ഗീതം 1
യഹോവയുടെ ഗുണങ്ങൾ
1. സർവോന്നതൻ നീ, യഹോവേ നാഥാ;
ഭൂവാനങ്ങൾ നിൻ കരവേലയല്ലോ.
നിത്യം വാഴ്‌ത്തും സൃഷ്ടിജാലങ്ങൾ നിൻ
മഹാശക്തിയെ വിനീതമായ്.
2. നിൻ രാജനീതി മഹോന്നതമാം.
നിൻ ആജ്ഞയെല്ലാം എന്നും ന്യായവുമാം.
ഞങ്ങൾ കാൺമൂ നിൻ മൊഴിയിൽ എല്ലാം
നിൻ ജ്ഞാനപ്രഭ എന്തേറെയായ്.
3. നിൻ സ്‌നേഹം നാഥാ അഗാധമല്ലോ.
നിൻ ദാനങ്ങളോ അതിൻ സാക്ഷ്യം എന്നും.
നിൻ നാമം, നിൻ സദ്ഗുണങ്ങൾ എല്ലാം
നിൻ ദാസർ ഞങ്ങൾ പ്രകീർത്തിക്കും.
(സങ്കീ. 36:9; 145:6-13; സഭാ. 3:14; യാക്കോ. 1:17 കൂടെ കാണുക.)