വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh അധ്യാ. 13 പേ. 125-133
  • ജീവൻ സംബന്ധിച്ച ദൈവികവീക്ഷണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവൻ സംബന്ധിച്ച ദൈവികവീക്ഷണം
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ജീവ​നോട്‌ ആദരവു കാണിക്കൽ
  • രക്തത്തോട്‌ ആദരവു കാണിക്കൽ
  • രക്തത്തിന്റെ ഉചിത​മാ​യ ഏക ഉപയോ​ഗം
  • ജീവൻ എന്ന സമ്മാനം വിലമതിക്കുക
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ജീവന്റെ ദാനത്തെ വേണ്ടവിധം വിലമതിക്കുക
    2004 വീക്ഷാഗോപുരം
  • ദൈവത്തെപ്പോലെ നിങ്ങളും ജീവനെ മൂല്യവത്തായി കാണുന്നുണ്ടോ?
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • ദൈവത്തെപ്പോലെ നിങ്ങളും ജീവനെ വിലയേറിയതായി കാണുന്നുണ്ടോ?
    “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh അധ്യാ. 13 പേ. 125-133

അധ്യായം പതിമൂന്ന്‌

ജീവൻ സംബന്ധിച്ച ദൈവി​ക​വീ​ക്ഷ​ണം

  • ദൈവം ജീവനെ വീക്ഷി​ക്കു​ന്നത്‌ എങ്ങനെ?

  • ദൈവം ഗർഭച്ഛി​ദ്ര​ത്തെ എങ്ങനെ വീക്ഷി​ക്കു​ന്നു?

  • നമുക്ക്‌ എങ്ങനെ ജീവ​നോട്‌ ആദരവു പ്രകട​മാ​ക്കാം?

1. ആരാണ്‌ ജീവനുള്ള സകലത്തി​ന്റെ​യും സ്രഷ്ടാവ്‌?

“യഹോ​വ​യോ സത്യ​ദൈ​വം” എന്നു യിരെ​മ്യാ​പ്ര​വാ​ച​കൻ പ്രസ്‌താ​വി​ച്ചു. ‘അവൻ ജീവനുള്ള ദൈവ​മാണ്‌.’ (യിരെ​മ്യാ​വു 10:10) കൂടാതെ, ജീവനുള്ള സകലത്തി​ന്റെ​യും സ്രഷ്ടാ​വു​മാണ്‌ അവൻ. സ്വർഗീയ ജീവികൾ യഹോ​വ​യാം ദൈവ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: ‘നീ സർവ്വവും സൃഷ്ടി​ച്ച​വ​നും എല്ലാം നിന്റെ ഇഷ്ടം ഹേതു​വാൽ ഉണ്ടായ​തും സൃഷ്ടി​ക്ക​പ്പെ​ട്ട​തും ആകുന്നു.’ (വെളി​പ്പാ​ടു 4:11) ദൈവ​ത്തി​നു​ള്ള ഒരു സ്‌തു​തി​ഗീ​ത​ത്തിൽ, “നിന്റെ പക്കൽ ജീവന്റെ ഉറവു​ണ്ട​ല്ലോ” എന്ന്‌ ദാവീദ്‌ രാജാവു പാടി. (സങ്കീർത്ത​നം 36:9) അതേ, ജീവൻ ദൈവ​ത്തി​ന്റെ ഒരു ദാനമാണ്‌.

2. നമ്മുടെ ജീവൻ നിലനി​റു​ത്താ​നാ​യി ദൈവം എന്തു ചെയ്യുന്നു?

2 നമ്മുടെ ജീവൻ നിലനി​റു​ത്തു​ന്ന​തും യഹോ​വ​യാണ്‌. (പ്രവൃ​ത്തി​കൾ 17:28) അവൻ നമുക്കു ഭക്ഷിക്കാൻ ആഹാര​വും കുടി​ക്കാൻ വെള്ളവും ശ്വസി​ക്കാൻ വായു​വും താമസി​ക്കാൻ ഇടവും പ്രദാനം ചെയ്യുന്നു. (പ്രവൃ​ത്തി​കൾ 14:15-17) ജീവിതം ആസ്വാ​ദ്യ​മാ​ക്കി​ത്തീർക്കും​വി​ധ​മാണ്‌ യഹോവ ഇതെല്ലാം ചെയ്‌തി​രി​ക്കു​ന്നത്‌. എന്നാൽ ജീവിതം പൂർണ​മാ​യി ആസ്വദി​ക്ക​ണ​മെ​ങ്കിൽ നാം ദൈവ​നി​യ​മ​ങ്ങൾ പഠിക്കു​ക​യും അനുസ​രി​ക്കു​ക​യും വേണം.—യെശയ്യാ​വു 48:17, 18.

ജീവ​നോട്‌ ആദരവു കാണിക്കൽ

3. ഹാബെ​ലി​ന്റെ കൊല​പാ​ത​ക​ത്തെ യഹോവ എങ്ങനെ വീക്ഷിച്ചു?

3 സ്വന്തം ജീവ​നോ​ടും മറ്റുള്ള​വ​രു​ടെ ജീവ​നോ​ടും നമുക്ക്‌ ആദരവ്‌ ഉണ്ടായി​രി​ക്ക​ണ​മെ​ന്നു ദൈവം ആഗ്രഹി​ക്കു​ന്നു. ഇത്‌ വ്യക്തമാ​ക്കു​ന്ന ഒരു സംഭവം നോക്കാം. ആദാമി​ന്റെ​യും ഹവ്വായു​ടെ​യും കാലത്ത്‌ അവരുടെ മകനായ കയീന്‌ സ്വന്തം അനുജ​നാ​യ ഹാബെ​ലി​നോട്‌ അങ്ങേയറ്റം കോപം തോന്നാ​നി​ട​യാ​യി. അതു ഗുരു​ത​ര​മാ​യ പാപത്തി​ലേ​ക്കു നയിക്കു​മെന്ന്‌ യഹോവ കയീനു മുന്നറി​യി​പ്പു നൽകി. എങ്കിലും, അവൻ അതിനു ചെവി​കൊ​ടു​ത്തി​ല്ല. അവൻ “തന്റെ അനുജ​നാ​യ ഹാബെ​ലി​നോ​ടു കയർത്തു അവനെ കൊന്നു.” (ഉല്‌പത്തി 4:3-8) സഹോ​ദ​ര​നെ കൊന്ന​തിന്‌ യഹോവ കയീനെ ശിക്ഷിച്ചു.—ഉല്‌പത്തി 4:9-11.

4. മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ, ജീവ​നോ​ടു​ള്ള ശരിയായ വീക്ഷണ​ത്തി​നു ദൈവം ഊന്നൽ നൽകി​യത്‌ എങ്ങനെ?

4 ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു​ശേ​ഷം യഹോവ ഇസ്രാ​യേൽ ജനത്തിന്‌ സ്വീകാ​ര്യ​മാ​യ വിധത്തിൽ തന്നെ സേവി​ക്കു​ന്ന​തി​നു സഹായ​ക​മാ​യ നിയമങ്ങൾ നൽകി. ഈ നിയമങ്ങൾ പ്രവാ​ച​ക​നാ​യ മോ​ശെ​യി​ലൂ​ടെ നൽക​പ്പെ​ട്ട​തി​നാൽ അവയെ ചില​പ്പോൾ മോ​ശൈക ന്യായ​പ്ര​മാ​ണം എന്നും വിളി​ക്കാ​റുണ്ട്‌. അതിലെ ഒരു ഭാഗം ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: ‘കൊല ചെയ്യരുത്‌.’ (ആവർത്ത​ന​പു​സ്‌ത​കം 5:17) ദൈവം മനുഷ്യ​ജീ​വ​നെ വില​പ്പെ​ട്ട​താ​യി കാണു​ന്നു​വെ​ന്നും മനുഷ്യർ സഹമനു​ഷ്യ​രു​ടെ ജീവനു വില കൽപ്പി​ക്കേ​ണ്ട​താ​ണെ​ന്നും ഇത്‌ ഇസ്രാ​യേ​ല്യ​രെ പഠിപ്പി​ച്ചു.

5. ഗർഭച്ഛി​ദ്ര​ത്തെ നാം എങ്ങനെ വീക്ഷി​ക്ക​ണം?

5 ഒരു അജാത ശിശു​വി​ന്റെ ജീവൻ സംബന്ധി​ച്ചോ? മോ​ശൈക ന്യായ​പ്ര​മാ​ണം അനുസ​രിച്ച്‌, ഗർഭസ്ഥ ശിശു​വി​ന്റെ മരണത്തിന്‌ ഇടയാ​ക്കു​ന്ന​തു തെറ്റാ​യി​രു​ന്നു. അതേ, ആ ജീവൻപോ​ലും യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​താണ്‌. (പുറപ്പാ​ടു 21:22, 23, NW; സങ്കീർത്ത​നം 127:3) ഇതിന്റെ അർഥം ഗർഭച്ഛി​ദ്രം തെറ്റാ​ണെ​ന്നാണ്‌.

6. സഹമനു​ഷ്യ​രോ​ടു നാം വിദ്വേ​ഷം വെച്ചു​പു​ലർത്ത​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

6 ജീവനെ ആദരി​ക്കു​ന്ന​തിൽ, സഹമനു​ഷ്യ​രോ​ടു ശരിയായ മനോ​ഭാ​വം ഉണ്ടായി​രി​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: ‘സഹോ​ദ​ര​നെ പകെക്കു​ന്ന​വൻ എല്ലാം കൊല​പാ​ത​കൻ ആകുന്നു. യാതൊ​രു കൊല​പാ​ത​ക​നും നിത്യ​ജീ​വൻ ഉള്ളിൽ വസിച്ചി​രി​പ്പി​ല്ല എന്നു നിങ്ങൾ അറിയു​ന്നു.’ (1 യോഹ​ന്നാൻ 3:15) നിത്യ​ജീ​വൻ ലഭിക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, സഹമനു​ഷ്യ​രോ​ടു​ള്ള ഏതൊരു വിദ്വേ​ഷ​വും നാം ഹൃദയ​ത്തിൽനി​ന്നു പിഴു​തെ​റി​യേ​ണ്ട​തുണ്ട്‌. കാരണം, മിക്ക അക്രമ​പ്ര​വർത്ത​ന​ങ്ങൾക്കും വഴി​തെ​ളി​ക്കു​ന്ന​തു വിദ്വേ​ഷ​മാണ്‌. (1 യോഹ​ന്നാൻ 3:11, 12) നാം അന്യോ​ന്യം സ്‌നേ​ഹി​ക്കാൻ പഠി​ക്കേ​ണ്ടത്‌ അതി​പ്ര​ധാ​ന​മാണ്‌.

7. ജീവ​നോ​ടു​ള്ള അനാദ​ര​വി​നെ കാണി​ക്കു​ന്ന ചില നടപടി​കൾ ഏവ?

7 സ്വന്തം ജീവ​നോട്‌ ആദരവു കാണി​ക്കു​ന്ന​തു സംബന്ധി​ച്ചോ? പൊതു​വേ ആരും മരിക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ല, എങ്കിലും ചിലർ ഉല്ലാസ​ത്തി​നു​വേ​ണ്ടി സ്വന്തജീ​വൻ അപകട​ത്തി​ലാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പലരും പുകയില ഉപയോ​ഗി​ക്കു​ക​യോ അടയ്‌ക്ക ചവയ്‌ക്കു​ക​യോ ലഹരി​ക്കു​വേ​ണ്ടി മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ക​യോ ചെയ്യുന്നു. അത്തരം വസ്‌തു​ക്കൾ ശരീര​ത്തി​നു ഹാനി​ക​ര​വും മിക്ക​പ്പോ​ഴും മരണത്തിന്‌ ഇടയാ​ക്കു​ന്ന​തും ആണ്‌. ഇവയുടെ ഉപയോ​ഗം ഒരു ശീലമാ​ക്കു​ന്ന വ്യക്തി ജീവനെ പവി​ത്ര​മാ​യി വീക്ഷി​ക്കു​ന്നെ​ന്നു പറയാ​നാ​വി​ല്ല. ഇക്കാര്യ​ങ്ങൾ ദൈവ​ദൃ​ഷ്ടി​യിൽ അശുദ്ധ​മാണ്‌. (റോമർ 6:19; 12:1; 2 കൊരി​ന്ത്യർ 7:1) നമ്മുടെ ആരാധന ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​യി​രി​ക്ക​ണ​മെ​ങ്കിൽ നാം അത്തരം കാര്യങ്ങൾ ഉപേക്ഷി​ച്ചേ​തീ​രൂ. അതു വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. എങ്കിലും യഹോവ നമുക്ക്‌ ആവശ്യ​മാ​യ സഹായം നൽകും. ദൈവ​ത്തിൽനി​ന്നു​ള്ള വിലപ്പെട്ട ദാനമാ​യി ജീവനെ കരുതാ​നു​ള്ള നമ്മുടെ ശ്രമങ്ങളെ അവൻ വിലമ​തി​ക്കു​ക​ത​ന്നെ ചെയ്യുന്നു.

8. സുരക്ഷ സംബന്ധിച്ച്‌ നാം ചിന്തയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

8 ജീവ​നോട്‌ ആദരവു​ണ്ടെ​ങ്കിൽ സുരക്ഷ സംബന്ധിച്ച്‌ നാം ചിന്തയു​ള്ള​വ​രാ​യി​രി​ക്കും. നാം അശ്രദ്ധ​രാ​യി​രി​ക്കു​ക​യോ കേവലം ഉല്ലാസ​ത്തി​നോ രസത്തി​നോ വേണ്ടി സാഹസ​ത്തി​നു മുതി​രു​ക​യോ ചെയ്യില്ല. അശ്രദ്ധ​മാ​യി വണ്ടി​യോ​ടി​ക്കു​ന്ന​തും അക്രമാ​സ​ക്ത​മോ അപകട​ക​ര​മോ ആയ സ്‌പോർട്‌സിൽ ഏർപ്പെ​ടു​ന്ന​തും നാം ഒഴിവാ​ക്കും. (സങ്കീർത്ത​നം 11:5) പുരാതന ഇസ്രാ​യേ​ലി​നു​ള്ള ദൈവ​നി​യ​മം ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “[പരന്ന മേൽക്കൂ​ര​യു​ള്ള] ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടി​ന്മു​ക​ളിൽനി​ന്നു വല്ലവനും വീണിട്ടു വീട്ടി​ന്മേൽ രക്തപാ​ത​കം വരാതി​രി​ക്കേ​ണ്ട​തി​ന്നു നീ അതിന്നു കൈമ​തിൽ ഉണ്ടാ​ക്കേ​ണം.” (ആവർത്ത​ന​പു​സ്‌ത​കം 22:8) ആ നിയമ​ത്തിൽ അടങ്ങി​യി​രി​ക്കു​ന്ന തത്ത്വത്തി​നു ചേർച്ച​യിൽ, വീട്ടിലെ ഗോവ​ണി​പ്പ​ടി​ക​ളിൽനി​ന്നും മറ്റും ആരെങ്കി​ലും വീണു ഗുരു​ത​ര​മാ​യി പരി​ക്കേൽക്കാ​തി​രി​ക്കാൻ, അവ സുരക്ഷി​ത​മാ​ക്കു​ക. നിങ്ങൾക്കൊ​രു വാഹന​മു​ണ്ടെ​ങ്കിൽ അതു സുരക്ഷി​ത​മാ​യി ഓടി​ക്കാൻ പറ്റിയ നിലയി​ലാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തു​ക. നിങ്ങളു​ടെ വീടോ വാഹന​മോ നിങ്ങളു​ടെ​യോ മറ്റുള്ള​വ​രു​ടെ​യോ ജീവന്‌ ഒരു ഭീഷണി​യാ​കാൻ അനുവ​ദി​ക്ക​രുത്‌.

9. ജീവ​നോട്‌ ആദരവു​ണ്ടെ​ങ്കിൽ നാം മൃഗങ്ങ​ളോട്‌ എങ്ങനെ പെരു​മാ​റും?

9 ഒരു മൃഗത്തി​ന്റെ ജീവൻ സംബന്ധി​ച്ചോ? അതും സ്രഷ്ടാ​വി​നു പവി​ത്ര​മാണ്‌. ഭക്ഷണത്തി​നും വസ്‌ത്ര​ത്തി​നും വേണ്ടി അല്ലെങ്കിൽ മനുഷ്യ​ജീ​വൻ ആപത്തി​ലാ​കു​ന്ന സാഹച​ര്യ​ത്തിൽ മൃഗങ്ങളെ കൊല്ലാൻ ദൈവം അനുവാ​ദം നൽകി​യി​ട്ടുണ്ട്‌. (ഉല്‌പത്തി 3:21; 9:3; പുറപ്പാ​ടു 21:28) എന്നിരു​ന്നാ​ലും, അവയോ​ടു ക്രൂരത കാട്ടു​ക​യോ വിനോ​ദ​ത്തി​നു​വേ​ണ്ടി കൊല്ലു​ക​യോ ചെയ്യു​ന്ന​തു തെറ്റാണ്‌. അത്‌ ജീവന്റെ പവി​ത്ര​ത​യോ​ടു​ള്ള കടുത്ത അനാദ​ര​വാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 12:10.

രക്തത്തോട്‌ ആദരവു കാണിക്കൽ

10. ജീവനും രക്തവും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ദൈവം പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

10 കയീൻ തന്റെ സഹോ​ദ​ര​നാ​യ ഹാബെ​ലി​നെ കൊന്ന​ശേ​ഷം യഹോവ അവനോട്‌ ഇപ്രകാ​രം പറഞ്ഞു: “നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമി​യിൽനി​ന്നു എന്നോടു നിലവി​ളി​ക്കു​ന്നു.” (ഉല്‌പത്തി 4:10) ഹാബെ​ലി​ന്റെ രക്തത്തെ​ക്കു​റി​ച്ചു പറഞ്ഞ​പ്പോൾ ദൈവം അവന്റെ ജീവ​നെ​യാണ്‌ അർഥമാ​ക്കി​യത്‌. ഹാബെ​ലി​ന്റെ ജീവ​നെ​ടു​ത്ത കയീൻ ശിക്ഷയ്‌ക്ക്‌ അർഹനാ​യി​രു​ന്നു. ഹാബെ​ലി​ന്റെ രക്തം അഥവാ ജീവൻ നീതി​ക്കു​വേ​ണ്ടി യഹോ​വ​യോ​ടു നിലവി​ളി​ക്കു​ന്ന​തു​പോ​ലെ ആയിരു​ന്നു അത്‌. നോഹ​യു​ടെ കാലത്തെ പ്രളയ​ത്തി​നു​ശേ​ഷം, ജീവനും രക്തവും തമ്മിലുള്ള ബന്ധം വീണ്ടും വ്യക്തമാ​ക്ക​പ്പെ​ട്ടു. പ്രളയ​ത്തി​നു​മുമ്പ്‌ മനുഷ്യർ പഴവർഗ​ങ്ങ​ളും പച്ചക്കറി​ക​ളും ധാന്യ​ങ്ങ​ളും മറ്റും മാത്ര​മാ​ണു ഭക്ഷിച്ചി​രു​ന്നത്‌. പ്രളയാ​ന​ന്ത​രം യഹോവ നോഹ​യോ​ടും പുത്ര​ന്മാ​രോ​ടു​മാ​യി ഇങ്ങനെ പറഞ്ഞു: “ഭൂചര​ജ​ന്തു​ക്ക​ളൊ​ക്കെ​യും നിങ്ങൾക്കു ആഹാരം ആയിരി​ക്ക​ട്ടെ; പച്ച സസ്യം​പോ​ലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരി​ക്കു​ന്നു.” എന്നിരു​ന്നാ​ലും, ദൈവം പിൻവ​രു​ന്ന ഒരു നിയ​ന്ത്ര​ണം​വെ​ച്ചു: “പ്രാണ​നാ​യി​രി​ക്കു​ന്ന രക്തത്തോ​ടു​കൂ​ടെ മാത്രം നിങ്ങൾ മാംസം തിന്നരുത്‌.” (ഉല്‌പത്തി 1:29; 9:3, 4) ഒരു ജീവി​യു​ടെ രക്തത്തെ​യും ജീവ​നെ​യും യഹോവ അഭേദ്യ​മാം​വി​ധം ബന്ധപ്പെ​ടു​ത്തു​ന്നു​വെന്ന്‌ അതു വ്യക്തമാ​ക്കു​ന്നു.

11. നോഹ​യു​ടെ കാലം​മു​തൽ ദൈവം രക്തത്തിന്റെ ഏത്‌ ഉപയോ​ഗ​ത്തി​നു വിലക്ക്‌ ഏർപ്പെ​ടു​ത്തി?

11 രക്തം ഭക്ഷിക്കാ​തി​രു​ന്നു​കൊണ്ട്‌ നാം അതി​നോ​ടു​ള്ള ആദരവു പ്രകട​മാ​ക്കു​ന്നു. ഇസ്രാ​യേ​ല്യർക്കു നൽകിയ ന്യായ​പ്ര​മാ​ണ​ത്തിൽ യഹോവ ഇപ്രകാ​രം കൽപ്പി​ച്ചി​രു​ന്നു: ‘ആരെങ്കി​ലും തിന്നാ​കു​ന്ന ഒരു മൃഗ​ത്തെ​യോ പക്ഷി​യെ​യോ വേട്ടയാ​ടി പിടി​ച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം. ഞാൻ യിസ്രാ​യേൽമ​ക്ക​ളോ​ടു: യാതൊ​രു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്ക​രു​തു എന്നു കല്‌പി​ച്ചു.’ (ലേവ്യ​പു​സ്‌ത​കം 17:13, 14) മൃഗരക്തം ഭക്ഷിക്ക​രു​തെന്ന കൽപ്പന നോഹ​യ്‌ക്ക്‌ ആദ്യമാ​യി ദൈവം കൊടു​ത്തത്‌ അതിന്‌ ഏകദേശം 800 വർഷം​മുമ്പ്‌ ആയിരു​ന്നു. ന്യായ​പ്ര​മാ​ണം നൽകിയ സമയത്തും ആ കൽപ്പന​യ്‌ക്കു മാറ്റം വന്നിരു​ന്നി​ല്ല. യഹോ​വ​യു​ടെ വീക്ഷണം വ്യക്തമാ​യി​രു​ന്നു: അവന്റെ ആരാധ​കർക്കു മൃഗങ്ങ​ളു​ടെ മാംസം ഭക്ഷിക്കാം, എന്നാൽ രക്തം കൂടാതെ മാത്രം. രക്തം അവർ നിലത്ത്‌ ഒഴിച്ചു​ക​ള​യ​ണ​മാ​യി​രു​ന്നു. ഫലത്തിൽ അത്‌ അത്തരം ജന്തുക്ക​ളു​ടെ ജീവൻ ദൈവ​ത്തി​നു തിരി​ച്ചു​നൽകു​ന്ന​തു​പോ​ലെ ആയിരു​ന്നു.

12. രക്തം സംബന്ധിച്ച്‌ ഇന്നും പ്രാബ​ല്യ​ത്തി​ലി​രി​ക്കുന്ന ഏതു കൽപ്പന​യാണ്‌ ഒന്നാം നൂറ്റാ​ണ്ടിൽ പരിശു​ദ്ധാ​ത്മാ​വു മുഖാ​ന്ത​രം നൽക​പ്പെ​ട്ടത്‌?

12 ക്രിസ്‌ത്യാ​നി​കൾ സമാന​മാ​യ ഒരു കൽപ്പന​യിൻകീ​ഴി​ലാണ്‌. ക്രിസ്‌തീ​യ സഭയിലെ എല്ലാവ​രും ഏതെല്ലാം കൽപ്പനകൾ അനുസ​രി​ക്ക​ണം എന്നതു സംബന്ധി​ച്ചു തീരു​മാ​നി​ക്കാൻ, ഒന്നാം നൂറ്റാ​ണ്ടിൽ യേശു​വി​ന്റെ അനുഗാ​മി​കൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ത്തി​രുന്ന അപ്പൊ​സ്‌ത​ല​ന്മാ​രും മറ്റുള്ള​വ​രും കൂടി​വ​രു​ക​യു​ണ്ടാ​യി. അവരുടെ തീരു​മാ​നം ഇതായി​രു​ന്നു: “വിഗ്ര​ഹാർപ്പി​തം, രക്തം, ശ്വാസം​മു​ട്ടി​ച്ച​ത്ത​തു [അതായത്‌, രക്തം വാർന്നു​പോ​കാ​ത്ത മാംസം], പരസംഗം എന്നിവ വർജ്ജി​ക്കു​ന്ന​തു ആവശ്യം എന്നല്ലാതെ അധിക​മാ​യ ഭാരം ഒന്നും നിങ്ങളു​ടെ മേൽ ചുമത്ത​രു​തു എന്നു പരിശു​ദ്ധാ​ത്മാ​വി​ന്നും ഞങ്ങൾക്കും തോന്നി​യി​രി​ക്കു​ന്നു.” (പ്രവൃ​ത്തി​കൾ 15:28, 29; 21:25) അതു​കൊണ്ട്‌, നാം ‘രക്തം വർജി​ക്ക​ണം.’ ദൈവ​ദൃ​ഷ്ടി​യിൽ, വിഗ്ര​ഹാ​രാ​ധ​ന​യും ലൈം​ഗി​ക അധാർമി​ക​ത​യും ഒഴിവാ​ക്കു​ന്ന​തു​പോ​ലെ​തന്നെ പ്രധാ​ന​മാണ്‌ ഇതും.

മദ്യം കൈയിലെ ഞരമ്പിലൂടെ കുത്തിവെയ്‌ക്കുന്നു

മദ്യം വർജി​ക്കാൻ ഡോക്ടർ പറഞ്ഞാൽ, നിങ്ങൾ അതു ഞരമ്പി​ലൂ​ടെ കയറ്റു​മോ?

13. രക്തം വർജി​ക്കാ​നു​ള്ള കൽപ്പന​യിൽ രക്തപ്പകർച്ച ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കു​ക.

13 രക്തം വർജി​ക്കാ​നു​ള്ള കൽപ്പന​യിൽ രക്തപ്പകർച്ച ഉൾപ്പെ​ടു​ന്നു​ണ്ടോ? ഉണ്ട്‌. ഒരു ദൃഷ്ടാ​ന്ത​മെ​ടു​ക്കു​ക: ലഹരി​പാ​നീ​യ​ങ്ങൾ ഉപയോ​ഗി​ക്ക​രു​തെന്ന്‌ ഒരു ഡോക്ടർ നിങ്ങ​ളോ​ടു പറയു​ന്നു​വെ​ന്നി​രി​ക്കട്ടെ. അതിന്റെ അർഥം, നിങ്ങൾ ലഹരി​പാ​നീ​യ​ങ്ങൾ കുടി​ക്ക​രു​തെ​ന്നേ​യു​ള്ളു​വെ​ന്നും ഞരമ്പി​ലേ​ക്കു കുത്തി​വെ​ക്കു​ന്ന​തിൽ കുഴപ്പ​മി​ല്ലെ​ന്നും ആണോ? തീർച്ച​യാ​യും അല്ല! അതു​പോ​ലെ, രക്തം വർജി​ക്കു​ക​യെ​ന്നാൽ അത്‌ യാതൊ​രു വിധത്തി​ലും ശരീര​ത്തിൽ പ്രവേ​ശി​പ്പി​ക്കാ​തി​രി​ക്കുക എന്നാണ്‌. അതു​കൊണ്ട്‌, രക്തം വർജി​ക്കാ​നു​ള്ള കൽപ്പന അനുസ​രി​ക്കു​മ്പോൾ നമ്മുടെ ശരീര​ത്തി​ലേ​ക്കു രക്തം പ്രവേ​ശി​പ്പി​ക്കാൻ നാം ആരെയും അനുവ​ദി​ക്കു​ക​യി​ല്ല.

14, 15. രക്തം നിവേ​ശി​പ്പി​ക്ക​ണ​മെ​ന്നു ഡോക്ടർമാർ പറയു​ന്ന​പ​ക്ഷം ഒരു ക്രിസ്‌ത്യാ​നി എങ്ങനെ പ്രതി​ക​രി​ക്കും, എന്തു​കൊണ്ട്‌?

14 ഒരു ക്രിസ്‌ത്യാ​നി​ക്കു ഗുരു​ത​ര​മാ​യ പരി​ക്കേൽക്കു​ക​യോ വലിയ ഒരു ശസ്‌ത്ര​ക്രി​യ ആവശ്യ​മാ​യി വരുക​യോ ചെയ്യു​ന്നെ​ങ്കി​ലോ? രക്തം കയറ്റി​യി​ല്ലെ​ങ്കിൽ അദ്ദേഹം മരിക്കു​മെന്ന്‌ ഡോക്ടർമാർ പറയു​ന്നു​വെ​ന്നു വിചാ​രി​ക്കു​ക. അദ്ദേഹം തീർച്ച​യാ​യും മരിക്കാൻ ആഗ്രഹി​ക്കു​ക​യി​ല്ല. ദൈവ​ത്തിൽനി​ന്നു​ള്ള ജീവനെന്ന വിലപ്പെട്ട ദാനം നിലനി​റു​ത്താ​നു​ള്ള ശ്രമത്തിൽ, രക്തത്തിന്റെ ദുരു​പ​യോ​ഗം ഉൾപ്പെ​ടാ​ത്ത മറ്റുത​ര​ത്തി​ലു​ള്ള ചികി​ത്സ​കൾ അദ്ദേഹം സ്വീക​രി​ക്കും. അതിനാൽ, അദ്ദേഹം അത്തരം വൈദ്യ​സ​ഹാ​യം തേടു​ക​യും രക്തത്തിനു പകരമുള്ള ചികി​ത്സ​കൾക്കു സമ്മതി​ക്കു​ക​യും ചെയ്യും.

15 ഈ വ്യവസ്ഥി​തി​യിൽ അൽപ്പകാ​ലം​കൂ​ടെ ജീവി​ച്ചി​രി​ക്കാ​നാ​യി ഒരു ക്രിസ്‌ത്യാ​നി ദൈവ​നി​യ​മം ലംഘി​ക്കു​മോ? യേശു ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ആരെങ്കി​ലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കി​ലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും.” (മത്തായി 16:25) നാം മരിക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ല. എന്നാൽ, ദൈവ​നി​യ​മം ലംഘി​ച്ചു​കൊണ്ട്‌ ഇപ്പോ​ഴ​ത്തെ ജീവൻ രക്ഷിക്കാൻ ശ്രമി​ക്കു​ന്ന​പ​ക്ഷം നമ്മുടെ നിത്യ​ജീ​വൻ അപകട​ത്തി​ലാ​കും. അതു​കൊണ്ട്‌, നാം ഏതെങ്കി​ലും കാരണ​ത്താൽ മരിച്ചാൽത്ത​ന്നെ നമ്മുടെ ജീവദാ​താവ്‌ പുനരു​ത്ഥാ​ന​ത്തിൽ നമ്മെ ഓർക്കു​മെ​ന്നും ജീവനെന്ന വിലപ്പെട്ട ദാനം നമുക്കു തിരി​ച്ചു​നൽകു​മെ​ന്നും ഉള്ള പൂർണ ബോധ്യ​ത്തോ​ടെ ദൈവ​നി​യ​മ​ത്തി​ന്റെ ഔചി​ത്യ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​താണ്‌ ഇപ്പോൾ നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം ജ്ഞാനപൂർവ​ക​മാ​യ ഗതി.—യോഹ​ന്നാൻ 5:28, 29; എബ്രായർ 11:6.

16. രക്തത്തോ​ടു​ള്ള ബന്ധത്തിൽ ദൈവ​ദാ​സർ ഏത്‌ ഉറച്ച തീരു​മാ​നം എടുക്കു​ന്നു?

16 രക്തം സംബന്ധിച്ച ഈ മാർഗ​നിർദേ​ശം പിൻപ​റ്റാൻ ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത ദാസർ ഇക്കാലത്ത്‌ ഉറച്ച തീരു​മാ​നം എടുത്തി​രി​ക്കു​ന്നു. അവർ ഏതെങ്കി​ലും വിധത്തിൽ അതു ഭക്ഷിക്കു​ക​യോ ചികി​ത്സാർഥം സ്വീക​രി​ക്കു​ക​യോ ഇല്ല.a രക്തത്തോ​ടു​ള്ള ബന്ധത്തിൽ മനുഷ്യർക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്ന്‌ ഏറ്റവും നന്നായി അറിയാ​വു​ന്ന​തു സ്രഷ്ടാ​വി​നാ​ണെന്ന്‌ അവർക്ക്‌ ഉറപ്പുണ്ട്‌. നിങ്ങൾ അതു വിശ്വ​സി​ക്കു​ന്നു​ണ്ടോ?

രക്തത്തിന്റെ ഉചിത​മാ​യ ഏക ഉപയോ​ഗം

17. പുരാതന ഇസ്രാ​യേ​ലിൽ, യഹോ​വ​യാം ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​യി​രു​ന്ന രക്തത്തിന്റെ ഏക ഉപയോ​ഗം എന്തായി​രു​ന്നു?

17 രക്തത്തിന്റെ ഉചിത​മാ​യ ഏക ഉപയോ​ഗ​ത്തി​നു മോ​ശൈക ന്യായ​പ്ര​മാ​ണം ഊന്നൽനൽകി. പുരാതന ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ ആവശ്യ​പ്പെ​ട്ടി​രു​ന്ന ആരാധ​ന​യോ​ട​നു​ബ​ന്ധിച്ച്‌ യഹോവ ഇങ്ങനെ കൽപ്പി​ച്ചി​രു​ന്നു: “മാംസ​ത്തി​ന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കു​ന്ന​തു; യാഗപീ​ഠ​ത്തി​ന്മേൽ നിങ്ങൾക്കു​വേ​ണ്ടി പ്രായ​ശ്ചി​ത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരി​ക്കു​ന്നു; രക്തമല്ലോ ജീവൻമൂ​ല​മാ​യി പ്രായ​ശ്ചി​ത്തം ആകുന്നത്‌.” (ലേവ്യ​പു​സ്‌ത​കം 17:11) പാപം ചെയ്യു​ന്ന​പ​ക്ഷം ഇസ്രാ​യേ​ല്യർക്ക്‌ ഒരു മൃഗത്തെ യാഗമർപ്പിച്ച്‌ അതിന്റെ രക്തത്തിൽ കുറെ എടുത്ത്‌ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലെ, അല്ലെങ്കിൽ പിൽക്കാ​ലത്ത്‌ ദൈവ​ത്തി​ന്റെ ആലയത്തി​ലെ, യാഗപീ​ഠ​ത്തിൽ അർപ്പി​ച്ചു​കൊ​ണ്ടു ക്ഷമ നേടാ​മാ​യി​രു​ന്നു. രക്തത്തിന്റെ ഉചിത​മാ​യ ഉപയോ​ഗം അത്തരം യാഗങ്ങ​ളിൽ മാത്ര​മാ​യി​രു​ന്നു.

18. യേശു​വി​ന്റെ രക്തം ചൊരി​യ​പ്പെ​ട്ട​തി​ലൂ​ടെ നമുക്കു ലഭ്യമാ​യി​രി​ക്കു​ന്ന പ്രയോ​ജ​ന​ങ്ങ​ളും അനു​ഗ്ര​ഹ​ങ്ങ​ളും ഏവ?

18 സത്യ​ക്രി​സ്‌ത്യാ​നി​കൾ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ അല്ലാത്ത​തി​നാൽ അവർ മൃഗങ്ങളെ യാഗം കഴിച്ച്‌ അവയുടെ രക്തം യാഗപീ​ഠ​ത്തിൽ അർപ്പി​ക്കു​ന്നി​ല്ല. (എബ്രായർ 10:1) എന്നാൽ പുരാതന ഇസ്രാ​യേ​ലിൽ യാഗപീ​ഠ​ത്തി​ലെ രക്തത്തിന്റെ ഉപയോ​ഗം വില​യേ​റി​യ ഒരു യാഗത്തെ, ദൈവ​പു​ത്ര​നാ​യ യേശു​ക്രി​സ്‌തു​വി​ന്റെ യാഗത്തെ ആണു മുൻനി​ഴ​ലാ​ക്കി​യത്‌. 5-ാം അധ്യാ​യ​ത്തിൽ നാം പഠിച്ച​തു​പോ​ലെ, ഒരു യാഗമെന്ന നിലയിൽ സ്വന്തരക്തം ചൊരി​ഞ്ഞു​കൊണ്ട്‌ യേശു തന്റെ മനുഷ്യ​ജീ​വൻ നമുക്കാ​യി നൽകി. തുടർന്ന്‌ അവൻ സ്വർഗ​ത്തി​ലേ​ക്കു പോയി തന്റെ ചൊരി​യ​പ്പെട്ട രക്തത്തിന്റെ മൂല്യം എന്നെ​ന്നേ​ക്കു​മാ​യി ദൈവ​ത്തിന്‌ അർപ്പിച്ചു. (എബ്രായർ 9:11, 12) അത്‌ നമ്മുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടു​ന്ന​തി​നു​ള്ള അടിസ്ഥാ​ന​മി​ടു​ക​യും നമുക്കു നിത്യ​ജീ​വൻ പ്രാപി​ക്കാ​നു​ള്ള വഴി തുറന്നു​ത​രു​ക​യും ചെയ്‌തു. (മത്തായി 20:28; യോഹ​ന്നാൻ 3:16) രക്തത്തിന്റെ ആ പ്രത്യേക ഉപയോ​ഗം എത്ര വില​പ്പെ​ട്ട​താ​ണെ​ന്നു തെളിഞ്ഞു! (1 പത്രൊസ്‌ 1:18, 19) യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തിന്റെ മൂല്യ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​തി​ലൂ​ടെ മാത്രമേ നമുക്കു രക്ഷ നേടാ​നാ​കൂ.

രക്തത്തിന്റെ ഉപയോഗത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ ഒരു ക്രിസ്‌ത്യാനി ഡോക്ടർക്കു കാണിച്ചു കൊടുക്കുന്നു

ജീവ​നോ​ടും രക്തത്തോ​ടും നിങ്ങൾക്ക്‌ എങ്ങനെ ആദരവു പ്രകട​മാ​ക്കാം?

19. ‘മറ്റുള്ള​വ​രു​ടെ നാശത്തിൽ കുറ്റക്കാ​രാ​കാ​തി​രി​ക്കാൻ’ നാം എന്തു ചെയ്യണം?

19 സ്‌നേ​ഹ​ത്തോ​ടെ യഹോവ നൽകി​യി​രി​ക്കു​ന്ന ജീവനെന്ന ദാനത്തിന്‌ നമുക്ക്‌ അവനോട്‌ അങ്ങേയറ്റം നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം! യേശു​വി​ന്റെ ബലിയി​ലു​ള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ നിത്യ​ജീ​വൻ നേടാ​നു​ള്ള അവസര​ത്തെ​ക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു പറയാൻ അതു നമ്മെ പ്രചോ​ദി​പ്പി​ക്കേ​ണ്ട​തല്ലേ? സഹമനു​ഷ്യ​രു​ടെ ജീവനിൽ ദൈവ​ത്തി​നു​ള്ള​തു​പോ​ലുള്ള താത്‌പ​ര്യം നമുക്കു​ണ്ടെ​ങ്കിൽ ഉത്സാഹ​ത്തോ​ടും തീക്ഷ്‌ണ​ത​യോ​ടും കൂടെ അതു ചെയ്യാൻ നാം പ്രേരി​ത​രാ​കും. (യെഹെ​സ്‌കേൽ 3:17-21) ഈ ഉത്തരവാ​ദി​ത്വം ശുഷ്‌കാ​ന്തി​യോ​ടെ നിറ​വേ​റ്റു​ന്ന​പ​ക്ഷം നമുക്ക്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊ​സി​നെ​പ്പോ​ലെ പറയാ​നാ​കും: “നിങ്ങളിൽ ആരെങ്കി​ലും നശിച്ചു​പോ​യാൽ ഞാൻ കുറ്റക്കാ​ര​നല്ല . . . ദൈവ​ത്തി​ന്റെ ആലോചന ഒട്ടും മറെച്ചു​വെ​ക്കാ​തെ ഞാൻ മുഴു​വ​നും അറിയി​ച്ചു തന്നിരി​ക്കു​ന്നു​വ​ല്ലോ.” (പ്രവൃ​ത്തി​കൾ 20:26, 27) ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ചു മറ്റുള്ള​വ​രോ​ടു പറയു​ന്നത്‌ ജീവ​നെ​യും രക്തത്തെ​യും നാം അങ്ങേയറ്റം ആദരി​ക്കു​ന്നെ​ന്നു പ്രകട​മാ​ക്കാ​നു​ള്ള ഒരു ഉത്തമ മാർഗ​മാണ്‌.

പിൻവരുന്ന വിധങ്ങ​ളിൽ നാം ജീവ​നോട്‌ ആദരവു പ്രകട​മാ​ക്കു​ന്നു

  • ഗർഭസ്ഥ ശിശു​വി​ന്റെ ജീവൻ നശിപ്പി​ക്കാ​തി​രു​ന്നു​കൊണ്ട്‌

  • അശുദ്ധ ശീലങ്ങൾ ഉപേക്ഷി​ച്ചു​കൊണ്ട്‌

  • സഹമനു​ഷ്യ​നോ​ടു​ള്ള വിദ്വേ​ഷം ഹൃദയ​ത്തിൽനി​ന്നു പിഴു​തു​മാ​റ്റി​ക്കൊണ്ട്‌

1. ഒരു ഗർഭസ്ഥ ശിശു; 2. ഒരാൾ ഒരു സിഗരറ്റ്‌ പാക്കറ്റ്‌ ചുരുട്ടികൂട്ടുന്നു; 3. വ്യത്യസ്‌ത വംശീയ പശ്ചാത്തലത്തിൽ നിന്നുള്ള രണ്ടു സുഹൃത്തുക്കൾ

a രക്തപ്പകർച്ചയ്‌ക്കു പകരമുള്ള ചികി​ത്സാ​വി​ധി​കൾ സംബന്ധിച്ച വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ച രക്തത്തിനു നിങ്ങളു​ടെ ജീവൻ രക്ഷിക്കാൻ കഴിയു​ന്നത്‌ എങ്ങനെ? എന്ന ലഘുപ​ത്രി​ക​യു​ടെ 13-17 പേജുകൾ കാണുക.

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌

  • ജീവൻ ദൈവ​ത്തി​ന്റെ ദാനമാണ്‌.—സങ്കീർത്ത​നം 36:9; വെളി​പ്പാ​ടു 4:11.

  • അജാത​ശി​ശു​വി​ന്റെ ജീവൻ ദൈവ​ദൃ​ഷ്ടി​യിൽ വില​പ്പെ​ട്ട​താ​യ​തി​നാൽ ഗർഭച്ഛി​ദ്രം തെറ്റാണ്‌.—പുറപ്പാ​ടു 21:22, 23, NW; സങ്കീർത്ത​നം 127:3.

  • ജീവൻ അപകട​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും രക്തം ഭക്ഷിക്കാ​തി​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നാം ജീവ​നോട്‌ ആദരവു പ്രകട​മാ​ക്കു​ന്നു.—ആവർത്ത​ന​പു​സ്‌ത​കം 5:17; പ്രവൃ​ത്തി​കൾ 15:28, 29.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക