വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yc പാഠം 6 പേ. 14-15
  • ദാവീദിന്‌ പേടി തോന്നിയില്ല

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദാവീദിന്‌ പേടി തോന്നിയില്ല
  • മക്കളെ പഠിപ്പിക്കുക
  • സമാനമായ വിവരം
  • ദാവീദിന്‌ ഭയം തോന്നാതിരുന്നത്‌ എന്തുകൊണ്ട്‌?
    2009 വീക്ഷാഗോപുരം
  • ദാവീദും ഗൊല്യാത്തും
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ‘യുദ്ധം യഹോവയ്‌ക്കുള്ളത്‌’
    2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • ദാവീദും ഗൊല്യാത്തും
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
മക്കളെ പഠിപ്പിക്കുക
yc പാഠം 6 പേ. 14-15

പാഠം 6

ദാവീ​ദിന്‌ പേടി തോന്നി​യി​ല്ല

പേടി തോന്നു​മ്പോൾ മോൻ എന്തു ചെയ്യും?— അച്ഛന്റെ​യോ അമ്മയു​ടെ​യോ അടു​ത്തേക്ക്‌ ഓടി​വ​രും, അല്ലേ? എന്നാൽ മോനെ സഹായി​ക്കാൻ ശക്തിയുള്ള വേറൊ​രാ​ളുണ്ട്‌. മറ്റ്‌ എല്ലാവ​രെ​ക്കാ​ളും ശക്തിയുള്ള ഒരാൾ! അത്‌ ആരാ​ണെന്ന്‌ അറിയാ​മോ?— അത്‌ യഹോ​വ​യാണ്‌! നമുക്ക്‌ ബൈബി​ളിൽനിന്ന്‌ ദാവീദ്‌ എന്നു പേരുള്ള ഒരു യുവാ​വി​നെ​ക്കു​റി​ച്ചു പഠിക്കാം. യഹോവ എല്ലായ്‌പോ​ഴും തന്നെ സഹായി​ക്കു​മെന്ന്‌ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവന്‌ ഒട്ടും പേടി തോന്നി​യില്ല.

ദാവീദ്‌ ഒരു കൊച്ചു​കു​ട്ടി​യാ​യി​രു​ന്ന​പ്പോൾ അവന്റെ അച്ഛനമ്മ​മാർ യഹോ​വയെ സ്‌നേ​ഹി​ക്കാൻ അവനെ പഠിപ്പി​ച്ചി​രു​ന്നു. അതു​കൊ​ണ്ടാണ്‌ പിന്നീട്‌ പേടി​പ്പെ​ടു​ത്തുന്ന ചില കാര്യങ്ങൾ ഉണ്ടായ​പ്പോ​ഴും ദാവീ​ദിന്‌ ഒട്ടും പേടി തോന്നാ​തി​രു​ന്നത്‌. യഹോവ തന്റെ സുഹൃ​ത്താ​ണെ​ന്നും അവൻ തന്നെ സഹായി​ക്കു​മെ​ന്നും ദാവീ​ദിന്‌ ഉറപ്പാ​യി​രു​ന്നു. ഒരിക്കൽ, ദാവീദ്‌ ആടുകളെ മേയ്‌ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ ഒരു വലിയ സിംഹം വന്ന്‌ ഒരു ആടിനെ കടി​ച്ചെ​ടു​ത്തു​കൊണ്ട്‌ പോയി! ദാവീദ്‌ എന്തു ചെയ്‌തെ​ന്നോ? അവൻ സിംഹ​ത്തി​ന്റെ പിന്നാലെ ഓടി​ച്ചെന്ന്‌ അതിനെ കൊന്നു! പിന്നെ ഒരിക്കൽ ഒരു കരടി ആടിനെ ആക്രമി​ച്ച​പ്പോൾ അവൻ അതി​നെ​യും കൊന്നു! ഇങ്ങനെ​യൊ​ക്കെ ചെയ്യാൻ ആരാണ്‌ ദാവീ​ദി​നെ സഹായി​ച്ചത്‌?— യഹോവ!

ദാവീദ്‌ വളരെ​യേറെ ധൈര്യം കാണിച്ച മറ്റൊരു സംഭവ​മു​ണ്ടാ​യി. ഇസ്രാ​യേ​ല്യർ ശത്രു​ക്ക​ളായ ഫെലി​സ്‌ത്യ​രോ​ടു യുദ്ധം ചെയ്യു​ക​യാ​യി​രു​ന്നു. ഫെലി​സ്‌ത്യ​രു​ടെ പട്ടാള​ക്കാ​രിൽ വളരെ വളരെ ഉയരമുള്ള ഒരാളു​ണ്ടാ​യി​രു​ന്നു. ഒരു രാക്ഷസൻതന്നെ! ഗൊല്യാത്ത്‌ എന്നായി​രു​ന്നു അയാളു​ടെ പേര്‌. ഈ മല്ലൻ ഇസ്രാ​യേ​ലി​ലെ പട്ടാള​ക്കാ​രെ​യും യഹോ​വ​യെ​യും കളിയാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. തന്നോടു യുദ്ധം ചെയ്യാൻ ഗൊല്യാത്ത്‌ ഇസ്രാ​യേ​ലി​ലെ പട്ടാള​ക്കാ​രെ വെല്ലു​വി​ളി​ച്ചു. ഇസ്രാ​യേ​ല്യർക്കെ​ല്ലാം അവനോ​ടു യുദ്ധം ചെയ്യാൻ പേടി​യാ​യി​രു​ന്നു. അപ്പോ​ഴാണ്‌ ദാവീദ്‌ ഇതേക്കു​റിച്ച്‌ അറിയു​ന്നത്‌. അവൻ ഗൊല്യാ​ത്തി​നോട്‌ ഇങ്ങനെ പറഞ്ഞു: ‘ഞാൻ നിന്നോട്‌ യുദ്ധം ചെയ്യും. യഹോവ എന്നെ സഹായി​ക്കും. ഞാൻ നിന്നെ തോൽപ്പി​ക്കും!’ എന്തൊരു ധൈര്യ​മാണ്‌ ദാവീ​ദിന്‌ അല്ലേ?— അതെ, അവൻ വളരെ ധൈര്യ​ശാ​ലി​യാ​യി​രു​ന്നു. പിന്നെ എന്തു സംഭവി​ച്ചെന്ന്‌ അറി​യേണ്ടേ?

ദാവീദ്‌ തന്റെ കവിണ​യും (കല്ല്‌ വെച്ച്‌ എറിയു​ന്ന​തിന്‌ കെട്ടി​യു​ണ്ടാ​ക്കിയ കയറ്‌) മിനു​സ​മുള്ള അഞ്ച്‌ കല്ലുക​ളും എടുത്ത്‌ മല്ലന്റെ നേരെ ചെന്നു. ദാവീദ്‌ ഒരു ബാലനാ​ണെന്നു കണ്ടപ്പോൾ ഗൊല്യാത്ത്‌ അവനെ കളിയാ​ക്കി. അതു കേട്ട ദാവീദ്‌ അവനോ​ടു പറഞ്ഞു: ‘നീ വാളു​മാ​യി എന്റെ നേരെ വരുന്നു. ഞാനോ യഹോ​വ​യു​ടെ നാമത്തിൽ നിന്റെ നേരെ വരുന്നു!’ പിന്നെ അവൻ ഒരു കല്ല്‌ എടുത്ത്‌ കവിണ​യിൽവെച്ച്‌ ഗൊല്യാ​ത്തി​നു നേരേ ഓടി​ക്കൊണ്ട്‌ കല്ല്‌ അവനു നേരെ വീശി​യെ​റി​ഞ്ഞു! കല്ല്‌ ആ മല്ലന്റെ നെറ്റി​യിൽ ആഞ്ഞുപ​തി​ച്ചു! മല്ലൻ ചത്തുവീ​ണു! പേടി​ച്ചരണ്ട ഫെലി​സ്‌ത്യർ നാലു​പാ​ടും ഓടി. ഒരു ബാലനാ​യി​രുന്ന ദാവീ​ദിന്‌ ഇത്ര വലി​യൊ​രു മല്ലനെ കൊല്ലാൻ എങ്ങനെ കഴിഞ്ഞു?— യഹോവ ദാവീ​ദി​നെ സഹായി​ച്ചു! യഹോ​വ​യ്‌ക്ക്‌ ആ രാക്ഷസ​നെ​ക്കാൾ വളരെ​യേറെ ശക്തിയു​ണ്ടാ​യി​രു​ന്നു!

ഗൊല്യാത്തിനെ ദാവീദ്‌ കൊല്ലുന്നു

യഹോവ സഹായി​ക്കു​മെന്ന ഉറപ്പു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ദാവീ​ദിന്‌ ഒട്ടും പേടിയില്ലായിരുന്നു

ദാവീ​ദി​ന്റെ കഥയിൽനി​ന്നു മോന്‌ എന്തു പഠിക്കാം?— യഹോ​വ​യ്‌ക്കാണ്‌ മറ്റ്‌ ആരെക്കാ​ളും ശക്തിയു​ള്ളത്‌! ആ യഹോ​വ​യാണ്‌ മോന്റെ സുഹൃത്ത്‌. ഇനി എപ്പോ​ഴെ​ങ്കി​ലും പേടി തോന്നി​യാൽ കൂടെ യഹോ​വ​യു​ണ്ട​ല്ലോ എന്ന്‌ ഓർക്കണം. യഹോ​വ​യ്‌ക്ക്‌ മോനെ ധൈര്യ​പ്പെ​ടു​ത്താൻ കഴിയും!

ബൈബിളിൽനിന്നു വായി​ക്കു​ക

  • സങ്കീർത്തനം 56:3, 4

  • 1 ശമൂവേൽ 17:20-54

ചോദ്യങ്ങൾ:

  • ഒരു സിംഹ​വും കരടി​യും ദാവീ​ദി​ന്റെ ആടുകളെ ആക്രമി​ച്ച​പ്പോൾ അവൻ എന്താണ്‌ ചെയ്‌തത്‌?

  • ഗൊല്യാത്ത്‌ യഹോ​വയെ കളിയാ​ക്കി​യ​പ്പോൾ ദാവീദ്‌ അവനോട്‌ എന്താണ്‌ പറഞ്ഞത്‌?

  • ദാവീദ്‌ എങ്ങനെ​യാണ്‌ ഗൊല്യാ​ത്തി​നെ തോൽപ്പി​ച്ചത്‌?

  • എന്തു​കൊ​ണ്ടാണ്‌ ദാവീ​ദിന്‌ സിംഹ​ത്തെ​യും കരടി​യെ​യും മല്ലനെ​യും പേടി​യി​ല്ലാ​തി​രു​ന്നത്‌?

  • ദാവീ​ദി​ന്റെ കഥയിൽനിന്ന്‌ എന്തു പഠിക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക