വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 26 പേ. 260-269
  • ‘ക്ഷമിക്കാൻ ഒരുക്കമുള്ള’ ഒരു ദൈവം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ക്ഷമിക്കാൻ ഒരുക്കമുള്ള’ ഒരു ദൈവം
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോവ ‘ക്ഷമിക്കാൻ ഒരുക്ക​മു​ള്ള​വൻ’ ആയിരി​ക്കു​ന്ന​തി​ന്റെ കാരണം
  • യഹോവ എത്ര പൂർണ​മാ​യി ക്ഷമിക്കു​ന്നു?
  • “അവരുടെ പാപം ഇനി ഓർക്ക​യും ഇല്ല”
  • പരിണ​ത​ഫ​ല​ങ്ങൾ സംബന്ധി​ച്ചെന്ത്‌?
  • യഹോവ, “ക്ഷമിക്കാൻ സന്നദ്ധതയുള്ള” ദൈവം
    വീക്ഷാഗോപുരം—1997
  • യഹോവ ക്ഷമിക്കു​ന്ന​വ​നാണ്‌​—നമുക്കുള്ള പ്രയോ​ജ​നങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • ദൈവത്തിന്റെ ക്ഷമ എത്ര പൂർണമാണ്‌?
    ഉണരുക!—1994
  • ക്ഷമിക്കുക, മറക്കുക—എങ്ങനെ സാധിക്കും?
    ഉണരുക!—1995
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 26 പേ. 260-269
യഹോവയോട്‌ ഉള്ളുരുകി പ്രാർഥിക്കുന്ന ഒരാൾ

അധ്യായം 26

‘ക്ഷമിക്കാൻ ഒരുക്ക​മു​ള്ള’ ഒരു ദൈവം

1-3. (എ) സങ്കീർത്ത​ന​ക്കാ​ര​നാ​യ ദാവീദ്‌ ഭാരമുള്ള ഏതു ചുമടു വഹിച്ചി​രു​ന്നു, അസ്വസ്ഥ​മാ​യ തന്റെ ഹൃദയ​ത്തിന്‌ അവൻ ആശ്വാസം കണ്ടെത്തി​യത്‌ എങ്ങനെ? (ബി) പാപം ചെയ്യു​മ്പോൾ നമുക്ക്‌ എന്തു സഹി​ക്കേ​ണ്ടി​വ​ന്നേ​ക്കാം, എന്നാൽ യഹോവ നമുക്ക്‌ എന്ത്‌ ഉറപ്പു​നൽകു​ന്നു?

“എന്റെ അകൃത്യ​ങ്ങൾ എന്റെ തലെക്കു​മീ​തെ കവിഞ്ഞി​രി​ക്കു​ന്നു; ഭാരമുള്ള ചുമടു​പോ​ലെ അവ എനിക്കു അതിഘ​ന​മാ​യി​രി​ക്കു​ന്നു,” സങ്കീർത്ത​ന​ക്കാ​ര​നാ​യ ദാവീദ്‌ എഴുതി. (സങ്കീർത്ത​നം 38:4, 8) കുറ്റ​ബോ​ധ​ത്താൽ നീറുന്ന ഒരു മനസ്സാ​ക്ഷി​യു​ടെ ഭാരം എത്ര വലുതാ​യി​രി​ക്കാ​മെന്ന്‌ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ അസ്വസ്ഥ​മാ​യ തന്റെ ഹൃദയ​ത്തിന്‌ അവൻ ആശ്വാസം കണ്ടെത്തി. യഹോവ പാപത്തെ വെറു​ക്കു​ന്നെ​ങ്കി​ലും, പാപി​യാ​യ ഒരു വ്യക്തി യഥാർഥ അനുതാ​പം പ്രകട​മാ​ക്കു​ക​യും തന്റെ പാപഗതി ഉപേക്ഷി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, യഹോവ ആ വ്യക്തിയെ വെറു​ക്കു​ന്നി​ല്ലെന്ന്‌ ദാവീദു മനസ്സി​ലാ​ക്കി. അനുതാ​പ​മു​ള്ള​വ​രോ​ടു കരുണ കാണി​ക്കാ​നു​ള്ള യഹോ​വ​യു​ടെ സന്നദ്ധത​യി​ലു​ള്ള പൂർണ​വി​ശ്വാ​സ​ത്തോ​ടെ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: ‘യഹോവേ, നീ ക്ഷമിക്കാൻ ഒരുക്ക​മു​ള്ള​വൻ ആകുന്നു.’—സങ്കീർത്ത​നം 86:5, NW.

2 പാപം ചെയ്യു​മ്പോൾ നമ്മുടെ മനസ്സാ​ക്ഷി​യും നമ്മെ കുത്തി​നോ​വി​ച്ചേ​ക്കാം. ഈ കുറ്റ​ബോ​ധം പ്രയോ​ജ​ന​ക​ര​മാണ്‌. നമ്മുടെ തെറ്റുകൾ തിരു​ത്താൻ ക്രിയാ​ത്മക നടപടി​കൾ സ്വീക​രി​ക്കാൻ അതിനു നമ്മെ പ്രേരി​പ്പി​ക്കാൻ കഴിയും. എന്നിരു​ന്നാ​ലും, ശ്രദ്ധി​ക്കാ​ത്ത​പ​ക്ഷം കുറ്റ​ബോ​ധം നമ്മെ വിഴു​ങ്ങി​ക്ക​ള​ഞ്ഞേ​ക്കാം. സ്വയം കുറ്റം​വി​ധി​ക്കു​ന്ന നമ്മുടെ ഹൃദയം, നാം എത്ര അനുതാ​പ​മു​ള്ള​വ​രാ​യാ​ലും യഹോവ നമ്മോടു ക്ഷമിക്കു​ക​യി​ല്ലെ​ന്നു മന്ത്രി​ച്ചു​കൊ​ണ്ടി​രു​ന്നേ​ക്കാം. നമ്മൾ കുറ്റ​ബോ​ധ​ത്തിൽ ‘മുങ്ങി​പ്പോ​കു​ന്നു’വെങ്കിൽ, മടുത്തു പിന്മാ​റാൻ, യഹോവ നമ്മെ വില​കെ​ട്ട​വ​രും അവന്റെ സേവന​ത്തി​നു യോഗ്യ​ത​യി​ല്ലാ​ത്ത​വ​രു​മാ​യി വീക്ഷി​ക്കു​ന്നു​വെ​ന്നു തോന്നി​ക്കാൻ സാത്താൻ ശ്രമി​ച്ചേ​ക്കാം.—2 കൊരി​ന്ത്യർ 2:5-11.

3 കാര്യ​ങ്ങ​ളെ അങ്ങനെ​യാ​ണോ യഹോവ വീക്ഷി​ക്കു​ന്നത്‌? തീർച്ച​യാ​യും അല്ല! ക്ഷമ യഹോ​വ​യു​ടെ ഉത്‌കൃഷ്ട സ്‌നേ​ഹ​ത്തി​ന്റെ ഒരു വശമാണ്‌. നാം യഥാർഥ​വും ഹൃദയം​ഗ​മ​വു​മാ​യ അനുതാ​പം പ്രകട​മാ​ക്കു​മ്പോൾ, താൻ ക്ഷമിക്കാൻ സന്നദ്ധനാ​ണെന്ന്‌ തന്റെ വചനത്തി​ലൂ​ടെ അവൻ നമുക്ക്‌ ഉറപ്പു​നൽകു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 28:13) യഹോ​വ​യു​ടെ ക്ഷമ നമുക്ക്‌ അപ്രാ​പ്യ​മാ​ണെന്ന ചിന്ത ഒഴിവാ​ക്കാൻ അവൻ ക്ഷമിക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും എങ്ങനെ​യെ​ന്നും നമുക്കു പരി​ശോ​ധി​ക്കാം.

