വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yc പാഠം 13 പേ. 28-29
  • തിമൊഥെയൊസ്‌ ആളുകളെ സഹായിക്കാൻ ആഗ്രഹിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തിമൊഥെയൊസ്‌ ആളുകളെ സഹായിക്കാൻ ആഗ്രഹിച്ചു
  • മക്കളെ പഠിപ്പിക്കുക
  • സമാനമായ വിവരം
  • തിമൊഥെയൊസ്‌—സേവനസന്നദ്ധനായ ഒരു യുവാവ്‌
    2008 വീക്ഷാഗോപുരം
  • പൗലോസും തിമൊഥെയൊസും
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • തിമൊഥെയൊസ്‌—“വിശ്വാസത്തിൽ ഒരു യഥാർഥ പുത്രൻ”
    വീക്ഷാഗോപുരം—1999
  • സത്യവചനം ശരിയായി കൈകാര്യം ചെയ്യാൻ നമ്മെ എന്തു സഹായിക്കും?
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
മക്കളെ പഠിപ്പിക്കുക
yc പാഠം 13 പേ. 28-29
അമ്മ യൂനിക്കയിൽ നിന്നും മുത്തശ്ശി ലോവീസിൽ നിന്നും കാര്യങ്ങൾ പഠിക്കുന്ന കുട്ടിയായ തിമൊഥെയൊസ്‌

പാഠം 13

തിമൊ​ഥെ​യൊസ്‌ ആളുകളെ സഹായി​ക്കാൻ ആഗ്രഹി​ച്ചു

ആളുകളെ സഹായി​ക്കാൻ സന്തോ​ഷ​മു​ണ്ടാ​യി​രുന്ന ഒരു യുവാ​വാ​യി​രു​ന്നു തിമൊ​ഥെ​യൊസ്‌. മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി പല സ്ഥലങ്ങളി​ലേ​ക്കും അവൻ യാത്ര ചെയ്‌തു. അങ്ങനെ​യുള്ള ജീവിതം എന്തു രസമാ​യി​രി​ക്കും അല്ലേ? അതേക്കു​റിച്ച്‌ കേൾക്കാൻ മോന്‌ ഇഷ്ടമാ​ണോ?—

തിമൊഥെയൊസിന്റെ അമ്മയും മുത്തശ്ശി​യും യഹോ​വ​യെ​ക്കു​റിച്ച്‌ അവനെ പഠിപ്പി​ച്ചു

തിമൊ​ഥെ​യൊസ്‌ വളർന്നത്‌ ലുസ്‌ത്ര എന്ന നഗരത്തി​ലാണ്‌. അവൻ തീരെ ചെറിയ കുട്ടി​യാ​യി​രി​ക്കു​മ്പോൾത്തന്നെ അവന്റെ മുത്തശ്ശി ലോവീ​സും അമ്മ യൂനി​ക്ക​യും യഹോ​വ​യെ​ക്കു​റിച്ച്‌ അവനെ പഠിപ്പി​ച്ചു​തു​ടങ്ങി. വളർന്നു​വ​രവെ, യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിന്‌ തിമൊ​ഥെ​യൊസ്‌ ആഗ്രഹി​ച്ചു.

അങ്ങനെ​യി​രി​ക്കെ, മറ്റു സ്ഥലങ്ങളിൽ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിന്‌ തന്റെ കൂടെ വരുന്നോ എന്ന്‌ പൗലോസ്‌ അപ്പൊ​സ്‌തലൻ അവനോ​ടു ചോദി​ച്ചു. കേൾക്കേണ്ട താമസം, തിമൊ​ഥെ​യൊസ്‌ പറഞ്ഞു: ‘ഞാൻ വരാം!’ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിന്‌ പൗലോ​സി​ന്റെ കൂടെ പോകാൻ അവന്‌ അത്രയ്‌ക്ക്‌ ഇഷ്ടമാ​യി​രു​ന്നു!

അങ്ങനെ തിമൊ​ഥെ​യൊസ്‌ പൗലോ​സി​നോ​ടൊ​പ്പം മാസി​ഡോ​ണി​യ​യി​ലെ തെസ്സ​ലോ​നി​ക്യ എന്ന സ്ഥലത്തേക്കു യാത്ര​യാ​യി. വളരെ ദൂരം നടന്നും പിന്നെ കപ്പലിൽ യാത്ര ചെയ്‌തും വേണമാ​യി​രു​ന്നു അവിടെ എത്താൻ. അവസാനം അവർ അവിടെ എത്തി​ച്ചേർന്നു. യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാൻ അവി​ടെ​യുള്ള ഒരുപാട്‌ ആളുകളെ അവർ സഹായി​ച്ചു. എന്നാൽ ചിലർ അവരോട്‌ ദേഷ്യ​പ്പെ​ടു​ക​യും അവരെ ഉപദ്ര​വി​ക്കു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ പൗലോ​സി​നും തിമൊ​ഥെ​യൊ​സി​നും അവിടം വിട്ട്‌ മറ്റു സ്ഥലങ്ങളിൽ പോയി സുവാർത്ത പ്രസം​ഗി​ക്കേ​ണ്ടി​വന്നു.

അപ്പൊസ്‌തലനായ പൗലോസിനൊപ്പം വള്ളത്തിൽ യാത്ര ചെയ്യുന്ന തിമൊഥെയൊസ്‌

സന്തോഷം നിറഞ്ഞ, രസകര​മായ ജീവി​ത​മാ​യി​രു​ന്നു തിമൊഥെയൊസിന്റേത്‌

കുറച്ചു മാസങ്ങൾ കഴിഞ്ഞ​പ്പോൾ, തെസ്സ​ലോ​നി​ക്യ​യി​ലേക്കു തിരി​ച്ചു​പോ​കാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോട്‌ ആവശ്യ​പ്പെട്ടു. അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ സുഖമാ​യി​രി​ക്കു​ന്നോ എന്ന്‌ അന്വേ​ഷി​ക്കാ​നാ​യി​രു​ന്നു അത്‌. വളരെ അപകടം​പി​ടിച്ച ആ പട്ടണത്തി​ലേക്ക്‌ മടങ്ങി​ച്ചെ​ല്ലാൻ അവന്‌ നല്ല ധൈര്യം വേണമാ​യി​രു​ന്നു, അല്ലേ? എങ്കിലും തിമൊ​ഥെ​യൊസ്‌ അവി​ടേക്കു പോയി; കാരണം, അവി​ടെ​യുള്ള സഹോ​ദ​ര​ന്മാ​രെ​ക്കു​റിച്ച്‌ അറിയാൻ അവന്‌ അത്രയ്‌ക്ക്‌ ആഗ്രഹ​മാ​യി​രു​ന്നു! തെസ്സ​ലോ​നി​ക്യ​യി​ലെ സഹോ​ദ​രങ്ങൾ എല്ലാവ​രും സുഖമാ​യി​രി​ക്കു​ന്നു എന്ന നല്ല വാർത്ത​യു​മാ​യി അവൻ മടങ്ങി​യെത്തി!

തിമൊ​ഥെ​യൊസ്‌ പൗലോ​സി​ന്റെ കൂടെ വളരെ​ക്കാ​ലം ദൈവ​സേ​വനം ചെയ്‌തു. സഭകളെ സഹായി​ക്കാൻ പൗലോസ്‌ പലവട്ടം അവനെ അയച്ചി​ട്ടുണ്ട്‌. തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ അതിനു പറ്റിയ വേറൊ​രാൾ ഇല്ലെന്ന്‌ പൗലോസ്‌ ഒരിക്കൽ എഴുതു​ക​യും ചെയ്‌തു. തിമൊ​ഥെ​യൊസ്‌ യഹോ​വ​യെ​യും സഹമനു​ഷ്യ​രെ​യും വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചു.

മോന്‌ ആളുക​ളോ​ടു സ്‌നേ​ഹ​മി​ല്ലേ? യഹോ​വ​യെ​ക്കു​റിച്ച്‌ അവരെ പഠിപ്പി​ക്കാൻ ആഗ്രഹ​മി​ല്ലേ?— അങ്ങനെ​യാ​ണെ​ങ്കിൽ മോന്റെ ജീവി​ത​വും തിമൊ​ഥെ​യൊ​സി​ന്റേ​തു​പോ​ലെ സന്തോഷം നിറഞ്ഞ​തും രസകര​വും ആയിരി​ക്കും!

ബൈബിളിൽനിന്നു വായി​ക്കു​ക

  • 2 തിമൊ​ഥെ​യൊസ്‌ 1:5; 3:15

  • പ്രവൃത്തികൾ 16:1-5; 17:1-10

  • 1 തെസ്സ​ലോ​നി​ക്യർ 3:2-7

  • ഫിലിപ്പിയർ 2:19-22

ചോദ്യങ്ങൾ:

  • തിമൊ​ഥെ​യൊസ്‌ എവി​ടെ​യാണ്‌ വളർന്നു​വ​ന്നത്‌?

  • തിമൊ​ഥെ​യൊ​സിന്‌ പൗലോ​സി​ന്റെ​കൂ​ടെ യാത്ര ചെയ്യാൻ ഇഷ്ടമാ​യി​രു​ന്നോ? എന്തു​കൊണ്ട്‌?

  • തിമൊ​ഥെ​യൊസ്‌ തെസ്സ​ലോ​നി​ക്യ​യി​ലേക്കു മടങ്ങി​പ്പോ​യത്‌ എന്തിനാ​യി​രു​ന്നു?

  • തിമൊ​ഥെ​യൊ​സി​ന്റേ​തു​പോ​ലെ ജീവിതം സന്തോഷം നിറഞ്ഞ​തും രസകര​വും ആയിരി​ക്കാൻ മോൻ എന്തു ചെയ്യണം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക