വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ypq ചോദ്യം 1 പേ. 3-5
  • ഞാൻ ആരാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞാൻ ആരാണ്‌?
  • യുവജ​നങ്ങൾ ചോദി​ക്കു​ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
  • സമാനമായ വിവരം
  • ഞാൻ ആരാണ്‌?
    ഉണരുക!—2011
  • പ്രലോഭനങ്ങളെ എനിക്കെങ്ങനെ ചെറുക്കാം?
    ഉണരുക!—2008
  • 9 വ്യക്തിത്വം
    ഉണരുക!—2018
  • എയ്‌ഡ്‌സ്‌—തേർവാഴ്‌ച തുടരുന്നു
    ഉണരുക!—1998
കൂടുതൽ കാണുക
യുവജ​നങ്ങൾ ചോദി​ക്കു​ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
ypq ചോദ്യം 1 പേ. 3-5
മദ്യക്കുപ്പി കിട്ടിയപ്പോൾ മടിച്ചുനിൽക്കുന്ന കൗമാരക്കാരി

ചോദ്യം 1

ഞാൻ ആരാണ്‌?

ആ ചോദ്യം പ്രധാ​ന​മാ​ണോ?

നിങ്ങൾ ആരാണ്‌, നിങ്ങളു​ടെ മൂല്യ​ങ്ങ​ളും നിലപാ​ടു​ക​ളും എന്തെല്ലാ​മാണ്‌ എന്നീ കാര്യ​ങ്ങ​ളിൽ ബോധ്യ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌, ഏതു സാഹച​ര്യ​ത്തി​ലും ബുദ്ധി​യോ​ടെ തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കും.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗ​മൊ​ന്നു സങ്കൽപ്പി​ക്കുക: കാരെൻ ഒരു പാർട്ടി​യിൽ പങ്കെടു​ക്കു​ക​യാണ്‌. കഷ്ടിച്ച്‌ പത്തു മിനിട്ട്‌ ആയിക്കാ​ണും, പിറകിൽനിന്ന്‌ പരിച​യ​മുള്ള ഒരു സ്വരം.

“എന്താ വെറുതേ നിൽക്കു​ന്നത്‌?”

തിരി​ഞ്ഞു​നോ​ക്കിയ കാരെൻ കണ്ടതു കൂട്ടു​കാ​രി ജസീക്കയെ ആണ്‌. രണ്ടു കുപ്പി​യും അവളുടെ കൈയി​ലുണ്ട്‌. എന്തോ ലഹരി​പാ​നീ​യ​മാണ്‌. കാരെന്റെ നേർക്ക്‌ ഒരു കുപ്പി നീട്ടി ജസീക്ക പറഞ്ഞു: “ഇത്തിരി രസമൊ​ക്കെ​യാ​കാ​ന്നേ. നീ കുട്ടി​യൊ​ന്നു​മ​ല്ല​ല്ലോ, ആണോ?”

കാരെനു ‘വേണ്ടാ’ എന്നു പറയണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. പക്ഷെ, ജസീക്ക അവളുടെ കൂട്ടു​കാ​രി​യാണ്‌. താൻ ഒന്നിനും കൂടാത്ത ആളാ​ണെന്ന്‌ അവൾ കരുത​രു​ത​ല്ലോ? ജസീക്ക ഒരു നല്ല കുട്ടി​യാണ്‌. അവൾ കുടി​ക്കു​ന്നെ​ങ്കിൽ അത്‌ അത്ര വലിയ തെറ്റാ​കാൻ വഴിയി​ല്ല​ല്ലോ. ‘ഇതു ലേശം കുടി​ക്കാം, അല്ലേലും ഇതു മയക്കു​മ​രു​ന്നൊ​ന്നു​മ​ല്ല​ല്ലോ,’ കാരെൻ ചിന്തിച്ചു.

കാരെന്റെ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്‌തേനേ?

ഒരു നിമിഷം ചിന്തി​ക്കുക!

ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ ബുദ്ധി​യോ​ടെ തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങൾക്കു സ്വന്തമായ ഒരു വ്യക്തി​ത്വം വേണം. അങ്ങനെ​യൊ​രു വ്യക്തി​ത്വ​മു​ണ്ടെ​ങ്കിൽ നിങ്ങൾ ആരാണ്‌, നിങ്ങളു​ടെ മൂല്യങ്ങൾ എന്താണ്‌, എന്തു നിലപാ​ടെ​ടു​ക്കണം എന്നൊക്കെ മനസ്സ്‌ നിങ്ങളെ ഓർമി​പ്പി​ക്കും. അത്‌ ഓർക്കു​ന്നി​ട​ത്തോ​ളം നിങ്ങളു​ടെ ജീവി​ത​ത്തി​ന്റെ നിയ​ന്ത്രണം നിങ്ങളു​ടെ കൈയി​ലാ​യി​രി​ക്കും, മറ്റുള്ള​വ​രു​ടെ കൈയി​ലാ​യി​രി​ക്കില്ല.—1 കൊരി​ന്ത്യർ 9:26, 27.

അത്രയും ഉറപ്പു​ള്ളൊ​രു വ്യക്തി​ത്വം എങ്ങനെ വളർത്തി​യെ​ടു​ക്കാം? പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകി​ക്കൊണ്ട്‌ തുടങ്ങാം.

1 എന്റെ കഴിവു​കൾ എന്തെല്ലാം?

നിങ്ങളുടെ പ്രാപ്‌തി​ക​ളും നല്ല ഗുണങ്ങ​ളും തിരി​ച്ച​റി​യു​ന്നത്‌ ആത്മവി​ശ്വാ​സം കൂട്ടും.

ബൈബിളിലെ മാതൃക: “ഞാൻ വാക്‌ചാ​തു​ര്യം ഇല്ലാത്ത​വ​നെ​ങ്കി​ലും പരിജ്ഞാ​നം ഇല്ലാത്ത​വനല്ല” എന്നു പൗലോസ്‌ അപ്പൊ​സ്‌തലൻ എഴുതി. (2 കൊരി​ന്ത്യർ 11:6) തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ നല്ല അറിവു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌, മറ്റുള്ളവർ വെല്ലു​വി​ളി​ച്ച​പ്പോ​ഴും പൗലോസ്‌ കുലു​ങ്ങി​യില്ല. അവരുടെ ഇടിച്ചു​താ​ഴ്‌ത്തുന്ന വാക്കു​കൾക്കു​പോ​ലും പൗലോ​സി​ന്റെ ആത്മവി​ശ്വാ​സം കെടു​ത്തി​ക്ക​ള​യാൻ കഴിഞ്ഞില്ല.—2 കൊരി​ന്ത്യർ 10:10; 11:5.

സ്വയം വിലയി​രു​ത്തുക: നിങ്ങൾക്കുള്ള ഒരു കഴിവോ പ്രാപ്‌തി​യോ എഴുതുക.

ഇനി, നിങ്ങൾക്കുള്ള ഒരു നല്ല ഗുണ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കുക. (ഉദാഹ​ര​ണ​ത്തിന്‌, പരിഗണന കാണി​ക്കു​ന്ന​യാ​ളാ​ണോ നിങ്ങൾ? നിങ്ങൾക്കു കൊടു​ക്കുന്ന ശീലമു​ണ്ടോ? നിങ്ങളെ വിശ്വ​സി​ക്കാൻ കൊള്ളാ​മോ? നിങ്ങൾക്കു കൃത്യ​നി​ഷ്‌ഠ​യു​ണ്ടോ?)

2 എന്റെ കുറവു​കൾ എന്തെല്ലാം?

ഒരു ചങ്ങലയെ ദുർബ​ല​മാ​ക്കാൻ അതിലെ ബലമി​ല്ലാത്ത ഒരൊറ്റ കണ്ണി മതി. അതു​പോ​ലെ, നിങ്ങൾക്കു നിയ​ന്ത്രി​ച്ചു​നി​റു​ത്താൻ കഴിയാത്ത ഒരൊറ്റ കുറവ്‌ മതി നിങ്ങളു​ടെ വ്യക്തി​ത്വ​ത്തെ​ത്തന്നെ തകർത്തു​ക​ള​യാൻ.

ബൈബിളിലെ മാതൃക: പൗലോ​സി​നു തന്റെ കുറവു​ക​ളെ​ക്കു​റിച്ച്‌ നല്ല ബോധ്യ​മു​ണ്ടാ​യി​രു​ന്നു. അദ്ദേഹം എഴുതി: “എന്റെ അന്തരം​ഗ​ത്തിൽ ഞാൻ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തിൽ പ്രമോ​ദി​ക്കു​ന്നു; എങ്കിലും എന്റെ മനസ്സിന്റെ പ്രമാ​ണ​ത്തോ​ടു പോരാ​ടുന്ന മറ്റൊരു പ്രമാണം എന്റെ അവയവ​ങ്ങ​ളിൽ ഞാൻ കാണുന്നു. എന്റെ അവയവ​ങ്ങ​ളി​ലുള്ള ആ പാപ​പ്ര​മാ​ണം എന്നെ അടിമ​യാ​ക്കി​ത്തീർക്കു​ന്നു.”—റോമർ 7:22, 23.

സ്വയം വിലയി​രു​ത്തുക: നിയന്ത്രിച്ചുനിറുത്തേണ്ട ഏതു കുറവാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

3 എന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം?

ഒരു ടാക്‌സി​യിൽ കയറി​യിട്ട്‌ ഇന്ധനം തീരു​ന്ന​തു​വരെ ആ പ്രദേ​ശ​ത്തു​കൂ​ടെ വെറുതേ ഓടി​ക്കാൻ നിങ്ങൾ ഡ്രൈ​വ​റോട്‌ ആവശ്യ​പ്പെ​ടു​മോ? അതു മണ്ടത്തര​മാ​യി​രി​ക്കും—കാശും പോകും!

ഇതിൽനിന്നുള്ള പാഠം: ലക്ഷ്യങ്ങ​ളു​ണ്ടെ​ങ്കിൽ എവിടെ എത്തണ​മെന്ന്‌ അറിയാ​തെ നിങ്ങൾ കറങ്ങി​ത്തി​രി​യില്ല. ജീവി​ത​ത്തിൽ നിങ്ങൾക്ക്‌ ഒരു ലക്ഷ്യസ്ഥാ​നം വേണം, അവിടെ എത്താൻ ഒരു പദ്ധതി​യും വേണം.

ബൈബിളിലെ മാതൃക: പൗലോസ്‌ എഴുതി: “അതിനാൽ ലക്ഷ്യമി​ല്ലാ​തെയല്ല ഞാൻ ഓടു​ന്നത്‌.” (1 കൊരി​ന്ത്യർ 9:26) ജീവി​ത​ത്തി​ന്റെ ഒഴുക്കി​നൊ​പ്പം വെറു​തേ​യങ്ങു നീങ്ങു​ന്ന​തി​നു പകരം പൗലോസ്‌ ലക്ഷ്യങ്ങൾ വെച്ച്‌ അതിന​നു​സ​രിച്ച്‌ ജീവിച്ചു.—ഫിലി​പ്പി​യർ 3:12-14.

സ്വയം വിലയി​രു​ത്തുക: ഒരു വർഷത്തി​നു​ള്ളിൽ നിങ്ങൾ എത്തിപ്പി​ടി​ക്കാൻ ആഗ്രഹി​ക്കുന്ന മൂന്നു ലക്ഷ്യങ്ങൾ എഴുതുക.

4 എന്റെ വിശ്വാ​സങ്ങൾ എന്തെല്ലാം?

കൊടുങ്കാറ്റിലും വീഴാതെ നിൽക്കുന്ന, ശക്തമായ വേരുകളുള്ള വൃക്ഷം

ഉറപ്പുള്ളൊരു വ്യക്തി​ത്വം നിങ്ങൾക്കു​ണ്ടെ​ങ്കിൽ ഏതു കൊടു​ങ്കാ​റ്റി​ലും മറിഞ്ഞു​വീ​ഴാ​തെ നിൽക്കുന്ന, ശക്തമായ വേരു​ക​ളുള്ള വൃക്ഷം​പോ​ലെ​യാ​യി​രി​ക്കും നിങ്ങൾ

ഏതൊരു കാര്യ​ത്തി​ലും, ഉറച്ച ബോധ്യ​മി​ല്ലെ​ങ്കിൽ നിങ്ങൾക്കു തീരു​മാ​ന​ശേ​ഷി​യുണ്ടാകില്ല. കൂട്ടു​കാ​രു​ടെ കൂടെ​ക്കൂ​ടാൻവേണ്ടി നിങ്ങൾ ഓന്തി​നെ​പ്പോ​ലെ നിറം മാറും—നിങ്ങൾക്കു സ്വന്തമാ​യൊ​രു വ്യക്തി​ത്വ​മില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ അത്‌.

നേരെ മറിച്ച്‌, ഉറച്ച ബോധ്യ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​ണു കാര്യങ്ങൾ ചെയ്യു​ന്ന​തെ​ങ്കിൽ, മറ്റുള്ളവർ എങ്ങനെ​യു​മാ​യി​ക്കൊ​ള്ളട്ടെ, നിങ്ങളെ അതൊ​ന്നും ബാധി​ക്കില്ല.

ബൈബിളിലെ മാതൃക: ദാനി​യേൽ പ്രവാ​ചകൻ ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കാൻ “ഹൃദയ​ത്തിൽ നിശ്ചയി​ച്ചു.” (ദാനി​യേൽ 1:8) കുടും​ബാം​ഗ​ങ്ങ​ളിൽനിന്ന്‌ അകലെ​യാ​യി​രുന്ന അദ്ദേഹം സാധ്യ​ത​യ​നു​സ​രിച്ച്‌ അപ്പോൾ കൗമാ​ര​ത്തി​ലാ​യി​രു​ന്നെന്ന്‌ ഓർക്കണം. അങ്ങനെ തീരു​മാ​ന​മെ​ടു​ത്ത​തു​കൊണ്ട്‌ ദാനി​യേൽ തന്റെ വ്യക്തി​ത്വം കാത്തു​സൂ​ക്ഷി​ച്ചു. അതെ, അദ്ദേഹം തന്റെ ഉറച്ച ബോധ്യ​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവിച്ചു.

സ്വയം വിലയി​രു​ത്തുക: എന്തെല്ലാമാണു നിങ്ങളു​ടെ വിശ്വാ​സങ്ങൾ? ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ എന്തു​കൊണ്ട്‌? ദൈവ​മു​ണ്ടെന്നു നിങ്ങൾക്ക്‌ ഉറപ്പു തരുന്ന തെളിവ്‌ ഏതാണ്‌?

ദൈവത്തിന്റെ ധാർമി​ക​നി​ല​വാ​രങ്ങൾ നിങ്ങളു​ടെ നന്മയ്‌ക്കു​വേ​ണ്ടി​യാ​ണെന്നു വിശ്വ​സി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ എന്തു​കൊണ്ട്‌?

ഇപ്പോൾ എന്തു പറയുന്നു? ഇളങ്കാ​റ്റു​പോ​ലും പറത്തി​ക്കൊ​ണ്ടു​പോ​കുന്ന ഒരു കൊഴിഞ്ഞ ഇലയോ അതോ ശക്തമായ കൊടു​ങ്കാ​റ്റി​ലും മറിഞ്ഞു​വീ​ഴാ​തെ നിൽക്കുന്ന ഒരു വൃക്ഷമോ, ഏതാകാ​നാ​ണു നിങ്ങളു​ടെ ആഗ്രഹം? ആ വൃക്ഷം​പോ​ലെ​യാ​കാൻ നിങ്ങളു​ടെ വ്യക്തി​ത്വം ശക്തി​പ്പെ​ടു​ത്തുക. എങ്കിൽ നിങ്ങൾക്ക്‌, ഞാൻ ആരാണ്‌ എന്ന ചോദ്യ​ത്തി​നും ഉത്തരം കിട്ടും.

ചെയ്യേണ്ടത്‌

  • 3-ാം ചോദ്യ​ത്തി​നു കീഴെ നിങ്ങൾ എഴുതിയ മൂന്നു ലക്ഷ്യങ്ങൾ നോക്കുക. ആ ലക്ഷ്യങ്ങ​ളി​ലെ​ത്താൻ ഈ മാസം ചെയ്യാ​വുന്ന ഓരോ കാര്യം വീതം എഴുതൂ!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക