വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • fg പാഠം 14 ചോദ്യം 1-4
  • ദൈവ​ത്തിന്‌ ഒരു സംഘടന ഉള്ളത്‌ എന്തു​കൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവ​ത്തിന്‌ ഒരു സംഘടന ഉള്ളത്‌ എന്തു​കൊണ്ട്‌?
  • ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
  • സമാനമായ വിവരം
  • ദൈവത്തിന്റെ ദൃശ്യസ്ഥാപനം
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ദൈവത്തിന്‌ ഒരു സംഘടനയുണ്ടോ?
    2011 വീക്ഷാഗോപുരം
  • സഭയുടെ സംഘാടനവും ഭരണവിധവും
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • യഹോവയുടെ സാക്ഷികൾ സംഘടിതരായിരിക്കുന്ന വിധം
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
കൂടുതൽ കാണുക
ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
fg പാഠം 14 ചോദ്യം 1-4

പാഠം 14

ദൈവ​ത്തിന്‌ ഒരു സംഘടന ഉള്ളത്‌ എന്തു​കൊണ്ട്‌?

1. ദൈവം പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യ​രെ സംഘടി​പ്പി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

1. പുരാതന ഇസ്രായേലിലെ ദൈവജനം; 2. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ സംഘടിതമായി പ്രസംഗപ്രവർത്തനം നടത്തുന്നു

ദൈവം ഗോ​ത്ര​പി​താ​വായ അബ്രാ​ഹാ​മി​ന്റെ സന്തതി​കളെ ഒരു ജനതയാ​യി സംഘടി​പ്പി​ക്കു​ക​യും അവർക്കു കുറെ നിയമങ്ങൾ കൊടു​ക്കു​ക​യും ചെയ്‌തു. ആ ജനതയ്‌ക്ക്‌ ‘ഇസ്രാ​യേൽ’ എന്നു പേരും നൽകി. സത്യാ​രാ​ധന പിൻപ​റ്റിയ ഒരേ ഒരു ജനതയാ​യി​രു​ന്നു അവർ. ദൈവം അവരെ തന്റെ വചനത്തി​ന്റെ സൂക്ഷി​പ്പു​കാ​രു​മാ​ക്കി. (സങ്കീർത്തനം 147:19, 20) അങ്ങനെ, എല്ലാ ജനതകൾക്കും ഇസ്രാ​യേ​ല്യ​രിൽനി​ന്നു പ്രയോ​ജനം നേടാ​നാ​കു​മാ​യി​രു​ന്നു.​—ഉൽപത്തി 22:18 വായി​ക്കുക.

തന്റെ സാക്ഷി​ക​ളാ​യി​രി​ക്കു​ന്ന​തിന്‌ യഹോവ ഇസ്രാ​യേ​ല്യ​രെ തിര​ഞ്ഞെ​ടു​ത്തു. ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കു​ന്നത്‌ ആളുകൾക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ​യെന്ന്‌ അവരുടെ പുരാ​ത​ന​ച​രി​ത്രം വ്യക്തമാ​ക്കു​ന്നു. (ആവർത്തനം 4:6) അങ്ങനെ, ഇസ്രാ​യേ​ല്യ​രെ നിരീ​ക്ഷിച്ച്‌, അവരിൽനി​ന്നു പഠിക്കു​ന്ന​തി​ലൂ​ടെ മറ്റുള്ള​വർക്കു സത്യ​ദൈ​വത്തെ അറിയാ​നാ​കു​മാ​യി​രു​ന്നു.​—യശയ്യ 43:10, 12 വായി​ക്കുക.

