വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 61 പേ. 146-പേ. 147 ഖ. 3
  • അവർ കുമ്പിട്ടില്ല

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവർ കുമ്പിട്ടില്ല
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • അവർ കുമ്പിടുകയില്ല
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ആരാധന ദൈവത്തിനുളളത്‌
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • അവരുടെ വിശ്വാസം കഠിന പരിശോധനയെ അതിജീവിച്ചു
    ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
  • നിങ്ങളുടെ ദൈവം ആരാണ്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 61 പേ. 146-പേ. 147 ഖ. 3
ശദ്രക്കും മേശക്കും അബേദ്‌-നെഗൊയും സ്വർണംകൊണ്ടുള്ള പ്രതിമയെ കുമ്പിടാൻ വിസമ്മതിക്കുന്നു

പാഠം 61

അവർ കുമ്പി​ട്ടി​ല്ല

നെബൂ​ഖദ്‌നേസർ രാജാവ്‌ പ്രതി​മ​യു​ടെ സ്വപ്‌നം കണ്ടിട്ട്‌ കുറച്ച്‌ നാളുകൾ കഴിഞ്ഞു​പോ​യി. രാജാവ്‌ ഇപ്പോൾ സ്വർണം​കൊ​ണ്ടുള്ള ഒരു കൂറ്റൻ ബിംബ​മു​ണ്ടാ​ക്കി ദൂരാ സമതല​ത്തിൽ സ്ഥാപിച്ചു. എന്നിട്ട്‌ ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ എന്നിവർ ഉൾപ്പെടെ ദേശത്തെ ഏറ്റവും പ്രധാ​ന​പ്പെട്ട വ്യക്തി​ക​ളോ​ടെ​ല്ലാം അതിന്റെ മുന്നിൽ കൂടി​വ​രാൻ ആവശ്യ​പ്പെട്ടു. രാജാവ്‌ ഇങ്ങനെ കല്‌പി​ച്ചു: ‘നിങ്ങൾ കാഹളം, കിന്നരം, സഞ്ചിവാ​ദ്യം എന്നിവ​യു​ടെ ശബ്ദം കേൾക്കു​മ്പോൾ പ്രതി​മ​യു​ടെ മുന്നിൽ കുമ്പി​ടുക. ആരെങ്കി​ലും കുമ്പി​ടാ​തി​രു​ന്നാൽ അവരെ കത്തുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയും.’ ആ മൂന്ന്‌ എബ്രായർ പ്രതി​മ​യു​ടെ മുന്നിൽ കുമ്പി​ടു​മോ? അതോ യഹോ​വയെ മാത്രമേ ആരാധി​ക്കു​ക​യു​ള്ളോ?

സംഗീ​തോ​പ​ക​ര​ണങ്ങൾ വായി​ക്കാൻ രാജാവ്‌ കല്‌പി​ച്ചു. മറ്റെല്ലാ​വ​രും കമിഴ്‌ന്നു​വീണ്‌ പ്രതി​മയെ ആരാധി​ച്ചെ​ങ്കി​ലും ശദ്രക്കും മേശക്കും അബേദ്‌-നെഗൊ​യും അങ്ങനെ ചെയ്‌തില്ല. അതു കണ്ട ചിലർ രാജാ​വി​നോട്‌, ‘ആ മൂന്ന്‌ എബ്രായർ പ്രതി​മയെ ആരാധി​ക്കാൻ കൂട്ടാ​ക്കു​ന്നില്ല’ എന്നു പറഞ്ഞു. നെബൂ​ഖദ്‌നേസർ ആ മൂന്നു പേരെ​യും ആളയച്ച്‌ വിളി​പ്പി​ച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: ‘പ്രതി​മയെ ആരാധി​ക്കാൻ ഞാൻ ഒരവസ​രം​കൂ​ടി തരും. ആരാധി​ച്ചി​ല്ലെ​ങ്കിൽ ഞാൻ നിങ്ങളെ തീച്ചൂ​ള​യി​ലേക്ക്‌ എറിയും. എന്റെ കൈയിൽനിന്ന്‌ നിങ്ങളെ രക്ഷിക്കാൻ ഒരു ദൈവ​ത്തി​നും കഴിയില്ല.’ മറുപ​ടി​യാ​യി അവർ പറഞ്ഞു: ‘ഞങ്ങൾക്ക്‌ ഇനി​യൊ​രു അവസരം വേണ്ടാ. ഞങ്ങളുടെ ദൈവ​ത്തി​നു ഞങ്ങളെ രക്ഷിക്കാൻ സാധി​ക്കും. അഥവാ രക്ഷിച്ചി​ല്ലെ​ങ്കി​ലും, രാജാവേ, ഞങ്ങൾ പ്രതി​മയെ ആരാധി​ക്കില്ല.’

നെബൂ​ഖദ്‌നേ​സ​റി​നു ദേഷ്യം അടക്കാ​നാ​യില്ല. ‘തീച്ചൂള പതിവി​ലും ഏഴു മടങ്ങ്‌ ചൂടാക്കൂ’ എന്ന്‌ രാജാവ്‌ തന്റെ ആളുക​ളോട്‌ കല്‌പി​ച്ചു. എന്നിട്ട്‌ പടയാ​ളി​ക​ളോട്‌, ‘ഇവരെ ബന്ധിച്ച്‌ തീച്ചൂ​ള​യി​ലേക്ക്‌ എറിയുക’ എന്ന്‌ ആജ്ഞാപി​ച്ചു. ചൂളയു​ടെ ചൂട്‌ അതിഭ​യ​ങ്ക​ര​മാ​യി​രു​ന്ന​തു​കൊണ്ട്‌ പടയാ​ളി​കൾ അതിന്റെ അടുത്ത്‌ എത്തിയ​പ്പോൾത്തന്നെ മരിച്ചു​പോ​യി. ആ മൂന്ന്‌ എബ്രാ​യ​ബാ​ല​ന്മാർ തീയി​ലേക്കു വീണു. എന്നാൽ നെബൂ​ഖദ്‌നേസർ നോക്കി​യ​പ്പോൾ മൂന്നു പേർക്കു പകരം നാലു പേർ തീച്ചൂ​ള​യിൽ നടക്കു​ന്നതു കണ്ടു. രാജാവ്‌ പേടി​ച്ചു​വി​റച്ച്‌ ഉദ്യോ​ഗ​സ്ഥ​രോ​ടു ചോദി​ച്ചു: ‘മൂന്നു പേരെ​യല്ലേ തീയി​ലേക്ക്‌ എറിഞ്ഞത്‌? എനിക്കു നാലു പേരെ കാണാം. ഒരാൾ ദൈവ​ദൂ​ത​നെ​പ്പോ​ലെ​യുണ്ട്‌.’

നെബൂ​ഖദ്‌നേ​സർ ചൂളയു​ടെ അടുത്ത്‌ ചെന്ന്‌ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചു: ‘അത്യു​ന്ന​ത​ദൈ​വ​ത്തി​ന്റെ ദാസന്മാ​രേ പുറത്ത്‌ വരൂ!’ ശദ്രക്കും മേശക്കും അബേദ്‌-നെഗൊ​യും അതാ, ഒരു പൊള്ള​ലും ഏൽക്കാതെ തീയിൽനിന്ന്‌ പുറത്ത്‌ വരുന്നു! അവരുടെ തൊലി​യോ മുടി​യോ വസ്‌ത്ര​മോ ഒന്നും കരിഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു. എന്തി​നേറെ, അവർക്കു തീയുടെ മണം​പോ​ലും ഉണ്ടായി​രു​ന്നില്ല! കണ്ടുനി​ന്ന​വർക്ക്‌ അതിശയം അടക്കാ​നാ​യില്ല.

നെബൂ​ഖദ്‌നേ​സർ പറഞ്ഞു: ‘ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌-നെഗൊ​യു​ടെ​യും ദൈവം മഹാൻതന്നെ! സ്വന്തം ദൂതനെ അയച്ച്‌ ദൈവം തന്റെ ദാസന്മാ​രെ രക്ഷിച്ച​ല്ലോ. അവരുടെ ദൈവ​ത്തെ​പ്പോ​ലെ മറ്റാരു​മില്ല!’

എന്തൊക്കെ സംഭവി​ച്ചാ​ലും യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കാൻ ആ മൂന്ന്‌ എബ്രാ​യ​ബാ​ല​ന്മാ​രെ​പ്പോ​ലെ നിങ്ങളും നിശ്ചയി​ച്ചു​റ​ച്ചി​ട്ടു​ണ്ടോ?

ശദ്രക്കും മേശക്കും അബേദ്‌-നെഗൊയും തീയിൽനിന്ന്‌ ഒരു പൊള്ളലും ഏൽക്കാതെ പുറത്ത്‌ വരുന്നതു കാണുമ്പോൾ നെബൂഖദ്‌നേസർ രാജാവ്‌ ഞെട്ടിപ്പോകുന്നു

“നിന്റെ ദൈവ​മായ യഹോ​വ​യെ​യാ​ണു നീ ആരാധി​ക്കേ​ണ്ടത്‌. ആ ദൈവത്തെ മാത്രമേ നീ സേവി​ക്കാ​വൂ.”​—മത്തായി 4:10

ചോദ്യ​ങ്ങൾ: ശദ്രക്കും മേശക്കും അബേദ്‌-നെഗൊ​യും എന്തു ചെയ്യാൻ വിസമ്മ​തി​ച്ചു? യഹോവ അവരെ രക്ഷിച്ചത്‌ എങ്ങനെ?

ദാനി​യേൽ 3:1-30

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക