വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 28 പേ. 179-പേ. 180 ഖ. 8
  • സംഭാഷണ ശൈലി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സംഭാഷണ ശൈലി
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ശരിയായ ഉച്ചാരണത്തോടെ ഒഴുക്കുളള, സംഭാഷണപരമായ, പ്രസംഗാവതരണം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • സ്വാഭാവികത
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • എല്ലാ ദിവസവും നല്ല സംസാരം ഉപയോഗിക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • സാധാരണ സംസാരിക്കുന്നതുപോലെ
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 28 പേ. 179-പേ. 180 ഖ. 8

പാഠം 28

സംഭാഷണ ശൈലി

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

അനുദിന സംഭാഷണ ശൈലിയിലും അതേസമയം നിങ്ങളുടെ സദസ്സിന്‌ ഇണങ്ങുന്ന വിധത്തിലും സംസാരിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

അനുയോജ്യമായ സംഭാഷണ ശൈലിയിലുള്ള സംസാരം പിരിമുറുക്കം ഇല്ലാതിരിക്കാനും നിങ്ങൾ പറയുന്ന കാര്യങ്ങളോടു സ്വീകാര്യക്ഷമത പ്രകടമാക്കാനും സദസ്യരെ സഹായിക്കുന്നു.

സുഹൃത്തുക്കളുമായി സംഭാഷണം നടത്തുമ്പോൾ ആളുകൾക്കു പൊതുവേ പിരിമുറുക്കം തോന്നാറില്ല. അവരുടെ സംസാരരീതിയും പദപ്രയോഗങ്ങളും സ്വാഭാവികമായിരിക്കും. ചില വ്യക്തികൾ വളരെ പ്രസരിപ്പോടെ സംസാരിക്കുന്നവരാണ്‌. മറ്റു ചിലരാകട്ടെ അത്രതന്നെ തുറന്നു സംസാരിക്കാത്തവരും. എന്നിരുന്നാലും സൃഹൃത്തുക്കൾ തമ്മിലുള്ള അത്തരം സംസാരത്തിന്‌ ഒരു സ്വാഭാവികതയുണ്ട്‌, അതു ഹൃദ്യവുമാണ്‌.

എന്നാൽ, പരിചയമില്ലാത്ത ഒരു വ്യക്തിയെ സമീപിക്കുമ്പോൾ അമിത പരിചയം കാണിക്കുന്ന വിധത്തിലോ അങ്ങേയറ്റം അനൗപചാരികമായ രീതിയിലോ സംസാരിക്കുന്നത്‌ ഉചിതമല്ല. വാസ്‌തവത്തിൽ, ചില സംസ്‌കാരങ്ങളിൽ അപരിചിതരുമായുള്ള എല്ലാ സംഭാഷണങ്ങളും ആരംഭിക്കുന്നത്‌ വളരെ ഔപചാരികമായ രീതിയിലാണ്‌. ഉചിതമായ ആദരവു പ്രകടമാക്കി കഴിഞ്ഞ്‌, അത്രതന്നെ ഔപചാരികമല്ലാത്ത ഭാഷയും കൂടുതൽ സംഭാഷണപരമായ ശൈലിയും ഉപയോഗിക്കുന്നത്‌ അഭികാമ്യമായിരുന്നേക്കാം. എന്നാൽ ഈ കാര്യത്തിൽ വിവേചനയുള്ളവരായിരിക്കണം.

സ്റ്റേജിൽനിന്നു സംസാരിക്കുമ്പോഴും ശ്രദ്ധ ആവശ്യമാണ്‌. തീരെ അനൗപചാരിക രീതിയിലുള്ള സംസാരം ക്രിസ്‌തീയ യോഗത്തിന്റെ അന്തസ്സും പറയപ്പെടുന്ന കാര്യങ്ങളുടെ ഗൗരവവും കുറച്ചുകളയും. ചില ഭാഷകളിൽ പ്രായക്കൂടുതൽ ഉള്ള ഒരു വ്യക്തിയെയോ അധ്യാപകനെയോ അധികാരിയെയോ മാതാപിതാക്കളിൽ ആരെയെങ്കിലുമോ സംബോധന ചെയ്യുമ്പോൾ ചില പ്രത്യേക പദപ്രയോഗങ്ങൾ ഉപയോഗിക്കേണ്ടത്‌ ആവശ്യമാണ്‌. (പ്രവൃത്തികൾ 7:​2-ലും 13:​16-ലും ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ ശ്രദ്ധിക്കുക.) വിവാഹ ഇണയെയോ അടുത്ത സുഹൃത്തിനെയോ അഭിസംബോധന ചെയ്യുമ്പോൾ വ്യത്യസ്‌ത പദപ്രയോഗങ്ങളും ഉപയോഗിക്കുന്നു. സ്റ്റേജിലെ നമ്മുടെ സംസാരരീതി കണക്കിലധികം ഔപചാരികമായിരിക്കരുത്‌ എങ്കിലും അത്‌ ആദരവോടുകൂടിയത്‌ ആയിരിക്കണം.

