വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 4 പേ. 16-പേ. 17 ഖ. 2
  • കോപം കൊലപാതകത്തിലേക്കു നയിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കോപം കൊലപാതകത്തിലേക്കു നയിക്കുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ഭിന്ന മനോഭാവങ്ങൾ വളർത്തിയെടുത്ത സഹോദരന്മാർ
    2002 വീക്ഷാഗോപുരം
  • ഒരു നല്ല മകനും ഒരു ദുഷ്ട മകനും
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യഹോവയ്‌ക്കു സ്വീകാര്യമായ യാഗങ്ങൾ അർപ്പിക്കൽ
    വീക്ഷാഗോപുരം—1999
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 4 പേ. 16-പേ. 17 ഖ. 2
ഹാബേൽ യഹോവയ്‌ക്കു യാഗം അർപ്പിക്കുമ്പോൾ കയീനു ദേഷ്യം വരുന്നു

പാഠം 4

കോപം കൊല​പാ​ത​ക​ത്തി​ലേക്കു നയിക്കു​ന്നു

ആദാമും ഹവ്വയും ഏദെൻ തോട്ട​ത്തിൽനിന്ന്‌ പുറത്താ​യ​തി​നു ശേഷം അവർക്കു കുറെ മക്കളു​ണ്ടാ​യി. അവരുടെ മൂത്ത മകനായ കയീൻ ഒരു കൃഷി​ക്കാ​ര​നാ​യി. രണ്ടാമത്തെ മകൻ ഹാബേൽ ഒരു ആട്ടിട​യ​നും.

ഒരു ദിവസം കയീനും ഹാബേ​ലും യഹോ​വയ്‌ക്കു യാഗങ്ങൾ അർപ്പിച്ചു. യാഗം എന്നു പറഞ്ഞാൽ എന്താ​ണെന്നു നിങ്ങൾക്ക്‌ അറിയാ​മോ? ദൈവ​ത്തിന്‌ അർപ്പി​ക്കുന്ന കാഴ്‌ച അഥവാ സമ്മാനം ആണ്‌ അത്‌. ഹാബേ​ലി​ന്റെ യാഗം യഹോ​വയ്‌ക്ക്‌ ഇഷ്ടമായി. പക്ഷേ കയീന്റെ യാഗം ദൈവ​ത്തിന്‌ ഇഷ്ടപ്പെ​ട്ടില്ല. ഇതു കണ്ടപ്പോൾ കയീനു ഭയങ്കര​ദേ​ഷ്യം വന്നു. ഇങ്ങനെ കോപം വെച്ചു​കൊ​ണ്ടി​രു​ന്നാൽ അവസാനം തെറ്റു ചെയ്യു​മെന്ന്‌ യഹോവ കയീനു മുന്നറി​യി​പ്പു കൊടു​ത്തു. പക്ഷേ കയീൻ അതു കേൾക്കാൻ കൂട്ടാ​ക്കി​യില്ല.

കയീൻ എന്തു ചെയ്‌തെ​ന്നോ? ‘എന്റെകൂ​ടെ വയലി​ലേക്കു വാ’ എന്നു ഹാബേ​ലി​നോ​ടു പറഞ്ഞു. എന്നിട്ട്‌ അവർ വയലിൽ തനിച്ചാ​യി​രി​ക്കു​മ്പോൾ കയീൻ അനിയനെ ആക്രമിച്ച്‌ കൊല​പ്പെ​ടു​ത്തി. യഹോവ ഇപ്പോൾ എന്തു ചെയ്യും? യഹോവ കയീനെ വീട്ടു​കാ​രിൽനി​ന്നെ​ല്ലാം അകലെ, ഒരുപാ​ടു ദൂരേക്ക്‌ പറഞ്ഞു​വി​ട്ടു​കൊണ്ട്‌ ശിക്ഷിച്ചു. പിന്നീട്‌ ഒരിക്ക​ലും തിരി​ച്ചു​വ​രാൻ ദൈവം കയീനെ അനുവ​ദി​ക്കി​ല്ലാ​യി​രു​ന്നു.

വയലിലായിരിക്കുന്ന ഹാബേലിന്റെ അടുത്തേക്ക്‌ കയീൻ ചെല്ലുന്നു

ഇതിൽനിന്ന്‌ നമുക്ക്‌ എന്തെങ്കി​ലും പഠിക്കാ​നാ​കു​മോ? നമ്മൾ വിചാ​രി​ക്കു​ന്ന​തു​പോ​ലെ കാര്യങ്ങൾ നടക്കാതെ വരു​മ്പോൾ നമുക്കു ദേഷ്യം വന്നേക്കാം. നമ്മുടെ ഉള്ളിൽ ദേഷ്യം കൂടി​ക്കൂ​ടി വരുന്ന​താ​യി തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യണം? അല്ലെങ്കിൽ നമ്മുടെ ദേഷ്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ളവർ നമ്മളോ​ടു പറയു​ന്നെ​ങ്കിൽ എന്തു ചെയ്യണം? വേഗം​തന്നെ ദേഷ്യം കളഞ്ഞ്‌ ആവശ്യ​മായ മാറ്റങ്ങൾ വരുത്തുക. അല്ലെങ്കിൽ ദേഷ്യം കൂടി​യിട്ട്‌ നമ്മൾ തെറ്റായ കാര്യങ്ങൾ ചെയ്‌തു​പോ​യേ​ക്കാം.

ഹാബേൽ യഹോ​വയെ സ്‌നേ​ഹി​ച്ചു; ശരിയായ കാര്യങ്ങൾ ചെയ്‌തു. അതു​കൊണ്ട്‌ യഹോവ ഹാബേ​ലി​നെ എന്നും ഓർക്കും. ഭൂമി ഒരു പറുദീ​സ​യാ​ക്കു​മ്പോൾ ദൈവം ഹാബേ​ലി​നെ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രും.

“ആദ്യം പോയി നിന്റെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കുക. പിന്നെ വന്ന്‌ നിന്റെ കാഴ്‌ച അർപ്പി​ക്കുക.”​—മത്തായി 5:24

ചോദ്യ​ങ്ങൾ: ആദാമി​ന്റെ​യും ഹവ്വയു​ടെ​യും ആദ്യത്തെ രണ്ടു മക്കൾ ആരെല്ലാ​മാണ്‌? കയീൻ അനിയനെ കൊന്നത്‌ എന്തു​കൊണ്ട്‌?

ഉൽപത്തി 4:1-12; എബ്രായർ 11:4; 1 യോഹ​ന്നാൻ 3:11, 12

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക