ഗീതം 47
എല്ലാ ദിവസവും യഹോവയോടു പ്രാർഥിക്കുക
1. യാഹിന്നോടു പ്രാർഥിപ്പിൻ എന്നും നാം.
യാചനകൾ കേൾക്കുന്നോൻ യഹോവ.
ദൈവനാമം സ്നേഹിപ്പോരല്ലോ നാം;
സ്നേഹിതനോടുള്ളം പകരുംപോൽ
യാഹിന്നോടു പ്രാർഥിപ്പിൻ.
2. യാഹിന്നേകാം നന്ദി നാം ജീവന്നായ്.
യാചിപ്പിൻ പാപങ്ങൾ ക്ഷമിക്കാനായ്.
ആശ്രയം നാം അർപ്പിക്കാം ദൈവത്തിൽ.
നാം പൊടിയെന്നോർക്കുന്നു സർവേശൻ.
യാഹിന്നോടു പ്രാർഥിപ്പിൻ.
3. യാഹിലേറ്റാം ഭാരങ്ങൾ എല്ലാം നാം.
നാഥൻ ദൈവം കൂടെയുണ്ടെന്നോർക്കാം.
ആത്മതോഴനായ് കാണാം ദൈവത്തെ.
നമ്മുടെ അഭയസ്ഥാനം ദൈവം.
യാഹിന്നോടു പ്രാർഥിപ്പിൻ.
(സങ്കീ. 65:5; മത്താ. 6:9-13; 26:41; ലൂക്കോ. 18:1 കൂടെ കാണുക.)