എന്നാൽ, ഒരു വ്യക്തിയുടെ അവതരണ രീതി അങ്ങേയറ്റം വഴക്കമില്ലാത്തതോ ഔപചാരികമോ ആയി തോന്നിപ്പിക്കുന്ന ഘടകങ്ങളുണ്ട്‌. ഉപയോഗിക്കുന്ന വാചകഘടന അല്ലെങ്കിൽ പദപ്രയോഗരീതി ആണ്‌ ഇതിലൊന്ന്‌. ഒരു പ്രസംഗകൻ അച്ചടിച്ച താളിൽ കാണുന്ന പദപ്രയോഗങ്ങൾ അതേപോലെ ആവർത്തിക്കാൻ ശ്രമിക്കുമ്പോൾ അതു പ്രശ്‌നം സൃഷ്ടിക്കുന്നു. എഴുത്തുഭാഷ സാധാരണഗതിയിൽ സംസാര ഭാഷയിൽനിന്നു വളരെ ഭിന്നമാണ്‌. പ്രസംഗം തയ്യാറാകുമ്പോൾ ഗവേഷണം നടത്തുന്നത്‌ സാധാരണഗതിയിൽ പ്രസിദ്ധീകൃത വിവരങ്ങൾ ഉപയോഗിച്ചാണ്‌ എന്നതു ശരിതന്നെ. പ്രസംഗം ഒരുപക്ഷേ അച്ചടിച്ച ഒരു ബാഹ്യരേഖയെ അടിസ്ഥാനപ്പെടുത്തി ഉള്ളതുമായിരിക്കാം. എന്നാൽ പ്രസംഗത്തിന്റെ സമയത്ത്‌ നിങ്ങൾ ആശയങ്ങൾ, അച്ചടിച്ച താളിൽ കാണുന്ന അതേപടി അവതരിപ്പിക്കുകയോ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ബാഹ്യരേഖയിൽനിന്ന്‌ അവ നേരിട്ടു വായിക്കുകയോ ചെയ്യുന്ന പക്ഷം, നിങ്ങളുടെ പ്രസംഗം സംഭാഷണശൈലിയിൽ ഉള്ളതായിരിക്കാൻ ഇടയില്ല. സംഭാഷണ ശൈലി ഉണ്ടായിരിക്കാൻ, ആശയങ്ങൾ സ്വന്തം വാക്കുകളിൽ അവതരിപ്പിക്കുകയും സങ്കീർണമായ വാചകഘടന ഒഴിവാക്കുകയും ചെയ്യുക.

സംസാര വേഗത്തിലെ വ്യതിയാനമാണ്‌ മറ്റൊരു ഘടകം. വഴക്കമില്ലാത്ത, ഔപചാരികത മുറ്റിയ സംസാരത്തിന്റെ കാര്യത്തിൽ വാക്കുകൾക്ക്‌ ഇടയിലെ അകലം എപ്പോഴും ഒന്നുതന്നെ ആയിരിക്കും; സംസാര വേഗത്തിലും ഒട്ടും വൈവിധ്യമുണ്ടാകില്ല. സാധാരണ സംഭാഷണത്തിൽ, വേഗം ഏറിയും കുറഞ്ഞുമിരിക്കും. മാത്രമല്ല വ്യത്യസ്‌ത ദൈർഘ്യത്തിലുള്ള കൂടെക്കൂടെയുള്ള നിറുത്തലുകളും ഉണ്ടായിരിക്കും.

തീർച്ചയായും, വലിയൊരു സദസ്സിനോടു സംസാരിക്കുമ്പോൾ സദസ്സിന്റെ ശ്രദ്ധ പിടിച്ചുനിറുത്താൻ സംഭാഷണ ശൈലിയിലുള്ള സംസാരത്തോടൊപ്പം നിങ്ങൾക്കു വർധിച്ച ശബ്ദവ്യാപ്‌തിയും തീവ്രതയും ഉത്സാഹവും ഉണ്ടായിരിക്കണം.

ശുശ്രൂഷയിൽ അനുയോജ്യമായ സംഭാഷണ ശൈലി ഉപയോഗിക്കുന്നതിന്‌, ദിവസവും നന്നായി സംസാരിക്കുന്നത്‌ നിങ്ങൾ ഒരു ശീലമാക്കേണ്ടതുണ്ട്‌. നിങ്ങൾക്ക്‌ ഉന്നത വിദ്യാഭ്യാസം ഉണ്ടായിരിക്കണം എന്ന്‌ ഇതിനർഥമില്ല. എന്നാൽ, നിങ്ങൾ പറയുന്നത്‌ ആദരവോടെ കേൾക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന സംസാര ശീലങ്ങൾ നട്ടുവളർത്തുന്നതു നല്ലതാണ്‌. അതു മനസ്സിൽ പിടിച്ചുകൊണ്ട്‌, നിങ്ങളുടെ അനുദിന സംഭാഷണത്തിൽ പിൻവരുന്ന കാര്യങ്ങളിൽ മെച്ചപ്പെടേണ്ടതുണ്ടോ എന്നു നോക്കുക.

  1. വ്യാകരണ നിയമങ്ങളെ ലംഘിക്കുകയോ ദൈവിക നിലവാരങ്ങൾക്കു നിരക്കാത്ത ജീവിതരീതി ഉള്ളവരുടെ കൂട്ടത്തിൽ പെട്ടവരായി നിങ്ങളെ തിരിച്ചറിയിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പ്രയോഗങ്ങൾ ഒഴിവാക്കുക. കൊലൊസ്സ്യർ 3:​8-ലെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ, പരുക്കൻ മട്ടിലുള്ളതോ ഹീനമോ ആയ ഭാഷ ഒഴിവാക്കുക. അതേസമയം അനുദിന സംഭാഷണത്തിലെ പ്രയോഗങ്ങൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. ദൈനംദിന പദപ്രയോഗങ്ങൾ അനൗപചാരികമാണെങ്കിലും, അവ സംസാരത്തിന്റെ സ്വീകാര്യമായ നിലവാരങ്ങളുമായി ഒത്തുപോകുന്നതാണ്‌.

  2. വ്യത്യസ്‌തമായ ഓരോ ആശയവും അവതരിപ്പിക്കുന്നതിന്‌ ഒരേ പദപ്രയോഗങ്ങളും പദസമൂഹങ്ങളും ആവർത്തിച്ച്‌ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക. നിങ്ങൾ അർഥമാക്കുന്ന കാര്യങ്ങൾ വ്യക്തമായി ദ്യോതിപ്പിക്കുന്ന പദങ്ങൾ ഉപയോഗിക്കാൻ പഠിക്കുക.

  3. സംസാരത്തിനിടയിൽ പുറകോട്ടുപോയി പറഞ്ഞതുതന്നെ വീണ്ടും പറയുന്നത്‌ ഒഴിവാക്കുക. സംസാരിച്ചു തുടങ്ങുന്നതിനു മുമ്പ്‌, പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലുണ്ടായിരിക്കുന്നത്‌ ഈ പ്രശ്‌നം തരണം ചെയ്യാൻ സഹായിക്കും.

  4. ഒരുപാട്‌ വാക്കുകൾ ഉപയോഗിച്ചാൽ നല്ല ആശയങ്ങൾ അസ്‌പഷ്ടമായിത്തീരാം, അത്‌ ഒഴിവാക്കുക. ഓർമിക്കേണ്ട ആശയം ലളിതമായ വാചകത്തിൽ വ്യക്തമായി പ്രസ്‌താവിക്കുന്നത്‌ ഒരു ശീലമാക്കുക.

  5. മറ്റുള്ളവരോട്‌ ആദരവോടെ സംസാരിക്കുക.

ഈ ഗുണം വളർത്തിയെടുക്കാവുന്ന വിധം

  • ആദ്യംതന്നെ, സദസ്സിൽ ഇരിക്കുന്നവരെ സംബന്ധിച്ചു ശരിയായ കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കുക. അവരെ സുഹൃത്തുക്കളായി കാണുക. എന്നാൽ തീരെ അനൗപചാരികമാകാതിരിക്കാൻ ശ്രദ്ധിക്കണം. അവരോട്‌ ആദരവോടെ ഇടപെടുക.

  • വാചാപ്രസംഗരൂപേണ സംസാരിക്കുക. അച്ചടിച്ച ഭാഗത്തെ അതേ പദങ്ങൾതന്നെ ഉപയോഗിക്കാൻ ശ്രമിക്കരുത്‌. ആശയങ്ങൾ നിങ്ങളുടെ സ്വന്തം വാക്കുകളിൽ പറയുക. ചെറിയ ചെറിയ വാചകങ്ങൾ ഉപയോഗിക്കുക. സംസാരത്തിന്റെ വേഗത്തിനു വ്യത്യാസം വരുത്തുക.

  • ആശയവിനിമയം നടത്താനുള്ള ആഗ്രഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഹൃദയത്തിൽനിന്നു സംസാരിക്കുക. നിങ്ങൾ മറ്റുള്ളവരിൽ ഉളവാക്കുന്ന മതിപ്പല്ല പകരം, നിങ്ങൾ കൈമാറുന്ന സന്ദേശമാണ്‌ പ്രധാനം.

  • നിങ്ങളുടെ അനുദിന സംഭാഷണം മെച്ചപ്പെടുത്തുക. ഈ പേജിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഒന്നൊന്നായി ബാധകമാക്കുക.

അഭ്യാസം: നിങ്ങളുടെ സംഭാഷണ ശീലങ്ങൾ പരിശോധിക്കുക. ഒരു മുഴു ദിവസവും ഒരെണ്ണത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ചുകൊണ്ട്‌ മുകളിൽ അക്കമിട്ട്‌ കൊടുത്തിരിക്കുന്ന അഞ്ച്‌ പോയിന്റുകളിലും മെച്ചപ്പെടാൻ ശ്രമിക്കുക. തെറ്റു വരുത്തുമ്പോഴെല്ലാം ആശയം തെറ്റു കൂടാതെ വീണ്ടും പറയുക, കുറഞ്ഞപക്ഷം നിങ്ങളുടെ മനസ്സിലെങ്കിലും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക