ഗീതം 1
യഹോവയുടെ ഗുണങ്ങൾ
അച്ചടിച്ച പതിപ്പ്
1. യഹോവേ, നീ മഹാശക്തിമാൻ;
ഏകുന്നു നീ പ്രഭയും ജീവനും. സൃ
ഷ്ടികൾ നിൻ ശക്തിയെ വാഴ്‌ത്തുന്നു;
ക്രോധനാളിൽ അതേറെ കാൺ.
2. നീതിമേൽ നീ സിംഹാസനസ്ഥൻ;
നിന്നാജ്ഞകൾ അതിൻ സാക്ഷ്യമല്ലോ. നോ
ക്കിടുന്നു ഞങ്ങൾ നിൻ വചനം,
കാണുന്നു നിൻ മഹാജ്ഞാനം.
3. നിൻ സ്‌നേഹം ശ്രേഷ്‌ഠമെല്ലാറ്റിലും;
ആർക്കായിടും പകരം നൽകുവാൻ? നിൻ
ശ്രേഷ്‌ഠമാം നാമവും ഗുണവും
ഘോഷിച്ചിടും ഞങ്ങൾ മോദാൽ.
(സങ്കീ. 36:9; 145:6-13; യാക്കോ. 1:17 എന്നിവയും കാണുക.)