പുരോഗതി വരുത്തുന്നതിൽ തുടരുക
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിലെ ഓരോ ബുദ്ധിയുപദേശ പോയിന്റിലും നിങ്ങൾ വ്യക്തിപരമായി അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നുവോ? നൽകിയിരിക്കുന്ന അഭ്യാസങ്ങൾ നിങ്ങൾ പൂർത്തിയാക്കിയിരിക്കുന്നുവോ? സ്കൂളിലോ മറ്റു യോഗങ്ങളിലോ പ്രസംഗങ്ങൾ നടത്തുമ്പോഴും വയൽശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴും നിങ്ങൾ ഓരോ പോയിന്റും ബാധകമാക്കുന്നുണ്ടോ?
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുന്നതിൽ തുടരുക. നിങ്ങൾ പ്രസംഗങ്ങൾ നടത്താൻ തുടങ്ങിയിട്ട് എത്രകാലം ആയാലും, നിങ്ങൾക്ക് ഇനിയും പുരോഗതി വരുത്താൻ കഴിയുന്ന മേഖലകളുണ്ട്.