വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ypq ചോദ്യം 9 പേ. 27-29
  • ഞാൻ പരിണാമത്തിൽ വിശ്വസിക്കണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞാൻ പരിണാമത്തിൽ വിശ്വസിക്കണോ?
  • യുവജ​നങ്ങൾ ചോദി​ക്കു​ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
  • സമാനമായ വിവരം
  • സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 2: പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?
    യുവജനങ്ങൾ ചോദിക്കുന്നു
  • സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 1: ദൈവ​ത്തിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?
    യുവജനങ്ങൾ ചോദിക്കുന്നു
  • അനേകർ പരിണാമത്തെ അംഗീകരിക്കുന്നത്‌ എന്തുകൊണ്ട്‌?
    ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?
  • പരിണാമവും ബൈബിളും കൈകോർത്തുപോകുമോ?
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
യുവജ​നങ്ങൾ ചോദി​ക്കു​ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
ypq ചോദ്യം 9 പേ. 27-29
ക്ലാസ്‌ മുറിയിലുള്ള തലയോട്ടിയിലേക്കു നോക്കുന്ന ചെറുപ്പക്കാർ

ചോദ്യം 9

ഞാൻ പരിണാ​മ​ത്തിൽ വിശ്വ​സി​ക്ക​ണോ?

ആ ചോദ്യം പ്രധാ​ന​മാ​ണോ?

പരിണാ​മ​വാ​ദം ശരിയാ​ണെ​ങ്കിൽ ജീവി​ത​ത്തി​നു നിത്യ​മായ ഒരു ഉദ്ദേശ്യ​മി​ല്ലെന്നു വരും. എന്നാൽ എല്ലാം സൃഷ്ടി​ക്ക​പ്പെട്ടു എന്നതാണു ശരി​യെ​ങ്കിൽ ജീവി​ത​ത്തെ​യും ഭാവി​യെ​യും കുറി​ച്ചുള്ള ചോദ്യ​ങ്ങൾക്കു തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ നമുക്കു കിട്ടും.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗ​മൊ​ന്നു സങ്കൽപ്പി​ക്കുക: അലക്‌സ്‌ ആകെ ചിന്താ​ക്കു​ഴ​പ്പ​ത്തി​ലാണ്‌. അവൻ ദൈവ​ത്തി​ലും സൃഷ്ടി​യി​ലും വിശ്വ​സി​ച്ചി​രു​ന്ന​യാ​ളാണ്‌. പക്ഷേ ഇന്നു ജീവശാ​സ്‌ത്ര​ക്ലാ​സിൽ അധ്യാ​പകൻ പരിണാ​മം ഒരു വസ്‌തു​ത​യാ​ണെന്നു ശക്തമായി അവകാ​ശ​പ്പെട്ടു. പരിണാ​മ​വാ​ദം വിശ്വ​സ​നീ​യ​മായ ശാസ്‌ത്രീ​യ​ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലു​ള്ള​താ​ണെന്ന്‌ അദ്ദേഹം തറപ്പിച്ച്‌ പറഞ്ഞു. ഏതായാ​ലും മറ്റുള്ളവർ തന്നെ ഒരു വിഡ്‌ഢി​യാ​യി കാണാൻ അലക്‌സ്‌ ആഗ്രഹി​ക്കു​ന്നില്ല. ‘അല്ല, പരിണാ​മം സത്യമാ​ണെന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ തെളി​യി​ച്ച​താ​ണെ​ങ്കിൽപ്പി​ന്നെ അതു ചോദ്യം ചെയ്യാൻ ഞാനാര്‌,’ അലക്‌സ്‌ മനസ്സിൽ പറഞ്ഞു.

അലക്‌സി​ന്റെ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കി​ലോ? പാഠപു​സ്‌ത​കങ്ങൾ പരിണാ​മ​വാ​ദത്തെ ഒരു യാഥാർഥ്യ​മാ​യി അവതരി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ മാത്രം നിങ്ങൾ അത്‌ അംഗീ​ക​രി​ക്കു​മോ?

ഒരു നിമിഷം ചിന്തി​ക്കുക!

രണ്ടു പക്ഷക്കാ​രും മിക്ക​പ്പോ​ഴും തങ്ങൾ വിശ്വ​സി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ എടുത്തു​ചാ​ടി പറയാ​റുണ്ട്‌. എന്നാൽ എന്തു​കൊ​ണ്ടാണ്‌ അതു വിശ്വ​സി​ക്കു​ന്ന​തെന്ന്‌ അവർക്കു ശരിക്കും അറിഞ്ഞു​കൂ​ടാ.

  • എല്ലാം സൃഷ്ടി​ക്ക​പ്പെ​ട്ട​താ​ണെന്നു ചിലയാ​ളു​കൾ വിശ്വ​സി​ക്കു​ന്നത്‌, അതു പള്ളിയിൽ പഠിപ്പി​ക്കു​ന്നു എന്ന ഒറ്റക്കാ​ര​ണം​കൊ​ണ്ടാണ്‌.

  • ചിലയാ​ളു​കൾ പരിണാ​മ​വാ​ദ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌, അതു സ്‌കൂ​ളിൽ പഠിപ്പി​ക്കു​ന്നു എന്ന ഒറ്റക്കാ​ര​ണം​കൊ​ണ്ടാണ്‌.

ചിന്തയ്‌ക്കു വക നൽകുന്ന ആറു ചോദ്യ​ങ്ങൾ

ബൈബിൾ പറയുന്നു: “ഏതു ഭവനവും നിർമി​ക്കാൻ ഒരാൾ വേണം; സകലവും നിർമി​ച്ച​വ​നോ ദൈവം​തന്നെ.” (എബ്രായർ 3:4) ഇതു വിശ്വ​സി​ക്കാൻ എന്തെങ്കി​ലും ന്യായ​മു​ണ്ടോ?

ഒരു വീട്ടിലേക്കു നോക്കിനിൽക്കുന്ന ചെറുപ്പക്കാരൻ

ജീവൻ സൃഷ്ടി​ക്ക​പ്പെ​ട്ട​ത​ല്ലെന്ന വാദം ഈ വീടിന്‌ ഒരു നിർമാ​താ​വി​ല്ലെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​തു​പോ​ലെ അത്ര ബുദ്ധി ശൂന്യ​മാണ്‌

ചിലർ പറയു​ന്നത്‌: പ്രപഞ്ച​ത്തി​ലു​ള്ള​തെ​ല്ലാം യാദൃ​ച്ഛി​ക​മായ ഒരു മഹാവി​സ്‌ഫോ​ട​ന​ത്തി​ന്റെ ഫലമാണ്‌.

1. ആ മഹാവി​സ്‌ഫോ​ട​ന​ത്തി​ന്റെ പിന്നിൽ ആരാണ്‌ അല്ലെങ്കിൽ എന്താണ്‌?

2. ഏതാണു യുക്തിക്കു നിരക്കു​ന്നത്‌—ഒന്നുമി​ല്ലാ​യ്‌മ​യിൽനിന്ന്‌ എല്ലാം ഉണ്ടായി എന്നു പറയു​ന്ന​തോ അതോ എല്ലാം ഉണ്ടായ​തി​നു പിന്നിൽ ആരെങ്കി​ലും ഉണ്ട്‌ എന്നു പറയു​ന്ന​തോ?

ചിലർ പറയു​ന്നത്‌: മനുഷ്യൻ മൃഗത്തിൽനിന്ന്‌ പരിണ​മി​ച്ചു​വ​ന്ന​താണ്‌.

3. മനുഷ്യൻ മൃഗത്തിൽനിന്ന്‌, ഉദാഹ​ര​ണ​ത്തിന്‌ ആൾക്കു​ര​ങ്ങിൽനിന്ന്‌, പരിണ​മി​ച്ചു​വ​ന്ന​താ​ണെ​ന്നി​രി​ക്കട്ടെ. ബുദ്ധി​പ​ര​മായ കഴിവു​ക​ളു​ടെ കാര്യ​ത്തിൽ മനുഷ്യർക്കും ആൾക്കു​ര​ങ്ങു​കൾക്കും ഇത്ര വലിയ വ്യത്യാ​സ​മു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

4. എന്തു​കൊ​ണ്ടാണ്‌ “അടിസ്ഥാന”ജീവരൂ​പ​ങ്ങ​ളെന്നു പറയ​പ്പെ​ടു​ന്നവപോലും ഇത്ര സങ്കീർണ​മാ​യി​രി​ക്കു​ന്നത്‌?

ചിലർ പറയു​ന്നത്‌: പരിണാ​മം തെളി​യി​ക്ക​പ്പെട്ട ഒരു വസ്‌തു​ത​യാണ്‌.

5. ഈ അവകാ​ശ​വാ​ദം ഉന്നയി​ക്കുന്ന വ്യക്തി അതിനുള്ള തെളിവ്‌ സ്വയം പരി​ശോ​ധി​ച്ചു​നോ​ക്കി​യി​ട്ടു​ണ്ടോ?

6. ബുദ്ധി​യു​ള്ള​വ​രെ​ല്ലാം പരിണാ​മ​ത്തി​ലാ​ണു വിശ്വ​സി​ക്കു​ന്ന​തെന്നു വെറുതേ പറഞ്ഞു​കേ​ട്ട​തു​കൊണ്ട്‌ മാത്രം അതിൽ വിശ്വ​സി​ക്കുന്ന എത്ര പേർ കാണും?

“കാട്ടി​ലൂ​ടെ നടക്കുന്ന നിങ്ങൾ മനോ​ഹ​ര​മായ ഒരു വീടു കാണു​ന്നെന്നു സങ്കൽപ്പി​ക്കുക. നിങ്ങൾ ഇങ്ങനെ ചിന്തി​ക്കു​മോ: ‘ഭംഗി​യുള്ള വീട്‌! മരങ്ങ​ളെ​ല്ലാം കൃത്യ​മാ​യി ഇവിടെ വന്ന്‌ വീണാ​യി​രി​ക്കും ഇത്‌ ഉണ്ടായത്‌.’ തീർച്ച​യാ​യും അങ്ങനെ ചിന്തി​ക്കില്ല! അതിൽ ഒട്ടും യുക്തി​യില്ല. എങ്കിൽപ്പി​ന്നെ ഈ പ്രപഞ്ച​ത്തി​ലു​ള്ള​തെ​ല്ലാം വെറു​തേ​യങ്ങ്‌ ഉണ്ടായ​താ​ണെന്നു നമ്മൾ എന്തിനു വിശ്വ​സി​ക്കണം?”—ജൂലിയ.

“ഒരു അച്ചടി​ശാ​ല​യിൽ പൊട്ടി​ത്തെറി ഉണ്ടായിട്ട്‌, അച്ചടി​മഷി ഭിത്തി​ക​ളി​ലും മേൽക്കൂ​ര​യി​ലും എല്ലാം തെറി​ച്ചു​വീ​ണെ​ന്നും അപ്പോൾ ഒരു നിഘണ്ടു​വി​ലെ വാക്കു​ക​ളെ​ല്ലാം അവിടെ തെളി​ഞ്ഞു​വ​ന്നെ​ന്നും ഒരാൾ നിങ്ങ​ളോ​ടു പറഞ്ഞെന്നു വിചാ​രി​ക്കുക. നിങ്ങൾ അതു വിശ്വ​സി​ക്കു​മോ?”—ഗ്വെൻ.

ദൈവത്തിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നിങ്ങളു​ടെ “ബുദ്ധി” ഉപയോ​ഗി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (റോമർ 12:1, സത്യ​വേ​ദ​പു​സ്‌തകം) അതിന്റെ അർഥം, ദൈവ​ത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ ആധാരം പിൻവ​രു​ന്ന​വ​യിൽ ഒന്നുമാ​യി​രി​ക്ക​രുത്‌ എന്നാണ്‌.

  • വികാരങ്ങൾ (നമ്മളെ​ക്കാ​ളെ​ല്ലാം ഉയർന്ന ഒരു ശക്തിയു​ണ്ടെന്ന്‌ എന്റെ മനസ്സു പറയുന്നു, അത്രമാ​ത്രം)

  • മറ്റുള്ളവരുടെ സ്വാധീ​നം (മതഭക്തി​യുള്ള ഒരു സമൂഹ​ത്തി​ലാ​ണു ഞാൻ ജീവി​ക്കു​ന്നത്‌)

  • സമ്മർദം (ദൈവ​വി​ശ്വാ​സി​യാ​യി വളരാൻ മാതാ​പി​താ​ക്ക​ളാണ്‌ എന്നെ പ്രേരി​പ്പി​ച്ചത്‌—എനിക്ക്‌ എന്റേതായ തിര​ഞ്ഞെ​ടു​പ്പു​ക​ളി​ല്ലാ​യി​രു​ന്നു)

ഇതിനൊക്കെ പകരം നിങ്ങളു​ടെ വിശ്വാ​സ​ത്തി​നു തക്കതായ കാരണ​ങ്ങ​ളു​ണ്ടാ​യി​രി​ക്കണം.

“ശരീര​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ക്ലാസിൽ ടീച്ചർ വിശദീ​ക​രി​ക്കുന്ന കാര്യങ്ങൾ എന്റെ ഉറച്ച ദൈവ​വി​ശ്വാ​സ​ത്തിന്‌ അടിവ​ര​യി​ടു​ന്ന​താണ്‌. ഓരോ ശരീര​ഭാ​ഗ​ത്തി​നും അതി​ന്റേ​തായ ധർമങ്ങ​ളുണ്ട്‌, അത്‌ എത്ര സൂക്ഷ്‌മ​മായ ഭാഗമാ​യാ​ലും ശരി. ഈ ധർമങ്ങൾ പലതും നമ്മൾ മിക്ക​പ്പോ​ഴും അറിയു​ന്നു​പോ​ലു​മില്ല. മനുഷ്യ​ശ​രീ​രം ശരിക്കും ഒരു മഹാത്ഭു​തം​തന്നെ!”—തെരേസ.

“മാനം​മു​ട്ടെ നിൽക്കുന്ന കെട്ടി​ട​ങ്ങ​ളോ ഒരു യാത്രാ​ക്ക​പ്പ​ലോ കാറോ ഒക്കെ കാണു​മ്പോൾ ‘ആരാണ്‌ ഇത്‌ ഉണ്ടാക്കി​യത്‌’ എന്നു ഞാൻ എന്നോ​ടു​തന്നെ ചോദി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഒരു കാർ നിർമി​ക്കാൻ ശരിക്കും ബുദ്ധി​ശ​ക്തി​യു​ള്ള​വർക്കേ പറ്റൂ. കാരണം കാറി​ലുള്ള കൊച്ചു​കൊ​ച്ചു ഭാഗങ്ങൾപോ​ലും ഒത്തിണ​ക്ക​ത്തോ​ടെ പ്രവർത്തി​ച്ചാ​ലല്ലേ കാർ ഓടൂ! കാർ രൂപക​ല്‌പന ചെയ്യാൻ ഒരാൾ ആവശ്യ​മാ​ണെ​ങ്കിൽ നമ്മൾ മനുഷ്യ​രു​ടെ കാര്യ​ത്തി​ലും അങ്ങനെ​യൊ​രാൾ വേണ്ടേ?”—റിച്ചാർഡ്‌.

“ശാസ്‌ത്ര​വി​ഷ​യങ്ങൾ പഠിക്കും​തോ​റും പരിണാ​മത്തി ലുള്ള എന്റെ വിശ്വാ​സം കുറഞ്ഞുകു​റഞ്ഞ്‌ വന്നു. . . . എന്റെ നോട്ട​ത്തിൽ, ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കാൻ വേണ്ടതി​ലും ‘വിശ്വാ​സം’ വേണം പരിണാ​മ​ത്തിൽ വിശ്വ​സി​ക്കാൻ.”—ആന്റണി.

ചിന്തിക്കാൻ

ദശകങ്ങൾ നീണ്ടു​നിൽക്കുന്ന ഗവേഷ​ണ​ങ്ങൾക്കു ശേഷവും പരിണാ​മ​ത്തെ​ക്കു​റിച്ച്‌, എല്ലാവർക്കും യോജി​ക്കാ​വുന്ന ഒരു വിശദീ​ക​രണം നൽകാൻ ശാസ്‌ത്ര​ജ്ഞ​ന്മാർക്കു കഴിഞ്ഞി​ട്ടില്ല. വിദഗ്‌ധ​ന്മാർ എന്നു വിശേ​ഷി​പ്പി​ക്ക​പ്പെ​ടുന്ന അവർക്കു​പോ​ലും പരിണാ​മ​ത്തെ​ക്കു​റിച്ച്‌ യോജി​പ്പി​ലെ​ത്താൻ കഴിയു​ന്നി​ല്ലെ​ങ്കിൽ ആ സിദ്ധാ​ന്തത്തെ നിങ്ങൾ ചോദ്യം ചെയ്യു​ന്ന​തിൽ തെറ്റു​ണ്ടോ?

ചെയ്യേണ്ടത്‌

  • സ്‌കൂളിലെ ഒരു സഹപാഠി നിങ്ങ​ളോട്‌ ഇങ്ങനെ പറയു​ന്നെന്നു കരുതുക: “എനിക്കു ദൈവ​ത്തിൽ വിശ്വാ​സ​മില്ല, നിനക്കോ?” നിങ്ങൾ എന്തു പറയു​മെന്നു എഴുതിവെക്കുക.

കൂടുതൽ അറിയാൻ!

ദൈവവിശ്വാസത്തെക്കുറിച്ച്‌-സമപ്രായക്കാർ പറയുന്നത്‌

സമപ്രായക്കാർ പറയു​ന്നത്‌ —ദൈവ​വി​ശ്വാ​സം എന്ന വീഡി​യോ www.jw.org-ൽ കാണുക. (ബൈബിൾ പഠിപ്പി​ക്ക​ലു​കൾ > കൗമാ​ര​ക്കാർ എന്നതിനു കീഴിൽ നോക്കുക)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക