വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh അധ്യാ. 6 പേ. 57-65
  • മരിച്ചവർ എവിടെ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മരിച്ചവർ എവിടെ?
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മരിക്കു​മ്പോൾ യഥാർഥ​ത്തിൽ എന്താണു സംഭവി​ക്കു​ന്നത്‌?
  • മരണ​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞത്‌
  • മനുഷ്യൻ മരിക്കു​ന്ന​തി​ന്റെ കാരണം
  • മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റി​ച്ചു​ള്ള സത്യം അറിയു​ന്ന​തു പ്രയോ​ജ​ന​പ്ര​ദം
  • മരിച്ചവർ എവിടെയാണ്‌?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • നമ്മൾ വയസ്സാ​കു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌ എന്തുകൊണ്ടാണ്‌?
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • അവർ സാത്താന്റെ വാക്കു കേട്ടു​—എന്തു സംഭവിച്ചു?
    ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു പ്രത്യാശ?
    മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു പ്രത്യാശ?
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh അധ്യാ. 6 പേ. 57-65

അധ്യായം ആറ്‌

മരിച്ചവർ എവിടെ?

  • മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?

  • നാം മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • മരിച്ചവരുടെ അവസ്ഥ​യെ​ക്കു​റി​ച്ചു​ള്ള സത്യം അറിയു​ന്നത്‌ ആശ്വാ​സ​പ്ര​ദ​മാ​യി​രി​ക്കു​മോ?

1-3. മരണ​ത്തെ​ക്കു​റിച്ച്‌ ആളുകൾ ഏതു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു, വ്യത്യ​സ്‌ത മതങ്ങൾ എന്ത്‌ ഉത്തരം നൽകുന്നു?

ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി മനുഷ്യ​മ​ന​സ്സു​ക​ളി​ലൂ​ടെ കടന്നു​പോ​യി​ട്ടു​ള്ള സുപ്ര​ധാ​ന ചോദ്യ​ങ്ങ​ളാണ്‌ ഇവ. നാം ആരായി​രു​ന്നാ​ലും എവിടെ ജീവി​ച്ചാ​ലും ഇവയ്‌ക്കു​ള്ള ഉത്തരം നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ പ്രധാ​ന​മാണ്‌.

2 യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യാ​ഗം നിത്യ​ജീ​വ​നി​ലേ​ക്കു​ള്ള വഴി തുറന്നത്‌ എങ്ങനെ​യെ​ന്നു കഴിഞ്ഞ അധ്യാ​യ​ത്തിൽ നാം ചർച്ച ചെയ്‌തു. ‘മരണം ഇല്ലാത്ത’ ഒരു കാല​ത്തെ​ക്കു​റി​ച്ചു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു​ണ്ടെ​ന്നും നാം മനസ്സി​ലാ​ക്കി. (വെളി​പ്പാ​ടു 21:4, 5) എന്നാൽ ആ സമയം​വ​രെ ആളുകൾ മരിച്ചു​കൊ​ണ്ടി​രി​ക്കും. “ജീവി​ച്ചി​രി​ക്കു​ന്ന​വർ തങ്ങൾ മരിക്കും എന്നറി​യു​ന്നു” എന്നു ജ്ഞാനി​യാ​യ ശലോ​മോൻ രാജാവ്‌ പ്രസ്‌താ​വി​ച്ചു. (സഭാ​പ്ര​സം​ഗി 9:5) സാധ്യ​മാ​കു​ന്ന​ത്ര​യും കാലം ജീവി​ച്ചി​രി​ക്കാൻ നാം ശ്രമി​ക്കു​ന്നു. എങ്കിലും, മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​മെന്ന്‌ അറിയാൻ നാം ആഗ്രഹി​ക്കു​ന്നു.

3 പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണം നമ്മെ ദുഃഖി​പ്പി​ക്കു​ന്നു. മാത്രമല്ല, അതു പിൻവ​രു​ന്ന ചോദ്യ​ങ്ങ​ളു​യർത്തി​യേ​ക്കാം: ‘അവർക്ക്‌ എന്തു സംഭവി​ച്ചു? അവർ കഷ്ടപ്പെ​ടു​ക​യാ​ണോ? അവർ നമ്മെ സംരക്ഷി​ക്കു​ന്നു​ണ്ടോ? നമുക്ക്‌ അവരെ സഹായി​ക്കാ​നാ​കു​മോ? വീണ്ടും എന്നെങ്കി​ലും നാം അവരെ കാണു​മോ?’ ലോക​ത്തി​ലെ മതങ്ങൾ ഈ ചോദ്യ​ങ്ങൾക്കു വ്യത്യ​സ്‌ത​മാ​യ ഉത്തരങ്ങ​ളാണ്‌ നൽകു​ന്നത്‌. നിങ്ങൾ ഒരു നല്ല ജീവി​ത​മാ​ണു നയിക്കു​ന്ന​തെ​ങ്കിൽ സ്വർഗ​ത്തി​ലേ​ക്കും മോശ​മാ​യ ജീവി​ത​മാ​ണു നയിക്കു​ന്ന​തെ​ങ്കിൽ ഒരു അഗ്നിദണ്ഡന സ്ഥലത്തേ​ക്കും പോകു​മെന്ന്‌ ചില മതങ്ങൾ പഠിപ്പി​ക്കു​ന്നു. ഇനിയും, പൂർവി​ക​രോ​ടൊത്ത്‌ ആയിരി​ക്കാ​നാ​യി മരണത്തി​ങ്കൽ മനുഷ്യർ ആത്മമണ്ഡ​ല​ത്തി​ലേ​ക്കു പോകു​ന്നു​വെ​ന്നാ​ണു വേറെ ചില മതങ്ങളു​ടെ പഠിപ്പി​ക്കൽ. മരിച്ചവർ ന്യായ​വി​ധി​ക്കാ​യി അധോ​ലോ​ക​ത്തി​ലേ​ക്കു പോകു​ക​യും തുടർന്ന്‌ മറ്റൊരു ശരീര​ത്തിൽ പുനർജ​നി​ക്കു​ക​യും ചെയ്യു​ന്നു​വെന്ന്‌ മറ്റു ചില മതങ്ങൾ പഠിപ്പി​ക്കു​ന്നു.

4. മരണ​ത്തെ​ക്കു​റി​ച്ചു പല മതങ്ങളും അടിസ്ഥാ​ന​പ​ര​മാ​യ ഏത്‌ ആശയം വെച്ചു​പു​ലർത്തു​ന്നു?

4 മതങ്ങളു​ടെ അത്തരം പഠിപ്പി​ക്ക​ലു​ക​ളി​ലെ​ല്ലാം പൊതു​വാ​യ ഒരു ആശയമുണ്ട്‌. നമ്മുടെ ഏതോ ഒരു ഭാഗം ഭൗതിക ശരീര​ത്തി​ന്റെ മരണത്തെ അതിജീ​വി​ക്കു​ന്നു​വെ​ന്ന​താണ്‌ അത്‌. മുൻകാ​ല​ത്തെ​യും ഇപ്പോ​ഴ​ത്തെ​യും മിക്കവാ​റും എല്ലാ മതങ്ങളും പഠിപ്പി​ക്കു​ന്നത്‌, കാണാ​നും കേൾക്കാ​നും ചിന്തി​ക്കാ​നും ഉള്ള പ്രാപ്‌തി സഹിതം നാം എങ്ങനെ​യോ നിത്യം ജീവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എന്നാണ്‌. എന്നാൽ, അത്‌ എങ്ങനെ സാധ്യ​മാ​കും? നമ്മുടെ ഇന്ദ്രി​യ​ങ്ങ​ളും ചിന്തക​ളും എല്ലാം തലച്ചോ​റി​ന്റെ പ്രവർത്ത​ന​വു​മാ​യി ബന്ധപ്പെ​ട്ടാ​ണി​രി​ക്കു​ന്നത്‌. മരണത്തി​ങ്കൽ തലച്ചോ​റി​ന്റെ പ്രവർത്ത​നം നിലയ്‌ക്കു​ന്നു. നമ്മുടെ ഓർമ​ക​ളും വികാ​ര​ങ്ങ​ളും ഇന്ദ്രി​യ​ങ്ങ​ളും നിഗൂ​ഢ​മാ​യ വിധത്തിൽ സ്വത​ന്ത്ര​മാ​യി പ്രവർത്തി​ക്കു​ന്നി​ല്ല. അവ തലച്ചോ​റി​ന്റെ നാശത്തെ അതിജീ​വി​ക്കു​ന്നു​മി​ല്ല.

മരിക്കു​മ്പോൾ യഥാർഥ​ത്തിൽ എന്താണു സംഭവി​ക്കു​ന്നത്‌?

5, 6. മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റി​ച്ചു ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

5 മരണത്തി​ങ്കൽ എന്തു സംഭവി​ക്കു​ന്നു​വെ​ന്നു​ള്ളത്‌ തലച്ചോർ രൂപകൽപ്പന ചെയ്‌ത യഹോ​വ​യ്‌ക്ക്‌ ഒരു നിഗൂ​ഢ​ത​യല്ല. അതു സംബന്ധിച്ച സത്യം അവന്‌ അറിയാം. മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ അവൻ തന്റെ വചനമായ ബൈബി​ളിൽ വിശദീ​ക​രി​ക്കു​ന്നു​മുണ്ട്‌. അതു വ്യക്തമാ​യി ഇങ്ങനെ പഠിപ്പി​ക്കു​ന്നു: ഒരു വ്യക്തി മരിക്കു​മ്പോൾ അയാൾ ഇല്ലാതാ​കു​ന്നു. ജീവന്റെ നേർവി​പ​രീ​ത​മാ​ണു മരണം. മരിച്ച​വർക്കു കാണാ​നോ കേൾക്കാ​നോ ചിന്തി​ക്കാ​നോ കഴിയില്ല. നമ്മുടെ യാതൊ​രു ഭാഗവും ശരീര​ത്തി​ന്റെ മരണത്തെ അതിജീ​വി​ക്കു​ന്നി​ല്ല. നമുക്ക്‌ അമർത്യ​മാ​യ ഒരു ആത്മാവ്‌ ഇല്ല.a

തീനാളമില്ലാത്ത ഒരു മെഴുകുതിരി

മെഴു​കു​തി​രി​നാ​ളം എവി​ടേ​ക്കാ​ണു പോയത്‌?

6 ജീവി​ച്ചി​രി​ക്കു​ന്ന​വർ തങ്ങൾ മരിക്കു​മെന്ന്‌ അറിയു​ന്നു​വെ​ന്നു പറഞ്ഞ​ശേ​ഷം ശലോ​മോൻ ഇപ്രകാ​രം എഴുതി: “മരിച്ച​വ​രോ ഒന്നും അറിയു​ന്നി​ല്ല.” മരിച്ച​വർക്കു സ്‌നേ​ഹി​ക്കാ​നോ ദ്വേഷി​ക്കാ​നോ കഴിയി​ല്ലെ​ന്നും “[ശവക്കു​ഴി​യിൽ] പ്രവൃ​ത്തി​യോ സൂത്ര​മോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല” എന്നും പറഞ്ഞു​കൊണ്ട്‌ അവൻ ആ അടിസ്ഥാന സത്യം വിശദീ​ക​രി​ച്ചു. (സഭാ​പ്ര​സം​ഗി 9:5, 6, 10) സമാന​മാ​യി, മനുഷ്യൻ മരിക്കു​മ്പോൾ “അവന്റെ നിരൂ​പ​ണ​ങ്ങൾ നശിക്കു​ന്നു”വെന്ന്‌, അവന്റെ ചിന്തകൾ ഇല്ലാതാ​കു​ന്നു​വെന്ന്‌ സങ്കീർത്ത​നം 146:4 പറയുന്നു. നാം മർത്യ​രാണ്‌, ശരീരം മരിച്ച​ശേ​ഷം നാം തുടർന്നു ജീവി​ക്കു​ന്നി​ല്ല. ജീവൻ ഒരു മെഴു​കു​തി​രി​നാ​ളം പോ​ലെ​യാണ്‌, ഊതി​ക്കെ​ടു​ത്തു​മ്പോൾ അത്‌ എവി​ടേ​ക്കും പോകു​ന്നി​ല്ല. അത്‌ ഇല്ലാതാ​കു​ന്നു.

മരണ​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞത്‌

7. മരണത്തെ യേശു വിശദീ​ക​രി​ച്ചത്‌ എങ്ങനെ?

7 മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ യേശു പറയു​ക​യു​ണ്ടാ​യി. തന്റെ അടുത്ത സുഹൃ​ത്താ​യ ലാസർ മരിച്ച​പ്പോൾ അവനെ​ക്കു​റിച്ച്‌ തന്റെ ശിഷ്യ​ന്മാ​രോ​ടാ​യി യേശു ഇങ്ങനെ പറഞ്ഞു: “നമ്മുടെ സ്‌നേ​ഹി​ത​നാ​യ ലാസർ നിദ്ര​കൊ​ള്ളു​ന്നു.” ലാസർ ഉറങ്ങു​ക​യാ​ണെ​ന്നും അവന്റെ രോഗം ഭേദമാ​കു​മെ​ന്നും ആണ്‌ യേശു പറയു​ന്നത്‌ എന്ന്‌ അവന്റെ ശിഷ്യ​ന്മാർ വിചാ​രി​ച്ചു. പക്ഷേ അവൻ ഉദ്ദേശി​ച്ചത്‌ അതായി​രു​ന്നി​ല്ല. തുടർന്ന്‌ യേശു വ്യക്തമാ​യി ഇങ്ങനെ പറഞ്ഞു: “ലാസർ മരിച്ചു​പോ​യി.” (യോഹ​ന്നാൻ 11:11-15) യേശു മരണത്തെ നിദ്ര​യെ​ന്നു വിളി​ച്ച​താ​യി ശ്രദ്ധി​ക്കു​ക. ലാസർ സ്വർഗ​ത്തി​ലോ ഒരു തീനര​ക​ത്തി​ലോ ആയിരു​ന്നി​ല്ല. ദൂതന്മാ​രെ​യോ പൂർവി​ക​രെ​യോ അവൻ കണ്ടുമു​ട്ടി​യി​ല്ല. മറ്റൊരു മനുഷ്യ​നാ​യി ലാസർ പുനർജ​നി​ച്ചു​മി​ല്ല. സ്വപ്‌ന​ര​ഹി​ത​മാ​യ ഗാഢനി​ദ്ര​യിൽ ആയിരു​ന്നാ​ലെ​ന്ന​പോ​ലെ അവൻ മരണത്തിൽ വിശ്ര​മം​കൊ​ള്ളു​ക​യാ​യി​രു​ന്നു. മറ്റു തിരു​വെ​ഴു​ത്തു​ക​ളും മരണത്തെ നിദ്ര​യെ​ന്നു വിളി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ശിഷ്യ​നാ​യ സ്‌തെ​ഫാ​നൊ​സി​നെ കല്ലെറി​ഞ്ഞു കൊന്ന​പ്പോൾ, “അവൻ നിദ്ര​പ്രാ​പി​ച്ച”തായി ബൈബിൾ പറയുന്നു. (പ്രവൃ​ത്തി​കൾ 7:60) സമാന​മാ​യി, തന്റെ നാളിൽ മരണത്തിൽ “നിദ്ര​പ്രാ​പി​ച്ച” ചില​രെ​ക്കു​റിച്ച്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ എഴുതു​ക​യു​ണ്ടാ​യി.—1 കൊരി​ന്ത്യർ 15:6.

പൂന്തോട്ടത്തിലിരുന്ന്‌ ഒരു ഭാര്യയും ഭർത്താവും പൂവിന്റെ സൗന്ദര്യം ആസ്വദിക്കുന്നു

ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നാണ്‌ യഹോവ മനുഷ്യ​രെ സൃഷ്ടിച്ചത്‌

8. മനുഷ്യർ മരിക്ക​ണ​മെ​ന്നത്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മ​ല്ലാ​യി​രു​ന്നു​വെന്നു നാം എങ്ങനെ അറിയു​ന്നു?

8 മനുഷ്യർ മരിക്ക​ണ​മെ​ന്ന​തു ദൈവ​ത്തി​ന്റെ ആദിമ ഉദ്ദേശ്യ​മാ​യി​രു​ന്നോ? ഒരിക്ക​ലും ആയിരു​ന്നി​ല്ല! ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നാണ്‌ യഹോവ മനുഷ്യ​നെ സൃഷ്ടി​ച്ചത്‌. ഈ പുസ്‌ത​ക​ത്തിൽ നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ആദ്യ മനുഷ്യ​ദ​മ്പ​തി​ക​ളെ ദൈവം മനോ​ഹ​ര​മാ​യ ഒരു പറുദീ​സ​യിൽ ആക്കി​വെ​ച്ചു. അവൻ പൂർണ ആരോ​ഗ്യം നൽകി അവരെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. അവരുടെ നന്മ മാത്രമേ യഹോവ ആഗ്രഹി​ച്ചു​ള്ളൂ. തങ്ങളുടെ മക്കൾ വാർധ​ക്യ​ത്തി​ന്റെ കഷ്ടപ്പാ​ടു​ക​ളും മരണവും അനുഭ​വി​ക്കാൻ സ്‌നേ​ഹ​മു​ള്ള ഏതെങ്കി​ലും മാതാ​പി​താ​ക്കൾ ആഗ്രഹി​ക്കു​മോ? ഒരിക്ക​ലു​മി​ല്ല! യഹോവ തന്റെ മക്കളെ സ്‌നേ​ഹി​ച്ചു, അവർ സന്തോ​ഷ​ത്തോ​ടെ ഭൂമി​യിൽ എക്കാല​വും ജീവി​ക്ക​ണം എന്നതാ​യി​രു​ന്നു അവന്റെ ആഗ്രഹം. മനുഷ്യ​രെ​ക്കു​റിച്ച്‌ ബൈബിൾ ഇപ്രകാ​രം പറയുന്നു: ‘[യഹോവ] നിത്യത മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു.’ (സഭാ​പ്ര​സം​ഗി 3:11) എന്നേക്കും ജീവി​ക്കാ​നു​ള്ള ആഗ്രഹം സഹിത​മാ​ണു ദൈവം നമ്മെ സൃഷ്ടി​ച്ചത്‌. ആ ആഗ്രഹം നിറ​വേ​റ്റാ​നു​ള്ള മാർഗം അവൻ തുറന്നു​ത​ന്നി​രി​ക്കു​ന്നു.

മനുഷ്യൻ മരിക്കു​ന്ന​തി​ന്റെ കാരണം

9. ദൈവം ആദാമിന്‌ ഏതു വിലക്ക്‌ ഏർപ്പെ​ടു​ത്തി, ആ കൽപ്പന അനുസ​രി​ക്കു​ക ബുദ്ധി​മു​ട്ട​ല്ലാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 അങ്ങനെ​യാ​ണെ​ങ്കിൽപ്പി​ന്നെ, മനുഷ്യൻ മരിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഉത്തരം കണ്ടെത്തു​ന്ന​തിന്‌ ഭൂമി​യിൽ ഒരു സ്‌ത്രീ​യും പുരു​ഷ​നും മാത്രം ഉണ്ടായി​രു​ന്ന​പ്പോൾ എന്തു സംഭവി​ച്ചെ​ന്നു പരിചി​ന്തി​ക്കേ​ണ്ട​തുണ്ട്‌. ബൈബിൾ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “കാണ്മാൻ ഭംഗി​യു​ള്ള​തും തിന്മാൻ നല്ല ഫലമു​ള്ള​തു​മാ​യ ഓരോ വൃക്ഷങ്ങ​ളും . . . യഹോ​വ​യാ​യ ദൈവം നിലത്തു​നി​ന്നു മുളെ​പ്പി​ച്ചു.” (ഉല്‌പത്തി 2:9) എന്നിരു​ന്നാ​ലും, യഹോവ ഒരു വിലക്ക്‌ ഏർപ്പെ​ടു​ത്തി​യി​രു​ന്നു. അവൻ ആദാമി​നോട്‌ ഇപ്രകാ​രം പറഞ്ഞു: “തോട്ട​ത്തി​ലെ സകലവൃ​ക്ഷ​ങ്ങ​ളു​ടെ​യും ഫലം നിനക്കു ഇഷ്ടം​പോ​ലെ തിന്നാം. നന്മതി​ന്മ​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ വൃക്ഷത്തിൻ ഫലം തിന്നരു​തു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‌പത്തി 2:16, 17) അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള ഒന്നായി​രു​ന്നി​ല്ല ഈ കൽപ്പന. അവി​ടെ​യു​ള്ള മറ്റനേകം വൃക്ഷങ്ങ​ളിൽനിന്ന്‌ ആദാമി​നും ഹവ്വായ്‌ക്കും ഫലം പറിച്ചു​തി​ന്നാ​മാ​യി​രു​ന്നു. എന്നാൽ, പൂർണ​ത​യു​ള്ള ജീവൻ ഉൾപ്പെടെ സകലതും പ്രദാനം ചെയ്‌ത ദൈവ​ത്തോ​ടു നന്ദി പ്രകടി​പ്പി​ക്കാ​നു​ള്ള ഒരു പ്രത്യേക അവസര​മാ​യി​രു​ന്നു ഇത്‌. മാത്രമല്ല, അവരുടെ അനുസ​ര​ണം അവർ സ്വർഗീയ പിതാ​വി​ന്റെ അധികാ​ര​ത്തെ ആദരി​ക്കു​ന്നെ​ന്നും അവന്റെ സ്‌നേ​ഹ​നിർഭ​ര​മാ​യ മാർഗ​നിർദേ​ശം ആഗ്രഹി​ക്കു​ന്നെ​ന്നും പ്രകട​മാ​ക്കു​മാ​യി​രു​ന്നു.

10, 11. (എ) ആദ്യ മാനുഷ ദമ്പതികൾ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ക്കാൻ ഇടയാ​യത്‌ എങ്ങനെ? (ബി) ആദാമി​ന്റെ​യും ഹവ്വായു​ടെ​യും അനുസ​ര​ണ​ക്കേട്‌ ഗൗരവ​മേ​റി​യ​താ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

10 ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, ആദ്യ മാനുഷ ദമ്പതികൾ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേ​ടു കാണിച്ചു. ഒരു പാമ്പി​ലൂ​ടെ സംസാ​രി​ച്ചു​കൊണ്ട്‌ സാത്താൻ ഹവ്വാ​യോട്‌ ചോദി​ച്ചു: “തോട്ട​ത്തി​ലെ യാതൊ​രു വൃക്ഷത്തി​ന്റെ ഫലവും നിങ്ങൾ തിന്നരു​തെ​ന്നു ദൈവം വാസ്‌ത​വ​മാ​യി കല്‌പി​ച്ചി​ട്ടു​ണ്ടോ?” ഹവ്വാ ഇങ്ങനെ മറുപടി പറഞ്ഞു: “തോട്ട​ത്തി​ലെ വൃക്ഷങ്ങ​ളു​ടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാ​തി​രി​ക്കേ​ണ്ട​തി​ന്നു തോട്ട​ത്തി​ന്റെ നടുവി​ലു​ള്ള വൃക്ഷത്തി​ന്റെ ഫലം തിന്നരു​തു, തൊടു​ക​യും അരുതു എന്നു ദൈവം കല്‌പി​ച്ചി​ട്ടുണ്ട്‌.”—ഉല്‌പത്തി 3:1-3.

11 സാത്താൻ പറഞ്ഞു: “നിങ്ങൾ മരിക്ക​യി​ല്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളു​ടെ കണ്ണു തുറക്ക​യും നിങ്ങൾ നന്മതി​ന്മ​ക​ളെ അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ ആകയും ചെയ്യും എന്നു ദൈവം അറിയു​ന്നു.” (ഉല്‌പത്തി 3:4, 5) വിലക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഫലം തിന്നു​ന്നത്‌ തനിക്കു പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​മെന്നു ഹവ്വാ വിശ്വ​സി​ക്കാൻ സാത്താൻ ആഗ്രഹി​ച്ചു. അവൻ പറഞ്ഞത​നു​സ​രിച്ച്‌, ശരിയും തെറ്റും അവൾക്കു​ത​ന്നെ തീരു​മാ​നി​ക്കാ​മാ​യി​രു​ന്നു. അതു​പോ​ലെ, ആഗ്രഹി​ച്ച​തെ​ന്തും ചെയ്യാ​നു​ള്ള അവകാ​ശ​വും അവൾക്കു​ണ്ടാ​യി​രു​ന്നു. ആ ഫലം തിന്നാ​ലു​ള്ള പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോവ നുണ പറഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സാത്താൻ ആരോ​പി​ച്ചു. ഹവ്വാ സാത്താനെ വിശ്വ​സി​ച്ചു. അതു​കൊണ്ട്‌ അവൾ പഴം പറിച്ചു തിന്നു. ഭർത്താ​വി​നും കൊടു​ത്തു, അവനും തിന്നു. അവർ അത്‌ അറിയാ​തെ ചെയ്‌ത​താ​യി​രു​ന്നി​ല്ല. ചെയ്യരു​തെ​ന്നു ദൈവം പറഞ്ഞി​രി​ക്കു​ന്ന കാര്യ​മാണ്‌ തങ്ങൾ ചെയ്യു​ന്ന​തെന്ന്‌ അവർക്കു നന്നായി അറിയാ​മാ​യി​രു​ന്നു. ആ ഫലം തിന്നു​ക​വ​ഴി അവർ ലളിത​വും ന്യായ​യു​ക്ത​വും ആയ ഒരു കൽപ്പന മനഃപൂർവം ലംഘി​ക്കു​ക​യാ​യി​രു​ന്നു. തങ്ങളുടെ സ്വർഗീയ പിതാ​വി​നോ​ടും അവന്റെ അധികാ​ര​ത്തോ​ടും അവർ അനാദ​രവ്‌ പ്രകടി​പ്പി​ച്ചു. സ്‌നേ​ഹ​വാ​നാ​യ സ്രഷ്ടാ​വി​നോ​ടു​ള്ള അവരുടെ അനാദ​രവ്‌ മാപ്പ്‌ അർഹി​ക്കു​ന്ന​താ​യി​രു​ന്നില്ല!

12. ആദാമും ഹവ്വായും തനി​ക്കെ​തി​രാ​യ ഒരു ഗതി സ്വീക​രി​ച്ച​പ്പോ​ഴു​ള്ള യഹോ​വ​യു​ടെ വികാരം മനസ്സി​ലാ​ക്കാൻ നമ്മെ എന്തു സഹായി​ച്ചേ​ക്കാം?

12 അതിനെ ഇപ്രകാ​രം ദൃഷ്ടാ​ന്തീ​ക​രി​ക്കാം: നിങ്ങൾ വളർത്തി വലുതാ​ക്കി​യ ഒരു മകനോ മകളോ നിങ്ങ​ളോട്‌ അനാദ​ര​വോ​ടെ​യോ സ്‌നേ​ഹ​ര​ഹി​ത​മാ​യോ പെരു​മാ​റി​ക്കൊണ്ട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നും? അതു നിങ്ങളെ വളരെ വേദനി​പ്പി​ക്കും, ഇല്ലേ? അങ്ങനെ​യെ​ങ്കിൽ, ആദാമും ഹവ്വായും യഹോ​വ​യ്‌ക്കെ​തി​രാ​യ ഒരു ഗതി സ്വീക​രി​ച്ച​പ്പോൾ അവന്റെ മനസ്സ്‌ എത്രയ​ധി​കം വേദനി​ച്ചി​രി​ക്കു​മെന്നു ചിന്തി​ച്ചു​നോ​ക്കൂ.

ആദാം പൊടിയിൽനിന്ന്‌ സൃഷ്ടിക്കപ്പെടുന്നു

ആദാം പൊടി​യിൽനി​ന്നു വന്നു, പൊടി​യി​ലേ​ക്കു തിരികെപ്പോയി

13. മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​മെ​ന്നാണ്‌ യഹോവ ആദാമി​നോ​ടു പറഞ്ഞത്‌, അത്‌ എന്തർഥ​മാ​ക്കു​ന്നു?

13 അനുസ​ര​ണ​ക്കേ​ടു കാണിച്ച ആദാമി​നെ​യും ഹവ്വാ​യെ​യും എന്നേക്കും ജീവി​ക്കാൻ അനുവ​ദി​ക്കു​ന്ന​തിന്‌ യഹോ​വ​യ്‌ക്ക്‌ യാതൊ​രു കാരണ​വു​മി​ല്ലാ​യി​രു​ന്നു. യഹോവ പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ അവർ മരിച്ചു. ആദാമും ഹവ്വായും അസ്‌തി​ത്വ​ത്തിൽ ഇല്ലാതാ​യി. അവർ ആത്മമണ്ഡ​ല​ത്തി​ലേ​ക്കു പോയില്ല. ആദാം അനുസ​ര​ണ​ക്കേ​ടു കാണി​ച്ച​ശേ​ഷം ദൈവം അവനോ​ടു പറഞ്ഞ കാര്യ​ത്തിൽനിന്ന്‌ നമുക്ക്‌ ഇതു മനസ്സി​ലാ​ക്കാ​നാ​കും. ദൈവം ഇങ്ങനെ പറഞ്ഞു: “നിലത്തു​നി​ന്നു നിന്നെ എടുത്തി​രി​ക്കു​ന്നു; . . . നീ പൊടി​യാ​കു​ന്നു, പൊടി​യിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) നിലത്തെ പൊടി​കൊ​ണ്ടാണ്‌ ദൈവം ആദാമി​നെ സൃഷ്ടി​ച്ചത്‌. (ഉല്‌പത്തി 2:7) അതിനു മുമ്പ്‌ ആദാം ഇല്ലായി​രു​ന്നു. അതിനാൽ, അവൻ പൊടി​യി​ലേ​ക്കു തിരികെ ചേരു​മെ​ന്നു പറഞ്ഞ​പ്പോൾ, അവന്‌ അസ്‌തി​ത്വ​മി​ല്ലാ​താ​കു​മെ​ന്നാണ്‌ യഹോവ അർഥമാ​ക്കി​യത്‌. ആദാമി​നെ ഉണ്ടാക്കാൻ ഉപയോ​ഗി​ച്ചി​രു​ന്ന പൊടി​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ അവൻ ജീവനി​ല്ലാ​ത്ത​വൻ ആയിത്തീ​രു​മാ​യി​രു​ന്നു.

14. നാം മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 ആദാമി​നും ഹവ്വായ്‌ക്കും ഇപ്പോ​ഴും ജീവി​ച്ചി​രി​ക്കാ​മാ​യി​രു​ന്നു. എന്നാൽ, ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണിച്ച്‌ പാപി​ക​ളാ​യി​ത്തീർന്ന​തി​നാൽ അവർ മരിച്ചു. ആദാമി​ന്റെ പാപാ​വ​സ്ഥ​യും മരണവും അവന്റെ സന്തതി​ക​ളി​ലേ​ക്കു കൈമാ​റ​പ്പെ​ട്ട​തു നിമി​ത്ത​മാ​ണു നാമെ​ല്ലാം മരിക്കു​ന്നത്‌. (റോമർ 5:12) ആർക്കും രക്ഷപ്പെ​ടാ​നാ​വാ​ത്ത, മാരക​മാ​യ ഒരു പാരമ്പ​ര്യ​രോ​ഗം​പോ​ലെ​യാണ്‌ ആ പാപം. അതിന്റെ ഫലമായ മരണം ഒരു ശാപമാണ്‌. മരണം ഒരു മിത്രമല്ല, ശത്രു​വാണ്‌. (1 കൊരി​ന്ത്യർ 15:26) ഈ ഭയാനക ശത്രു​വി​ന്റെ കയ്യിൽനി​ന്നു നമ്മെ രക്ഷിക്കാ​നാ​യി യഹോവ മറുവില പ്രദാനം ചെയ്‌തി​രി​ക്കു​ന്ന​തിൽ നാം എത്ര നന്ദിയു​ള്ള​വർ ആയിരി​ക്ക​ണം!

മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റി​ച്ചു​ള്ള സത്യം അറിയു​ന്ന​തു പ്രയോ​ജ​ന​പ്ര​ദം

15. മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റി​ച്ചു​ള്ള സത്യം അറിയു​ന്നത്‌ ആശ്വാ​സ​പ്ര​ദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റി​ച്ചു ബൈബിൾ പഠിപ്പി​ക്കു​ന്ന കാര്യങ്ങൾ ആശ്വാ​സ​പ്ര​ദ​മാണ്‌. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, മരിച്ചവർ വേദന​യോ ദുഃഖ​മോ അനുഭ​വി​ക്കു​ന്നി​ല്ല. അവരെ നാം ഭയക്കേ​ണ്ട​തി​ല്ല. കാരണം, നമ്മെ ഉപദ്ര​വി​ക്കാൻ അവർക്കാ​വി​ല്ല. അവർക്കു നമ്മുടെ സഹായം ആവശ്യ​മി​ല്ല, നമ്മെ സഹായി​ക്കാ​നും അവർക്കാ​വി​ല്ല. നമുക്ക്‌ അവരോ​ടോ അവർക്കു നമ്മോ​ടോ സംസാ​രി​ക്കാ​നാ​വി​ല്ല. മരിച്ച​വ​രെ സഹായി​ക്കാൻ തങ്ങൾക്കു കഴിയു​മെ​ന്നു പല മതനേ​താ​ക്ക​ന്മാ​രും വ്യാജ​മാ​യി അവകാ​ശ​പ്പെ​ടു​ന്നുണ്ട്‌. അതു വിശ്വ​സി​ക്കു​ന്ന ജനങ്ങൾ അതിനാ​യി അവർക്കു പണവും നൽകുന്നു. എന്നാൽ, മരണ​ത്തെ​ക്കു​റി​ച്ചു​ള്ള സത്യം അറിയു​ന്നത്‌ അത്തരം നുണകൾ പഠിപ്പി​ക്കു​ന്ന​വ​രു​ടെ വഞ്ചനയ്‌ക്ക്‌ ഇരയാ​കു​ന്ന​തിൽനി​ന്നു നമ്മെ സംരക്ഷി​ക്കു​ന്നു.

16. പല മതങ്ങളു​ടെ​യും പഠിപ്പി​ക്ക​ലി​നെ ആർ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു, ഏതു വിധത്തിൽ?

16 മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റി​ച്ചു ബൈബിൾ പഠിപ്പി​ക്കു​ന്ന കാര്യ​ങ്ങൾത​ന്നെ​യാ​ണോ മിക്ക മതങ്ങളും പഠിപ്പി​ക്കു​ന്നത്‌? അല്ല. എന്തു​കൊണ്ട്‌? എന്തെന്നാൽ ആ പഠിപ്പി​ക്ക​ലി​നെ സാത്താൻ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു. ശരീര​ത്തി​ന്റെ മരണ​ശേ​ഷം തങ്ങൾ ആത്മമണ്ഡ​ല​ത്തിൽ തുടർന്നും ജീവി​ക്കു​മെന്ന്‌ ആളുകളെ വിശ്വ​സി​പ്പി​ക്കാൻ അവൻ വ്യാജ​മ​ത​ങ്ങ​ളെ ഉപയോ​ഗി​ക്കു​ന്നു. യഹോ​വ​യാം ദൈവ​ത്തിൽനി​ന്നു മനുഷ്യ​രെ അകറ്റാ​നാ​യി സാത്താൻ ഉപയോ​ഗി​ക്കു​ന്ന മറ്റൊരു നുണയാണ്‌ ഇത്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

17. നിത്യ​ദ​ണ്ഡ​ന​ത്തെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്കൽ യഹോ​വ​യ്‌ക്ക്‌ അപമാ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, മോശ​മാ​യ ജീവിതം നയിക്കുന്ന ഒരു വ്യക്തി മരണാ​ന​ന്ത​രം എന്നേക്കും കഷ്ടപ്പെ​ടു​ന്ന​തി​നാ​യി ഒരു അഗ്നിദണ്ഡന സ്ഥലത്തേക്കു പോകു​മെ​ന്നാ​ണു ചില മതങ്ങൾ പഠിപ്പി​ക്കു​ന്നത്‌. ഈ പഠിപ്പി​ക്കൽ ദൈവത്തെ അപമാ​നി​ക്കു​ന്ന​താണ്‌. യഹോവ സ്‌നേ​ഹ​വാ​നാ​യ ദൈവ​മാ​യ​തി​നാൽ ഈ വിധത്തിൽ മനുഷ്യ​രെ ഒരിക്ക​ലും കഷ്ടപ്പെ​ടു​ത്തു​ക​യി​ല്ല. (1 യോഹ​ന്നാൻ 4:8) അനുസ​ര​ണ​ക്കേ​ടു കാണിച്ച ഒരു കുട്ടി​യു​ടെ കൈ തീയിൽവെച്ച്‌ ശിക്ഷി​ക്കു​ന്ന ഒരു പിതാ​വി​നെ​ക്കു​റി​ച്ചു നിങ്ങൾക്ക്‌ എന്തു തോന്നും? അത്തര​മൊ​രാ​ളെ നിങ്ങൾ ബഹുമാ​നി​ക്കു​മോ? അങ്ങനെ​യൊ​രാ​ളെ അടുത്ത​റി​ഞ്ഞാൽ കൊള്ളാ​മെ​ന്നു നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും തോന്നു​മോ? തീർച്ച​യാ​യും ഇല്ല! അയാളെ ഒരു ക്രൂര​നാ​യി​ട്ടേ നിങ്ങൾ കാണൂ. എന്നാൽ, യഹോവ മനുഷ്യ​രെ നിത്യം തീയി​ലി​ട്ടു ദണ്ഡിപ്പി​ക്കു​ന്നു​വെ​ന്നു നാം വിശ്വ​സി​ക്കാൻ സാത്താൻ ആഗ്രഹി​ക്കു​ന്നു!

18. മരിച്ച​വ​രെ ആരാധി​ക്കു​ന്ന​തി​ന്റെ അടിസ്ഥാ​നം മതപര​മാ​യ ഏതു നുണയാണ്‌?

18 മരിച്ചവർ ആത്മാക്ക​ളാ​യി​ത്തീ​രു​ന്നെ​ന്നും ജീവി​ച്ചി​രി​ക്കു​ന്ന​വർ അവരെ ആദരി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യേ​ണ്ട​താ​ണെ​ന്നും പഠിപ്പി​ക്കാ​നും ചില മതങ്ങളെ സാത്താൻ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. ഈ പഠിപ്പി​ക്കൽ അനുസ​രിച്ച്‌, മരിച്ച​വ​രു​ടെ ആത്മാക്കൾക്കു വളരെ ശക്തരായ സുഹൃ​ത്തു​ക്ക​ളോ അതിഭീ​ക​ര​രാ​യ ശത്രു​ക്ക​ളോ ആയിത്തീ​രാ​നാ​കും. നിരവധി ആളുകൾ ഈ നുണ വിശ്വ​സി​ക്കു​ന്നു. അവർ മരിച്ച​വ​രെ ഭയക്കു​ക​യും അവരെ പൂജി​ക്കു​ക​യും ആരാധി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ഇതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, മരിച്ചവർ ഉറങ്ങു​ക​യാ​ണെ​ന്നും നമ്മുടെ ആരാധന സ്രഷ്ടാ​വും ദാതാ​വും സത്യ​ദൈ​വ​വും ആയ യഹോ​വ​യ്‌ക്കു മാത്രമേ അർപ്പി​ക്കാ​വൂ എന്നും ആണ്‌ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌.—വെളി​പ്പാ​ടു 4:11.

19. മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റി​ച്ചു​ള്ള സത്യം അറിയു​ന്നത്‌ മറ്റ്‌ ഏതു ബൈബിൾ പഠിപ്പി​ക്കൽ മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു?

19 മരിച്ച​വ​രെ​ക്കു​റി​ച്ചു​ള്ള സത്യം അറിയു​ന്നത്‌ മതപര​മാ​യ നുണക​ളാൽ വഴി​തെ​റ്റി​ക്ക​പ്പെ​ടു​ന്ന​തിൽനി​ന്നു നിങ്ങളെ സംരക്ഷി​ക്കു​ന്നു. മറ്റു ബൈബിൾ പഠിപ്പി​ക്ക​ലു​കൾ മനസ്സി​ലാ​ക്കാ​നും ഇതു നിങ്ങളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, മരണത്തി​ങ്കൽ മനുഷ്യൻ ആത്മമണ്ഡ​ല​ത്തി​ലേ​ക്കു പോകു​ന്നി​ല്ലെ​ന്നു തിരി​ച്ച​റി​യു​മ്പോൾ, പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വ​നെന്ന വാഗ്‌ദാ​നം നിങ്ങൾക്കു തികച്ചും അർഥവ​ത്താ​യി​ത്തീ​രു​ന്നു.

20. അടുത്ത അധ്യാ​യ​ത്തിൽ നാം ഏതു ചോദ്യം പരിചി​ന്തി​ക്കും?

20 ദീർഘ​കാ​ലം മുമ്പ്‌, ഇയ്യോബ്‌ എന്ന നീതി​മാ​നാ​യ മനുഷ്യൻ ഇങ്ങനെ ചോദി​ച്ചു: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവി​ക്കു​മോ?” (ഇയ്യോബ്‌ 14:14) മരണത്തിൽ നിദ്ര​കൊ​ള്ളു​ന്ന, ഒരു വ്യക്തിയെ തിരികെ ജീവനി​ലേ​ക്കു വരുത്തുക സാധ്യ​മാ​ണോ? അടുത്ത അധ്യാ​യ​ത്തിൽ നാം കാണാൻ പോകു​ന്ന​തു​പോ​ലെ, ഇതു സംബന്ധി​ച്ചു ബൈബിൾ പഠിപ്പി​ക്കു​ന്ന കാര്യങ്ങൾ തികച്ചും സാന്ത്വ​ന​ദാ​യ​ക​മാണ്‌.

a പ്രസ്‌തുത വിഷയം സംബന്ധിച്ച ഒരു ചർച്ചയ്‌ക്ക്‌ ദയവായി 208-11 പേജു​ക​ളി​ലെ അനുബന്ധം കാണുക.

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌

  • മരിച്ചവർ കാണു​ക​യോ കേൾക്കു​ക​യോ ചിന്തി​ക്കു​ക​യോ ചെയ്യു​ന്നി​ല്ല.—സഭാ​പ്ര​സം​ഗി 9:5.

  • മരിച്ചവർ നിദ്ര​കൊ​ള്ളു​ക​യാണ്‌, അവർ കഷ്ടപ്പെ​ടു​ന്നി​ല്ല.—യോഹ​ന്നാൻ 11:11.

  • ആദാമിൽനി​ന്നു പാപം കൈമാ​റി​ക്കി​ട്ടി​യ​തി​നാ​ലാണ്‌ നാം മരിക്കു​ന്നത്‌.—റോമർ 5:12.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക