ഗീതം 100
നാം യഹോവയുടെ സൈന്യം!
1. യാഹിന്റെ സൈന്യം നമ്മൾ,
സാത്താനെ വിട്ടോർ;
ഘോഷിക്കുന്നിന്നു രാജ്യം,
ക്രിസ്തുവിൻ ഭരണം.
വിശ്വസ്തരായ്, ധീരരായ്
മുന്നേറിടാം നാം;
നിർഭയം ഘോഷിക്കാം
ദൈവത്തിൻ രാജ്യം.
(കോറസ്)
ക്രിസ്തുവിലൊന്നായ്ച്ചേർന്ന
യാഹിൻ സൈന്യം നാം;
ഘോഷിക്കുന്നുമോദാൽ:
“രാജ്യം വന്നിതാ.”
2. തേടുന്നു യാഹിൻ
ദാസർ ദൈവത്തിന്നാടെ.
ആകുലചിത്തരെയും
കാണാതായവരേം
കണ്ടെത്തി, സഹായിക്കാം
നിരന്തരമായ്;
യോഗങ്ങൾക്കായ് ചേരാൻ
ക്ഷണിക്കാം സ്നേഹാൽ.
(കോറസ്)
ക്രിസ്തുവിലൊന്നായ്ച്ചേർന്ന
യാഹിൻ സൈന്യം നാം;
ഘോഷിക്കുന്നുമോദാൽ:
“രാജ്യം വന്നിതാ.”
3. യാഹിന്റെ സൈന്യം നമ്മൾ;
ക്രിസ്തു നായകൻ.
യുദ്ധസജ്ജരായ് നിൽപ്പൂ,
ദൃഢചിത്തരായ് നാം.
ജാഗ്രതയുള്ളോർ നമ്മൾ,
നേരുള്ളവരും;
ആപത്തിൻ മധ്യേയും
സത്യം കാക്കും നാം.
(കോറസ്)
ക്രിസ്തുവിലൊന്നായ്ച്ചേർന്ന
യാഹിൻ സൈന്യം നാം;
ഘോഷിക്കുന്നുമോദാൽ:
“രാജ്യം വന്നിതാ.”
(എഫെ. 6:11, 14; ഫിലി. 1:7; ഫിലേ. 2 എന്നിവയും കാണുക.)