ഗീതം 128
ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു
അച്ചടിച്ച പതിപ്പ്
1. ഏകി സ്വപുത്രനെ ദൈവം!
എത്ര മഹത്താം സമ്മാനം!
നമ്മെ വിടുവിച്ചിടാനായ്,
പാപ, മൃത്യുവിൽനിന്നും.
(കോറസ്)
മാറും ഈ ലോകരംഗങ്ങൾ; എന്നാൽ
മഹത്താമനുഗ്രഹങ്ങൾ
ദൈവം
നമുക്കായ് നൽകും.
2. ഈ പാഴ്വ്യവസ്ഥിതി വീഴും;
ആ നാളെത്രയോ സമീപം.
വാഴ്ത്താം ദിവ്യവാഴ്ചയെ നാം;
അതു പിറന്നുവല്ലോ.
(കോറസ്)
മാറും ഈ ലോകരംഗങ്ങൾ; എന്നാൽ
മഹത്താമനുഗ്രഹങ്ങൾ
ദൈവം
നമുക്കായ് നൽകും.
(സങ്കീ. 115:15, 16; റോമ. 5:15-17; 7:25; വെളി. 12:5 എന്നിവയും കാണുക.)