ഗീതം 23
യഹോവ ഭരണം തുടങ്ങുന്നു
1. യാഹിൻ രാജ്യം വന്നിതാ!
വാഴ്‌ത്താം നാം ക്രിസ്തേശുവെ.
സീയോനിൽ യേശു രാജാവാകയാൽ
യാഹിൻ സ്‌തുതി പാടി നാം,
ആനന്ദിക്കാം, ആർപ്പിടാം.
വാണിടുന്നു ക്രിസ്‌തേശു
പാരിൻ രാജാവായ്.
(കോറസ്)
യാഹിന്റെ രാജ്യം എന്നും നിൽക്കും.
വാണിടും നീതി ഭൂവെങ്ങും.
ആ രാജ്യമോ ജനങ്ങൾക്കേകും
ശാശ്വത ജീവസൗഭാഗ്യം.
വാഴ്ത്തിടാം നാം സർവേശൻ തൻ
സ്നേഹവിശ്വസ്തതയെ.
2. യേശുവിൻ സാന്നിധ്യമായ്,
ആസന്നം അർമഗെദോൻ.
സാത്താന്റെ ലോകത്തിൻ അന്ത്യവുമായ്.
രാജ്യഘോഷവേലയാൽ
കേൾപ്പിക്കാമീ വാർത്ത നാം,
കേൾപ്പോരെല്ലാരും ക്രിസ്‌തു
ശിഷ്യരാകാനായ്.
(കോറസ്)
യാഹിന്റെ രാജ്യം എന്നും നിൽക്കും.
വാണിടും നീതി ഭൂവെങ്ങും.
ആ രാജ്യമോ ജനങ്ങൾക്കേകും
ശാശ്വത ജീവസൗഭാഗ്യം.
വാഴ്ത്തിടാം നാം സർവേശൻ തൻ
സ്നേഹവിശ്വസ്തതയെ.
3. യാഹിൻ രാജപുത്രനെ
ആശ്രയമായ് കാൺക നാം.
ദൈവത്തിൻ നാമത്തിൽ വാഴുന്നു താൻ.
യാഹിൻ പ്രീതി തേടി നാം
ചെന്നീടാം തൻ സന്നിധേ.
യേശു സർവം
ഭരിക്കും നാൾ വരും വേഗം.
(കോറസ്)
യാഹിന്റെ രാജ്യം എന്നും നിൽക്കും.
വാണിടും നീതി ഭൂവെങ്ങും.
ആ രാജ്യമോ ജനങ്ങൾക്കേകും
ശാശ്വത ജീവസൗഭാഗ്യം.
വാഴ്ത്തിടാം നാം സർവേശൻ തൻ
സ്നേഹവിശ്വസ്തതയെ.
(2 ശമു. 7:22; ദാനി. 2:44; വെളി. 7:15 കൂടെ കാണുക.)