2. സത്യ​ക്രി​സ്‌ത്യാ​നി​കൾ സംഘടി​ത​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

കുറെ കാലം കഴിഞ്ഞ്‌ ഇസ്രാ​യേ​ല്യർക്കു ദൈവ​ത്തി​ന്റെ അംഗീ​കാ​രം നഷ്ടപ്പെട്ടു. ആ ജനതയ്‌ക്കു പകരം യഹോവ ക്രിസ്‌തീ​യ​സ​ഭയെ തിര​ഞ്ഞെ​ടു​ത്തു. (മത്തായി 21:43; 23:37, 38) ഇന്ന്‌ ഇസ്രാ​യേ​ല്യർക്കു പകരം സത്യ​ക്രി​സ്‌ത്യാ​നി​ക​ളാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി സേവി​ക്കു​ന്നത്‌.​—പ്രവൃ​ത്തി​കൾ 15:14, 17 വായി​ക്കുക.

എല്ലാ ജനതക​ളോ​ടും പ്രസം​ഗിച്ച്‌ ശിഷ്യരെ ഉളവാ​ക്കാൻ യേശു തന്റെ അനുഗാ​മി​കളെ സംഘടി​പ്പി​ച്ചു. (മത്തായി 10:7, 11; 24:14; 28:19, 20) ഇന്ന്‌ ഈ വ്യവസ്ഥി​തി അവസാ​നി​ക്കാ​റായ സമയത്ത്‌ ആ പ്രവർത്തനം തീരാൻപോ​കു​ക​യാണ്‌. ചരി​ത്ര​ത്തിൽ ആദ്യമാ​യി എല്ലാ ജനതക​ളിൽനി​ന്നു​മുള്ള ലക്ഷക്കണ​ക്കിന്‌ ആളുകളെ യഹോവ സത്യാ​രാ​ധ​ന​യി​ലേക്കു കൂട്ടി​ച്ചേർത്തി​രി​ക്കു​ന്നു. (വെളി​പാട്‌ 7:9, 10) സത്യ​ക്രി​സ്‌ത്യാ​നി​കൾ ഇന്നു സംഘടി​ത​രാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവർക്കു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സഹായി​ക്കാ​നും കഴിയു​ന്നു. ലോക​ത്തി​ന്റെ ഏതു ഭാഗത്ത്‌ ആയിരു​ന്നാ​ലും തങ്ങളുടെ യോഗ​ങ്ങ​ളിൽ അവർ ഒരേ ബൈബിൾ പഠനപ​രി​പാ​ടി ആസ്വദി​ക്കു​ന്നു.​—എബ്രായർ 10:24, 25 വായി​ക്കുക.

3. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനി​ക​കാ​ലത്തെ സംഘട​ന​യു​ടെ തുടക്കം എങ്ങനെ​യാ​യി​രു​ന്നു?

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇപ്പോഴും യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന രംഗങ്ങൾ; വ്യത്യസ്‌ത ഭാഷകളിൽ അച്ചടിച്ചിരിക്കുന്ന ബൈബിൾപഠനസഹായികൾ

1870-കളിൽ, ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ഒരു ചെറിയ കൂട്ടം, കാലങ്ങ​ളാ​യി മറഞ്ഞു​കി​ട​ന്നി​രുന്ന ബൈബിൾസ​ത്യ​ങ്ങൾ വീണ്ടും കണ്ടെത്താൻതു​ടങ്ങി. ക്രിസ്‌തീ​യ​സ​ഭയെ യേശു സംഘടി​പ്പി​ച്ചതു പ്രസം​ഗ​വേ​ല​യ്‌ക്കു​വേ​ണ്ടി​യാ​ണെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ രാജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത ലോക​മെ​ങ്ങും പ്രസം​ഗി​ക്കു​ന്ന​തി​നുള്ള ഒരു പ്രവർത്ത​ന​ത്തി​നു തുടക്ക​മി​ട്ടു. 1931-ൽ അവർ യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ സ്വീക​രി​ച്ചു.​—പ്രവൃ​ത്തി​കൾ 1:8; 2:1, 4; 5:42 വായി​ക്കുക.

4. യഹോ​വ​യു​ടെ സാക്ഷികൾ സംഘടി​ത​രാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ഒന്നാം നൂറ്റാ​ണ്ടിൽ, ക്രിസ്‌തീയ സഭകൾ പല ദേശങ്ങ​ളി​ലാ​യി വ്യാപി​ച്ചു​കി​ട​ന്നി​രു​ന്നു. അതു​കൊണ്ട്‌, യേശു​വി​നെ സഭയുടെ തലയായി അംഗീ​ക​രി​ക്കുന്ന ഒരു കേന്ദ്ര​ഭ​ര​ണ​സം​ഘം ഉണ്ടായി​രു​ന്നത്‌ ഒരുപാ​ടു പ്രയോ​ജനം ചെയ്‌തു. (പ്രവൃ​ത്തി​കൾ 16:4, 5) അതു​പോ​ലെ​തന്നെ ഇന്നും, ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ അനുഭ​വ​പ​രി​ച​യ​മുള്ള മൂപ്പന്മാ​രു​ടെ ഒരു ഭരണസം​ഘം ഉണ്ടായി​രി​ക്കു​ന്ന​തിൽനിന്ന്‌ പ്രയോ​ജനം നേടുന്നു. ബൈബിൾപ​ഠ​ന​സ​ഹാ​യി​കൾ 750-ലധികം ഭാഷക​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്തി, അച്ചടിച്ച്‌, വിതരണം ചെയ്യുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സു​ക​ളു​ടെ ചുമതല വഹിക്കു​ന്നത്‌ ഈ ഭരണസം​ഘ​മാണ്‌. അങ്ങനെ, ലോക​മെ​ങ്ങു​മുള്ള 1,00,000-ത്തിലധി​കം സഭകൾക്കു തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള പ്രോ​ത്സാ​ഹ​ന​വും മാർഗ​നിർദേ​ശ​വും നൽകാൻ ഭരണസം​ഘ​ത്തി​നു കഴിയു​ന്നു. ഓരോ സഭയി​ലും മൂപ്പന്മാർ അഥവാ മേൽവി​ചാ​ര​ക​ന്മാർ ആയി സേവി​ക്കുന്ന യോഗ്യ​ത​യുള്ള പുരു​ഷ​ന്മാ​രുണ്ട്‌. അവർ ദൈവ​ത്തി​ന്റെ ആടുകളെ സ്‌നേ​ഹ​ത്തോ​ടെ പരിപാ​ലി​ക്കു​ന്നു.​—1 പത്രോസ്‌ 5:2, 3 വായി​ക്കുക.

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും ശിഷ്യരെ ഉളവാ​ക്കാ​നും യഹോ​വ​യു​ടെ സാക്ഷികൾ ഇന്നു സംഘടി​ത​രാണ്‌. അപ്പോ​സ്‌ത​ല​ന്മാ​രെ​പ്പോ​ലെ അവർ വീടു​തോ​റും പ്രസം​ഗി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 20:20) സത്യത്തെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്ന​വരെ ബൈബിൾ പഠിപ്പി​ക്കാൻ അവർ തയ്യാറാ​കു​ന്നു. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ വെറു​മൊ​രു സംഘട​നയല്ല. സ്‌നേ​ഹ​നി​ധി​യായ പിതാ​വുള്ള ഒരു കുടും​ബ​മാണ്‌ അവർ. പരസ്‌പരം കരുതൽ കാണി​ക്കുന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാണ്‌ അവർ. (2 തെസ്സ​ലോ​നി​ക്യർ 1:3) ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നും മറ്റുള്ള​വരെ സഹായി​ക്കാ​നും സംഘടി​ത​രാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഭൂമി​യിൽ ഏറ്റവും സന്തോഷം അനുഭ​വി​ക്കുന്ന കുടും​ബ​മാണ്‌ യഹോ​വ​യു​ടെ ജനം.​—സങ്കീർത്തനം 33:12; പ്രവൃ​ത്തി​കൾ 20:35 വായി​ക്കുക.

കൂടുതൽ വിവര​ങ്ങൾക്കു ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? എന്ന പുസ്‌ത​ക​ത്തി​ന്റെ 19-ാം അധ്യായം കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക