വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 100 പേ. 232-പേ. 233 ഖ. 2
  • പൗലോസും തിമൊഥെയൊസും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പൗലോസും തിമൊഥെയൊസും
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • തിമൊഥെയൊസ്‌—സേവനസന്നദ്ധനായ ഒരു യുവാവ്‌
    2008 വീക്ഷാഗോപുരം
  • തിമൊഥെയൊസ്‌ ആളുകളെ സഹായിക്കാൻ ആഗ്രഹിച്ചു
    മക്കളെ പഠിപ്പിക്കുക
  • തിമൊഥെയൊസ്‌—“വിശ്വാസത്തിൽ ഒരു യഥാർഥ പുത്രൻ”
    വീക്ഷാഗോപുരം—1999
  • സത്യവചനം ശരിയായി കൈകാര്യം ചെയ്യാൻ നമ്മെ എന്തു സഹായിക്കും?
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 100 പേ. 232-പേ. 233 ഖ. 2
പൗലോസും ശീലാസും തിമൊഥെയൊസും

പാഠം 100

പൗലോ​സും തിമൊ​ഥെ​യൊ​സും

യൂനീക്കയും ലോവീസും കൊച്ചു തിമൊഥെയൊസും

ലുസ്‌ത്ര സഭയിലെ ഒരു കൊച്ചു സഹോ​ദ​ര​നാ​യി​രു​ന്നു തിമൊ​ഥെ​യൊസ്‌. തിമൊ​ഥെ​യൊ​സി​ന്റെ അപ്പൻ ഗ്രീക്കു​കാ​ര​നും അമ്മ ജൂതസ്‌ത്രീ​യും ആയിരു​ന്നു. അമ്മ യൂനീ​ക്ക​യും മുത്തശ്ശി ലോവീ​സും തിമൊ​ഥെ​യൊ​സി​നെ കുഞ്ഞു​ന്നാൾമു​തലേ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചു.

രണ്ടാം പ്രസം​ഗ​പ​ര്യ​ട​ന​ത്തി​നി​ട​യിൽ പൗലോസ്‌ ലുസ്‌ത്ര​യിൽ ചെല്ലു​മ്പോൾ തിമൊ​ഥെ​യൊ​സി​നെ പ്രത്യേ​കം ശ്രദ്ധിച്ചു. സഹോ​ദ​ര​ങ്ങ​ളോ​ടു നല്ല സ്‌നേ​ഹ​മുള്ള, അവരെ സഹായി​ക്കാൻ മനസ്സൊ​രു​ക്ക​മുള്ള ഒരു ചെറു​പ്പ​ക്കാ​രൻ! യാത്ര​യിൽ തന്റെകൂ​ടെ പോരാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ക്ഷണിച്ചു. കുറെ കാലം​കൊണ്ട്‌ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും നന്നായി പരിശീ​ലി​പ്പി​ച്ചു.

പൗലോ​സും തിമൊ​ഥെ​യൊ​സും പോയ സ്ഥലങ്ങളി​ലെ​ല്ലാം പരിശു​ദ്ധാ​ത്മാവ്‌ അവരെ വഴിന​യി​ച്ചു. ഒരു രാത്രി, ഒരാൾ ദർശന​ത്തിൽ പൗലോ​സി​നോട്‌ മാസി​ഡോ​ണി​യ​യി​ലേക്കു വന്ന്‌ തങ്ങളെ സഹായി​ക്കാൻ പറഞ്ഞു. അങ്ങനെ പൗലോസ്‌, തിമൊ​ഥെ​യൊസ്‌, ശീലാസ്‌, ലൂക്കോസ്‌ എന്നിവർ പ്രസം​ഗി​ക്കാ​നും സഭകൾ സ്ഥാപി​ക്കാ​നും അങ്ങോട്ടു പോയി.

മാസി​ഡോ​ണി​യൻന​ഗ​ര​മായ തെസ്സ​ലോ​നി​ക്യ​യിൽ അനേകം സ്‌ത്രീ​പു​രു​ഷ​ന്മാർ ക്രിസ്‌ത്യാ​നി​ക​ളാ​യി. പക്ഷേ ചില ജൂതന്മാർക്കു പൗലോ​സി​നോ​ടും കൂട്ടു​കാ​രോ​ടും അസൂയ​യു​ണ്ടാ​യി​രു​ന്നു. അവർ ആളുകളെ കൂട്ടി സഹോ​ദ​ര​ന്മാ​രെ പിടി​കൂ​ടി. അവരെ നഗരാ​ധി​പ​ന്മാ​രു​ടെ അടു​ത്തേക്ക്‌ ബലമായി കൊണ്ടു​ചെന്ന്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘ഇവർ റോമൻ ഗവൺമെ​ന്റി​ന്റെ ശത്രു​ക്ക​ളാണ്‌!’ ജീവൻ അപകട​ത്തി​ലാ​യ​തു​കൊണ്ട്‌ പൗലോ​സും തിമൊ​ഥെ​യൊ​സും അന്നു രാത്രി​തന്നെ ബരോ​വ​യി​ലേക്കു രക്ഷപ്പെട്ടു.

ബരോ​വ​യി​ലെ ആളുകൾക്കു സന്തോ​ഷ​വാർത്ത പഠിക്കാൻ നല്ല ഉത്സാഹ​മാ​യി​രു​ന്നു. അവി​ടെ​യുള്ള ഗ്രീക്കു​കാ​രും ജൂതന്മാ​രും വിശ്വാ​സി​ക​ളാ​യി. എന്നാൽ തെസ്സ​ലോ​നി​ക്യ​യിൽനിന്ന്‌ വന്ന ചില ജൂതന്മാർ പ്രശ്‌ന​മു​ണ്ടാ​ക്കി​യ​പ്പോൾ പൗലോസ്‌ ആതൻസി​ലേക്കു പോയി. തിമൊ​ഥെ​യൊ​സും ശീലാ​സും പക്ഷേ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താൻ ബരോ​വ​യിൽത്തന്നെ തങ്ങി. പിന്നീട്‌ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ തിരിച്ച്‌ തെസ്സ​ലോ​നി​ക്യ​യി​ലേക്കു പറഞ്ഞയച്ചു. അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങൾക്കു കഠിന​മായ പീഡനം നേരി​ട്ട​പ്പോൾ അവരെ സഹായി​ക്കാ​നാ​യി​രു​ന്നു അത്‌. പിന്നീട്‌ മറ്റു പല സഭകളും സന്ദർശിച്ച്‌ സഹോ​ദ​ര​ങ്ങളെ ധൈര്യ​പ്പെ​ടു​ത്താൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ അയച്ചു.

അപ്പോസ്‌തലനായ പൗലോസ്‌ ഒരു കാവൽക്കാരനോടു ചങ്ങലകൊണ്ട്‌ ബന്ധിതനായി വീട്ടുതടങ്കലിലാണ്‌. കത്തിൽ എഴുതാനുള്ളതു പൗലോസ്‌ തിമൊഥെയൊസിനു പറഞ്ഞുകൊടുക്കുന്നു

പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു: ‘യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും.’ വിശ്വാ​സം നിമിത്തം തിമൊ​ഥെ​യൊ​സിന്‌ ഉപദ്ര​വ​മു​ണ്ടാ​യി, ജയിലി​ലാ​യി. യഹോ​വ​യോ​ടുള്ള തന്റെ വിശ്വസ്‌തത തെളി​യി​ക്കാൻ അവസരം കിട്ടി​യ​തു​കൊണ്ട്‌ തിമൊ​ഥെ​യൊസ്‌ സന്തോ​ഷി​ച്ചു.

പൗലോസ്‌ ഫിലി​പ്പി​യി​ലു​ള്ള​വ​രോ​ടു പറഞ്ഞു: ‘ഞാൻ തിമൊ​ഥെ​യൊ​സി​നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ക​യാണ്‌. സത്യത്തി​ന്റെ പാതയിൽ നടക്കു​ക​യെ​ന്നാൽ എന്താ​ണെന്നു തിമൊ​ഥെ​യൊസ്‌ നിങ്ങളെ പഠിപ്പി​ക്കും. ശുശ്രൂ​ഷ​യിൽ നിങ്ങൾക്കു വേണ്ട പരിശീ​ല​ന​വും തരും.’ വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്ന​വ​നാ​ണു തിമൊ​ഥെ​യൊസ്‌ എന്ന കാര്യ​ത്തിൽ പൗലോ​സിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. വർഷങ്ങ​ളോ​ളം അവർ കൂട്ടു​കാ​രെ​പ്പോ​ലെ സഹദാ​സ​ന്മാ​രാ​യി ഒരുമിച്ച്‌ പ്രവർത്തി​ച്ചു.

“നിങ്ങളു​ടെ കാര്യ​ത്തിൽ ഇത്ര ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പുള്ള മറ്റാരും ഇവി​ടെ​യില്ല. മറ്റുള്ള​വ​രെ​ല്ലാം യേശു​ക്രിസ്‌തു​വി​ന്റെ താത്‌പ​ര്യ​മല്ല, സ്വന്തം താത്‌പ​ര്യ​മാ​ണു നോക്കു​ന്നത്‌.”​—ഫിലി​പ്പി​യർ 2:20, 21

ചോദ്യ​ങ്ങൾ: തിമൊ​ഥെ​യൊസ്‌ ആരായി​രു​ന്നു? പൗലോ​സും തിമൊ​ഥെ​യൊ​സും നല്ല കൂട്ടു​കാ​രാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

പ്രവൃ​ത്തി​കൾ 16:1-12; 17:1-15; ഫിലി​പ്പി​യർ 2:19-22; 2 തിമൊ​ഥെ​യൊസ്‌ 1:1-5; 3:12, 14, 15; എബ്രായർ 13:23

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക