ഗീതം 130
ജീവൻ—ഒരു അത്ഭുതം!
അച്ചടിച്ച പതിപ്പ്
1. പുതുജീവനാം ഒരു പൈതലും
ഒരു ജലകണവും നെൽക്കതിരും
അരുണശോഭ വിതറും സന്ധ്യ
ഇവയെല്ലാം യാഹു നൽകി ദാനങ്ങളായ്.
(കോറസ്)
എന്തു ചെയ്യണം നാം? സ്‌നേഹിക്കാം യാഹെ;
ജീവനെ നമുക്കായ് നൽകി അവൻ ദാനമായ്.
ജീവൻ ദിവ്യദാനം. അത്ഭുതമീദാനം!
സ്വയം നേടുവതോ എത്രയസാധ്യമാം! (മാം!)
2. ചിലർ ചൊല്ലിടാം യോബിൻ കാന്തപോൽ
ദുരിതങ്ങൾ ജീവനിൽ ഏറിടുമ്പോൾ. ഒരുനാളും
നാം തള്ളില്ല യാഹെ; നന്ദിയേകി,
സ്‌തുതിച്ചിടും ദൈവത്തെ നാം.
(കോറസ്)
എന്തു ചെയ്യണം നാം? സ്‌നേഹിക്കാം യാഹെ;
ജീവനെ നമുക്കായ് നൽകി അവൻ ദാനമായ്.
ജീവൻ ദിവ്യദാനം. അത്ഭുതമീദാനം!
സ്വയം നേടുവതോ എത്രയസാധ്യമാം! (മാം!)
(ഇയ്യോ. 2:9; സങ്കീ. 34:12; സഭാ. 8:15; മത്താ. 22:37-40; റോമ. 6:23 എന്നിവയും കാണുക.)