ഭാഗം 12
നിങ്ങൾക്ക് എങ്ങനെ സന്തോഷം നിറഞ്ഞ കുടുംബജീവിതം ആസ്വദിക്കാനാകും?
സന്തോഷം നിറഞ്ഞ കുടുംബജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഒരു ഗുണമാണു സ്നേഹം. എഫെസ്യർ 5:33
ദൈവം വിവാഹക്രമീകരണം ഏർപ്പെടുത്തിയപ്പോൾ ഒരു പുരുഷന് ഒരു സ്ത്രീ എന്ന നിയമം വെച്ചു.
സ്നേഹമുള്ള ഒരു ഭർത്താവ് ഭാര്യയോടു ദയയോടെയും പരിഗണനയോടെയും ഇടപെടും.
ഭാര്യ ഭർത്താവിനോടു സഹകരിച്ച് പ്രവർത്തിക്കണം.
മക്കൾ മാതാപിതാക്കളെ അനുസരിക്കണം.
ദയയും വിശ്വസ്തതയും കാണിക്കുക, ക്രൂരതയും അവിശ്വസ്തതയും ഒഴിവാക്കുക. കൊലോസ്യർ 3:5, 8-10
ഭർത്താവ് ഭാര്യയെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കണമെന്നും ഭാര്യക്കു ഭർത്താവിനോട് ആഴമായ ബഹുമാനം ഉണ്ടായിരിക്കണമെന്നും ദൈവവചനം പറയുന്നു.
വിവാഹത്തിനു പുറത്തുള്ള ലൈംഗികത തെറ്റാണ്. ഒരേസമയം ഒന്നിലധികം ഇണ ഉണ്ടായിരിക്കുന്നതും തെറ്റാണ്.
കുടുംബജീവിതം എങ്ങനെ സന്തോഷപൂർണമാക്കാമെന്ന് യഹോവയുടെ വചനം പഠിപ്പിക്കുന്നു.