ഗീതം 141
സമാധാനപ്രിയരെ അന്വേഷിക്കുക
കല്‌പിച്ചു യേശു സത്യം കേൾപ്പിക്കാൻ.
തളർത്തും ചൂടിലും
അവൻ യാഹിൻ വചനം ഘോഷിച്ചു.
സ്‌നേഹത്താൽ യേശു
ക്ഷണിച്ചേവരേം,
തിരഞ്ഞു ദേശമൊട്ടാകെ സന്ധ്യയാവോളം.
പ്രശ്‌നങ്ങളെല്ലാം മാഞ്ഞിടും
സന്തോഷവാർത്ത ചൊല്ലിടാം
തെരുവിലും വീടുതോറും ഒന്നായ് നാം.
(കോറസ്)
അന്വേഷിപ്പൂ
സത്യസമാധാനപ്രിയരേ,
കണ്ടെത്തുന്നു
രക്ഷ വാഞ്‌ഛിക്കുന്നോരെ,
നമ്മൾ നേടിടാനായ്
ശ്രമിക്കുന്നു.
കാലമാർക്കായും കാത്തുനിൽക്കില്ല.
എത്രയേറെ ഹൃദയങ്ങൾ
ഒന്നെങ്കിലും രക്ഷിച്ചിടാം.
പ്രേരിപ്പിക്കുന്നു മടങ്ങിച്ചെല്ലാൻ
നുറുങ്ങിയ ഹൃദയങ്ങൾ കൂട്ടിച്ചേർത്തിടാൻ.
അന്വേഷിപ്പെല്ലാ ദേശത്തും
ശ്രദ്ധിക്കുവോരെ കാണുമ്പോൾ
ഈ വേലയിൽ
ഞങ്ങൾ സന്തോഷിച്ചിടും.
(കോറസ്)
അന്വേഷിപ്പൂ
സത്യസമാധാനപ്രിയരേ,
കണ്ടെത്തുന്നു
രക്ഷ വാഞ്‌ഛിക്കുന്നോരെ,
നമ്മൾ നേടിടാനായ്
ശ്രമിക്കുന്നു.
(യെശ. 52:7; മത്താ. 28:19, 20; ലൂക്കോ. 8:1; റോമ. 10:10 കൂടെ കാണുക.)