യഹോവ ‘ക്ഷമിക്കാൻ ഒരുക്ക​മു​ള്ള​വൻ’ ആയിരി​ക്കു​ന്ന​തി​ന്റെ കാരണം

4. നമ്മുടെ പ്രകൃ​തി​യെ കുറിച്ചു യഹോവ എന്ത്‌ ഓർക്കു​ന്നു, ഇത്‌ അവൻ നമ്മോടു പെരു​മാ​റു​ന്ന വിധത്തെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ?

4 യഹോ​വ​യ്‌ക്കു നമ്മുടെ പരിമി​തി​കൾ അറിയാം. “എന്തിൽ നിന്നാണ്‌ നമ്മെ മെന​ഞ്ഞെ​ടു​ത്ത​തെന്ന്‌ അവിടുന്ന്‌ അറിയു​ന്നു; നാം വെറും ധൂളി​യാ​ണെന്ന്‌ അവിടുന്ന്‌ ഓർമ്മി​ക്കു​ന്നു,” സങ്കീർത്ത​നം 103:14 (പി.ഒ.സി. ബൈ.) പറയുന്നു. അപൂർണ​ത​യു​ടെ ഫലമായി നാം ദൗർബ​ല്യ​ങ്ങൾ അഥവാ ബലഹീ​ന​ത​കൾ ഉള്ള, പൊടി​കൊ​ണ്ടു​ള്ള ജീവി​ക​ളാ​ണെന്ന്‌ അവൻ മറക്കു​ന്നി​ല്ല. “എന്തിൽ നിന്നാണ്‌ നമ്മെ മെന​ഞ്ഞെ​ടു​ത്ത​തെന്ന്‌ അവിടുന്ന്‌ അറിയു​ന്നു” എന്ന പ്രയോ​ഗം, യഹോ​വ​യെ ബൈബിൾ ഒരു കുശവ​നോ​ടും നമ്മെ അവൻ നിർമി​ക്കു​ന്ന കളിമൺ പാത്ര​ങ്ങ​ളോ​ടും ഉപമി​ക്കു​ന്ന​താ​യി നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു.a (യിരെ​മ്യാ​വു 18:2-6) വലിയ കുശവ​നാ​യ യഹോവ നമ്മുടെ പാപ​പ്ര​കൃ​തി​യും അവന്റെ മാർഗ​നിർദേ​ശ​ത്തോ​ടു നാം പ്രതി​ക​രി​ക്കു​ന്ന വിധവും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ നമ്മോ​ടു​ള്ള ഇടപെ​ട​ലു​ക​ളെ മയപ്പെ​ടു​ത്തു​ന്നു.

5. റോമർക്കു​ള്ള ലേഖനം പാപത്തി​ന്റെ ശക്തമായ പിടിയെ വർണി​ക്കു​ന്നത്‌ എങ്ങനെ?

5 പാപം എത്ര ശക്തമാ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. ദൈവ​വ​ച​നം പാപത്തെ മനുഷ്യ​ന്റെ​മേൽ മാരക​മാ​യി പിടി​മു​റു​ക്കി​യി​രി​ക്കുന്ന ശക്തമായ ഒരു സ്വാധീ​ന​മാ​യി വർണി​ക്കു​ന്നു. പാപത്തി​ന്റെ പിടി എത്ര ശക്തമാണ്‌? റോമർക്കു​ള്ള ലേഖന​ത്തിൽ പൗലൊസ്‌ വിവരി​ക്കു​ന്നു: പടയാ​ളി​കൾ അവരുടെ സേനാ​പ​തി​യു​ടെ കീഴി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെ നാം “പാപത്തിൻ കീഴാ​കു​ന്നു” (റോമർ 3:9); പാപം ഒരു രാജാ​വി​നെ​പ്പോ​ലെ മനുഷ്യ​വർഗ​ത്തി​ന്മേൽ ‘വാണി​രി​ക്കു​ന്നു’ (റോമർ 5:21); അതു നമ്മിൽ ‘വസിക്കു​ന്നു’ (റോമർ 7:17, 20); അതിന്റെ “പ്രമാണം” ഫലത്തിൽ നമ്മുടെ പ്രവർത്ത​ന​ഗ​തി​യെ നിയ​ന്ത്രി​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌ നമ്മിൽ വ്യാപ​രി​ക്കു​ന്നു. (റോമർ 7:23, 25) നമ്മുടെ വീഴ്‌ച ഭവിച്ച ജഡത്തി​ന്മേൽ പാപത്തിന്‌ എത്ര ശക്തമായ പിടി​യാണ്‌ ഉള്ളത്‌!—റോമർ 7:21, 24.

6, 7. (എ) പശ്ചാത്താ​പ​മു​ള്ള ഒരു ഹൃദയ​ത്തോ​ടെ തന്റെ കരുണ തേടു​ന്ന​വ​രെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു? (ബി) നാം ദൈവ​ത്തി​ന്റെ കരുണയെ നിസ്സാ​രീ​ക​രി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

6 അതു​കൊണ്ട്‌, നാം എത്ര ആത്മാർഥ​മാ​യി ആഗ്രഹി​ച്ചാ​ലും യഹോ​വ​യെ പൂർണ​മാ​യി അനുസ​രി​ക്കാൻ നമുക്കു സാധി​ക്കി​ല്ലെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. പശ്ചാത്താ​പ​മു​ള്ള ഒരു ഹൃദയ​ത്തോ​ടെ നാം യഹോ​വ​യു​ടെ കരുണ തേടു​ന്നെ​ങ്കിൽ അവൻ നമ്മോടു ക്ഷമിക്കു​മെന്ന്‌ സ്‌നേ​ഹ​പൂർവം നമുക്ക്‌ ഉറപ്പു​നൽകു​ന്നു. സങ്കീർത്ത​നം 51:17 പറയുന്നു: “ദൈവ​ത്തി​ന്റെ ഹനനയാ​ഗ​ങ്ങൾ തകർന്നി​രി​ക്കു​ന്ന മനസ്സു; തകർന്നും നുറു​ങ്ങി​യു​മി​രി​ക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസി​ക്ക​യി​ല്ല.” കുറ്റഭാ​ര​ത്താൽ “തകർന്നും നുറു​ങ്ങി​യു​മി​രി​ക്കുന്ന” ഹൃദയത്തെ യഹോവ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ല, അല്ലെങ്കിൽ തള്ളിക്ക​ള​യി​ല്ല.

7 എന്നാൽ, നമ്മുടെ പാപ​പ്ര​കൃ​തി​യെ, പാപം ചെയ്യാ​നു​ള്ള ഒഴിക​ഴി​വാ​യി ഉപയോ​ഗി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ന്റെ കരുണയെ നിസ്സാ​രീ​ക​രി​ക്കാ​മെ​ന്നാ​ണോ? തീർച്ച​യാ​യു​മല്ല! കേവലം വികാ​ര​ത്താ​ലല്ല യഹോവ നയിക്ക​പ്പെ​ടു​ന്നത്‌. അവന്റെ കരുണ​യ്‌ക്ക്‌ അതിരു​ക​ളുണ്ട്‌. കഠിന ഹൃദയ​ത്തോ​ടെ, യാതൊ​രു അനുതാ​പ​വും പ്രകട​മാ​ക്കാ​തെ, മനഃപൂർവം പതിവാ​യി പാപം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രോട്‌ അവൻ തീർച്ച​യാ​യും ക്ഷമിക്കു​ക​യി​ല്ല. (എബ്രായർ 10:26) മറിച്ച്‌, പശ്ചാത്താ​പ​മു​ള്ള ഒരു ഹൃദയം കാണു​മ്പോൾ, അവൻ ക്ഷമിക്കാൻ തയ്യാറാ​കു​ന്നു. ഇപ്പോൾ നമുക്ക്‌ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ അതി​ശ്രേ​ഷ്‌ഠ​മാ​യ ഈ വശത്തെ വർണി​ക്കാൻ ബൈബിൾ ഉപയോ​ഗി​ക്കു​ന്ന ചില പ്രയോ​ഗ​ങ്ങൾ പരിചി​ന്തി​ക്കാം.

യഹോവ എത്ര പൂർണ​മാ​യി ക്ഷമിക്കു​ന്നു?

8. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കു​മ്പോൾ അവൻ ഫലത്തിൽ എന്തു ചെയ്യുന്നു, ഇത്‌ നമുക്ക്‌ എന്ത്‌ ഉറപ്പു​നൽകു​ന്നു?

8 അനുത​പി​ച്ച ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ പാപം നിന്നോ​ട​റി​യി​ച്ചു; എന്റെ അകൃത്യം മറെച്ച​തു​മി​ല്ല. . . . നീ എന്റെ പാപത്തി​ന്റെ കുററം ക്ഷമിച്ചു​ത​ന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (സങ്കീർത്ത​നം 32:5) “ക്ഷമിച്ചു” എന്ന പ്രയോ​ഗം, അടിസ്ഥാ​ന​പ​ര​മാ​യി “എടുക്കുക,” “വഹിക്കുക” തുടങ്ങിയ അർഥങ്ങ​ളു​ള്ള ഒരു എബ്രായ പദത്തിന്റെ പരിഭാ​ഷ​യാണ്‌. ഇവിടെ അത്‌ ‘കുറ്റം, പാപം, ലംഘനം’ എന്നിവ നീക്കം​ചെ​യ്യു​ന്ന​തി​നെ അർഥമാ​ക്കു​ന്നു. അതു​കൊണ്ട്‌, ഒരർഥ​ത്തിൽ പറഞ്ഞാൽ, യഹോവ ദാവീ​ദി​ന്റെ പാപങ്ങൾ എടുത്തു​മാ​റ്റി. ദാവീദ്‌ അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന കുറ്റ​ബോ​ധ​ത്തെ അതു ലഘൂക​രി​ച്ചു എന്നതിൽ സംശയ​മി​ല്ല. (സങ്കീർത്ത​നം 32:3) യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ലു​ള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ക്ഷമ തേടു​ന്ന​വ​രു​ടെ പാപങ്ങൾ എടുത്തു മാറ്റുന്ന, ക്ഷമിക്കുന്ന ദൈവ​ത്തിൽ നമുക്കും പൂർണ വിശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും.—മത്തായി 20:28.

9. യഹോവ നമ്മുടെ പാപങ്ങളെ എത്ര ദൂരെ അകറ്റുന്നു?

9 യഹോ​വ​യു​ടെ ക്ഷമയെ വർണി​ക്കാൻ ദാവീദ്‌ ഉജ്ജ്വല​മാ​യ മറ്റൊരു പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചു: “കിഴക്കും പടിഞ്ഞാ​റും തമ്മിൽ ഉള്ളത്ര അകലത്തിൽ നമ്മുടെ പാപങ്ങളെ അവിടുന്ന്‌ നമ്മിൽനിന്ന്‌ അകററി​നിർത്തി.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (സങ്കീർത്ത​നം 103:12, പി.ഒ.സി. ബൈ.) കിഴക്കും പടിഞ്ഞാ​റും തമ്മിൽ എത്ര അകലമുണ്ട്‌? ഒരർഥ​ത്തിൽ പറഞ്ഞാൽ പടിഞ്ഞാ​റിൽനിന്ന്‌, സങ്കൽപ്പി​ക്കാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും അകലെ​യാണ്‌ കിഴക്ക്‌. ഒരിക്ക​ലും അവയ്‌ക്ക്‌ കൂട്ടി​മു​ട്ടാ​നാ​കി​ല്ല. ഈ പദപ്ര​യോ​ഗ​ത്തി​ന്റെ അർഥം “ഏറ്റവും ദൂരെ; നമുക്കു സങ്കൽപ്പി​ക്കാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും ദൂരെ” എന്നാണ്‌ എന്ന്‌ ഒരു പണ്ഡിതൻ പറയുന്നു. യഹോവ ക്ഷമിക്കു​മ്പോൾ, നമുക്കു സങ്കൽപ്പി​ക്കാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും ദൂര​ത്തേക്ക്‌ അവൻ നമ്മുടെ പാപങ്ങളെ അകറ്റുന്നു എന്ന്‌ ദാവീ​ദി​ന്റെ നിശ്വ​സ്‌ത വാക്കുകൾ വ്യക്തമാ​ക്കു​ന്നു.

മഞ്ഞുമൂടിക്കിടക്കുന്ന പർവതനിരകൾ

“നിങ്ങളു​ടെ പാപങ്ങൾ . . . ഹിമം​പോ​ലെ വെളു​ക്കും”

10. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കു​മ്പോൾ, ശേഷിച്ച ജീവി​ത​കാ​ലത്ത്‌ നാം ആ പാപങ്ങ​ളു​ടെ കറ വഹിക്കു​ന്നു​വെന്ന്‌ വിചാ​രി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

10 ഇളംനി​റ​മു​ള്ള ഒരു വസ്‌ത്ര​ത്തിൽനിന്ന്‌ ഒരു കറ നീക്കം ചെയ്യാൻ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ശ്രമി​ച്ചി​ട്ടു​ണ്ടോ? എത്ര ശ്രമി​ച്ചി​ട്ടും കറ മാഞ്ഞു​പോ​യി​രു​ന്നി​രി​ക്കില്ല. ക്ഷമിക്കാ​നു​ള്ള തന്റെ പ്രാപ്‌തി​യെ യഹോവ വർണി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു കാണുക: “നിങ്ങളു​ടെ പാപങ്ങൾ കടുഞ്ചു​വ​പ്പാ​യി​രു​ന്നാ​ലും ഹിമം​പോ​ലെ വെളു​ക്കും; രക്താം​ബ​രം​പോ​ലെ ചുവപ്പാ​യി​രു​ന്നാ​ലും പഞ്ഞി​പോ​ലെ ആയിത്തീ​രും.”b (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (യെശയ്യാ​വു 1:18) ചായം മുക്കാൻ ഉപയോ​ഗി​ച്ചി​രു​ന്ന കടുത്ത നിറങ്ങ​ളിൽ ഒന്നായി​രു​ന്നു “ധൂമ്ര”വർണം അഥവാ രക്തച്ചു​വപ്പ്‌. (നഹൂം 2:3) നമ്മുടെ സ്വന്തം ശ്രമങ്ങ​ളാൽ നമുക്ക്‌ ഒരിക്ക​ലും പാപക്കറ നീക്കാൻ സാധ്യമല്ല. എന്നാൽ കടും​ചു​വ​പ്പോ രക്തവർണ​മോ പോലുള്ള പാപങ്ങളെ നീക്കാ​നും അവ ഹിമമോ പഞ്ഞിയോ പോലെ തൂവെള്ള നിറമാ​ക്കാ​നും യഹോ​വ​യ്‌ക്കു കഴിയും. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കു​മ്പോൾ, നമ്മുടെ ശേഷിച്ച ജീവി​ത​കാ​ലത്ത്‌ ആ പാപങ്ങ​ളു​ടെ കറ നാം വഹിക്കു​ന്നു​ണ്ടെ​ന്നു വിചാ​രി​ക്കേ​ണ്ട​തി​ല്ല.

11. യഹോവ നമ്മുടെ പാപങ്ങളെ പിന്നി​ലേക്ക്‌ എറിഞ്ഞു​ക​ള​യു​ന്നത്‌ ഏതർഥ​ത്തിൽ?

11 മാരക​മാ​യ ഒരു രോഗ​ത്തിൽനി​ന്നു സൗഖ്യ​മാ​ക്ക​പ്പെ​ട്ട​ശേ​ഷം ഹിസ്‌കീ​യാവ്‌ രചിച്ച ഹൃദയ​സ്‌പർശി​യാ​യ ഒരു കൃതജ്ഞ​താ​ഗീ​ത​ത്തിൽ അവൻ യഹോ​വ​യോട്‌, ‘നീ എന്റെ സകല പാപങ്ങ​ളെ​യും നിന്റെ പിറകിൽ എറിഞ്ഞു​ക​ള​ഞ്ഞു’ എന്നു പറഞ്ഞു. (യെശയ്യാ​വു 38:17) അനുതാ​പ​മു​ള്ള ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രന്റെ പാപങ്ങൾ യഹോവ എടുത്ത്‌ മേലാൽ അവ കാണു​ക​യോ ശ്രദ്ധി​ക്കു​ക​യോ ചെയ്യു​ക​യി​ല്ലാ​ത്ത​വി​ധം തന്റെ പിന്നി​ലേക്ക്‌ എറിഞ്ഞു​ക​ള​യു​ന്ന​താ​യി ഇവിടെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ഒരു ബൈബിൾ നിഘണ്ടു പറയു​ന്ന​ത​നു​സ​രിച്ച്‌ പ്രസ്‌തു​ത വാക്യം ഇങ്ങനെ ഒരു ആശയം നൽകുന്നു: “നീ [എന്റെ പാപങ്ങളെ] അവ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തു​പോ​ലെ ആക്കിയി​രി​ക്കു​ന്നു.” അത്‌ ആശ്വാ​സ​പ്ര​ദ​മ​ല്ലേ?

12. യഹോവ ക്ഷമിക്കു​മ്പോൾ, അവൻ നമ്മുടെ പാപങ്ങളെ സ്ഥിരമാ​യി നീക്കം ചെയ്യു​ന്നു​വെ​ന്നു പ്രവാ​ച​ക​നാ​യ മീഖാ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

12 ഒരു പുനഃ​സ്ഥാ​പന വാഗ്‌ദാ​ന​ത്തിൽ പ്രവാ​ച​ക​നാ​യ മീഖാ അനുതാ​പ​മു​ള്ള തന്റെ ജനത്തോ​ടു യഹോവ ക്ഷമിക്കു​മെ​ന്നു​ള്ള ബോധ്യം പ്രകട​മാ​ക്കി: “അകൃത്യം ക്ഷമിക്ക​യും തന്റെ അവകാ​ശ​ത്തിൽ ശേഷി​പ്പു​ള്ള​വ​രോ​ടു അതി​ക്ര​മം മോചി​ക്ക​യും ചെയ്യുന്ന നിന്നോ​ടു സമനായ ദൈവം ആരുള്ളു? . . . അവരുടെ പാപങ്ങളെ ഒക്കെയും നീ സമു​ദ്ര​ത്തി​ന്റെ ആഴത്തിൽ ഇട്ടുക​ള​യും.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (മീഖാ 7:18, 19) ബൈബിൾ കാലങ്ങ​ളിൽ ജീവി​ച്ചി​രു​ന്ന​വ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം ആ വാക്കുകൾ എന്തർഥ​മാ​ക്കി എന്നു ചിന്തി​ക്കു​ക. “സമു​ദ്ര​ത്തി​ന്റെ ആഴത്തിൽ” എറിഞ്ഞു​ക​ളഞ്ഞ എന്തെങ്കി​ലും തിരി​ച്ചെ​ടു​ക്കാൻ കഴിയു​മാ​യി​രു​ന്നോ? ആ വിധത്തിൽ, യഹോവ ക്ഷമിക്കു​മ്പോൾ അവൻ നമ്മുടെ പാപങ്ങളെ സ്ഥിരമാ​യി നീക്കം ചെയ്യു​ന്നു​വെന്ന്‌ മീഖാ​യു​ടെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു.

13. “ഞങ്ങളുടെ കടങ്ങളെ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണ​മേ” എന്ന യേശു​വി​ന്റെ വാക്കു​ക​ളു​ടെ അർഥ​മെന്ത്‌?

13 യഹോ​വ​യു​ടെ ക്ഷമയെ ചിത്രീ​ക​രി​ക്കാൻ യേശു കടം കൊടു​ക്കു​ന്ന​വ​രു​ടെ​യും കടം വാങ്ങു​ന്ന​വ​രു​ടെ​യും ബന്ധത്തെ ഉപയോ​ഗി​ച്ചു. “ഞങ്ങളുടെ കടങ്ങളെ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണ​മേ” എന്നു പ്രാർഥി​ക്കാൻ അവൻ നമ്മെ ഉദ്‌ബോ​ധി​പ്പി​ച്ചു. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (മത്തായി 6:12) യേശു അങ്ങനെ പാപങ്ങളെ കടങ്ങ​ളോട്‌ ഉപമിച്ചു. (ലൂക്കൊസ്‌ 11:4) പാപം​ചെ​യ്യു​മ്പോൾ നാം യഹോ​വ​യു​ടെ ‘കടക്കാർ’ ആയിത്തീ​രു​ന്നു. ‘ക്ഷമിക്കുക’ എന്നു ഭാഷാ​ന്ത​ര​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ ക്രിയാ​പ​ദ​ത്തി​ന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ ഒരു പരാമർശ​ഗ്ര​ന്ഥം പറയു​ന്നത്‌, “ഒരു കടം തിരികെ തരാൻ ആവശ്യ​പ്പെ​ടാ​തെ അത്‌ വേണ്ടെ​ന്നു​വെ​ക്കു​ക, ഉപേക്ഷി​ക്കു​ക” എന്നാണ്‌. ഒരർഥ​ത്തിൽ, യഹോവ ക്ഷമിക്കു​മ്പോൾ, വാസ്‌ത​വ​ത്തിൽ നമ്മുടെ കണക്കിൽ ചുമ​ത്തേ​ണ്ടി​യി​രു​ന്ന കടം അവൻ റദ്ദാക്കു​ന്നു. അങ്ങനെ അനുതാ​പ​മു​ള്ള പാപി​കൾക്ക്‌ ആശ്വാസം പ്രാപി​ക്കാൻ കഴിയും. താൻ റദ്ദാക്കിയ ഒരു കടം അവൻ ഒരിക്ക​ലും തിരി​ച്ചു​ചോ​ദി​ക്കു​ക​യില്ല!—സങ്കീർത്ത​നം 32:1, 2.

14. “നിങ്ങളു​ടെ പാപങ്ങൾ മാഞ്ഞു കിട്ടേ​ണ്ട​തി​ന്നു” എന്ന പദപ്ര​യോ​ഗം നമ്മുടെ മനസ്സിൽ ഏതു ചിത്രം ഉണർത്തു​ന്നു?

14 ക്ഷമിക്കാ​നു​ള്ള യഹോ​വ​യു​ടെ മനസ്സൊ​രു​ക്ക​ത്തെ പ്രവൃ​ത്തി​കൾ 3:19-ൽ കൂടു​ത​ലാ​യി വർണി​ക്കു​ന്നു. “ആകയാൽ നിങ്ങളു​ടെ പാപങ്ങൾ മാഞ്ഞു​കി​ട്ടേ​ണ്ട​തി​ന്നു മാനസാ​ന്ത​ര​പ്പെ​ട്ടു തിരി​ഞ്ഞു​കൊൾവിൻ” എന്ന്‌ ആ വാക്യം പറയുന്നു. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) മാഞ്ഞു​കി​ട്ടു​ക എന്ന പദപ്ര​യോ​ഗം “തുടച്ചു നീക്കുക, . . . റദ്ദാക്കുക, അല്ലെങ്കിൽ നശിപ്പി​ക്കു​ക” എന്ന അർഥം ഉണ്ടായി​രി​ക്കാ​വു​ന്ന ഒരു ഗ്രീക്ക്‌ ക്രിയ​യു​ടെ പരിഭാ​ഷ​യാണ്‌. ചില പണ്ഡിത​ന്മാർ പറയു​ന്ന​ത​നു​സ​രിച്ച്‌, കൈ​യെ​ഴു​ത്തു മായ്‌ക്കു​ന്ന​തി​ന്റെ ഒരു ചിത്രം ഭാവന​യിൽ കാണാൻ സഹായി​ക്കു​ന്ന ഒരു പദപ്ര​യോ​ഗ​മാണ്‌ അവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതെങ്ങനെ? പുരാതന കാലങ്ങ​ളിൽ സാധാ​ര​ണ​മാ​യി ഉപയോ​ഗി​ച്ചി​രു​ന്ന മഷി ഉണ്ടാക്കി​യി​രു​ന്നത്‌ കരി, മരക്കറ, വെള്ളം എന്നിവ ഉൾപ്പെ​ട്ടി​രു​ന്ന ഒരു മിശ്രി​തം​കൊണ്ട്‌ ആയിരു​ന്നു. അത്തരം മഷി​കൊണ്ട്‌ എഴുതി​യ​ശേ​ഷം ഉടനെ ഒരാൾക്ക്‌ ഒരു നനഞ്ഞ സ്‌പഞ്ച്‌ എടുത്ത്‌ എഴുത്തു തുടച്ചു​മാ​റ്റാ​മാ​യി​രു​ന്നു. ഇവിടെ യഹോ​വ​യു​ടെ കരുണ​യു​ടെ മനോ​ഹ​ര​മാ​യ ഒരു ചിത്രം നമുക്കു കാണാൻ കഴിയു​ന്നു. അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കു​മ്പോൾ, അത്‌ അവൻ ഒരു സ്‌പഞ്ച്‌ എടുത്ത്‌ അവ മായ്‌ച്ചു​ക​ള​യു​ന്ന​തു​പോ​ലെ​യാണ്‌.

താൻ “ക്ഷമിക്കാൻ ഒരുക്ക​മു​ള്ള​വൻ” ആണെന്നു നാം അറിയാൻ യഹോവ ആഗ്രഹിക്കുന്നു

15. തന്നെക്കു​റി​ച്ചു നാം എന്തറി​യാൻ യഹോവ ആഗ്രഹി​ക്കു​ന്നു?

15 ഈ വാങ്‌മയ ചിത്ര​ങ്ങ​ളെ​ക്കു​റി​ച്ചു നാം വിചി​ന്ത​നം ചെയ്യു​മ്പോൾ, നാം ആത്മാർഥ​മാ​യി അനുത​പി​ക്കു​ന്നെ​ങ്കിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോവ ഒരുക്ക​മു​ള്ള​വൻ ആണെന്നു നാം അറിയാൻ അവൻ ആഗ്രഹി​ക്കു​ന്നു എന്നതു വ്യക്തമല്ലേ? ഭാവി​യിൽ അവൻ ആ പാപങ്ങൾക്കു നമ്മെ കുറ്റം​വി​ധി​ക്കു​മെ​ന്നു ഭയപ്പെ​ടേ​ണ്ട​തി​ല്ല. യഹോ​വ​യു​ടെ വലിയ കരുണയെ കുറിച്ചു ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്ന മറ്റൊരു സംഗതി ഇതുതന്നെ തെളി​യി​ക്കു​ന്നു. അതായത്‌, ഒരിക്കൽ ഒരു പാപം ക്ഷമിച്ചു​ക​ഴി​ഞ്ഞാൽ പിന്നെ അവൻ അത്‌ മറന്നു​ക​ള​യു​ന്നു.

“അവരുടെ പാപം ഇനി ഓർക്ക​യും ഇല്ല”

16, 17. യഹോവ നമ്മുടെ പാപങ്ങൾ മറക്കുന്നു എന്ന്‌ ബൈബിൾ പറയു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌, നിങ്ങൾ അങ്ങനെ ഉത്തരം പറയു​ന്നത്‌ എന്തു​കൊണ്ട്‌?

16 പുതിയ ഉടമ്പടി​യിൽ ഉള്ളവരെ സംബന്ധിച്ച്‌ യഹോവ ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തു: “ഞാൻ അവരുടെ അകൃത്യം മോചി​ക്കും; അവരുടെ പാപം ഇനി ഓർക്ക​യും ഇല്ല.” (യിരെ​മ്യാ​വു 31:34) യഹോവ ക്ഷമിക്കു​മ്പോൾ, മേലാൽ അവരുടെ പാപങ്ങൾ ഓർമി​ക്കാൻ അവൻ അപ്രാ​പ്‌ത​നാ​ണെന്ന്‌ അതിന്‌ അർഥമു​ണ്ടോ? തീർച്ച​യാ​യും അത്‌ സത്യമാ​യി​രി​ക്കി​ല്ല. ദാവീദ്‌ ഉൾപ്പെടെ യഹോ​വ​യിൽനി​ന്നു പാപ​മോ​ച​നം ലഭിച്ച അനേകം വ്യക്തി​ക​ളെ കുറിച്ചു ബൈബിൾ നമ്മോടു പറയുന്നു. (2 ശമൂവേൽ 11:1-17; 12:13) അവർ ചെയ്‌ത തെറ്റു​ക​ളെ കുറിച്ച്‌ യഹോ​വ​യ്‌ക്ക്‌ ഇപ്പോ​ഴും അറിവു​ണ്ടെ​ന്നു സ്‌പഷ്ട​മാണ്‌. അവരുടെ പാപങ്ങ​ളെ​യും അവർ പ്രകട​മാ​ക്കി​യ അനുതാ​പ​ത്തെ​യും ആ പാപങ്ങൾ ക്ഷമിക്കാൻ യഹോവ കാണിച്ച മനസ്സൊ​രു​ക്ക​ത്തെ​യും സംബന്ധിച്ച രേഖ നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി സൂക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (റോമർ 15:4) അങ്ങനെ​യെ​ങ്കിൽ താൻ ക്ഷമിക്കു​ന്ന​വ​രു​ടെ പാപങ്ങൾ യഹോവ ‘ഓർക്കു​ന്നി​ല്ല’ എന്നു പറയു​മ്പോൾ ബൈബിൾ എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

17 ‘ഓർക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ ക്രിയാ​പ​ദം കഴിഞ്ഞ​കാ​ല കാര്യങ്ങൾ കേവലം മനസ്സി​ലേ​ക്കു കൊണ്ടു​വ​രു​ന്ന​തി​നെ​ക്കാൾ അധികം അർഥമാ​ക്കു​ന്നു. പഴയനി​യ​മ​ത്തി​ന്റെ ദൈവ​ശാ​സ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌, “ഉചിത​മാ​യ നടപടി സ്വീക​രി​ക്കു​ക​യെന്ന കൂടു​ത​ലാ​യ അർഥം” അതിൽ ഉൾക്കൊ​ള്ളു​ന്നു. അതനു​സ​രിച്ച്‌, പാപം ‘ഓർക്കുന്ന’തിൽ പാപി​കൾക്കെ​തി​രാ​യി നടപടി സ്വീക​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. (ഹോശേയ 9:9) എന്നാൽ, ‘ഞാൻ അവരുടെ പാപം ഇനി ഓർക്ക​യി​ല്ല’ എന്ന്‌ പറയു​ക​വ​ഴി യഹോവ, അനുതാ​പ​മു​ള്ള ഒരു പാപി​യോട്‌ താൻ ഒരിക്കൽ ക്ഷമിച്ചാൽപ്പി​ന്നെ ആ പാപങ്ങ​ളെ​പ്ര​തി ഭാവി​യിൽ എന്നെങ്കി​ലും അയാൾക്കെ​തി​രെ നടപടി​യെ​ടു​ക്കു​ക​യി​ല്ലെന്ന്‌ ഉറപ്പു​ത​രു​ന്നു. (യെഹെ​സ്‌കേൽ 18:21, 22) അങ്ങനെ, വീണ്ടും നമ്മെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തി​നോ ശിക്ഷി​ക്കു​ന്ന​തി​നോ വേണ്ടി നമ്മുടെ പാപങ്ങളെ കുത്തി​പ്പൊ​ക്കു​ക​യി​ല്ല എന്ന അർഥത്തിൽ അവൻ അതു മറക്കുന്നു. നമ്മുടെ ദൈവം ക്ഷമിക്കു​ക​യും മറക്കു​ക​യും ചെയ്യുന്നു എന്ന്‌ അറിയു​ന്നത്‌ ആശ്വാ​സ​ക​ര​മ​ല്ലേ?

പരിണ​ത​ഫ​ല​ങ്ങൾ സംബന്ധി​ച്ചെന്ത്‌?

18. ക്ഷമിക്കാ​നു​ള്ള യഹോ​വ​യു​ടെ സന്നദ്ധത അനുതാ​പ​മു​ള്ള പാപി തന്റെ തെറ്റായ ഗതിയു​ടെ എല്ലാ ഭവിഷ്യ​ത്തു​ക​ളിൽനി​ന്നും ഒഴിവാ​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ അർഥമാ​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

18 ക്ഷമിക്കാ​നു​ള്ള യഹോ​വ​യു​ടെ സന്നദ്ധത അനുതാ​പ​മു​ള്ള പാപി തന്റെ തെറ്റായ ഗതിയു​ടെ എല്ലാ ഭവിഷ്യ​ത്തു​ക​ളിൽനി​ന്നും ഒഴിവാ​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ അർഥമാ​ക്കു​ന്നു​ണ്ടോ? തീർച്ച​യാ​യു​മി​ല്ല. പാപം ചെയ്‌താൽ അതിന്റെ ഭവിഷ്യത്ത്‌ അനുഭ​വി​ക്കേ​ണ്ടി​വ​രു​മെന്ന്‌ ഉറപ്പാണ്‌. “മനുഷ്യൻ വിതെ​ക്കു​ന്ന​തു തന്നേ കൊയ്യും” എന്നു പൗലൊസ്‌ എഴുതി. (ഗലാത്യർ 6:7) നമ്മുടെ ചില പ്രവർത്ത​ന​ങ്ങ​ളു​ടെ ഭവിഷ്യ​ത്തു​കൾ നാം അഭിമു​ഖീ​ക​രി​ച്ചേ​ക്കാം. എന്നാൽ നമ്മോടു ക്ഷമിച്ച​ശേ​ഷം, നമുക്ക്‌ അനർഥം ഭവിക്കാൻ യഹോവ ഇടയാ​ക്കു​ന്നു എന്ന്‌ അതിന്‌ അർഥമില്ല. പ്രശ്‌ന​ങ്ങൾ ഉയർന്നു വരു​മ്പോൾ, ‘കഴിഞ്ഞ​കാ​ല പാപങ്ങ​ളെ​പ്ര​തി യഹോവ എന്നെ ശിക്ഷി​ക്കു​ക​യാ​യി​രി​ക്കാ’മെന്ന്‌ ഒരു ക്രിസ്‌ത്യാ​നി വിചാ​രി​ക്ക​രുത്‌. (യാക്കോബ്‌ 1:13) എന്നാൽ അതേസ​മ​യം നമ്മുടെ തെറ്റായ പ്രവർത്ത​ന​ങ്ങ​ളു​ടെ എല്ലാ ഫലങ്ങളിൽനി​ന്നും യഹോവ നമ്മെ സംരക്ഷി​ക്കു​ന്നി​ല്ല. വിവാ​ഹ​മോ​ച​നം, ആഗ്രഹി​ക്കാ​ത്ത ഗർഭധാ​ര​ണം, ലൈം​ഗി​ക​രോ​ഗ​ങ്ങൾ, വിശ്വാ​സ​വും ആദരവും നഷ്ടമാകൽ—ഇവയെ​ല്ലാം പാപത്തി​ന്റെ ദുഃഖ​ക​ര​മാ​യ, ഒഴിവാ​ക്കാ​നാ​കാ​ത്ത ഭവിഷ്യ​ത്തു​ക​ളാ​യി​രി​ക്കാം. ബത്ത്‌-ശേബ​യോ​ടും ഊരീ​യാ​വി​നോ​ടു​മുള്ള ബന്ധത്തിൽ ദാവീദ്‌ ചെയ്‌ത പാപങ്ങൾ യഹോവ ക്ഷമി​ച്ചെ​ങ്കി​ലും തുടർന്നു​ണ്ടാ​യ അനർഥ​ക​ര​മാ​യ ഭവിഷ്യ​ത്തു​ക​ളിൽനിന്ന്‌ യഹോവ ദാവീ​ദി​നെ സംരക്ഷി​ച്ചി​ല്ലെന്ന്‌ ഓർമി​ക്കു​ക.—2 ശമൂവേൽ 12:9-12.

19-21. ലേവ്യ​പു​സ്‌ത​കം 6:1-7-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന നിയമം കുറ്റക്കാ​ര​നും അയാളു​ടെ ദുഷ്‌പ്ര​വൃ​ത്തിക്ക്‌ ഇരയായ വ്യക്തി​ക്കും ഒരു​പോ​ലെ പ്രയോ​ജ​നം ചെയ്‌തത്‌ എങ്ങനെ? (ബി) നമ്മുടെ പാപങ്ങൾ മറ്റുള്ള​വ​രെ വ്രണ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കിൽ, നമ്മുടെ ഏതു നടപടി യഹോ​വ​യെ പ്രസാ​ദി​പ്പി​ക്കു​ന്നു?

19 നമ്മുടെ പാപങ്ങൾക്ക്‌ മറ്റു ഭവിഷ്യ​ത്തു​ക​ളും ഉണ്ടായി​രു​ന്നേ​ക്കാം, വിശേ​ഷിച്ച്‌ നമ്മുടെ പ്രവൃ​ത്തി​ക​ളാൽ മറ്റുള്ളവർ ദ്രോ​ഹി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ. ദൃഷ്ടാ​ന്ത​ത്തിന്‌, ലേവ്യ​പു​സ്‌ത​കം 6-ാം അധ്യാ​യ​ത്തി​ലെ വിവരണം പരിചി​ന്തി​ക്കു​ക. മോഷ​ണ​ത്തി​ലൂ​ടെ​യോ ബലപ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ തട്ടിപ്പി​ലൂ​ടെ​യോ സഹഇ​സ്രാ​യേ​ല്യ​ന്റെ വസ്‌തു​ക്കൾ കൈവ​ശ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഗുരു​ത​ര​മാ​യ തെറ്റു​ചെ​യ്യു​ന്ന ഒരു വ്യക്തി ഉൾപ്പെ​ടു​ന്ന സാഹച​ര്യ​ത്തെ കുറി​ച്ചാണ്‌ മോ​ശൈക ന്യായ​പ്ര​മാ​ണം ഇവിടെ പ്രതി​പാ​ദി​ക്കു​ന്നത്‌. ഈ പാപി തന്റെ കുറ്റം നിഷേ​ധി​ക്കു​ന്നു, കള്ളസത്യം ചെയ്യാൻ പോലും അയാൾ മടിക്കു​ന്നി​ല്ല. ഇത്‌ രണ്ടു വ്യക്തികൾ തമ്മിലുള്ള തെളി​വി​ല്ലാ​ത്ത തർക്കമാണ്‌. എന്നാൽ പിന്നീട്‌, കുറ്റക്കാ​രന്‌ മനസ്സാ​ക്ഷി​ക്കുത്ത്‌ അനുഭ​വ​പ്പെ​ട്ടിട്ട്‌ അയാൾ തന്റെ പാപം ഏറ്റുപ​റ​യു​ന്നു. ദൈവ​ത്തി​ന്റെ ക്ഷമ ലഭിക്കു​ന്ന​തിന്‌ അയാൾ മൂന്നു കാര്യ​ങ്ങൾകൂ​ടി ചെയ്യേ​ണ്ട​തുണ്ട്‌: എടുത്തതു തിരി​ച്ചു​കൊ​ടു​ക്കു​ക, മോഷ​ണ​വ​സ്‌തു​വി​ന്റെ വിലയു​ടെ 20 ശതമാനം ഉടമസ്ഥനു പിഴയാ​യി നൽകുക, അകൃത്യ​യാ​ഗ​മാ​യി ഒരു ആട്ടു​കൊ​റ്റ​നെ അർപ്പി​ക്കു​ക. അപ്പോൾ, നിയമം പ്രസ്‌താ​വി​ക്കു​ന്ന പ്രകാരം, “പുരോ​ഹി​തൻ യഹോ​വ​യു​ടെ സന്നിധി​യിൽ അവന്നു​വേ​ണ്ടി പ്രായ​ശ്ചി​ത്തം കഴി​ക്കേ​ണം; എന്നാൽ അവൻ അകൃത്യ​മാ​യി ചെയ്‌ത​തൊ​ക്കെ​യും അവനോ​ടു ക്ഷമിക്കും.”—ലേവ്യ​പു​സ്‌ത​കം 6:1-7.

20 ഈ നിയമം യഹോ​വ​യിൽനി​ന്നു​ള്ള കരുണാ​പൂർവ​ക​മാ​യ ഒരു കരുത​ലാ​യി​രു​ന്നു. ദ്രോ​ഹ​പ്ര​വൃ​ത്തിക്ക്‌ ഇരയാ​യ​വന്‌ അതു പ്രയോ​ജ​നം ചെയ്‌തു, അയാളു​ടെ വസ്‌തു​വ​ക​കൾ തിരി​ച്ചു​കി​ട്ടി. അതു​പോ​ലെ അയാൾക്ക്‌, കുറ്റക്കാ​രൻ ഒടുവിൽ പാപം ഏറ്റുപ​റ​ഞ്ഞ​പ്പോൾ വളരെ​യേ​റെ ആശ്വാ​സ​വും തോന്നി​യി​രി​ക്കും. അതേസ​മ​യം, മനസ്സാ​ക്ഷി​യു​ടെ പ്രേര​ണ​യാൽ ഒടുവിൽ കുറ്റം സമ്മതി​ക്കു​ക​യും തെറ്റു​തി​രു​ത്തു​ക​യും ചെയ്‌ത​വ​നും ആ നിയമം പ്രയോ​ജ​നം ചെയ്‌തു. തീർച്ച​യാ​യും, അങ്ങനെ ചെയ്യാൻ അയാൾ വിസമ്മ​തി​ച്ചി​രു​ന്നെ​ങ്കിൽ അയാൾക്കു ദൈവ​ത്തിൽനി​ന്നു​ള്ള ക്ഷമ ലഭിക്കു​മാ​യി​രു​ന്നി​ല്ല.

21 നാം മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ല​ല്ലെ​ങ്കി​ലും അത്‌, തെറ്റുകൾ ക്ഷമിക്കു​ന്ന​തു സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണ​ഗ​തി ഉൾപ്പെടെ, അവന്റെ മനസ്സി​നെ​പ്പ​റ്റി നമുക്ക്‌ അമൂല്യ​മാ​യ ഉൾക്കാ​ഴ്‌ച പ്രദാനം ചെയ്യുന്നു. (കൊ​ലൊ​സ്സ്യർ 2:13, 14) നമ്മുടെ പാപങ്ങൾ മറ്റുള്ള​വ​രെ വ്രണ​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ, ‘തെറ്റ്‌ തിരു​ത്താൻ’ നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യു​ന്നത്‌ യഹോ​വ​യെ സന്തോ​ഷി​പ്പി​ക്കു​ന്നു. (മത്തായി 5:23, 24) നമ്മുടെ പാപം തിരി​ച്ച​റി​യു​ന്ന​തും കുറ്റം സമ്മതി​ക്കു​ന്ന​തും മാത്രമല്ല ദ്രോ​ഹ​പ്ര​വൃ​ത്തിക്ക്‌ ഇരയാ​യ​വ​നോ​ടു ക്ഷമ ചോദി​ക്കു​ന്ന​തു​പോ​ലും ഇതിൽ ഉൾപ്പെ​ട്ടേ​ക്കാം. അപ്പോൾ നമുക്ക്‌ യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വ​യോട്‌ അപേക്ഷി​ക്കാ​നും ദൈവം നമ്മോടു ക്ഷമിച്ചി​രി​ക്കു​ന്നെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നും കഴിയും.—എബ്രായർ 10:21, 22.

22. യഹോവ പാപങ്ങൾ ക്ഷമിക്കു​മ്പോൾ പോലും എന്തു സംഭവി​ച്ചേ​ക്കാം?

22 സ്‌നേ​ഹ​വാ​നാ​യ ഏതൊരു പിതാ​വി​നെ​യും​പോ​ലെ, യഹോവ ക്ഷമിക്കു​ന്ന​തി​നൊ​പ്പം ഉചിത​മാ​യ അളവി​ലു​ള്ള ശിക്ഷണ​വും നൽകി​യേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 3:11, 12) അനുതാ​പ​മു​ള്ള ക്രിസ്‌ത്യാ​നിക്ക്‌ ഒരു മൂപ്പനോ ശുശ്രൂ​ഷാ​ദാ​സ​നോ മുഴു​സ​മയ ശുശ്രൂ​ഷ​ക​നോ എന്നനി​ല​യി​ലു​ള്ള തന്റെ സേവന​പ​ദ​വി ഉപേക്ഷി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. തനിക്കു വളരെ മൂല്യ​വ​ത്താ​യി​രു​ന്ന പദവികൾ ഒരു കാലഘ​ട്ട​ത്തേ​ക്കു നഷ്ടപ്പെ​ടു​ന്നത്‌ അദ്ദേഹത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം വേദനാ​ജ​ന​ക​മാ​യി​രു​ന്നേ​ക്കാം. എന്നാൽ, അത്തരം ശിക്ഷണം യഹോവ അദ്ദേഹ​ത്തോ​ടു ക്ഷമിച്ചി​ട്ടി​ല്ലെന്ന്‌ അർഥമാ​ക്കു​ന്നി​ല്ല. യഹോ​വ​യിൽനി​ന്നു​ള്ള ശിക്ഷണം നമ്മോ​ടു​ള്ള അവന്റെ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​ണെ​ന്നു നാം ഓർമി​ക്ക​ണം. അതു സ്വീക​രി​ക്കു​ക​യും അതിന്‌ അനുസൃ​ത​മാ​യ മാറ്റങ്ങൾ വരുത്തു​ക​യും ചെയ്യു​ന്നത്‌ നമുക്കു വലിയ പ്രയോ​ജ​നം കൈവ​രു​ത്തും..—എബ്രായർ 12:5-11.

23. നാം യഹോ​വ​യു​ടെ കരുണ​യു​ടെ എത്തുപാ​ടിന്‌ അതീത​രാ​ണെന്ന്‌ ഒരിക്ക​ലും നിഗമനം ചെയ്യരു​താ​ത്തത്‌ എന്തു​കൊണ്ട്‌, ക്ഷമിക്കാ​നു​ള്ള അവന്റെ സന്നദ്ധതയെ നാം അനുക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

23 നമ്മുടെ ദൈവം “ക്ഷമിക്കാൻ ഒരുക്ക​മു​ള്ള​വൻ” ആണെന്ന്‌ അറിയു​ന്നത്‌ എത്ര നവോ​ന്മേ​ഷ​പ്ര​ദ​മാണ്‌! നാം ചെയ്‌തി​ട്ടു​ള്ള തെറ്റുകൾ എന്തുമാ​യി​ക്കൊ​ള്ള​ട്ടെ, നാം യഹോ​വ​യു​ടെ കരുണ​യു​ടെ എത്തുപാ​ടിന്‌ അതീത​രാ​ണെന്ന്‌ ഒരിക്ക​ലും നിഗമനം ചെയ്യരുത്‌. നാം യഥാർഥ​മാ​യി അനുത​പി​ക്കു​ക​യും തെറ്റു തിരു​ത്താൻ നടപടി​കൾ സ്വീക​രി​ക്കു​ക​യും യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തിന്റെ അടിസ്ഥാ​ന​ത്തിൽ യഹോ​വ​യു​ടെ ക്ഷമയ്‌ക്കാ​യി ആത്മാർഥ​മാ​യി പ്രാർഥി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ യഹോവ നമ്മോടു ക്ഷമിക്കു​മെ​ന്നു നമുക്കു പൂർണ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയും. (1 യോഹ​ന്നാൻ 1:9) അന്യോ​ന്യ​മു​ള്ള ഇടപെ​ട​ലു​ക​ളിൽ, ക്ഷമിക്കാ​നു​ള്ള ദൈവ​ത്തി​ന്റെ സന്നദ്ധതയെ നമുക്ക്‌ അനുക​രി​ക്കാം. പാപം ചെയ്യാത്ത യഹോ​വ​യ്‌ക്ക്‌ ഇത്ര സ്‌നേ​ഹ​പൂർവം നമ്മോടു ക്ഷമിക്കാ​മെ​ങ്കിൽ പാപി​ക​ളാ​യ നാം അന്യോ​ന്യം ക്ഷമിക്കാൻ നമ്മുടെ പരമാ​വ​ധി ശ്രമി​ക്കേ​ണ്ട​ത​ല്ലേ?

a ‘നമ്മെ മെനഞ്ഞത്‌’ എന്നു വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്ന എബ്രാ​യ​പ​ദം ഒരു കുശവൻ നിർമി​ക്കു​ന്ന കളിമൺ പാത്ര​ങ്ങ​ളോ​ടു​ള്ള ബന്ധത്തി​ലും ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു.—യെശയ്യാ​വു 29:16.

b കടുംചുവപ്പ്‌ “ഇളകാത്ത ഒരു നിറമാ​യി​രു​ന്നു. അലക്കി​യാ​ലും മഴ നനഞ്ഞാ​ലും ദീർഘ​കാ​ലം ഉപയോ​ഗി​ച്ചാ​ലു​മൊ​ന്നും ആ നിറം പോകി​ല്ലാ​യി​രു​ന്നു” എന്ന്‌ ഒരു പണ്ഡിതൻ പറയുന്നു.

ധ്യാനി​ക്കു​ന്ന​തി​നു​ള്ള ചോദ്യ​ങ്ങൾ

  • 2 ദിനവൃ​ത്താ​ന്തം 33:1-13 യഹോവ മനശ്ശെ​യോ​ടു ക്ഷമിച്ചത്‌ എന്തു​കൊണ്ട്‌, ഇത്‌ അവന്റെ കരുണയെ കുറിച്ചു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

  • മത്തായി 6:12, 14, 15 ഈടുറ്റ ഒരു കാരണ​മു​ള്ള​പ്പോൾ നാം മറ്റുള്ള​വ​രോ​ടു ക്ഷമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • ലൂക്കൊസ്‌ 15:11-32 ക്ഷമിക്കാ​നു​ള്ള യഹോ​വ​യു​ടെ സന്നദ്ധതയെ കുറിച്ച്‌ ഈ ഉപമ നമ്മെ എന്തു പഠിപ്പി​ക്കു​ന്നു, അതു നിങ്ങളിൽ എന്തു വികാരം ഉളവാ​ക്കു​ന്നു?

  • 2 കൊരി​ന്ത്യർ 7:8-11 യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്ക​ണ​മെ​ങ്കിൽ നാം എന്തു ചെയ്യണം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക