ഗീതം 138
യഹോവ എന്നാണു നിന്റെ പേർ
അച്ചടിച്ച പതിപ്പ്
എന്നെന്നും ഉള്ളവൻ,
സർവവും സൃഷ്ടിച്ചവൻ,
സത്യദൈവമല്ലോ നീ—
യഹോവ എന്നു പേർ.
നിൻ സഭയായി നീ
ഞങ്ങളെ മാനിക്കയാൽ
പുളകിതരായ് നിന്റെ
മഹത്വം ഘോഷിപ്പൂ.
(കോറസ്)
യഹോവേ, യഹോവേ,
നീ മാത്രം ദൈവമാം.
സ്വർഗത്തിലോ ഭൂമിയിലോ
ആരാണു നിൻ സമം!
സർവശക്തനായ ദൈവം
നീ മാത്രമല്ലയോ.
യഹോവേ, യഹോവേ,
നീയല്ലയോ എന്റെ ദൈവം.
നിൻ ദാസരായിടാൻ
നിന്നിഷ്ടം ചെയ്യുവാനും
പ്രാപ്‌തി നൽകുന്നല്ലോ നീ—
യഹോവ എന്നു പേർ.
നിൻ കനിവല്ലയോ
സാക്ഷികളെന്ന നാമം.
ഈ നാമം വഹിക്കുവാൻ
പദവി നൽകി നീ.
(കോറസ്)
യഹോവേ, യഹോവേ,
നീ മാത്രം ദൈവമാം.
സ്വർഗത്തിലോ ഭൂമിയിലോ
ആരാണു നിൻ സമം!
സർവശക്തനായ ദൈവം
നീ മാത്രമല്ലയോ.
യഹോവേ, യഹോവേ,
നീയല്ലയോ എന്റെ ദൈവം.
(2 ദിന. 6:14; സങ്കീ. 72:19; യെശ. 42:8 കൂടെ കാണുക.)