ഗീതം 16
ദൈവരാജ്യത്തിലേക്ക് ഓടുക!
1. അന്വേഷിപ്പിൻ യാഹിനെ വിനീതരായ്;
തേടുവിൻ നീതിയും സൗമ്യതയും.
ദൈവകോപത്തിൻ ദിവസത്തിൽ പക്ഷേ, നി
ങ്ങൾക്കു മറഞ്ഞിരിക്കാം.
(കോറസ്)
ഓടിടാം നാം ദൈവരാജ്യ ലക്ഷ്യേ,
നിന്നിടാം രാജ്യത്തിന്നായ്.
ആസ്വദിക്കാം സംരക്ഷണാനുഗ്രഹം,
പാലിച്ചാൽ ദിവ്യാജ്ഞ നാം.
2. സത്യം, നീതി വാഞ്ഛിക്കുന്നോരേ, നിങ്ങൾ
കേഴുന്നതെന്തിനിന്നിത്രയേറെ?
കീഴ്പെടിൻ ക്രിസ്തുവിൻ രാജ്യവാഴ്ചയ്ക്ക്; ദു
ഷ്ടനെയൊഴിഞ്ഞിടുവിൻ.
(കോറസ്)
ഓടിടാം നാം ദൈവരാജ്യ ലക്ഷ്യേ,
നിന്നിടാം രാജ്യത്തിന്നായ്.
ആസ്വദിക്കാം സംരക്ഷണാനുഗ്രഹം,
പാലിച്ചാൽ ദിവ്യാജ്ഞ നാം.
3. ആനന്ദത്താൽ കാണ്മിൻ ശിരസ്സുയർത്തി,
സ്ഥാപിതമാം രാജ്യ ദൃശ്യമിതാ!
യാഹയയ്ക്കും പ്രകാശം കൈക്കൊള്ളുവിൻ! സ്തു
തിക്കർഹനവൻമാത്രം.
(കോറസ്)
ഓടിടാം നാം ദൈവരാജ്യ ലക്ഷ്യേ,
നിന്നിടാം രാജ്യത്തിന്നായ്.
ആസ്വദിക്കാം സംരക്ഷണാനുഗ്രഹം,
പാലിച്ചാൽ ദിവ്യാജ്ഞ നാം.
(സങ്കീ. 59:16; സദൃ. 18:10; 1 കൊരി. 16:13 എന്നിവയും കാണുക.)