വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 55 പേ. 132
  • യഹോവയുടെ ദൂതൻ ഹിസ്‌കിയയെ സംരക്ഷിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ ദൂതൻ ഹിസ്‌കിയയെ സംരക്ഷിച്ചു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ഒരു രാജാവിന്റെ വിശ്വാസത്തിനു പ്രതിഫലം ലഭിക്കുന്നു
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
  • ഹിസ്‌കീയാ രാജാവിനെ ദൈവം സഹായിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും, ഇന്ന്‌ അവർ ആരാണ്‌?
    2013 വീക്ഷാഗോപുരം
  • ഈ ലോകത്തെ ആശ്രയിക്കരുത്‌
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 55 പേ. 132
ഒരു ദൈവദൂതൻ അസീറിയൻ പാളയം ആക്രമിക്കുന്നു

പാഠം 55

യഹോ​വ​യു​ടെ ദൂതൻ ഹിസ്‌കി​യയെ സംരക്ഷി​ച്ചു

അസീറി​യൻ സാമ്രാ​ജ്യം പത്തു-ഗോത്ര ഇസ്രാ​യേൽ ദേശം കൈവ​ശ​പ്പെ​ടു​ത്തി. അസീറി​യൻ രാജാ​വായ സൻഹെ​രീ​ബിന്‌ ഇപ്പോൾ രണ്ടു-ഗോത്ര യഹൂദ രാജ്യം കൈക്ക​ലാ​ക്ക​ണ​മെ​ന്നാ​യി. യഹൂദ​യി​ലെ നഗരങ്ങൾ ഓരോ​ന്നാ​യി സൻഹെ​രീബ്‌ പിടി​ച്ച​ട​ക്കാൻതു​ടങ്ങി. യരുശ​ലേ​മാ​യി​രു​ന്നു അയാളു​ടെ പ്രധാ​ന​ല​ക്ഷ്യം. പക്ഷേ യഹോവ യരുശ​ലേ​മി​നെ സംരക്ഷി​ക്കു​ന്നു​ണ്ടെന്ന കാര്യം സൻഹെ​രീ​ബിന്‌ അറിയി​ല്ലാ​യി​രു​ന്നു.

യരുശ​ലേ​മി​നെ വെറുതേ വിടാ​നാ​യി സൻഹെ​രീ​ബിന്‌ യഹൂദ രാജാ​വായ ഹിസ്‌കിയ ഒരുപാ​ടു പണം കൊടു​ത്തു. പണമൊ​ക്കെ വാങ്ങി​യെ​ങ്കി​ലും യരുശ​ലേ​മി​നെ ആക്രമി​ക്കാൻ സൻഹെ​രീബ്‌ തന്റെ ശക്തമായ സൈന്യ​ത്തെ അയച്ചു. അസീറി​യ​ക്കാർ അടുത്ത​ടുത്ത്‌ വരുക​യാണ്‌! നഗരത്തി​ലു​ള്ള​വ​രെ​ല്ലാം പേടി​ച്ചു​വി​റച്ചു. അപ്പോൾ ഹിസ്‌കിയ പറഞ്ഞു: ‘പേടി​ക്കേണ്ടാ. അസീറി​യ​ക്കാർ ശക്തരാ​ണെ​ങ്കി​ലും യഹോവ നമ്മളെ അവരെ​ക്കാൾ ശക്തരാ​ക്കും.’

യരുശ​ലേ​മി​ലെ ആളുകളെ പരിഹ​സി​ക്കാൻ സൻഹെ​രീബ്‌ തന്റെ ദൂതനായ റബ്‌ശാ​ക്കെയെ അയച്ചു. റബ്‌ശാ​ക്കെ നഗരത്തി​നു പുറത്തു​നിന്ന്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘യഹോ​വയ്‌ക്കു നിങ്ങളെ സഹായി​ക്കാ​നാ​കില്ല. നിങ്ങളെ വഞ്ചിക്കാൻ ഹിസ്‌കി​യയെ അനുവ​ദി​ക്ക​രുത്‌. ഞങ്ങളുടെ കൈയിൽനിന്ന്‌ നിങ്ങളെ സംരക്ഷി​ക്കാൻ ഒരു ദൈവ​ത്തി​നു​മാ​കില്ല.’

താൻ എന്തു ചെയ്യണ​മെന്ന്‌ ഹിസ്‌കിയ യഹോ​വ​യോ​ടു ചോദി​ച്ചു. യഹോവ പറഞ്ഞു: ‘റബ്‌ശാ​ക്കെ പറയു​ന്നതു കേട്ട്‌ നിങ്ങൾ പേടി​ക്കേണ്ടാ. സൻഹെ​രീബ്‌ യരുശ​ലേം പിടി​ച്ച​ട​ക്കില്ല.’ പിന്നീട്‌ ഹിസ്‌കി​യയ്‌ക്കു സൻഹെ​രീ​ബിൽനിന്ന്‌ കുറച്ച്‌ കത്തുകൾ കിട്ടി. കത്തിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: ‘വേഗം കീഴട​ങ്ങി​ക്കോ! യഹോ​വയ്‌ക്കു നിങ്ങളെ രക്ഷിക്കാ​നാ​കില്ല.’ ഹിസ്‌കിയ പ്രാർഥി​ച്ചു: ‘യഹോവേ, ഞങ്ങളെ രക്ഷി​ക്കേ​ണമേ. അങ്ങാണ്‌ ഏകസത്യ​ദൈ​വ​മെന്ന്‌ എല്ലാവ​രും അറിയട്ടെ!’ യഹോവ ഹിസ്‌കി​യ​യോ​ടു പറഞ്ഞു: ‘അസീറി​യൻ രാജാവ്‌ യരുശ​ലേ​മി​ലേക്കു വരില്ല. എന്റെ നഗരം ഞാൻ സംരക്ഷി​ക്കും.’

യരുശ​ലേം ഉടനെ തനിക്കു സ്വന്തമാ​കു​മെ​ന്നു​ത​ന്നെ​യാണ്‌ സൻഹെ​രീ​ബി​ന്റെ ഉറച്ചവി​ശ്വാ​സം. നഗരത്തി​നു വെളി​യിൽ സൻഹെ​രീ​ബി​ന്റെ പടയാ​ളി​കൾ കൂടാരം അടിച്ചി​രി​ക്കു​ക​യാണ്‌. അന്നു രാത്രി യഹോവ ഒരു ദൂതനെ അവി​ടേക്ക്‌ അയച്ചു. ആ ദൂതൻ 1,85,000 പടയാ​ളി​കളെ കൊന്നു! ഏറ്റവും ശക്തരായ പടയാ​ളി​ക​ളെ​യാ​ണു സൻഹെ​രീ​ബി​നു നഷ്ടപ്പെ​ട്ടത്‌. പരാജി​ത​നാ​യി വീട്ടി​ലേക്കു മടങ്ങു​ക​യ​ല്ലാ​തെ സൻഹെ​രീ​ബി​നു വേറെ വഴിയി​ല്ലാ​യി​രു​ന്നു. താൻ പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ യഹോവ ഹിസ്‌കി​യ​യെ​യും യരുശ​ലേ​മി​നെ​യും സംരക്ഷി​ച്ചു. നിങ്ങൾ അന്ന്‌ യരുശ​ലേ​മിൽ ഉണ്ടായി​രു​ന്നെ​ങ്കിൽ യഹോ​വ​യിൽ വിശ്വ​സി​ക്കു​മാ​യി​രു​ന്നോ?

“യഹോ​വ​യു​ടെ ദൂതൻ ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ചുറ്റും പാളയ​മ​ടി​ക്കു​ന്നു; അവൻ അവരെ രക്ഷിക്കു​ന്നു.”​—സങ്കീർത്തനം 34:7

ചോദ്യ​ങ്ങൾ: യഹോവ എങ്ങനെ​യാ​ണു യരുശ​ലേ​മി​നെ സംരക്ഷി​ച്ചത്‌? നിങ്ങ​ളെ​യും യഹോവ സംരക്ഷി​ക്കു​മോ?

2 രാജാ​ക്ക​ന്മാർ 17:1-6; 18:13-37; 19:1-37; 2 ദിനവൃ​ത്താ​ന്തം 32:1-23

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക