ഭാഗം 3
പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരുന്നു?
ആദാമിനും ഹവ്വയ്ക്കും വേണ്ടതെല്ലാം യഹോവ കൊടുത്തു. ഉൽപത്തി 1:28
യഹോവ ഒരു സ്ത്രീയെ ഉണ്ടാക്കി ആദാമിനു ഭാര്യയായി കൊടുത്തു. ആദ്യത്തെ ആ സ്ത്രീയുടെ പേര് ഹവ്വ എന്നായിരുന്നു.—ഉൽപത്തി 2:21, 22.
ഒരു കുറവുമില്ലാത്ത, പൂർണതയുള്ള മനസ്സും ശരീരവും യഹോവ അവർക്കു നൽകി.
അവർ താമസിച്ചത് ഒരു പറുദീസയിലാണ്—ഏദെൻ തോട്ടത്തിൽ; ഒരു നദിയും ഫലവൃക്ഷങ്ങളും മൃഗങ്ങളും ഒക്കെയുള്ള മനോഹരമായ ഒരു സ്ഥലമായിരുന്നു അത്.
യഹോവ അവരോടു സംസാരിച്ചു; അവരെ പഠിപ്പിച്ചു. ദൈവത്തിന്റെ വാക്കു കേട്ടിരുന്നെങ്കിൽ ഭൂമിയിലെ പറുദീസയിൽ അവർക്ക് എന്നെന്നും ജീവിക്കാമായിരുന്നു.
തോട്ടത്തിലെ ഒരു മരത്തിന്റെ പഴം തിന്നരുതെന്ന് ദൈവം പറഞ്ഞു. ഉൽപത്തി 2:16, 17
യഹോവ ആദാമിനെയും ഹവ്വയെയും ഏദെൻ തോട്ടത്തിലെ ഒരു മരം കാണിച്ചിട്ട് അതിലെ പഴം തിന്നരുതെന്നും തിന്നാൽ മരിക്കുമെന്നും പറഞ്ഞു.
ഒരു ദൂതൻ ദൈവത്തോടു മത്സരിച്ചു. ആ ദുഷ്ടദൂതനാണു പിശാചായ സാത്താൻ.
ആദാമും ഹവ്വയും യഹോവയെ അനുസരിക്കുന്നതു സാത്താന് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് അവൻ ഒരു പാമ്പിനെ ഉപയോഗിച്ച് ഹവ്വയോട്, ആ മരത്തിലെ പഴം തിന്നാൽ മരിക്കില്ല, പകരം ദൈവത്തെപ്പോലെയാകും എന്നു പറഞ്ഞു. അതൊരു നുണയായിരുന്നു.—ഉൽപത്തി 3:1-5.