ഭാഗം 4
അവർ സാത്താന്റെ വാക്കു കേട്ടു—എന്തു സംഭവിച്ചു?
ആദാമും ഹവ്വയും ദൈവം പറഞ്ഞത് അനുസരിച്ചില്ല. അതുകൊണ്ട് അവർ മരിച്ചു. ഉൽപത്തി 3:6, 23
ഹവ്വ പാമ്പിന്റെ വാക്കു കേട്ട് പഴം തിന്നു. എന്നിട്ട് ആദാമിനും കൊടുത്തു, ആദാമും തിന്നു.
അവർ ചെയ്തതു തെറ്റായിരുന്നു; അതു പാപമായിരുന്നു. ദൈവം അവരെ പറുദീസയിൽനിന്ന് ഇറക്കിവിട്ടു.
അവരുടെയും മക്കളുടെയും ജീവിതം കഷ്ടത നിറഞ്ഞതായിത്തീർന്നു. അവർ വയസ്സുചെന്ന് മരിച്ചു. അവരുടെ ജീവിതം അതോടെ അവസാനിച്ചു, അവർ മറ്റൊരു ലോകത്തേക്കു പോയില്ല.
മരിച്ചവർ പൊടിപോലെയാണ്, അവർക്കു ജീവനില്ല. ഉൽപത്തി 3:19
ആദാമിന്റെയും ഹവ്വയുടെയും മക്കളായതുകൊണ്ടാണു നമ്മൾ മരിക്കുന്നത്. മരിച്ചവർക്ക് ഒന്നും കാണാനോ കേൾക്കാനോ, എന്തെങ്കിലും ചെയ്യാനോ കഴിയില്ല.—സഭാപ്രസംഗകൻ 9:5, 10.
മനുഷ്യൻ മരിക്കാൻ യഹോവ ഉദ്ദേശിച്ചിരുന്നില്ല. മരിച്ചുപോയവരെ ദൈവം പെട്ടെന്നുതന്നെ ജീവനിലേക്കു കൊണ്ടുവരും. ദൈവത്തെ അനുസരിച്ചാൽ അവർക്ക് എന്നെന്നും ജീവിക്കാനാകും.