ഗീതം 30
യഹോവ ഭരണം ആരംഭിക്കുന്നു
1. യാഹിൻ മഹാനാളിതാ! ദൈവരാജ്യമാഗതം!
സീയോനിൽ യേശുവിൻ രാജപീഠം.
ആമോദാലാർത്തിടൂ നാം, പാടിടൂ യാഹിൻ സ്‌തുതി;
വാണിടുന്നു ക്രിസ്‌തേശു രാജരാജനായ്.
(കോറസ്)
യാഹിന്റെ രാജ്യമെന്നും നിൽക്കും.
കാത്തിടും നീതി, സത്യവും.
ആ രാജ്യമേകും ശാശ്വതമാം
ആനന്ദജീവ, സൗഭാഗ്യം.
വാഴ്‌ത്തിടാം നാം സർവേശനെ,
സ്‌നേഹവിശ്വസ്‌തതയ്‌ക്കായ്.
2. ക്രിസ്‌തുവോ സാന്നിധ്യവാൻ; ആസന്നം ഹർമ്മഗെദ്ദോൻ;
സാത്താൻതൻ പാഴ്‌സ്ഥിതി വേഗം നീങ്ങും.
രാജ്യഘോഷവേലയാൽ കേൾപ്പിച്ചിടാം സൗമ്യരെ,
കാലമിതാ, ക്രിസ്‌തൻ പക്ഷം ചേർന്നിടുവാൻ.
(കോറസ്)
യാഹിന്റെ രാജ്യമെന്നും നിൽക്കും.
കാത്തിടും നീതി, സത്യവും.
ആ രാജ്യമേകും ശാശ്വതമാം
ആനന്ദജീവ, സൗഭാഗ്യം.
വാഴ്‌ത്തിടാം നാം സർവേശനെ,
സ്‌നേഹവിശ്വസ്‌തതയ്‌ക്കായ്.
3. വാഴ്‌ത്തിടാം ക്രിസ്‌തുവിനെ, ശ്രേഷ്‌ഠനാം രാജനവൻ;
യാഹിന്റെ നാമത്തിൽ ആഗതൻ താൻ.
ചേർന്നിടിൻ ദൈവാലയേ, യാഹിൻ പ്രീതി തേടുവിൻ;
യേശു സർവം ഭരിക്കുംനാൾ വരും വേഗം.
(കോറസ്)
യാഹിന്റെ രാജ്യമെന്നും നിൽക്കും.
കാത്തിടും നീതി, സത്യവും.
ആ രാജ്യമേകും ശാശ്വതമാം
ആനന്ദജീവ, സൗഭാഗ്യം.
വാഴ്‌ത്തിടാം നാം സർവേശനെ,
സ്‌നേഹവിശ്വസ്‌തതയ്‌ക്കായ്.
(2 ശമൂ. 7:22; ദാനീ. 2:44; വെളി. 7:15 എന്നിവയും കാണുക.)