വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 40 പേ. 98-പേ. 99 ഖ. 2
  • ദാവീദും ഗൊല്യാത്തും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദാവീദും ഗൊല്യാത്തും
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ‘യുദ്ധം യഹോവയ്‌ക്കുള്ളത്‌’
    2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • ദാവീദും ഗൊല്യാത്തും
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ദാവീദിന്‌ പേടി തോന്നിയില്ല
    മക്കളെ പഠിപ്പിക്കുക
  • ദാവീദിന്‌ ഭയം തോന്നാതിരുന്നത്‌ എന്തുകൊണ്ട്‌?
    2009 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 40 പേ. 98-പേ. 99 ഖ. 2
ദാവീദ്‌ കവണയിൽ കല്ലുവെച്ച്‌ ഗൊല്യാത്തിനു നേരെ എറിയുന്നു

പാഠം 40

ദാവീ​ദും ഗൊല്യാ​ത്തും

യഹോവ ശമു​വേ​ലി​നോ​ടു പറഞ്ഞു: ‘യിശ്ശാ​യി​യു​ടെ വീട്ടി​ലേക്കു പോകുക. ഇസ്രാ​യേ​ലി​ലെ അടുത്ത രാജാവ്‌ യിശ്ശാ​യി​യു​ടെ ഒരു മകനാ​യി​രി​ക്കും.’ ശമുവേൽ യിശ്ശാ​യി​യു​ടെ വീട്ടിൽ ചെന്നു. മൂത്തമ​കനെ കണ്ടപ്പോൾ, ‘ഈ ചെറു​പ്പ​ക്കാ​ര​നാ​യി​രി​ക്കും അടുത്ത രാജാവ്‌’ എന്നു ശമുവേൽ കരുതി. പക്ഷേ അല്ലെന്ന്‌ യഹോവ ശമു​വേ​ലി​നോ​ടു പറഞ്ഞു. യഹോവ പറഞ്ഞു: ‘ഒരാൾ പുറമേ എങ്ങനെ​യു​ള്ള​വ​നാണ്‌ എന്നതു മാത്രമല്ല അയാളു​ടെ ഹൃദയ​ത്തി​ലു​ള്ള​തും ഞാൻ കാണുന്നു.’

ശമുവേൽ ദാവീദിനെ അഭിഷേകം ചെയ്യുന്നു

യിശ്ശായി തന്റെ വേറെ ആറു മക്കളെ​ക്കൂ​ടി ശമു​വേ​ലി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. പക്ഷേ ശമുവേൽ, ‘യഹോവ ഇവരെ ആരെയും തിര​ഞ്ഞെ​ടു​ത്തി​ട്ടില്ല, വേറെ ആൺമക്ക​ളു​ണ്ടോ’ എന്നു ചോദി​ച്ചു. യിശ്ശായി പറഞ്ഞു: ‘ഒരാൾകൂ​ടി​യുണ്ട്‌. ഏറ്റവും ഇളയവൻ, ദാവീദ്‌. അവൻ പുറത്ത്‌ ആടുകളെ മേയ്‌ക്കു​ക​യാണ്‌.’ ദാവീദ്‌ വന്നപ്പോൾ യഹോവ ശമു​വേ​ലി​നോ​ടു പറഞ്ഞു: ‘ഇതുത​ന്നെ​യാണ്‌ ആൾ!’ ശമുവേൽ ദാവീ​ദി​ന്റെ തലയിൽ തൈലം ഒഴിച്ച്‌ ഇസ്രാ​യേ​ലി​ന്റെ ഭാവി​രാ​ജാ​വാ​യി അഭി​ഷേകം ചെയ്‌തു.

ഗൊല്യാത്ത്‌

കുറച്ച്‌ നാളുകൾ കഴിഞ്ഞു. ഇസ്രാ​യേ​ല്യ​രും ഫെലിസ്‌ത്യ​രും തമ്മിൽ യുദ്ധം നടക്കുന്ന സമയം. ഫെലിസ്‌ത്യർക്കു​വേണ്ടി യുദ്ധം നയിച്ചി​രു​ന്നത്‌ ഗൊല്യാത്ത്‌ എന്നു പേരുള്ള ഭീമാ​കാ​ര​നായ ഒരു യോദ്ധാ​വാണ്‌. ദിവസ​വും ഗൊല്യാത്ത്‌ ഇസ്രാ​യേ​ല്യ​രെ കളിയാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. അയാൾ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘എന്നോട്‌ ഏറ്റുമു​ട്ടാൻ ഒരാളെ ഇങ്ങോട്ടു വിട്‌. അവൻ ജയിച്ചാൽ ഞങ്ങൾ നിങ്ങളു​ടെ അടിമ​ക​ളാ​കാം. പക്ഷേ ഞാൻ ജയിച്ചാൽ നിങ്ങൾ എന്റെ അടിമ​ക​ളാ​കും.’

അങ്ങനെ​യി​രി​ക്കെ പടയാ​ളി​ക​ളായ ചേട്ടന്മാർക്കുള്ള കുറച്ച്‌ ഭക്ഷണസാ​ധ​ന​ങ്ങ​ളു​മാ​യി ദാവീദ്‌ ഇസ്രാ​യേ​ല്യ​രു​ടെ സൈനി​ക​പാ​ള​യ​ത്തിൽ എത്തി. ഗൊല്യാ​ത്തി​ന്റെ വാക്കുകൾ കേട്ട ദാവീദ്‌ പറഞ്ഞു: ‘ഞാൻ അയാ​ളോ​ടു പോരാ​ടാം.’ അപ്പോൾ ശൗൽ രാജാവ്‌, ‘നീ അതി​നൊ​രു കൊച്ചു​പ​യ്യ​നല്ലേ’ എന്നു പറഞ്ഞു. ‘യഹോവ എന്നെ സഹായി​ക്കും’ എന്നായി​രു​ന്നു ദാവീ​ദി​ന്റെ മറുപടി.

ശൗൽ തന്റെ പടക്കോപ്പ്‌ ദാവീ​ദി​നെ ധരിപ്പി​ക്കാൻ ശ്രമിച്ചു. പക്ഷേ ദാവീദ്‌ പറഞ്ഞു: ‘ഈ പടക്കോ​പ്പും ഇട്ട്‌ യുദ്ധം ചെയ്യാൻ എനിക്കു സാധി​ക്കില്ല.’ ദാവീദ്‌ തന്റെ കവണയു​മാ​യി അരുവി​യി​ലേക്കു പോയി; മിനു​സ​മുള്ള കല്ലു നോക്കി അഞ്ചെണ്ണം എടുത്ത്‌ സഞ്ചിയിൽ ഇട്ടു. എന്നിട്ട്‌ ദാവീദ്‌ ഗൊല്യാ​ത്തി​നു നേരെ ഓടി​ച്ചെന്നു. ആ ഭീമാ​കാ​രൻ ദാവീ​ദി​നോ​ടു പറഞ്ഞു: ‘ഇങ്ങു വാടാ ചെറുക്കാ! ഞാൻ നിന്നെ ആകാശ​ത്തി​ലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇട്ടു​കൊ​ടു​ക്കും.’ ദാവീ​ദി​നു പക്ഷേ ഒരു പേടി​യു​മി​ല്ലാ​യി​രു​ന്നു. ദാവീദ്‌ തിരിച്ച്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘നീ വാളും കുന്തവും കൊണ്ട്‌ എന്റെ നേരെ വരുന്നു. പക്ഷേ ഞാൻ യഹോ​വ​യു​ടെ നാമത്തിൽ നിന്റെ നേരെ വരുന്നു. നീ പോരാ​ടു​ന്നതു ഞങ്ങൾക്കെ​തി​രെയല്ല, ദൈവ​ത്തിന്‌ എതി​രെ​യാണ്‌. യഹോ​വ​യു​ടെ മഹാശ​ക്തി​യു​ടെ മുന്നിൽ വാളും കുന്തവും ഒന്നുമ​ല്ലെന്ന്‌ ഇവി​ടെ​യുള്ള എല്ലാവ​രും കാണും. ദൈവം നിങ്ങ​ളെ​യെ​ല്ലാം ഞങ്ങളുടെ കൈയിൽ ഏൽപ്പി​ക്കും.’

ദാവീദ്‌ ഒരു കല്ല്‌ എടുത്ത്‌ കവണയിൽവെച്ച്‌ സർവശ​ക്തി​യു​മെ​ടുത്ത്‌ ചുഴറ്റി എറിഞ്ഞു. യഹോ​വ​യു​ടെ സഹായ​ത്താൽ ആ കല്ല്‌ പാഞ്ഞു​ചെന്ന്‌ ഗൊല്യാ​ത്തി​ന്റെ നെറ്റി​യിൽ തുളച്ചു​ക​യറി. ആ ഭീമാ​കാ​രൻ മരിച്ച്‌ വീണു. ഫെലി​സ്‌ത്യർ ജീവനും​കൊണ്ട്‌ ഓടി. ദാവീ​ദി​നെ​പ്പോ​ലെ നിങ്ങളും യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു​ണ്ടോ?

“അതു മനുഷ്യർക്ക്‌ അസാധ്യം. എന്നാൽ ദൈവ​ത്തിന്‌ അങ്ങനെയല്ല. ദൈവ​ത്തിന്‌ എല്ലാം സാധ്യം.”​—മർക്കോസ്‌ 10:27

ചോദ്യ​ങ്ങൾ: ഇസ്രാ​യേ​ലി​ലെ അടുത്ത രാജാ​വാ​യി യഹോവ ആരെയാ​ണു തിര​ഞ്ഞെ​ടു​ത്തത്‌? ദാവീദ്‌ ഗൊല്യാ​ത്തി​നെ തോൽപ്പി​ച്ചത്‌ എങ്ങനെ?

1 ശമുവേൽ 16:1-13; 17:1-54

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക