ഗീതം 150
കൂടുതൽ പ്രവർത്തിക്കാം
ധന്യരായ് നാം ജീവിച്ചിടാൻ
വേണ്ടതെല്ലാം യാഹറിവൂ.
സന്തോഷത്താൽ സേവിച്ചിടാൻ
കാണിപ്പവൻ നൽവഴികൾ.
(കോറസ്)
ചെയ്യും നാം യാഹിന്നായ്
മുഴുഹൃദയാൽ.
പോയിടും സ്നേഹാൽ നാം
ആവശ്യം എങ്ങാണെങ്കിലും.
വേലയേറെ ഉണ്ടെങ്ങുമായ്
പിന്താങ്ങും നാം ആവശ്യംപോൽ.
കരുതും നാം എല്ലാർക്കുമായ്
സഹായിക്കാൻ സന്നദ്ധരായ്.
(കോറസ്)
ചെയ്യും നാം യാഹിന്നായ്
മുഴുഹൃദയാൽ.
പോയിടും സ്നേഹാൽ നാം
ആവശ്യം എങ്ങാണെങ്കിലും.
നാട്ടിലെങ്ങും പ്രസംഗിക്കാൻ
കണ്ടെത്തുന്നു മാർഗങ്ങൾ നാം.
അഭ്യസിക്കും ഭാഷകൾ നാം
സമഗ്രമായ് സാക്ഷ്യം നൽകാൻ.
(കോറസ്)
ചെയ്യും നാം യാഹിന്നായ്
മുഴുഹൃദയാൽ.
പോയിടും സ്നേഹാൽ നാം
ആവശ്യം എങ്ങാണെങ്കിലും.
(യോഹ. 4:35; പ്രവൃ. 2:8; റോമ. 10:14 എന്നിവയും കാണുക.)