വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 19 പേ. 145-പേ. 146 ഖ. 5
  • ബൈബിൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ബൈബിളിലേക്കു ശ്രദ്ധ തിരിക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • തിരുവെഴുത്തുകൾ ഫലപ്രദമായി പരിചയപ്പെടുത്തൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • നിങ്ങളുടെ സദസ്സിനു വിജ്ഞാനപ്രദം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 19 പേ. 145-പേ. 146 ഖ. 5

പാഠം 19

ബൈബിൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കൽ

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

തിരുവെഴുത്തുകൾ വായിക്കവേ, ബൈബിളിൽ ആ ഭാഗം നോക്കാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ഒരു വ്യക്തി ഒരു കാര്യം സ്വന്തം കണ്ണുകൊണ്ട്‌, പ്രത്യേകിച്ചും സ്വന്തം ബൈബിളിൽനിന്നുതന്നെ കാണുമ്പോൾ, അത്‌ അയാളുടെ മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയും.

എല്ലാവരുടെയും ശ്രദ്ധ ദൈവവചനമായ ബൈബിളിലേക്കു തിരിച്ചുവിടാനാണു നാം ആഗ്രഹിക്കുന്നത്‌. നാം പ്രസംഗിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനം ആ വിശുദ്ധ ഗ്രന്ഥമാണ്‌. നാം പറയുന്ന കാര്യങ്ങൾ നമ്മുടെ സ്വന്തമല്ല, പകരം ദൈവത്തിൽ നിന്നുള്ളതാണെന്ന്‌ ആളുകൾ മനസ്സിലാക്കാൻ നാം ആഗ്രഹിക്കുന്നു. ആളുകൾ ബൈബിളിൽ വിശ്വാസം വളർത്തിയെടുക്കേണ്ടതുണ്ട്‌.

വയൽശുശ്രൂഷയിൽ. വയൽശുശ്രൂഷയ്‌ക്കായി തയ്യാറാകുമ്പോൾ, ശ്രദ്ധിക്കാൻ മനസ്സു കാട്ടുന്ന ആളുകളുമായി പങ്കുവെക്കാൻ എല്ലായ്‌പോഴും ഒന്നോ അതിലധികമോ തിരുവെഴുത്തുകൾ തിരഞ്ഞെടുക്കുക. ചുരുങ്ങിയ സമയംകൊണ്ടു ബൈബിൾ സാഹിത്യം അവതരിപ്പിക്കാനാണു നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ കൂടി, അനുയോജ്യമായ ഒരു ബൈബിൾ വാക്യം വായിക്കുന്നതു പലപ്പോഴും പ്രയോജനകരമാണ്‌. ചെമ്മരിയാടു തുല്യരായ ആളുകളെ വഴിനയിക്കുന്നതിന്‌ നാം വ്യക്തിപരമായി പറഞ്ഞേക്കാവുന്ന എന്തിനെക്കാളുമേറെ ശക്തി ബൈബിളിനുണ്ട്‌. അതിൽനിന്നു നേരിട്ടു വായിക്കാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ അതിൽനിന്ന്‌ ഉദ്ധരിക്കാവുന്നതാണ്‌. ഒന്നാം നൂറ്റാണ്ടിൽ തിരുവെഴുത്തു ചുരുളുകളുടെ പ്രതികൾ വ്യാപകമായി ലഭിച്ചിരുന്നില്ല. എന്നിട്ടും, യേശുവും അവന്റെ അപ്പൊസ്‌തലന്മാരും തിരുവെഴുത്തുകളിൽനിന്നു യഥേഷ്ടം ഉദ്ധരിച്ചു. തിരുവെഴുത്തുകൾ മനഃപാഠമാക്കാനും ചിലപ്പോൾ ഉദ്ധരിക്കുക മാത്രം ചെയ്‌തുകൊണ്ട്‌ ശുശ്രൂഷയിൽ അവ ഉചിതമായി ഉപയോഗിക്കാനും നാമും ശ്രമിക്കണം.

ബൈബിളിൽനിന്നു വായിക്കാൻ സാധിക്കുന്ന അവസരങ്ങളിൽ, വായിക്കുന്ന ഭാഗം വീട്ടുകാരനു കാണാൻ കഴിയുന്ന വിധത്തിൽ അതു പിടിക്കുക. വീട്ടുകാരൻ സ്വന്തം ബൈബിളിലാണു നോക്കുന്നതെങ്കിൽ, താൻ വായിക്കുന്ന കാര്യങ്ങളോട്‌ അദ്ദേഹം ഒന്നുകൂടെ നന്നായി പ്രതികരിക്കാൻ ഇടയുണ്ട്‌.

പക്ഷേ, ചില ബൈബിൾ വിവർത്തകർ തങ്ങൾക്കു തോന്നിയതു പോലെയാണു ദൈവവചനം വിവർത്തനം ചെയ്‌തിരിക്കുന്നത്‌ എന്ന കാര്യം നിങ്ങൾ തിരിച്ചറിയണം. അവരുടെ പരിഭാഷ മൂല ബൈബിൾ ഭാഷകളിൽ ഉണ്ടായിരുന്ന വിവരങ്ങളുമായി എല്ലാ അർഥത്തിലും യോജിച്ചെന്നു വരില്ല. പല ആധുനിക വിവർത്തനങ്ങളും ദൈവത്തിന്റെ വ്യക്തിപരമായ നാമം നീക്കം ചെയ്യുകയും മരിച്ചവരുടെ അവസ്ഥയെ കുറിച്ചു മൂലഭാഷാ പാഠം പറയുന്നത്‌ അവ്യക്തമാക്കുകയും ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെ കുറിച്ചു ബൈബിൾ പറയുന്ന കാര്യം മറെച്ചുവെക്കുകയും ചെയ്‌തിരിക്കുന്നു. ഇത്‌ ഒരാൾക്കു കാണിച്ചു കൊടുക്കുന്നതിന്‌ പ്രധാന വാക്യങ്ങൾ അതേ ഭാഷയിലെതന്നെ വിവിധ ബൈബിളുകളിലോ പഴയ വിവർത്തനങ്ങളിലോ പരിഭാഷപ്പെടുത്തിയിരിക്കുന്ന വിധം താരതമ്യം ചെയ്യേണ്ടതുണ്ടായിരിക്കാം. തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ പുസ്‌തകത്തിൽ, പല വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ കൂടെക്കൂടെ ഉപയോഗിക്കുന്ന വാക്യങ്ങളിലെ മുഖ്യ പദപ്രയോഗങ്ങൾ വിവിധ വിവർത്തനങ്ങൾ പരിഭാഷപ്പെടുത്തിയിരിക്കുന്ന വിധം താരതമ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്‌. സത്യത്തെ സ്‌നേഹിക്കുന്ന ഏതൊരാളും വസ്‌തുതകൾ അറിയുന്നതിൽ സന്തുഷ്ടനായിരിക്കും.

സഭായോഗങ്ങളിൽ. സഭായോഗങ്ങളിൽ ബൈബിൾ ഉപയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌. ഇതു പല വിധങ്ങളിൽ പ്രയോജനം ചെയ്യുന്നു. ചർച്ച ചെയ്യുന്ന കാര്യത്തിൽ സദസ്സിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു നിറുത്താൻ അതു സഹായിക്കുന്നു. പ്രസംഗകന്റെ പ്രബോധനം കേൾക്കുന്നതിനു പുറമേ, സ്വന്തം കണ്ണാൽ കാണുന്നതിലൂടെ കാര്യങ്ങൾ ഗ്രഹിക്കാനും അതു സഹായിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടം ബൈബിളാണെന്ന്‌ അതു പുതിയ താത്‌പര്യക്കാർക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.

നിങ്ങൾ തിരുവെഴുത്തു വായിക്കുമ്പോൾ സദസ്യർ സ്വന്തം ബൈബിളുകൾ എടുത്തുനോക്കുമോ എന്നതു വലിയ ഒരു അളവോളം നിങ്ങൾ നൽകുന്ന പ്രോത്സാഹനത്തെ ആശ്രയിച്ചിരിക്കും. ബൈബിൾ ഉപയോഗിക്കാൻ സദസ്സിനെ നേരിട്ടു ക്ഷണിക്കുന്നതാണ്‌ ഏറ്റവും നല്ല മാർഗങ്ങളിലൊന്ന്‌.

തുറന്നുനോക്കാൻ സദസ്യരെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ഏതൊക്കെ വാക്യങ്ങൾക്ക്‌ ഊന്നൽ നൽകണം എന്നു തീരുമാനിക്കേണ്ടത്‌ പ്രസംഗം നടത്തുന്ന നിങ്ങളാണ്‌. മുഖ്യ പോയിന്റുകൾ വികസിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്ന തിരുവെഴുത്തുകൾ വായിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. തുടർന്ന്‌, സമയം ഉള്ളതനുസരിച്ച്‌ നിങ്ങളുടെ വാദഗതിയെ പിന്താങ്ങുന്ന മറ്റു ചില തിരുവെഴുത്തുകളും വായിക്കുക.

വാക്യം ഏതാണെന്നു കേവലം പറയുന്നതോ തിരുവെഴുത്ത്‌ എടുത്തുനോക്കാൻ സദസ്സിനെ ക്ഷണിക്കുന്നതോ സാധാരണഗതിയിൽ മതിയാകില്ല. നിങ്ങൾ ഒരു വാക്യം വായിക്കുകയും സദസ്സിന്‌ അതു കണ്ടുപിടിക്കാൻ സമയം കിട്ടുന്നതിനുമുമ്പ്‌ അടുത്തതിലേക്കു കടക്കുകയും ചെയ്യുന്നെങ്കിൽ അവർ പെട്ടെന്നുതന്നെ നിരുത്സാഹിതരായിത്തീർന്നേക്കാം. അങ്ങനെ, നിങ്ങൾ വായിക്കുന്ന വാക്യങ്ങൾ എടുത്തു നോക്കാനുള്ള ശ്രമം അവർ ഉപേക്ഷിച്ചേക്കാം. സദസ്സിനെ നിരീക്ഷിക്കുക. ഭൂരിപക്ഷം പേരും വാക്യം എടുത്തതിനു ശേഷം അതു വായിച്ചു തുടങ്ങുക.

മുൻകൂട്ടി ചിന്തിക്കുക. വായിക്കുന്നതിനു വേണ്ടത്ര മുമ്പേതന്നെ വാക്യം ഏതെന്നു പറയുക. സദസ്സ്‌ വാക്യം എടുക്കാൻ കാത്തുനിൽക്കുന്നതു മൂലം ഉണ്ടാകുന്ന സമയനഷ്ടം കുറയ്‌ക്കാൻ ഇതിലൂടെ സാധിക്കും. വാക്യങ്ങൾ എടുത്തുനോക്കാൻ സദസ്സിനു സമയം നൽകുന്നതു നിമിത്തം അത്രയും കുറച്ചു വിവരങ്ങളേ ചർച്ചചെയ്യാൻ കഴിയുകയുള്ളുവെങ്കിലും, അങ്ങനെ ചെയ്യുന്നതുകൊണ്ട്‌ ഉണ്ടാകുന്ന പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ അത്‌ ഒരു നഷ്ടമേയല്ല.

അതു ചെയ്യാവുന്ന വിധം

  • നിങ്ങൾ ബൈബിളിൽനിന്ന്‌ ഒരു വാക്യം വായിക്കുമ്പോൾ അതു വീട്ടുകാരനു കാണിച്ചുകൊടുക്കുക. അല്ലെങ്കിൽ ആ ഭാഗം സ്വന്തം ബൈബിളിൽ നോക്കാൻ അദ്ദേഹത്തെ ക്ഷണിക്കുക.

  • സഭയിൽ പ്രസംഗങ്ങൾ നടത്തു മ്പോൾ മുഖ്യ തിരുവെഴുത്തുകൾ എടുത്തുനോക്കാൻ സദസ്സിനെ നേരിട്ടു ക്ഷണിക്കുക. തുടർന്ന്‌ അതിന്‌ ആവശ്യമായ സമയം അനുവദിക്കുക.

അഭ്യാസങ്ങൾ: മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ പിൻവരുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കുക: (1) നിങ്ങൾ ഒരു വാക്യം എടുത്തശേഷം നിങ്ങളുടെ ബൈബിൾ വീട്ടുകാരന്റെ കയ്യിൽ കൊടുത്തിട്ട്‌ അതു വായിക്കുന്നോ എന്ന്‌ അദ്ദേഹത്തോടു ചോദിക്കുക. (2) സ്വന്തം ബൈബിൾ എടുത്തുകൊണ്ടുവന്ന്‌ അതിൽനിന്ന്‌ ഒരു മുഖ്യ തിരുവെഴുത്തു വായിക്കാൻ ഇഷ്ടപ്പെടുന്നോ എന്നു വീട്ടുകാരനോടു ചോദിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക