വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 2 പേ. 10-പേ. 11 ഖ. 1
  • ദൈവം ആദ്യത്തെ പുരുഷനെയും സ്‌ത്രീയെയും സൃഷ്ടിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം ആദ്യത്തെ പുരുഷനെയും സ്‌ത്രീയെയും സൃഷ്ടിച്ചു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ആദ്യത്തെ പുരുഷനും സ്‌ത്രീയും
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • നമ്മൾ വയസ്സാ​കു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌ എന്തുകൊണ്ടാണ്‌?
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • അവസാന ശത്രുവായിട്ട്‌ മരണത്തെ നീക്കം ചെയ്യുന്നു
    2014 വീക്ഷാഗോപുരം
  • പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരുന്നു?
    ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 2 പേ. 10-പേ. 11 ഖ. 1
ആദാമും ഹവ്വയും ഏദെൻ തോട്ടത്തിൽ

പാഠം 2

ദൈവം ആദ്യത്തെ പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടിച്ചു

ഏദെൻ എന്ന സ്ഥലത്ത്‌ യഹോവ ഒരു തോട്ടം ഉണ്ടാക്കി. അതിൽ നിറയെ പൂക്കളും മരങ്ങളും മൃഗങ്ങ​ളും ഒക്കെ ഉണ്ടായി​രു​ന്നു. എന്നിട്ട്‌ ദൈവം നിലത്തെ പൊടി​കൊണ്ട്‌ മനുഷ്യ​നെ ഉണ്ടാക്കി​യിട്ട്‌ മൂക്കി​ലേക്കു ജീവശ്വാ​സം ഊതി. അപ്പോൾ എന്തു സംഭവി​ച്ചെ​ന്നോ? മനുഷ്യൻ ജീവനുള്ള ഒരു വ്യക്തി​യാ​യി​ത്തീർന്നു! അതാണ്‌ ആദ്യത്തെ മനുഷ്യ​നായ ആദാം. തോട്ട​ത്തി​ന്റെ ചുമതല യഹോവ ആദാമി​നെ ഏൽപ്പിച്ചു. മൃഗങ്ങൾക്കെ​ല്ലാം പേരി​ടാ​നും ആദാമി​നോ​ടു പറഞ്ഞു.

യഹോവ ആദാമി​നു പ്രധാ​ന​പ്പെട്ട ഒരു കല്‌പന കൊടു​ത്തു. ദൈവം പറഞ്ഞു: ‘തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും നിനക്കു തിന്നാം. പക്ഷേ ഒരു മരത്തിൽനിന്ന്‌ മാത്രം തിന്നരുത്‌. ആ മരത്തിന്റെ പഴം തിന്നാൽ നീ മരിക്കും.’

പിന്നെ യഹോവ പറഞ്ഞു: ‘ഞാൻ ആദാമിന്‌ ഒരു സഹായി​യെ ഉണ്ടാക്കി​ക്കൊ​ടു​ക്കും.’ ദൈവം ആദാമി​നു നല്ല ഉറക്കം വരുത്തി. എന്നിട്ട്‌ ആദാമി​ന്റെ വാരി​യെ​ല്ലു​ക​ളിൽ ഒന്ന്‌ എടുത്ത്‌ ഒരു സ്‌ത്രീ​യെ സൃഷ്ടിച്ച്‌ ആദാമി​നു ഭാര്യ​യാ​യി കൊടു​ത്തു. ഹവ്വ എന്നായി​രു​ന്നു അവളുടെ പേര്‌. അങ്ങനെ ആദാമും ഹവ്വയും ആദ്യത്തെ കുടും​ബ​മാ​യി. ഇങ്ങനെ​യൊ​രു ഭാര്യയെ കിട്ടി​യ​പ്പോൾ ആദാമിന്‌ എന്താണു തോന്നി​യത്‌? ഒത്തിരി സന്തോഷം! അതു​കൊണ്ട്‌ ആദാം പറഞ്ഞു: ‘എന്റെ വാരി​യെ​ല്ലു​കൊണ്ട്‌ യഹോവ ഒരു സ്‌ത്രീ​യെ ഉണ്ടാക്കി! അങ്ങനെ എന്നെ​പ്പോ​ലെ ഒരാളെ അവസാനം എനിക്കു കിട്ടി.’

മക്കളെ ജനിപ്പി​ക്കാ​നും അങ്ങനെ മനുഷ്യ​രെ​ക്കൊണ്ട്‌ ഭൂമി നിറയ്‌ക്കാ​നും യഹോവ ആദാമി​നോ​ടും ഹവ്വയോ​ടും പറഞ്ഞു. അവർ ഒരുമിച്ച്‌ സന്തോ​ഷ​ത്തോ​ടെ ജോലി ചെയ്‌തു​കൊണ്ട്‌ ഭൂമി മുഴുവൻ ഏദെൻ തോട്ടം​പോ​ലെ ഒരു പറുദീസ അഥവാ മനോ​ഹ​ര​മായ ഒരു പാർക്ക്‌ ആക്കാൻ ദൈവം ആവശ്യ​പ്പെട്ടു. പക്ഷേ അതു​പോ​ലെ കാര്യങ്ങൾ നടന്നില്ല. എന്തു​കൊണ്ട്‌? അടുത്ത അധ്യാ​യ​ത്തിൽനിന്ന്‌ നമ്മൾ അതെക്കു​റിച്ച്‌ പഠിക്കും.

‘ആദിയിൽ അവരെ സൃഷ്ടി​ച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.’​—മത്തായി 19:4

ചോദ്യ​ങ്ങൾ: എന്തു ജോലി​യാണ്‌ യഹോവ ആദാമി​നു കൊടു​ത്തത്‌? തിന്നരു​തെന്നു ദൈവം പറഞ്ഞ ആ മരത്തിന്റെ പഴം കഴിച്ചാൽ ആദാമി​നും ഹവ്വയ്‌ക്കും എന്തു സംഭവി​ക്കു​മാ​യി​രു​ന്നു?

ഉൽപത്തി 1:27-31; 2:7-9, 15-23; സങ്കീർത്തനം 115:16; മത്തായി 19:4-6

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക