ഭാഗം 2
‘നീതിപ്രിയൻ’
ഇന്നത്തെ ലോകത്തിൽ അനീതി കൊടികുത്തി വാഴുകയാണ്, ഇതിന് ആളുകൾ ഏറെയും ദൈവത്തെയാണു പഴിചാരുന്നത്. എന്നിരുന്നാലും, “യഹോവ നീതിപ്രിയനാകുന്നു” എന്ന ഹൃദയോഷ്മളമായ സത്യം ബൈബിൾ പഠിപ്പിക്കുന്നു. (സങ്കീർത്തനം 37:28, NW) മുഴു മനുഷ്യവർഗത്തിനും പ്രത്യാശ നൽകിക്കൊണ്ട്, ആ വാക്കുകളുടെ സത്യത അവൻ തെളിയിച്ചിരിക്കുന്നത് എങ്ങനെയെന്ന് ഈ ഭാഗത്തു നാം പഠിക്കും.