ഗീതം 145
ഒരുങ്ങിടാം പ്രസംഗിക്കാൻ
അച്ചടിച്ച പതിപ്പ്
ഉഷസ്സായ്,
ഉണർന്നിടാം
സദ്വാർത്ത പ്രസംഗിക്കാൻ
കറുത്തു വാനം
മഴയും പെയ്‌തിതാ!
മടിതോന്നിടാം, എന്തെളുപ്പം
ഉറങ്ങാൻ.
(കോറസ്)
നൽചിന്തയാൽ ഒരുങ്ങിടാം നാം
ജയിക്കാൻ പ്രാർഥിക്കാം.
വേണം പ്രചോദനം നമുക്ക്
ഈ നാളിലായ്.
നയിക്കും ദൈവദൂതർ നമ്മെ
യേശുവിന്നാജ്ഞയാൽ
വിശ്വസ്‌തരെന്നും ചാരെയുണ്ട്,
വീഴില്ല നാം!
ആനന്ദം
കൈവന്നിടും
ഈ കാര്യങ്ങളോർക്കുകിൽ
ദൈവം കാണുന്നൂ
നമ്മുടെ ത്യാഗങ്ങൾ
ഓർത്തിടുമവൻ ഈ സ്‌നേഹവും
എന്നെന്നും.
(കോറസ്)
നൽചിന്തയാൽ ഒരുങ്ങിടാം നാം
ജയിക്കാൻ പ്രാർഥിക്കാം.
വേണം പ്രചോദനം നമുക്ക്
ഈ നാളിലായ്.
നയിക്കും ദൈവദൂതർ നമ്മെ
യേശുവിന്നാജ്ഞയാൽ
വിശ്വസ്‌തരെന്നും ചാരെയുണ്ട്,
വീഴില്ല നാം!
(സഭാ. 11:4; മത്താ. 10:5, 7; ലൂക്കോ. 10:1; തീത്തോ. 2:14 കൂടെ കാണുക.)