ഗീതം 55
അനന്തജീവൻ യാഥാർഥ്യമാകുമ്പോൾ!
അച്ചടിച്ച പതിപ്പ്
1. കാണ്മിൻ നിൻ ഉൾമിഴിയാൽ,
ഒന്നായ് മാനവർ പാർപ്പൂ!
ദുഃഖാശ്രുവും നോവും പോയ്;
ജീവിതം ശാന്തിയായ്.
(കോറസ്)
പാടാം ഹൃദ്യാനന്ദാൽ!
ചേർന്നിടൂ നിങ്ങളും.
ശാശ്വതമാം ജീവന്റെ
ആശയിൽ ജീവിക്കാം.
2. ആ നാളിൽ വൃദ്ധരായോർ
പൂകും യൗവനകാന്തി.
ക്ലേശഭയങ്ങൾ നീങ്ങി;
കേഴുക വേണ്ടിനി.
(കോറസ്)
പാടാം ഹൃദ്യാനന്ദാൽ!
ചേർന്നിടൂ നിങ്ങളും.
ശാശ്വതമാം ജീവന്റെ
ആശയിൽ ജീവിക്കാം.
3. പർദീസ ആസ്വദിക്കും
ദൈവത്തിൻ സ്തുതി പാടി,
ശാശ്വതമാം ജീവനിൽ
ഏറ്റിടും നാം നന്ദി.
(കോറസ്)
പാടാം ഹൃദ്യാനന്ദാൽ!
ചേർന്നിടൂ നിങ്ങളും.
ശാശ്വതമാം ജീവന്റെ
ആശയിൽ ജീവിക്കാം.
(ഇയ്യോ. 33:25; സങ്കീ. 72:7; വെളി. 21:4 എന്നിവയും കാണുക.)