വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 26 പേ. 66-പേ. 67 ഖ. 7
  • “നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു”
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • വീണ്ടും കഫർന്നഹൂമിലെ ഭവനത്തിൽ
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • വീണ്ടും കഫർന്നഹൂമിലെ ഭവനത്തിൽ
    വീക്ഷാഗോപുരം—1988
  • ദൈവം എന്നോട്‌ ക്ഷമിക്കുമോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ‘ക്ഷമിക്കാൻ ഒരുക്കമുള്ള’ ഒരു ദൈവം
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 26 പേ. 66-പേ. 67 ഖ. 7
തളർന്നുപോയ ഒരു മനുഷ്യനെ മേൽക്കൂരയിലെ വലിയൊരു ദ്വാരത്തിലൂടെ യേശുവിന്റെ അടുത്ത്‌ എത്തിക്കുന്നു

അധ്യായം 26

“നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു”

മത്തായി 9:1-8; മർക്കോസ്‌ 2:1-12; ലൂക്കോസ്‌ 5:17-26

  • യേശു ഒരു തളർവാ​ത​രോ​ഗി​യു​ടെ തെറ്റുകൾ ക്ഷമിക്കു​ന്നു, അയാളെ സുഖ​പ്പെ​ടു​ത്തു​ന്നു

ദൂര​ദേ​ശ​ങ്ങ​ളി​ലുള്ള ആളുക​ളും യേശു​വി​നെ​ക്കു​റിച്ച്‌ കേൾക്കു​ന്നു. യേശു പഠിപ്പി​ക്കു​ന്നതു കേൾക്കാ​നും ചെയ്യുന്ന അത്ഭുതങ്ങൾ കാണാ​നും വേണ്ടി ആളുകൾ യാത്ര ചെയ്‌ത്‌ യേശു​വി​ന്റെ അടുത്ത്‌ എത്തുന്നു. പക്ഷേ ഏതാനും ദിവസം കഴിഞ്ഞ​പ്പോൾ യേശു വീണ്ടും കഫർന്ന​ഹൂ​മി​ലേക്കു പോകു​ന്നു. യേശു​വി​ന്റെ പ്രവർത്തനം മുഖ്യ​മാ​യും ആ പ്രദേ​ശത്തെ കേന്ദ്രീ​ക​രി​ച്ചാണ്‌. യേശു എത്തിയെന്ന വാർത്ത ഗലീല​ക്ക​ട​ലിന്‌ അടുത്തുള്ള ഈ നഗരത്തി​ലെ​ല്ലാ​മുള്ള ആളുകൾ പെട്ടെ​ന്നു​തന്നെ അറിയു​ന്നു. അങ്ങനെ അനേകർ യേശു​വി​നെ കാണാൻ വീട്ടി​ലേക്കു വരുന്നു. പരീശ​ന്മാ​രും നിയ​മോ​പ​ദേ​ഷ്ടാ​ക്ക​ളും ഉണ്ട്‌ അക്കൂട്ട​ത്തിൽ. ഗലീല​യിൽ എല്ലായി​ട​ത്തു​നി​ന്നും യഹൂദ്യ​യിൽനി​ന്നും യരുശ​ലേ​മിൽനി​ന്നു​പോ​ലും വന്നവരാണ്‌ അവർ.

‘വാതിൽക്കൽപ്പോ​ലും നിൽക്കാൻ ഇടമി​ല്ലാ​ത്ത​വി​ധം ധാരാളം പേർ അവിടെ വന്നുകൂ​ടു​ന്നു. യേശു അവരോ​ടു ദൈവ​വ​ചനം പ്രസം​ഗി​ക്കാൻതു​ട​ങ്ങു​ന്നു.’ (മർക്കോസ്‌ 2:2) അപ്പോ​ഴാണ്‌ വളരെ അതിശ​യ​ക​ര​മായ ആ കാര്യം നടക്കു​ന്നത്‌. മനുഷ്യർ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളു​ടെ കാരണം ഇല്ലാതാ​ക്കാ​നും താൻ ആഗ്രഹി​ക്കു​ന്ന​വർക്കെ​ല്ലാം ആരോ​ഗ്യം തിരികെ നൽകാ​നും യേശു​വി​നു ശക്തിയു​ണ്ടെന്നു ബോധ്യ​പ്പെ​ടു​ത്തുന്ന ഒരു കാര്യം!

ആളുകൾ തിങ്ങി​നി​റഞ്ഞ ആ മുറി​യിൽ യേശു പഠിപ്പി​ക്കു​മ്പോൾ നാലു പേർ ചേർന്ന്‌ തളർന്നു​പോയ ഒരു മനുഷ്യ​നെ കിടക്ക​യിൽ കിടത്തി എടുത്തു​കൊ​ണ്ടു​വ​രു​ന്നു. ഈ സ്‌നേ​ഹി​തനെ യേശു സുഖ​പ്പെ​ടു​ത്തണം, അതാണ്‌ അവരുടെ ആഗ്രഹം. പക്ഷേ, ആൾക്കൂട്ടം കാരണം “അയാളെ യേശു​വി​ന്റെ അടുത്ത്‌ എത്തിക്കാൻ” കഴിയു​ന്നില്ല. (മർക്കോസ്‌ 2:4) അവർക്ക്‌ എത്ര വിഷമം തോന്നി​ക്കാ​ണും! അതു​കൊണ്ട്‌ അവർ ആ വീടിന്റെ പരന്ന മേൽക്കൂ​ര​യിൽ കയറി, പാകി​യി​രി​ക്കുന്ന ഓട്‌ ഇളക്കി മാറ്റി വലി​യൊ​രു ദ്വാര​മു​ണ്ടാ​ക്കു​ന്നു. എന്നിട്ട്‌ ആ മനുഷ്യ​നെ കിടക്ക​യോ​ടെ താഴെ ഇറക്കുന്നു.

യേശു​വിന്‌ അതിൽ ദേഷ്യം തോന്നു​ന്നു​ണ്ടോ? ഒരിക്ക​ലും ഇല്ല! അവരുടെ വിശ്വാ​സ​ത്തിൽ യേശു​വിന്‌ വളരെ​യ​ധി​കം മതിപ്പു തോന്നു​ന്നു. അതു​കൊണ്ട്‌ ആ തളർവാ​ത​രോ​ഗി​യോട്‌ യേശു “നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു” എന്നു പറയുന്നു. (മത്തായി 9:2) എന്നാൽ യേശു​വി​നു ശരിക്കും പാപങ്ങൾ ക്ഷമിക്കാൻ സാധി​ക്കു​മോ? പരീശ​ന്മാർക്കും ശാസ്‌ത്രി​മാർക്കും അതു തീരെ പിടി​ക്കു​ന്നില്ല. അവർ ഇങ്ങനെ ന്യായ​വാ​ദം ചെയ്യുന്നു: “ഈ മനുഷ്യൻ എന്താ ഇങ്ങനെ പറയു​ന്നത്‌? ഇതു ദൈവ​നി​ന്ദ​യാണ്‌. ദൈവ​ത്തി​ന​ല്ലാ​തെ ആർക്കെ​ങ്കി​ലും പാപങ്ങൾ ക്ഷമിക്കാൻ കഴിയു​മോ?”​—മർക്കോസ്‌ 2:7.

അവരുടെ ചിന്ത തിരി​ച്ച​റിഞ്ഞ യേശു പറയുന്നു: “നിങ്ങൾ എന്തിനാണ്‌ ഇങ്ങനെ​യൊ​ക്കെ ആലോ​ചി​ക്കു​ന്നത്‌? ഏതാണ്‌ എളുപ്പം? തളർവാ​ത​രോ​ഗി​യോട്‌, ‘നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു’ എന്നു പറയു​ന്ന​താ​ണോ അതോ ‘എഴു​ന്നേറ്റ്‌ നിന്റെ കിടക്ക എടുത്ത്‌ നടക്കുക’ എന്നു പറയു​ന്ന​താ​ണോ?” (മർക്കോസ്‌ 2:8, 9) താൻ അർപ്പി​ക്കാൻപോ​കുന്ന ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ യേശു​വിന്‌ ഈ വ്യക്തി​യു​ടെ പാപങ്ങൾ ക്ഷമിക്കാൻ സാധി​ക്കു​ന്നു.

എന്നിട്ട്‌ യേശു ഭൂമി​യിൽ തനിക്കു പാപങ്ങൾ ക്ഷമിക്കാൻ അധികാ​ര​മു​ണ്ടെന്ന്‌, തന്റെ വിമർശകർ ഉൾപ്പെടെ, അവിടെ കൂടി​യി​രുന്ന എല്ലാവ​രെ​യും കാണി​ക്കു​ന്നു. യേശു ആ തളർവാ​ത​രോ​ഗി​യു​ടെ നേരെ തിരിഞ്ഞ്‌ ഇങ്ങനെ കല്‌പി​ക്കു​ന്നു: “എഴു​ന്നേറ്റ്‌ കിടക്ക എടുത്ത്‌ വീട്ടി​ലേക്കു പോകൂ എന്നു ഞാൻ നിന്നോ​ടു പറയുന്നു.” ഉടനെ ആ മനുഷ്യൻ, എല്ലാവ​രും നോക്കി​നിൽക്കു​മ്പോൾത്തന്നെ, തന്റെ കിടക്ക എടുത്ത്‌ നടന്നു​പോ​കു​ന്നു. ആളുകൾക്ക്‌ അതിശയം അടക്കാ​നാ​കു​ന്നില്ല! “ആദ്യമാ​യി​ട്ടാണ്‌ ഇങ്ങനെ​യൊ​രു സംഭവം കാണു​ന്നത്‌” എന്നു പറഞ്ഞ്‌ അവർ ദൈവത്തെ സ്‌തു​തി​ക്കു​ന്നു.​—മർക്കോസ്‌ 2:11, 12.

രോഗത്തെ പാപ​ത്തോ​ടും ശാരീ​രി​കാ​രോ​ഗ്യ​ത്തെ പാപങ്ങ​ളു​ടെ ക്ഷമയോ​ടും ബന്ധപ്പെ​ടു​ത്തി യേശു സംസാ​രി​ക്കു​ന്നതു ശ്രദ്ധേ​യ​മാണ്‌. നമ്മുടെ ആദ്യപി​താ​വായ ആദാം പാപം ചെയ്‌തെ​ന്നും ആ പാപത്തി​ന്റെ ഫലങ്ങൾ നമ്മളെ​ല്ലാം അവകാ​ശ​പ്പെ​ടു​ത്തി​യെ​ന്നും ബൈബിൾ പഠിപ്പി​ക്കു​ന്നു. അതാണു രോഗ​വും മരണവും. എന്നാൽ ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യുന്ന എല്ലാവ​രു​ടെ​യും പാപങ്ങൾ യേശു ക്ഷമിക്കും. അങ്ങനെ രോഗങ്ങൾ എന്നേക്കു​മാ​യി ഇല്ലാതാ​കും.​—റോമർ 5:12, 18, 19.

  • കഫർന്ന​ഹൂ​മി​ലുള്ള ഒരു തളർവാ​ത​രോ​ഗി​യെ സുഖ​പ്പെ​ടു​ത്താൻ യേശു​വി​നെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

  • ഈ വ്യക്തി എങ്ങനെ​യാണ്‌ യേശു​വി​ന്റെ അടുത്ത്‌ എത്തുന്നത്‌?

  • ഈ സംഭവ​ത്തിൽനിന്ന്‌ പാപവും മരണവും തമ്മിലുള്ള ബന്ധത്തെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം, ഇതു നമുക്ക്‌ എന്തു പ്രത്യാശ തരുന്നു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക