ഭാഗം 13
ദൈവത്തെ സന്തോഷിപ്പിക്കാൻ നമ്മൾ എന്തു ചെയ്യണം?
മോശമായ കാര്യങ്ങൾ ചെയ്യരുത്. 1 കൊരിന്ത്യർ 6:9, 10
യഹോവയെ സ്നേഹിക്കുന്നെങ്കിൽ യഹോവ വെറുക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യില്ല.
മോഷ്ടിക്കുന്നതും മദ്യപിച്ച് മത്തനാകുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും യഹോവ വെറുക്കുന്നു.
കൊലപാതകവും ഗർഭച്ഛിദ്രവും സ്വവർഗരതിയും ദൈവം വെറുക്കുന്നു. നമ്മൾ അത്യാഗ്രഹികളും വഴക്കാളികളും ആയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല.
നമ്മൾ വിഗ്രഹങ്ങളെ ആരാധിക്കരുത്; ഭൂതവിദ്യയിൽ ഉൾപ്പെടരുത്.
ഭൂമിയിൽ വരാൻപോകുന്ന പറുദീസയിൽ മോശമായ കാര്യങ്ങൾ ചെയ്യുന്നവർക്ക് ഇടമുണ്ടായിരിക്കില്ല.
നല്ല കാര്യങ്ങൾ ചെയ്യുക. മത്തായി 7:12
ദൈവത്തെ സന്തോഷിപ്പിക്കുന്നതിനു നമ്മൾ ദൈവത്തെ അനുകരിക്കണം.
ദയയുള്ളവരും സഹായിക്കാൻ മനസ്സുള്ളവരും ആയിരുന്നുകൊണ്ട് മറ്റുള്ളവരോടു സ്നേഹം കാണിക്കുക.
സത്യസന്ധരായിരിക്കുക.
കരുണ കാണിക്കുന്നവരും ക്ഷമിക്കാൻ മനസ്സുള്ളവരും ആയിരിക്കുക.
യഹോവയെയും യഹോവയുടെ പ്രവർത്തനവിധങ്ങളെയും കുറിച്ച് മറ്റുള്ളവരോടു പറയുക.