ഗീതം 67
ദൈനംദിനം യഹോവയോടു പ്രാർഥിക്കുക
അച്ചടിച്ച പതിപ്പ്
1. യാഹിനോടു പ്രാർഥിപ്പിൻ ദിനവും;
പ്രാർഥന കേൾക്കാനവൻ സന്നദ്ധൻ.
നമ്മുടെ പദവി എത്ര ധന്യം!
തോഴനെന്നപോലുള്ളം പകരൂ.
യാഹിനോടു പ്രാർഥിപ്പിൻ.
2. പ്രാർഥിപ്പിൻ, നന്ദിയേകൂ ജീവന്നായ്.
യാചിപ്പിൻ പാപങ്ങളിൻ ക്ഷമയ്ക്കായ്;
ആശ്രയയോഗ്യനാം സ്രഷ്ടാവവൻ;
നാം പൊടിയാണെന്നറിയുന്നവൻ.
യാഹിനോടു പ്രാർഥിപ്പിൻ.
3. പ്രാർഥിപ്പിൻ ക്ലേശങ്ങളുയരുമ്പോൾ;
താതനവൻ ചാരെയുണ്ടെന്നോർക്ക.
ആശ്രയിപ്പിൻ ദൈവത്തിൽ നിത്യവും;
ഏകും താൻ സഹായസംരക്ഷണം.
യാഹിനോടു പ്രാർഥിപ്പിൻ.
(മത്താ. 6:9-13; 26:41; ലൂക്കോ. 18:1 എന്നിവയും കാണുക.)