വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ypq ചോദ്യം 2 പേ. 6-8
  • എന്നെ കണ്ടാൽ എന്താ ഇങ്ങനെ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്നെ കണ്ടാൽ എന്താ ഇങ്ങനെ?
  • യുവജ​നങ്ങൾ ചോദി​ക്കു​ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
  • സമാനമായ വിവരം
  • വണ്ണത്തെ കുറിച്ചുള്ള ഉത്‌കണ്‌ഠ എനിക്ക്‌ എങ്ങനെ ഇല്ലാതാക്കാനാകും?
    ഉണരുക!—1999
  • സൗന്ദര്യ​ത്തെ​ക്കു​റി​ച്ചാ​ണോ എന്റെ ചിന്ത മുഴുവൻ?
    യുവജനങ്ങൾ ചോദിക്കുന്നു
  • വണ്ണത്തെപ്പറ്റി എനിക്കിത്ര ഉത്‌കണ്‌ഠ എന്തുകൊണ്ട്‌?
    ഉണരുക!—1999
  • എനിക്ക്‌ ആഹാരശീല വൈകല്യമുണ്ടോ?
    ഉണരുക!—2006
കൂടുതൽ കാണുക
യുവജ​നങ്ങൾ ചോദി​ക്കു​ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
ypq ചോദ്യം 2 പേ. 6-8
ഒരു ഫാഷൻ മാസികയിൽ നോക്കുന്ന കൗമാരക്കാരി

ചോദ്യം 2

എന്നെ കണ്ടാൽ എന്താ ഇങ്ങനെ?

ആ ചോദ്യം പ്രധാ​ന​മാ​ണോ?

കണ്ണാടി​യിൽ നിങ്ങൾ കാണു​ന്ന​തി​നെ​ക്കാൾ പ്രധാ​ന​മായ ചില​തൊ​ക്കെ​യുണ്ട്‌.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗ​മൊ​ന്നു സങ്കൽപ്പി​ക്കുക: കണ്ണാടി​യി​ലെ രൂപത്തിൽ ജൂലിയ ആകെ കാണു​ന്നത്‌ അവളുടെ വണ്ണം മാത്ര​മാണ്‌. “ഇനിയും തടി കുറയ്‌ക്കണം” എന്ന്‌ അവൾ മനസ്സിൽ പറഞ്ഞു. പക്ഷേ മാതാ​പി​താ​ക്ക​ളു​ടെ​യും കൂട്ടു​കാ​രു​ടെ​യും അഭി​പ്രാ​യ​ത്തിൽ അവൾ “കോലു​പോ​ലാ​ണി​രി​ക്കു​ന്നത്‌.”

“കഷ്ടിച്ച്‌ രണ്ടു കിലോ കുറയ്‌ക്കാൻ” ജൂലി​യ​യു​ടെ മനസ്സിൽ അൽപ്പം അതിരു​കടന്ന ഒരു വഴി തെളി​ഞ്ഞി​ട്ടുണ്ട്‌. കുറച്ച്‌ ദിവസം പട്ടിണി കിടക്കു​ക​തന്നെ.

ജൂലി​യ​യെ​പ്പോ​ലെ നിങ്ങൾക്കും തോന്നി​യാൽ നിങ്ങൾ എന്തു ചെയ്‌തേനേ?

ഒരു നിമിഷം ചിന്തി​ക്കുക!

കണ്ണാടിയിൽ നോക്കുന്ന ഒരു കൗമാരക്കാരി അമിതവണ്ണം തോന്നിക്കുന്ന, തന്റെ യഥാർഥമല്ലാത്ത രൂപം കാണുന്നു

യഥാർഥരൂപം കാണി​ക്കാത്ത കണ്ണാടി​യി​ലെ പ്രതി​ബിം​ബം പോ​ലെ​യാ​യി​രി​ക്കാം നിങ്ങൾ നിങ്ങളെ കാണു​ന്നത്‌

നിങ്ങളെ കണ്ടാൽ എങ്ങനെ​യി​രി​ക്കും എന്നു ചിന്തി​ക്കു​ന്നതു തെറ്റൊ​ന്നു​മല്ല. വാസ്‌ത​വ​ത്തിൽ ബൈബിൾ കുറെ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ ശാരീ​രി​ക​സൗ​ന്ദ​ര്യ​ത്തെ​പ്പറ്റി എടുത്തു​പ​റ​ഞ്ഞി​ട്ടുണ്ട്‌. സാറാ, റാഹേൽ, അബീഗ​യിൽ, യോ​സേഫ്‌, ദാവീദ്‌ എന്നിങ്ങനെ ആ പട്ടിക നീളുന്നു. അബീശഗ്‌ എന്നൊരു സ്‌ത്രീ “അതിസു​ന്ദ​രി​യാ​യി​രു​ന്നു” എന്നും ബൈബിൾ പറഞ്ഞി​ട്ടുണ്ട്‌.—1 രാജാ​ക്ക​ന്മാർ 1:4.

പക്ഷേ ധാരാളം യുവജ​നങ്ങൾ, അവരെ കണ്ടാൽ എങ്ങനെ​യി​രി​ക്കും എന്നതി​നെ​ക്കു​റിച്ച്‌ അമിത​മാ​യി ചിന്തിച്ച്‌ വിഷമി​ക്കു​ന്ന​വ​രാണ്‌. അതു ഗുരു​ത​ര​മായ പ്രശ്‌ന​ങ്ങ​ളി​ലേക്കു നയി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌:

  • ഒരു പഠനത്തിൽ, 58 ശതമാനം പെൺകു​ട്ടി​കൾ തങ്ങൾക്ക്‌ അമിത​ഭാ​ര​മു​ണ്ടെന്ന്‌ അവകാ​ശ​പ്പെ​ട്ടെ​ങ്കി​ലും 17 ശതമാനം പേർക്കേ ശരിക്കും അമിത​ഭാ​ര​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.

  • മറ്റൊരു പഠനത്തിൽ, യഥാർഥ​ത്തിൽ തൂക്കക്കു​റ​വുള്ള സ്‌ത്രീ​ക​ളിൽ 45 ശതമാനം പേരും കരുതി​യത്‌ തങ്ങൾ കണക്കി​ലേറെ ഭാരമു​ള്ള​വ​രാ​ണെ​ന്നാണ്‌.

  • ഭാരം കുറയ്‌ക്കാ​നുള്ള നെട്ടോ​ട്ട​ത്തിൽ ചില യുവജ​ന​ങ്ങൾക്ക്‌ അനൊ​റെ​ക്‌സിയ ബാധി​ച്ചി​രി​ക്കു​ന്നു. ജീവനു ഭീഷണി​യു​യർത്തുന്ന ഈ ആഹാര​ശീ​ല​വൈ​ക​ല്യ​മു​ള്ള​യാൾ ഒരർഥ​ത്തിൽ സ്വയം പട്ടിണി​ക്കി​ടു​ക​യാണ്‌.

നിങ്ങൾക്ക്‌ അനൊ​റെ​ക്‌സി​യ​യു​ടെ​യോ മറ്റ്‌ ഏതെങ്കി​ലും ആഹാര​ശീ​ല​വൈ​ക​ല്യ​ത്തി​ന്റെ​യോ ലക്ഷണങ്ങ​ളു​ണ്ടെ​ങ്കിൽ സഹായം തേടുക. ആദ്യം​തന്നെ മാതാ​പി​താ​ക്ക​ളോ​ടോ നിങ്ങൾക്കു വിശ്വാ​സ​മുള്ള മുതിർന്ന ഒരാ​ളോ​ടോ ഉള്ളു തുറക്കുക. “സ്‌നേ​ഹി​തൻ എല്ലാകാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു; അനർത്ഥ​കാ​ലത്തു അവൻ സഹോ​ദ​ര​നാ​യ്‌തീ​രു​ന്നു” എന്നു ബൈബിൾ പറയുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 17:17.

ഏറ്റവും മികച്ച പോം​വഴി!

വാസ്‌തവത്തിൽ, മറ്റുള്ളവർ നിങ്ങളി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടു​മോ ഇല്ലയോ എന്നതു നിങ്ങൾ ഉള്ളിൽ എങ്ങനെ​യുള്ള ആളാണ്‌ എന്നതനു​സ​രി​ച്ചി​രി​ക്കും. ദാവീദ്‌ രാജാ​വി​ന്റെ മകൻ അബ്‌ശാ​ലോ​മി​ന്റെ കാര്യം നോക്കുക. ബൈബിൾ പറയുന്നു:

“സൌന്ദ​ര്യം​കൊ​ണ്ടു അബ്‌ശാ​ലോ​മി​നോ​ളം ശ്ലാഘ്യ​നായ ഒരുത്ത​നും ഉണ്ടായി​രു​ന്നില്ല; . . . അവന്നു ഒരു ഊ​ന​വും ഇല്ലായി​രു​ന്നു.”—2 ശമുവേൽ 14:25.

പക്ഷേ ഈ ചെറു​പ്പ​ക്കാ​രൻ അഹങ്കാ​ര​വും അധികാ​ര​മോ​ഹ​വും വഞ്ചനയും നിറഞ്ഞ​യാ​ളാ​യി​രു​ന്നു. അതു​കൊണ്ട്‌ അബ്‌ശാ​ലോ​മി​ന്റെ അത്ര നല്ല ഒരു ചിത്രമല്ല ബൈബിൾ നമുക്കു നൽകു​ന്നത്‌. വിശ്വാ​സ​വഞ്ചന കാണി​ക്കാൻ മടിക്കാത്ത, മനസ്സിൽ കെടാത്ത പകയു​മാ​യി നടക്കുന്ന ഒരാളാ​യാ​ണു ബൈബിൾ അബ്‌ശാ​ലോ​മി​നെ വരച്ചു​കാ​ണി​ക്കു​ന്നത്‌.

വെറുതേയല്ല ബൈബിൾ നമ്മളെ ഇങ്ങനെ ഉപദേ​ശി​ക്കു​ന്നത്‌:

“പുതിയ വ്യക്തി​ത്വം ധരിച്ചു​കൊ​ള്ളു​വിൻ.”—കൊ​ലോ​സ്യർ 3:10.

“നിങ്ങളു​ടെ അലങ്കാരം . . . ബാഹ്യ​മാ​യു​ള്ളത്‌ ആയിരി​ക്ക​രുത്‌; പിന്നെ​യോ . . . ആന്തരി​ക​മ​നു​ഷ്യൻ ആയിരി​ക്കണം.”—1 പത്രോസ്‌ 3:3, 4.

നിങ്ങളെ കാണാൻ നല്ല ഭംഗി വേണം എന്ന്‌ ആഗ്രഹി​ക്കു​ന്ന​തിൽ തെറ്റൊ​ന്നു​മില്ല. പക്ഷേ അതി​നെ​ക്കാ​ളൊ​ക്കെ പ്രാധാ​ന്യ​മു​ള്ളതു നിങ്ങളു​ടെ വ്യക്തി​ത്വ​ത്തി​നാണ്‌. കാലം കടന്നു​പോ​കു​മ്പോൾ, കരുത്തുറ്റ ഒരു ശരീര​ത്തെ​ക്കാ​ളും ശരീര​വ​ടി​വി​നെ​ക്കാ​ളും മറ്റുള്ള​വർക്ക്‌ ആകർഷ​ക​മാ​യി തോന്നു​ന്നതു നിങ്ങളു​ടെ നല്ലനല്ല ഗുണങ്ങ​ളാ​യി​രി​ക്കും. ഫിലീഷ്യ പറയുന്നു: “സൗന്ദര്യം ആളുക​ളു​ടെ ശ്രദ്ധ എളുപ്പം പിടി​ച്ചു​പ​റ്റും. പക്ഷേ നിങ്ങൾ ഉള്ളിൽ എങ്ങനെ​യുള്ള ആളാണ്‌ എന്നതും നിങ്ങളു​ടെ നല്ല ഗുണങ്ങ​ളും ആയിരി​ക്കും ആളുക​ളു​ടെ മനസ്സിൽ മായാതെ നിൽക്കുക.”

‘എന്നെ കണ്ടാൽ എങ്ങനെ​യുണ്ട്‌?’

‘കാണാൻ കൊള്ളില്ല’ എന്നു ചിന്തിച്ച്‌ നിങ്ങൾ കൂടെ​ക്കൂ​ടെ നിരാ​ശ​പ്പെ​ടാ​റു​ണ്ടോ?

നിങ്ങളുടെ ഏതെങ്കി​ലും സൗന്ദര്യ​പ്ര​ശ്‌നം പരിഹ​രി​ക്കു​ന്ന​തിന്‌, സൗന്ദര്യം വർധി​പ്പി​ക്കാ​നുള്ള ശസ്‌ത്ര​ക്രി​യ​യോ ഭക്ഷണകാ​ര്യ​ത്തിൽ അമിത​മായ നിയ​ന്ത്ര​ണ​ങ്ങ​ളോ സ്വീക​രി​ക്ക​ണ​മെന്ന്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ?

ശരീരഭംഗി വരുത്താൻ കഴിയു​മാ​യി​രു​ന്നെ​ങ്കിൽ, താഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന​തിൽ ഏതി​നെ​ല്ലാം നിങ്ങൾ മാറ്റം വരുത്തി​യേനേ? (മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവ തിരഞ്ഞെടുക്കുക.)

  • ഉയരം

  • ഭാരം

  • തലമുടി

  • ശരീരവടിവ്‌

  • മുഖം

  • നിറം

ആദ്യത്തെ രണ്ടു ചോദ്യ​ത്തി​നു നിങ്ങൾ ‘ഉണ്ട്‌’ എന്ന്‌ ഉത്തരം നൽകു​ക​യും മൂന്നാ​മ​ത്തേ​തി​നു മൂന്നോ അതി​ലേ​റെ​യോ തിരഞ്ഞെടുക്കുകയോ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ ഇതു മനസ്സി​ലാ​ക്കുക: നിങ്ങൾ നിങ്ങ​ളെ​ത്തന്നെ കാണു​ന്നത്ര മോശ​മാ​യി​ട്ടാ​യി​രി​ക്കില്ല മറ്റുള്ളവർ നിങ്ങളെ കാണു​ന്നത്‌. ശ്രദ്ധി​ക്കു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾ നിങ്ങളു​ടെ ശരീര​ത്തെ​ക്കു​റിച്ച്‌ അമിത​മാ​യി ചിന്തിച്ച്‌ വിഷമി​ക്കാ​നും പോം​വഴി തേടി ചില അറ്റകൈ പ്രയോ​ഗ​ങ്ങൾക്കു മുതി​രാ​നും ഇടയുണ്ട്‌. —1 ശമുവേൽ 16:7.

ചെയ്യേണ്ടത്‌

  • ആരോഗ്യം ശ്രദ്ധി​ക്കാൻ ഇനിയും എനിക്ക്‌ എന്തെല്ലാം ചെയ്യാനാകും?

  • എനിക്കു പറ്റിയ ചില വ്യായാ​മങ്ങൾ ഏതൊക്കെയാണ്‌?

  • ചില അറ്റകൈ പ്രയോ​ഗ​ങ്ങ​ളി​ലൂ​ടെ ഭാരം കുറയ്‌ക്കാൻ നോക്കു​ക​യാ​ണെന്ന്‌ ഒരു കൂട്ടു​കാ​രി എന്നോടു പറഞ്ഞാൽ ഞാൻ എന്തു ചെയ്യും?

കൂടുതൽ അറിയാൻ!

ശരീരഭംഗിയെക്കുറിച്ച്‌ സമപ്രായക്കാർ പറയുന്നത്‌

സമപ്രായക്കാർ പറയു​ന്നത്‌— ശരീര​ഭം​ഗി എന്ന വീഡി​യോ www.jw.org-ൽ കാണുക. (ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ > കൗമാ​ര​ക്കാർ എന്നതിനു കീഴിൽ നോക്കുക)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക