ഗീതം 81
“ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുതരേണമേ”
അച്ചടിച്ച പതിപ്പ്
1. യാഹേ, ഞങ്ങൾ പാപികളാം മാനവർ; ഹൃത്തിൻ ചാ
യ്വും ദോഷമല്ലോ എന്നും. നിൻ ദാസ
രെ കുരുക്കും കെണിയല്ലോ ഞങ്ങളി
ലെ വിശ്വാസത്തിൻ നഷ്ടം.
(കോറസ്)
ഏകിടണേ ദൃഢവിശ്വാസം യാഹേ. നീട്ടിട
ണേ നിൻ സഹായഹസ്തം. കനിയ
ണേ വിശ്വാസമേറെ നൽകാൻ, നിൻ മഹ
ത്ത്വം എന്നെന്നും വാഴ്ത്തിടാൻ.
2. നിന്നിൽ വിശ്വാസം കൂടാതെ ഞങ്ങൾക്കു നിൻ പ്രസാ
ദം ലഭ്യമല്ല യാഹേ. വിശ്വസി
ച്ചാൽ പ്രതിഫലം നിശ്ചയം; പരിച
യിൻ സംരക്ഷണം നേടും.
(കോറസ്)
ഏകിടണേ ദൃഢവിശ്വാസം യാഹേ. നീട്ടിട
ണേ നിൻ സഹായഹസ്തം. കനിയ
ണേ വിശ്വാസമേറെ നൽകാൻ, നിൻ മഹ
ത്ത്വം എന്നെന്നും വാഴ്ത്തിടാൻ.
(ഉല്പ. 8:21; എബ്രാ. 11:6; 12:1 എന്നിവയും കാണുക.)