈബിൾവിദ്യാർഥികൾ എന്നു വിളിക്കപ്പെട്ടിരുന്നു. എന്നാൽ 1931-ൽ അവർ യഹോവയുടെ സാക്ഷികൾ എന്ന വേദാനുസൃതമായ പേർ സ്വീകരിച്ചു. (യെശയ്യാവു 43:10) ചെറിയ തുടക്കങ്ങളിൽനിന്നു സംഘടന ലക്ഷക്കണക്കിനു സാക്ഷികളായി വളർന്നിരിക്കുന്നു, അവർ 230-ലധികം രാജ്യങ്ങളിൽ തിരക്കോടെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു.

2. യഹോവയുടെ സാക്ഷികളുടെ മിക്ക സഭകളിലും ഓരോ വാരത്തിലും മൂന്നു പ്രാവശ്യം യോഗങ്ങളുണ്ട്‌. ഇവയിൽ ഏതിലെങ്കിലും ഹാജരാകാൻ നിങ്ങളെ ക്ഷണിക്കുകയാണ്‌. (എബ്രായർ 10:24, 25) പഠിപ്പിക്കുന്നതിന്റെ അടിസ്ഥാനം ബൈബിളാണ്‌. യോഗങ്ങൾ പ്രാർഥനയോടെ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു. മിക്ക യോഗങ്ങളിലും ഹൃദയംഗമമായ ‘ആത്മീയ ഗീതങ്ങളും’ പാടുന്നു. (എഫെസ്യർ 5:18, 19) പ്രവേശനം സൗജന്യമാണ്‌, കാണിക്കശേഖരം ഇല്ല.—മത്തായി 10:8.

3. മിക്ക സഭകളും ഒരു രാജ്യഹാളിലാണു യോഗങ്ങൾ നടത്തുന്നത്‌. ഇവ സാധാരണമായി സാക്ഷികളായ സന്നദ്ധവേലക്കാർ പണിയുന്ന ലളിതമായ കെട്ടിടങ്ങളാണ്‌. നിങ്ങൾ ഏതെങ്കിലും പ്രതിമകളോ ക്രൂശിതരൂപങ്ങളോ അതുപോലുളള വസ്‌തുക്കളോ രാജ്യഹാളിൽ കാണുകയില്ല. സ്വമേധയാസംഭാവനകളാലാണു ചെലവുകൾ വഹിക്കുന്നത്‌. സംഭാവന ചെയ്യാനാഗ്രഹിക്കുന്നവർക്കുവേണ്ടി അവിടെ ഒരു സംഭാവനപ്പെട്ടി ഉണ്ട്‌.—2 കൊരിന്ത്യർ 9:7.

4. ഓരോ സഭയിലും, മൂപ്പൻമാർ അല്ലെങ്കിൽ മേൽവിചാരകൻമാർ ഉണ്ട്‌. അവർ സഭയെ പഠിപ്പിക്കുന്നതിൽ നേതൃത്വം വഹിക്കുന്നു. (1 തിമൊഥെയൊസ്‌ 3:1-7; 5:17) അവരെ ശുശ്രൂഷാദാസൻമാർ സഹായിക്കുന്നു. (1 തിമൊഥെയൊസ്‌ 3:8-10, 12, 13) ഈ മനുഷ്യരെ സഭയിൽ ശേഷിച്ചവർക്കു മീതെ ഉയർത്തുന്നില്ല. (2 കൊരിന്ത്യർ 1:24) അവർക്കു പ്രത്യേക സ്ഥാനപ്പേരുകൾ കൊടുക്കുന്നില്ല. (മത്തായി 23:8-10) അവർ മററുളളവരിൽനിന്നു വ്യത്യസ്‌തമായിട്ടല്ല വസ്‌ത്രധാരണം നടത്തുന്നത്‌. അവരുടെ വേലയ്‌ക്കുവേണ്ടി അവർക്കു ശമ്പളവും കൊടുക്കുന്നില്ല. മൂപ്പൻമാർ മനസ്സോടെ സഭയുടെ ആത്മീയാവശ്യങ്ങളിൽ ശ്രദ്ധിക്കുന്നു. ക്ലേശസമയങ്ങളിൽ ആശ്വാസവും മാർഗനിർദേശവും കൊടുക്കാൻ അവർക്കു സാധിക്കും.—യാക്കോബ്‌ 5:14-16; 1 പത്രൊസ്‌ 5:2, 3.

5. യഹോവയുടെ സാക്ഷികൾ ഓരോ വർഷവും സമ്മേളനങ്ങളും വലിയ കൺവെൻഷനുകളും നടത്തുന്നു. ഈ സമയങ്ങളിൽ പല സഭകൾ ബൈബിൾപ്രബോധനത്തിന്റെ ഒരു സവിശേഷ പരിപാടിക്കുവേണ്ടി ഒത്തുകൂടുന്നു. ഓരോ സമ്മേളനത്തിന്റെയും അല്ലെങ്കിൽ കൺവെൻഷന്റെയും കാര്യപരിപാടിയിൽ ക്രമമായ ഭാഗമാണു പുതിയ ശിഷ്യരുടെ സ്‌നാപനം.—മത്തായി 3:13-17; 28:19, 20.

6. യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനം ന്യൂയോർക്കിലാണ്‌. അവിടെയാണു ലോകവ്യാപകസഭയുടെ മേൽനോട്ടം വഹിക്കുന്ന പരിചയസമ്പന്നരായ മൂപ്പൻമാരുടെ ഒരു കേന്ദ്രസംഘമായ ഭരണസംഘം സ്ഥിതിചെയ്യുന്നത്‌. ലോകത്തിനു ചുററും 100-ൽപ്പരം ബ്രാഞ്ചോഫീസുകളും ഉണ്ട്‌. ഈ സ്ഥാനങ്ങളിൽ സന്നദ്ധസേവകർ ബൈബിൾസാഹിത്യം അച്ചടിക്കുന്നതിനും കയററി അയയ്‌ക്കുന്നതിനും സഹായിക്കുന്നു. പ്രസംഗവേല സംഘടിപ്പിക്കുന്നതിനും മാർഗനിർദേശം കൊടുക്കപ്പെടുന്നു. നിങ്ങളുടെ ഏററവുമടുത്തുളള ബ്രാഞ്ചോഫീസിലേക്ക്‌ ഒരു സന്ദർശനം നടത്തുന്നതിന്‌ എന്തുകൊണ്ട്‌ ആസൂത്രണംചെയ്‌തുകൂടാ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക