വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • dp അധ്യാ. 5 പേ. 68-81
  • അവരുടെ വിശ്വാസം കഠിന പരിശോധനയെ അതിജീവിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവരുടെ വിശ്വാസം കഠിന പരിശോധനയെ അതിജീവിച്ചു
  • ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു സ്വർണ ബിംബം ഭീഷണി ഉയർത്തു​ന്നു
  • യഹോ​വ​യു​ടെ ദാസന്മാർ വിട്ടു​വീ​ഴ്‌ച​യ്‌ക്കു വിസമ്മ​തി​ക്കു​ന്നു
  • എരിയുന്ന തീച്ചൂ​ള​യി​ലേക്ക്‌!
  • വിശ്വാ​സ​വും കഠിന പരി​ശോ​ധ​ന​യും ഇന്ന്‌
  • ആരാധന ദൈവത്തിനുളളത്‌
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • നിങ്ങളുടെ ദൈവം ആരാണ്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • അവർ കുമ്പിടുകയില്ല
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • അവർ കുമ്പിട്ടില്ല
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
dp അധ്യാ. 5 പേ. 68-81

അധ്യായം അഞ്ച്‌

അവരുടെ വിശ്വാ​സം കഠിന പരി​ശോ​ധ​നയെ അതിജീ​വി​ച്ചു

1. ദൈവ​ത്തോ​ടും മാതൃ​ദേ​ശ​ത്തോ​ടു​മുള്ള ഭക്തി സംബന്ധിച്ച്‌ അനേകർ എന്തു വിചാ​രി​ക്കു​ന്നു?

നിങ്ങളു​ടെ ഭക്തി ആർക്കു നൽകണം, ദൈവ​ത്തി​നോ നിങ്ങൾ വസിക്കുന്ന ദേശത്തി​നോ? ‘ദൈവ​ത്തെ​യും ദേശ​ത്തെ​യും ഞാൻ ആദരി​ക്കു​ന്നു. എന്റെ മതം അനുശാ​സി​ക്കു​ന്നത്‌ അനുസ​രിച്ച്‌ ഞാൻ ദൈവത്തെ ആരാധി​ക്കു​ന്നു; അതേസ​മയം, എന്റെ മാതൃ​രാ​ജ്യ​ത്തോ​ടു ഞാൻ കൂറു പുലർത്തു​ന്നു’ എന്ന്‌ അനേക​രും ഉത്തരം പറയുന്നു.

2. ബാബി​ലോൺ രാജാവ്‌ മത-രാഷ്‌ട്രീയ നേതാവ്‌ ആയിരു​ന്നത്‌ എപ്രകാ​രം?

2 മതഭക്തി​യെ​യും ദേശഭ​ക്തി​യെ​യും തമ്മിൽ വേർതി​രി​ക്കുന്ന അതിര്‌ ഇന്ന്‌ അവ്യക്ത​മാ​യി​രി​ക്കാം. എന്നാൽ പുരാതന ബാബി​ലോ​ണി​ലാ​ണെ​ങ്കിൽ അങ്ങനെ​യൊ​രു അതിരേ ഇല്ലായി​രു​ന്നു. ഭരണ-മത കാര്യങ്ങൾ കെട്ടു​പി​ണഞ്ഞു കിടന്നി​രു​ന്ന​തി​നാൽ ചില അവസര​ങ്ങ​ളിൽ അവ വേർതി​രിച്ച്‌ അറിയാൻ കഴിയു​മാ​യി​രു​ന്നില്ല എന്നതാണു വാസ്‌തവം. പ്രൊ​ഫസർ ചാൾസ്‌ എഫ്‌. ഫെഫർ എഴുതു​ന്നു: “പുരാതന ബാബി​ലോ​ണിൽ രാജാവ്‌ മഹാപു​രോ​ഹി​ത​നാ​യും രാജ്യ ഭരണാ​ധി​പ​നാ​യും സേവി​ച്ചി​രു​ന്നു. അദ്ദേഹം യാഗങ്ങൾ അർപ്പി​ക്കു​ക​യും തന്റെ പ്രജക​ളു​ടെ മത ജീവിതം നിർണ​യി​ക്കു​ക​യും ചെയ്‌തി​രു​ന്നു.”

3. നെബൂ​ഖ​ദ്‌നേസർ ഒരു തികഞ്ഞ മതഭക്തൻ ആയിരു​ന്നെന്നു പ്രകട​മാ​ക്കു​ന്നത്‌ എന്ത്‌?

3 നെബൂ​ഖ​ദ്‌നേസർ രാജാ​വി​ന്റെ കാര്യം പരിചി​ന്തി​ക്കുക. അവന്റെ പേരിന്റെ അർഥം തന്നെ “ഓ നെബോ, അവകാ​ശി​യെ സംരക്ഷി​ക്കേ​ണമേ!” എന്നാണ്‌. ജ്ഞാനത്തി​ന്റെ​യും കൃഷി​യു​ടെ​യും ബാബി​ലോ​ണി​യൻ ദേവനാ​യി​രു​ന്നു നെബോ. നെബൂ​ഖ​ദ്‌നേസർ ഒരു തികഞ്ഞ മതഭക്തൻ ആയിരു​ന്നു. മുമ്പു പ്രസ്‌താ​വി​ച്ച​തു​പോ​ലെ, പ്രധാ​ന​മാ​യും ഒരു മർദൂക്ക്‌ ഭക്തനാ​യി​രുന്ന അവൻ നിരവധി ബാബി​ലോ​ണി​യൻ ദേവന്മാർക്കു ക്ഷേത്രങ്ങൾ പണിയു​ക​യും അവ മോടി​പി​ടി​പ്പി​ക്കു​ക​യും ചെയ്‌തു. തന്റെ സൈനിക വിജയ​ങ്ങൾക്ക്‌ അവൻ മർദൂ​ക്കി​നു ബഹുമതി നൽകി.a നെബൂ​ഖ​ദ്‌നേസർ തന്റെ യുദ്ധ പദ്ധതികൾ ആസൂ​ത്രണം ചെയ്യാൻ ഭാവി​ക​ഥ​ന​വി​ദ്യ​യെ ഏറെ ആശ്രയി​ച്ചി​രു​ന്ന​താ​യും കാണ​പ്പെ​ടു​ന്നു.—യെഹെ​സ്‌കേൽ 21:18-23.

4. ബാബി​ലോ​ണി​ലെ മതാന്ത​രീ​ക്ഷം വിവരി​ക്കുക.

4 വാസ്‌ത​വ​ത്തിൽ മുഴു ബാബി​ലോ​ണി​ലും മതപര​മായ ഒരു അന്തരീക്ഷം നിലവി​ലി​രു​ന്നു. ത്രിത്വ ദേവന്മാ​രായ അനു (ആകാശ ദേവൻ), എൻലിൽ (ഭൂമി, വായു, കൊടു​ങ്കാറ്റ്‌ എന്നിവ​യു​ടെ ദേവൻ), ഈയാ (ജലദേവൻ) എന്നിവർ ഉൾപ്പെടെ വലി​യൊ​രു ഗണം ദേവീ​ദേ​വ​ന്മാർ ആരാധി​ക്ക​പ്പെ​ടുന്ന 50-ലധികം ക്ഷേത്രങ്ങൾ ഉള്ളതായി ആ നഗരം വീമ്പി​ളക്കി. സിൻ (ചന്ദ്ര​ദേവൻ), ഷമാഷ്‌ (സൂര്യ​ദേവൻ), ഇഷ്ടാർ (ഫലപു​ഷ്ടി​യു​ടെ ദേവത) എന്നിവർ ചേർന്ന മറ്റൊരു ത്രിത്വ​വും ഉണ്ടായി​രു​ന്നു. മന്ത്രവാ​ദം, ആഭിചാ​രം, ജ്യോ​തി​ഷം എന്നിവ ബാബി​ലോ​ണി​യൻ ആരാധ​ന​യിൽ ഒരു മുഖ്യ പങ്കുവ​ഹി​ച്ചു.

5. ബാബി​ലോ​ണി​ലെ മതാന്ത​രീ​ക്ഷം യഹൂദ പ്രവാ​സി​കൾക്ക്‌ എന്തു വെല്ലു​വി​ളി ഉയർത്തി?

5 അനേക ദേവന്മാ​രെ പൂജി​ച്ചി​രുന്ന ആളുക​ളു​ടെ ഇടയിലെ വാസം യഹൂദ പ്രവാ​സി​കൾക്ക്‌ ഒരു ഭയങ്കര വെല്ലു​വി​ളി ഉയർത്തി. അത്യുന്നത നിയമ​ദാ​താ​വിന്‌ എതിരെ മത്സരി​ക്കാൻ തീരു​മാ​നി​ച്ചാൽ ദാരു​ണ​മായ ഭവിഷ്യ​ത്തു​കൾ ഉണ്ടാകു​മെന്നു നൂറ്റാ​ണ്ടു​കൾക്കു മുമ്പു മോശെ ഇസ്രാ​യേ​ല്യർക്കു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. മോശെ അവരോ​ടു പറഞ്ഞു: “യഹോവ നിന്നെ​യും നീ നിന്റെ മേൽ ആക്കിയ രാജാ​വി​നെ​യും നീയാ​കട്ടെ നിന്റെ പിതാ​ക്ക​ന്മാ​രാ​കട്ടെ അറിഞ്ഞി​ട്ടി​ല്ലാത്ത ഒരു ജാതി​യു​ടെ അടുക്കൽ പോകു​മാ​റാ​ക്കും; അവിടെ നീ മരവും കല്ലുമായ അന്യ​ദൈ​വ​ങ്ങളെ സേവി​ക്കും [“സേവി​ക്കേ​ണ്ടി​വ​രും,” NW].”—ആവർത്ത​ന​പു​സ്‌തകം 28:15, 36.

6. ബാബി​ലോ​ണി​ലെ ജീവിതം ദാനീ​യേ​ലി​നും ഹനന്യാ​വി​നും മീശാ​യേ​ലി​നും അസര്യാ​വി​നും ഒരു പ്രത്യേക വെല്ലു​വി​ളി ഉയർത്തി​യത്‌ എന്തു​കൊണ്ട്‌?

6 ഇപ്പോൾ യഹൂദ​ന്മാർ മുൻകൂ​ട്ടി പറയപ്പെട്ട ആ സ്ഥിതി​വി​ശേ​ഷ​ത്തി​ലാ​യി. യഹോ​വ​യോ​ടു നിർമലത പാലി​ക്കുക ബുദ്ധി​മുട്ട്‌ ആയിരി​ക്കു​മാ​യി​രു​ന്നു, വിശേ​ഷിച്ച്‌ ദാനീ​യേൽ, ഹനന്യാവ്‌, മീശാ​യേൽ, അസര്യാവ്‌ എന്നിവർക്ക്‌. ഗവൺമെന്റു സേവന​ങ്ങൾക്കാ​യുള്ള പരിശീ​ല​ന​ത്തി​നു വിശേ​ഷാൽ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ ആയിരു​ന്നു ആ നാല്‌ എബ്രായ യുവാക്കൾ. (ദാനീ​യേൽ 1:3-5) സാധ്യ​ത​യ​നു​സ​രിച്ച്‌ അവരെ പുതിയ ചുറ്റു​പാ​ടു​ക​ളോട്‌ അനുരൂ​പ​രാ​ക്കാൻ അവർക്കു യഥാ​ക്രമം ബേൽത്ത്‌ശസ്സർ, ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗോ എന്നീ ബാബി​ലോ​ണി​യൻ പേരുകൾ നൽകു​ക​പോ​ലും ചെയ്‌തെന്ന്‌ ഓർമി​ക്കുക.b ദേശത്തെ ദേവന്മാ​രെ ആരാധി​ക്കാ​നുള്ള ഏതൊരു വിസമ്മ​ത​വും, അവരുടെ ഉന്നത സ്ഥാനങ്ങൾ നിമിത്തം എളുപ്പം ശ്രദ്ധി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു—രാജ്യ​ദ്രോ​ഹ​മാ​യി പോലും കരുത​പ്പെ​ടു​മാ​യി​രു​ന്നു.

ഒരു സ്വർണ ബിംബം ഭീഷണി ഉയർത്തു​ന്നു

7. (എ) നെബൂ​ഖ​ദ്‌നേസർ സ്ഥാപിച്ച ബിംബത്തെ വർണി​ക്കുക. (ബി) അതിന്റെ പിന്നിലെ ലക്ഷ്യം എന്തായി​രു​ന്നു?

7 തെളിവ്‌ അനുസ​രിച്ച്‌, തന്റെ സാമ്രാ​ജ്യ​ത്തി​ന്റെ ഐക്യം ശക്തി​പ്പെ​ടു​ത്താ​നുള്ള ശ്രമത്തിൽ നെബൂ​ഖ​ദ്‌നേസർ ദൂരാ സമഭൂ​മി​യിൽ ഒരു സ്വർണ ബിംബം സ്ഥാപിച്ചു. അതിന്‌ 60 മുഴം (27 മീറ്റർ) ഉയരവും 6 മുഴം (2.7 മീറ്റർ) വീതി​യും ഉണ്ടായി​രു​ന്നു.c ആ ബിംബം വെറു​മൊ​രു സ്‌തം​ഭ​മോ സമചതുര സ്‌തൂ​പ​മോ ആയിരു​ന്നെന്നു ചിലർ വിചാ​രി​ക്കു​ന്നു. ഒരുപക്ഷേ നെബൂ​ഖ​ദ്‌നേ​സ​രി​നെ​ത്ത​ന്നെ​യോ നെബോ ദേവ​നെ​യോ പ്രതി​നി​ധാ​നം ചെയ്‌ത മനുഷ്യ സാദൃ​ശ്യ​ത്തി​ലുള്ള ഒരു വലിയ ബിംബം സ്ഥിതി ചെയ്‌തി​രുന്ന വളരെ ഉയർന്ന ഒരു പീഠം അതിന്‌ ഉണ്ടായി​രു​ന്നി​രി​ക്കാം. വാസ്‌തവം എന്തുതന്നെ ആയിരു​ന്നാ​ലും, ഈ പടുകൂ​റ്റൻ സ്‌മാ​രകം ബാബി​ലോ​ണി​യൻ സാമ്രാ​ജ്യ​ത്തി​ന്റെ ഒരു ചിഹ്നം ആയിരു​ന്നു. അതിനെ ആ നിലയിൽ കണക്കാ​ക്കു​ക​യും പൂജി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു.—ദാനീ​യേൽ 3:1.

8. (എ) ബിംബ​ത്തി​ന്റെ ഉദ്‌ഘാ​ട​ന​ത്തി​നു ക്ഷണിക്ക​പ്പെ​ട്ടത്‌ ആരെല്ലാം, സന്നിഹി​ത​രാ​യി​രുന്ന എല്ലാവ​രും എന്തു ചെയ്യണ​മാ​യി​രു​ന്നു? (ബി) ബിംബ​ത്തി​നു മുന്നിൽ കുമ്പി​ടാൻ വിസമ്മ​തി​ക്കു​ന്ന​തി​ന്റെ ശിക്ഷ എന്തായി​രു​ന്നു?

8 ആയതി​നാൽ, നെബൂ​ഖ​ദ്‌നേസർ ഒരു ഉദ്‌ഘാ​ടന ചടങ്ങു ക്രമീ​ക​രി​ച്ചു. തന്റെ പ്രധാ​ന​ദേ​ശാ​ധി​പ​ന്മാർ, സ്ഥാനപ​തി​മാർ, ദേശാ​ധി​പ​ന്മാർ, ന്യായാ​ധി​പ​ന്മാർ, ഭണ്ഡാര​വി​ചാ​ര​ക​ന്മാർ, മന്ത്രി​മാർ, നഗരാ​ധി​പ​ന്മാർ എന്നിവ​രെ​യും സകല സംസ്ഥാ​ന​പാ​ല​ക​ന്മാ​രെ​യും അവൻ ഒന്നിച്ചു കൂട്ടി. അപ്പോൾ ഒരു ഘോഷകൻ ഉച്ചത്തിൽ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “വംശങ്ങ​ളും ജാതി​ക​ളും ഭാഷക്കാ​രു​മാ​യു​ള്ളോ​രേ, നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്ന​തെ​ന്തെ​ന്നാൽ: കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വ​രം മുതലായ സകലവിധ വാദ്യ​നാ​ദ​വും കേൾക്കു​മ്പോൾ, നിങ്ങൾ വീണു, നെബൂ​ഖ​ദ്‌നേ​സർരാ​ജാ​വു നിർത്തി​യി​രി​ക്കുന്ന സ്വർണ്ണ​ബിം​ബത്തെ നമസ്‌ക​രി​ക്കേണം. ആരെങ്കി​ലും വീണു നമസ്‌ക​രി​ക്കാ​തെ ഇരുന്നാൽ, അവനെ ആ നാഴി​ക​യിൽ തന്നേ, എരിയുന്ന തീച്ചൂ​ള​യിൽ ഇട്ടുക​ള​യും.”—ദാനീ​യേൽ 3:2-6.

9. നെബൂ​ഖ​ദ്‌നേസർ നിർത്തിയ ബിംബ​ത്തി​നു മുന്നിൽ കുമ്പി​ടു​ന്നതു പ്രത്യ​ക്ഷ​ത്തിൽ എന്ത്‌ അർഥമാ​ക്കി?

9 യഹോ​വ​യ്‌ക്കുള്ള തങ്ങളുടെ ആരാധ​ന​യിൽ വിട്ടു​വീഴ്‌ച ചെയ്യാൻ യഹൂദ​ന്മാ​രെ നിർബ​ന്ധി​ക്കാ​നുള്ള ഒരു ശ്രമത്തി​ന്റെ ഭാഗമാ​യി​ട്ടാണ്‌ നെബൂ​ഖ​ദ്‌നേസർ ഈ ചടങ്ങു ക്രമീ​ക​രി​ച്ച​തെന്ന്‌ ചിലർ വിചാ​രി​ക്കു​ന്നു. എന്നാൽ അതു ശരിയാ​യി​രി​ക്കാൻ ഇടയില്ല. കാരണം തെളിവ്‌ അനുസ​രിച്ച്‌, ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​ന്മാ​രെ മാത്രമേ ആ ചടങ്ങിനു ക്ഷണിച്ചി​രു​ന്നു​ള്ളൂ. അങ്ങനെ​യാ​കു​മ്പോൾ, യഹൂദ​ന്മാ​രിൽ ഗവൺമെന്റ്‌ സ്ഥാനങ്ങ​ളിൽ സേവി​ച്ചി​രു​ന്നവർ മാത്രമേ അവിടെ സന്നിഹി​തർ ആകുമാ​യി​രു​ന്നു​ള്ളൂ. ആയതി​നാൽ, ബിംബ​ത്തി​ന്റെ മുന്നിൽ കുമ്പി​ടു​ന്നതു ഭരണ വർഗത്തി​ന്റെ ഐക്യ​ദാർഢ്യം ശക്തി​പ്പെ​ടു​ത്താൻ ഉദ്ദേശി​ച്ചുള്ള ഒരു ചടങ്ങ്‌ ആയിരു​ന്നെന്നു തോന്നു​ന്നു. പണ്ഡിത​നായ ജോൺ എഫ്‌. വാൽവൂർഡ്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഉദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ ആ അണിനി​രത്തൽ, ഒരു വശത്ത്‌, നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സാമ്രാ​ജ്യ ശക്തിയു​ടെ സംതൃ​പ്‌തി​ജ​ന​ക​മായ ഒരു പ്രകട​ന​വും മറുവ​ശത്ത്‌, തങ്ങൾക്കു വിജയം നേടി​ത്ത​ന്നവർ എന്ന്‌ അവർ വിചാ​രിച്ച ദേവീ​ദേ​വ​ന്മാർക്കുള്ള അംഗീ​കാ​ര​മെന്ന നിലയിൽ പ്രാധാ​ന്യം അർഹി​ക്കു​ന്ന​തും ആയിരു​ന്നു.”

യഹോ​വ​യു​ടെ ദാസന്മാർ വിട്ടു​വീ​ഴ്‌ച​യ്‌ക്കു വിസമ്മ​തി​ക്കു​ന്നു

10. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ കൽപ്പന അനുസ​രി​ക്കാൻ യഹൂദർ അല്ലാത്ത​വർക്കു യാതൊ​രു ബുദ്ധി​മു​ട്ടും ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നി​ല്ലാ​ഞ്ഞത്‌ എന്തു​കൊണ്ട്‌?

10 വ്യത്യസ്‌ത പാലക ദേവന്മാ​രു​ടെ ഭക്തർ ആയിരു​ന്നെ​ങ്കി​ലും, നെബൂ​ഖ​ദ്‌നേസർ നിർത്തിയ ബിംബ​ത്തി​ന്റെ മുന്നിൽ കൂടിവന്ന മിക്കവർക്കും ബിംബത്തെ നമസ്‌ക​രി​ക്കാൻ മനസ്സാ​ക്ഷി​പ​ര​മാ​യി യാതൊ​രു ബുദ്ധി​മു​ട്ടും ഉണ്ടായി​രു​ന്നില്ല. “അവരുടെ കാര്യ​ത്തിൽ വിഗ്ര​ഹാ​രാ​ധന ഒരു പുതുമ അല്ലായി​രു​ന്നു, ഒരു ദേവനെ ആരാധി​ക്കു​ന്നതു മറ്റൊരു ദേവനെ നമസ്‌ക​രി​ക്കു​ന്ന​തിൽ നിന്ന്‌ അവരെ തടഞ്ഞി​രു​ന്ന​തു​മില്ല” എന്ന്‌ ഒരു ബൈബിൾ പണ്ഡിതൻ വിശദീ​ക​രി​ച്ചു. അദ്ദേഹം തുടർന്നു: “അനേകം ദേവന്മാർ ഉണ്ടെന്നുള്ള വിഗ്ര​ഹാ​രാ​ധി​ക​ളു​ടെ പൊതു വീക്ഷണ​വു​മാ​യി അതു യോജി​പ്പി​ലാ​യി​രു​ന്നു . . . ഏതൊരു ജനതയു​ടെ​യോ രാജ്യ​ത്തി​ന്റെ​യോ ദേവനെ പൂജി​ക്കു​ന്നത്‌ അനുചി​തം ആയിരു​ന്നില്ല.”

11. ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും ബിംബ​ത്തി​ന്റെ മുന്നിൽ കുമ്പി​ടാൻ വിസമ്മ​തി​ച്ചത്‌ എന്തു​കൊണ്ട്‌?

11 എന്നാൽ യഹൂദ​ന്മാ​രു​ടെ കാര്യ​ത്തിൽ സംഗതി വ്യത്യ​സ്‌തം ആയിരു​ന്നു. അവരുടെ ദൈവ​മായ യഹോവ ഇപ്രകാ​രം കൽപ്പി​ച്ചി​രു​ന്നു: “ഒരു വിഗ്രഹം ഉണ്ടാക്ക​രു​തു; മീതെ സ്വർഗ്ഗ​ത്തിൽ എങ്കിലും താഴെ ഭൂമി​യിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊ​ന്നി​ന്റെ പ്രതി​മ​യും അരുതു. അവയെ നമസ്‌ക​രി​ക്ക​യോ സേവി​ക്ക​യോ ചെയ്യരു​തു. നിന്റെ ദൈവ​മായ യഹോ​വ​യായ ഞാൻ തീക്ഷ്‌ണ​ത​യുള്ള ദൈവം ആകുന്നു.” (പുറപ്പാ​ടു 20:4, 5) അതു​കൊണ്ട്‌, സംഗീതം ആരംഭി​ക്കു​ക​യും സമ്മേളി​തർ ബിംബ​ത്തി​ന്റെ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌ത​പ്പോൾ ശദ്രക്ക്‌, മേശക്ക്‌, അബേദ്‌നെ​ഗോ എന്നീ മൂന്ന്‌ എബ്രായ യുവാക്കൾ കുമ്പി​ടാ​തെ നിന്നു.—ദാനീ​യേൽ 3:7.

12. ചില കൽദയർ മൂന്ന്‌ എബ്രാ​യ​രു​ടെ മേൽ എന്തു കുറ്റം ചുമത്തി, എന്തു​കൊണ്ട്‌?

12 മൂന്ന്‌ എബ്രായ ഉദ്യോ​ഗ​സ്ഥ​ന്മാർ ബിംബത്തെ ആരാധി​ക്കാൻ വിസമ്മ​തി​ച്ചതു ചില കൽദയരെ കോപാ​കു​ല​രാ​ക്കി. ഉടനടി അവർ രാജാ​വി​നെ സമീപിച്ച്‌ “യെഹൂ​ദ​ന്മാ​രെ കുററം ചുമത്തി.”d വിശദീ​ക​രണം ആരായാൻ അവർക്കു താത്‌പ​ര്യം ഇല്ലായി​രു​ന്നു. ആ എബ്രായർ അഭക്തി​ക്കും രാജ്യ​ദ്രോ​ഹ​ത്തി​നും ശിക്ഷി​ക്ക​പ്പെ​ടണം എന്ന ആഗ്രഹ​ത്തോ​ടെ ആരോ​പകർ പറഞ്ഞു: “ബാബേൽസം​സ്ഥാ​ന​ത്തി​ലെ കാര്യാ​ദി​കൾക്കു മേൽവി​ചാ​ര​ക​ന്മാ​രാ​യി നിയമിച്ച ശദ്രക്ക്‌, മേശക്ക്‌, അബേദ്‌നെ​ഗോ എന്ന ചില യെഹൂ​ദ​ന്മാ​രു​ണ്ട​ല്ലോ: ഈ പുരു​ഷ​ന്മാർ രാജാ​വി​നെ കൂട്ടാ​ക്കി​യില്ല; അവർ തിരു​മ​ന​സ്സി​ലെ ദേവന്മാ​രെ സേവി​ക്ക​യോ തിരു​മ​ന​സ്സു​കൊ​ണ്ടു നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്‌ക​രി​ക്ക​യോ ചെയ്യു​ന്നില്ല.”—ദാനീ​യേൽ 3:8-12.

13, 14. ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും സ്വീക​രിച്ച ഗതി​യോ​ടു നെബൂ​ഖ​ദ്‌നേസർ പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

13 ആ മൂന്ന്‌ എബ്രായർ തന്റെ കൽപ്പന അനുസ​രി​ക്കാ​തി​രു​ന്നതു നെബൂ​ഖ​ദ്‌നേ​സ​രി​നെ എത്ര നിരാ​ശി​തൻ ആക്കിയി​രി​ക്കണം! ശദ്രക്കി​നെ​യും മേശക്കി​നെ​യും അബേദ്‌നെ​ഗോ​വി​നെ​യും ബാബി​ലോ​ണി​യൻ സാമ്രാ​ജ്യ​ത്തി​ന്റെ വിശ്വസ്‌ത വക്താക്കൾ ആക്കി മാറ്റു​ന്ന​തിൽ അവൻ വിജയി​ച്ചി​ല്ലെന്നു വ്യക്തമാ​യി​രു​ന്നു. അവൻ അവരെ കൽദയ ജ്ഞാനം അഭ്യസി​പ്പി​ച്ച​ത​ല്ലാ​യി​രു​ന്നോ? എന്തിന്‌, അവൻ അവരുടെ പേരു പോലും മാറ്റി​യി​രു​ന്നു! എന്നാൽ, ഉത്‌കൃ​ഷ്ട​മെന്നു തോന്നിയ വിദ്യാ​ഭ്യാ​സം അവരെ ഒരു പുതിയ ആരാധനാ രീതി പഠിപ്പി​ക്കു​മെ​ന്നോ പേരുകൾ മാറ്റു​ന്നത്‌ അവരുടെ വ്യക്തി​ത്വ​ത്തെ തന്നെ മാറ്റു​മെ​ന്നോ നെബൂ​ഖ​ദ്‌നേസർ കരുതി​യി​രു​ന്നു എങ്കിൽ, അവന്‌ അങ്ങേയറ്റം പിശകു പറ്റിയി​രു​ന്നു. ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും യഹോ​വ​യു​ടെ വിശ്വസ്‌ത ദാസന്മാ​രാ​യി നില​കൊ​ണ്ടു.

14 നെബൂ​ഖ​ദ്‌നേസർ ക്രുദ്ധ​നാ​യി. തത്‌ക്ഷണം അവൻ ശദ്രക്കി​നെ​യും മേശക്കി​നെ​യും അബേദ്‌നെ​ഗോ​വി​നെ​യും വിളിച്ചു വരുത്തി. അവൻ ചോദി​ച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്‌നെ​ഗോ​വേ, നിങ്ങൾ എന്റെ ദേവന്മാ​രെ സേവി​ക്ക​യോ ഞാൻ നിർത്തിയ സ്വർണ്ണ​ബിം​ബത്തെ നമസ്‌ക​രി​ക്ക​യോ ചെയ്യു​ന്നില്ല എന്നുള്ളതു നേർത​ന്നേ​യോ?” നെബൂ​ഖ​ദ്‌നേസർ ഈ വാക്കുകൾ ഉച്ചരി​ച്ചതു തികഞ്ഞ അവിശ്വാ​സ​ത്തോ​ടെ ആയിരു​ന്നു എന്നതിനു തെല്ലും സംശയ​മില്ല. ‘സുബോ​ധ​മുള്ള മൂന്നു പുരു​ഷ​ന്മാർക്ക്‌ ഇത്ര വ്യക്തവും അനുസ​ര​ണ​ക്കേ​ടിന്‌ ഇത്ര കഠിന​മായ ശിക്ഷ ലഭിക്കു​ന്ന​തു​മായ ഒരു കൽപ്പന എങ്ങനെ അവഗണി​ക്കാൻ കഴിയും?’ എന്ന്‌ അവൻ ന്യായ​വാ​ദം ചെയ്‌തി​ട്ടു​ണ്ടാ​കണം.—ദാനീ​യേൽ 3:13, 14.

15, 16. മൂന്ന്‌ എബ്രാ​യർക്ക്‌ നെബൂ​ഖ​ദ്‌നേസർ എന്ത്‌ അവസരം വെച്ചു​നീ​ട്ടി?

15 ആ മൂന്ന്‌ എബ്രാ​യർക്ക്‌ ഒരു അവസരം കൂടെ നൽകാൻ നെബൂ​ഖ​ദ്‌നേസർ ഒരുക്ക​മാ​യി​രു​ന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വ​രം മുതലായ സകലവിധ വാദ്യ​നാ​ദ​വും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതി​ഷ്‌ഠിച്ച ബിംബത്തെ വീണു നമസ്‌ക​രി​പ്പാൻ ഒരുങ്ങി​യി​രു​ന്നാൽ നന്നു; നമസ്‌ക​രി​ക്കാ​തെ​യി​രു​ന്നാ​ലോ ഈ നാഴി​ക​യിൽ തന്നേ നിങ്ങളെ എരിയുന്ന തീച്ചൂ​ള​യിൽ ഇട്ടുക​ള​യും; നിങ്ങളെ എന്റെ കയ്യിൽനി​ന്നു വിടു​വി​ക്കാ​കുന്ന ദേവൻ ആർ?”—ദാനീ​യേൽ 3:15.

16 (ദാനീ​യേൽ 2-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന) സ്വപ്‌ന​ത്തിൽ കണ്ട ബിംബത്തെ കുറി​ച്ചുള്ള പാഠം നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ മനസ്സി​ലും ഹൃദയ​ത്തി​ലും ആഴമായ യാതൊ​രു മതിപ്പും ഉളവാ​ക്കി​യി​രു​ന്നി​ല്ലെന്നു പ്രകട​മാണ്‌. “നിങ്ങളു​ടെ ദൈവം ദൈവാ​ധി​ദൈ​വ​വും രാജാ​ധി​കർത്താ​വും . . . ആകുന്നു” എന്ന ദാനീ​യേ​ലി​നോ​ടുള്ള സ്വന്തം പ്രസ്‌താ​വന അവൻ മറന്നു​പോ​യി​രി​ക്കണം. (ദാനീ​യേൽ 2:47) എബ്രാ​യർക്കു വരാനി​രി​ക്കുന്ന ശിക്ഷയിൽനിന്ന്‌ അവരെ രക്ഷിക്കാൻ യഹോ​വ​യ്‌ക്കു പോലും സാധി​ക്കി​ല്ലെന്നു പറഞ്ഞു​കൊ​ണ്ടു നെബൂ​ഖ​ദ്‌നേസർ ഇപ്പോൾ യഹോ​വയെ വെല്ലു​വി​ളി​ക്കുക ആയിരു​ന്നു​വെന്നു തോന്നു​ന്നു.

17. ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും രാജാ​വി​ന്റെ വാഗ്‌ദാ​ന​ത്തോട്‌ എങ്ങനെ പ്രതി​ക​രി​ച്ചു?

17 ശദ്രക്കി​നും മേശക്കി​നും അബേദ്‌നെ​ഗോ​വി​നും കാര്യങ്ങൾ പുനഃ​പ​രി​ശോ​ധി​ക്കേണ്ട ആവശ്യം ഉണ്ടായി​രു​ന്നില്ല. അവർ ഉടനടി ഇങ്ങനെ പ്രതി​വ​ചി​ച്ചു: “നെബൂ​ഖ​ദ്‌നേ​സരേ, ഈ കാര്യ​ത്തിൽ ഉത്തരം പറവാൻ ആവശ്യ​മില്ല. ഞങ്ങൾ സേവി​ക്കുന്ന ദൈവ​ത്തി​ന്നു ഞങ്ങളെ വിടു​വി​പ്പാൻ കഴിയു​മെ​ങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂ​ള​യിൽനി​ന്നും രാജാ​വി​ന്റെ കയ്യിൽനി​ന്നും വിടു​വി​ക്കും. അല്ലെങ്കി​ലും ഞങ്ങൾ രാജാ​വി​ന്റെ ദേവന്മാ​രെ സേവി​ക്ക​യില്ല. രാജാവു നിർത്തിയ സ്വർണ്ണ​ബിം​ബത്തെ നമസ്‌ക​രി​ക്ക​യു​മില്ല എന്നു അറിഞ്ഞാ​ലും.”—ദാനീ​യേൽ 3:16-18.

എരിയുന്ന തീച്ചൂ​ള​യി​ലേക്ക്‌!

18, 19. മൂന്ന്‌ എബ്രാ​യരെ തീച്ചൂ​ള​യിൽ എറിഞ്ഞ​പ്പോൾ എന്തു സംഭവി​ച്ചു?

18 ചൂള പതിവി​ലും ഏഴു മടങ്ങു ചൂടു പിടി​പ്പി​ക്കാൻ കോപാ​കു​ല​നായ നെബൂ​ഖ​ദ്‌നേസർ തന്റെ ദാസന്മാ​രോ​ടു കൽപ്പിച്ചു. എന്നിട്ട്‌ അവൻ “മഹാബ​ല​വാ​ന്മാ​രായ ചില പുരു​ഷ​ന്മാ​രോ​ടു” ശദ്രക്കി​നെ​യും മേശക്കി​നെ​യും അബേദ്‌നെ​ഗോ​വി​നെ​യും ബന്ധിച്ച്‌ “എരിയുന്ന തീച്ചൂ​ള​യിൽ” എറിയാൻ കൽപ്പിച്ചു. ആ മൂന്ന്‌ എബ്രാ​യരെ ബന്ധിച്ചു തീയിൽ എറിഞ്ഞു​കൊണ്ട്‌ അവർ രാജകൽപ്പന അനുസ​രി​ച്ചു. പെട്ടെന്ന്‌ കത്തിക്ക​രി​യാൻ വേണ്ടി ആയിരു​ന്നി​രി​ക്കാം, വസ്‌ത്ര​ങ്ങ​ളൊ​ന്നും ഊരി​മാ​റ്റാ​തെ അവരെ തീയിൽ എറിഞ്ഞത്‌. എന്നാൽ, അഗ്നിജ്വാ​ല​യാൽ കൊല്ല​പ്പെ​ട്ടത്‌ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ വിശ്വസ്‌ത സേവകർ ആയിരു​ന്നു.—ദാനീ​യേൽ 3:19-22.

19 എന്നാൽ, അസാധാ​ര​ണ​മായ ചിലതു സംഭവി​ക്കു​ക​യാ​യി​രു​ന്നു. ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും തീച്ചൂ​ള​യു​ടെ മധ്യത്തിൽ ആയിരു​ന്നെ​ങ്കി​ലും തീജ്വാല അവരെ ദഹിപ്പി​ച്ചു​ക​ള​ഞ്ഞില്ല. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ആശ്ചര്യം ഒന്നു സങ്കൽപ്പി​ച്ചു നോക്കൂ! അവരെ ദൃഢമാ​യി ബന്ധിച്ച്‌ കത്തിജ്വ​ലി​ക്കുന്ന തീയിൽ എറിഞ്ഞി​രു​ന്നു, എന്നാൽ അവർ ഇപ്പോ​ഴും ജീവി​ച്ചി​രി​ക്കു​ന്നു. എന്തിന്‌, അവർ തീയിൽ സ്വത​ന്ത്ര​രാ​യി നടക്കു​ക​യാ​യി​രു​ന്നു! എന്നാൽ നെബൂ​ഖ​ദ്‌നേസർ മറ്റൊന്നു കൂടെ നിരീ​ക്ഷി​ച്ചു. “നാം മൂന്നു പുരു​ഷ​ന്മാ​രെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു” എന്ന്‌ അവൻ തന്റെ ഉന്നത രാജകീയ ഉദ്യോ​ഗ​സ്ഥ​ന്മാ​രോ​ടു ചോദി​ച്ചു. “സത്യം തന്നേ രാജാവേ,” അവർ പ്രതി​വ​ചി​ച്ചു. നെബൂ​ഖ​ദ്‌നേസർ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “നാലു പുരു​ഷ​ന്മാർ കെട്ടഴി​ഞ്ഞു തീയിൽ നടക്കു​ന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാ​മ​ത്ത​വന്റെ രൂപം ഒരു ദൈവ​പു​ത്ര​നോ​ടു ഒത്തിരി​ക്കു​ന്നു.”—ദാനീ​യേൽ 3:23-25.

20, 21. (എ) ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും തീച്ചൂ​ള​യിൽനി​ന്നു പുറത്തു വന്നപ്പോൾ നെബൂ​ഖ​ദ്‌നേസർ അവരിൽ എന്തു നിരീ​ക്ഷി​ച്ചു? (ബി) എന്തു സമ്മതി​ക്കാൻ നെബൂ​ഖ​ദ്‌നേസർ നിർബ​ന്ധി​ത​നാ​യി?

20 നെബൂ​ഖ​ദ്‌നേസർ തീച്ചൂ​ള​യു​ടെ വാതിൽക്കൽ എത്തി. “അത്യു​ന്ന​ത​ദൈ​വ​ത്തി​ന്റെ ദാസന്മാ​രായ ശദ്രക്കേ, മേശക്കേ, അബേദ്‌നെ​ഗോ​വേ, പുറത്തു​വ​രു​വിൻ,” അവൻ വിളി​ച്ചു​പ​റഞ്ഞു. ആ മൂന്ന്‌ എബ്രായർ തീയുടെ നടുവിൽനി​ന്നു പുറത്തു​വന്നു. പ്രധാ​ന​ദേ​ശാ​ധി​പ​തി​മാ​രും സ്ഥാനപ​തി​മാ​രും ദേശാ​ധി​പ​തി​മാ​രും രാജമ​ന്ത്രി​മാ​രും ഉൾപ്പെടെ ഈ അത്ഭുത​ത്തിന്‌ ദൃക്‌സാ​ക്ഷി​ക​ളായ എല്ലാവ​രും അമ്പരന്നു​പോ​യി എന്നതിൽ തെല്ലും സംശയ​മില്ല. എന്തിന്‌, ആ മൂന്ന്‌ യുവാക്കൾ തീച്ചൂ​ള​യിൽ പ്രവേ​ശി​ച്ചു പോലു​മി​ല്ലെന്നു തോന്നി! അവരെ തീയുടെ മണം പോലും തട്ടിയി​രു​ന്നില്ല. തലയിലെ ഒരു മുടി​പോ​ലും കരിഞ്ഞ​തു​മില്ല.—ദാനീ​യേൽ 3:26, 27.

21 യഹോവ അത്യുന്നത ദൈവ​മാ​ണെന്നു സമ്മതി​ക്കാൻ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ഇപ്പോൾ നിർബ​ന്ധി​ത​നാ​യി. അവൻ പ്രഖ്യാ​പി​ച്ചു: “ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌നെ​ഗോ​വി​ന്റെ​യും ദൈവം വാഴ്‌ത്ത​പ്പെ​ട്ടവൻ; തങ്കൽ ആശ്രയി​ക്ക​യും സ്വന്ത​ദൈ​വ​ത്തെ​യ​ല്ലാ​തെ വേറൊ​രു ദൈവ​ത്തെ​യും സേവി​ക്ക​യോ നമസ്‌ക​രി​ക്ക​യോ ചെയ്യാ​തി​രി​ക്ക​ത്ത​ക്ക​വണ്ണം രാജക​ല്‌പ​ന​കൂ​ടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്‌പി​ച്ചു​കൊ​ടു​ക്ക​യും ചെയ്‌ത തന്റെ ദാസന്മാ​രെ അവൻ സ്വദൂ​തനെ അയച്ചു വിടു​വി​ച്ചി​രി​ക്കു​ന്നു​വ​ല്ലോ.” എന്നിട്ട്‌ അവൻ ശക്തമായ ഈ മുന്നറി​യി​പ്പു നൽകി: “ഈ വിധത്തിൽ വിടു​വി​പ്പാൻ കഴിയുന്ന മറെറാ​രു ദൈവ​വും ഇല്ലായ്‌ക​കൊ​ണ്ടു ഏതു ജാതി​ക്കാ​രി​ലും വംശക്കാ​രി​ലും ഭാഷക്കാ​രി​ലും ആരെങ്കി​ലും ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌നെ​ഗോ​വി​ന്റെ​യും ദൈവ​ത്തി​ന്നു വിരോ​ധ​മാ​യി വല്ല തെററും പറഞ്ഞാൽ അവനെ കഷണം​ക​ഷ​ണ​മാ​യി ശകലി​ക്ക​യും അവന്റെ വീടു കുപ്പക്കു​ന്നാ​ക്കു​ക​യും ചെയ്യു​മെന്നു ഞാൻ ഒരു വിധി കല്‌പി​ക്കു​ന്നു.” തുടർന്ന്‌ ആ മൂന്ന്‌ എബ്രാ​യർക്ക്‌ വീണ്ടും രാജകീയ അംഗീ​കാ​ര​വും “ബാബേൽസം​സ്ഥാ​നത്തു സ്ഥാനമാ​നങ്ങ”ളും ലഭിച്ചു.”—ദാനീ​യേൽ 3:28-30.

വിശ്വാ​സ​വും കഠിന പരി​ശോ​ധ​ന​യും ഇന്ന്‌

22. യഹോ​വ​യു​ടെ ഇന്നത്തെ ആരാധകർ ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും നേരി​ട്ട​തി​നോ​ടു സമാന​മായ സാഹച​ര്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

22 ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും നേരി​ട്ട​തി​നോ​ടു സമാന​മായ സാഹച​ര്യ​ങ്ങളെ യഹോ​വ​യു​ടെ ആരാധകർ ഇന്ന്‌ അഭിമു​ഖീ​ക​രി​ക്കു​ന്നു. ദൈവ​ജനം അക്ഷരീയ അർഥത്തിൽ പ്രവാ​സി​കൾ അല്ലായി​രി​ക്കാം എന്നതു സത്യം തന്നെ. എന്നാൽ, തന്റെ അനുഗാ​മി​കൾ ‘ലോക​ത്തി​ന്റെ ഭാഗമല്ലെ’ന്ന്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 17:14, NW) തങ്ങൾക്കു ചുറ്റു​മുള്ള തിരു​വെ​ഴു​ത്തു വിരു​ദ്ധ​മായ ആചാര​ങ്ങ​ളും മനോ​ഭാ​വ​ങ്ങ​ളും നടപടി​ക​ളും സ്വീക​രി​ക്കു​ന്നില്ല എന്ന അർഥത്തിൽ അവർ “പരദേ​ശി​കൾ” ആണ്‌. പൗലൊസ്‌ അപ്പൊ​സ്‌തലൻ എഴുതി​യ​തു​പോ​ലെ ക്രിസ്‌ത്യാ​നി​കൾ “ഈ ലോക​ത്തി​ന്നു അനുരൂ​പ​മാ​കാ”തിരി​ക്കേ​ണ്ട​തുണ്ട്‌.—റോമർ 12:2.

23. മൂന്ന്‌ എബ്രായർ അചഞ്ചലത പ്രകട​മാ​ക്കി​യത്‌ എങ്ങനെ, ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ അവരുടെ ദൃഷ്ടാന്തം എങ്ങനെ പിൻപ​റ്റാൻ കഴിയും?

23 ആ മൂന്ന്‌ എബ്രായർ ബാബി​ലോ​ണി​യൻ വ്യവസ്ഥ​യ്‌ക്കു അനുരൂ​പ​രാ​കാൻ വിസമ്മ​തി​ച്ചു. കൽദയ ജ്ഞാനത്തി​ലുള്ള സമഗ്ര പ്രബോ​ധനം പോലും അവരെ വ്യതി​ച​ലി​പ്പി​ച്ചില്ല. ആരാധ​ന​യു​ടെ കാര്യ​ത്തി​ലുള്ള അവരുടെ നിലപാ​ടു ചർച്ച​ചെ​യ്‌ത്‌ മാറ്റം വരുത്താ​വു​ന്നത്‌ അല്ലായി​രു​ന്നു. അവരുടെ കൂറ്‌ യഹോ​വ​യോട്‌ ആയിരു​ന്നു. ഇന്നു ക്രിസ്‌ത്യാ​നി​ക​ളും അതേ​പോ​ലെ​തന്നെ അചഞ്ചലർ ആയിരി​ക്കണം. ലോക​ത്തിൽ ഉള്ളവരിൽനി​ന്നു വ്യത്യ​സ്‌തർ ആയിരി​ക്കു​ന്നതു നിമിത്തം അവർ ലജ്ജി​ക്കേ​ണ്ട​തില്ല. തീർച്ച​യാ​യും, “ലോക​വും അതിന്റെ മോഹ​വും ഒഴിഞ്ഞു​പോ​കു​ന്നു.” (1 യോഹ​ന്നാൻ 2:17) അതു​കൊണ്ട്‌ മരിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഈ വ്യവസ്ഥി​തിക്ക്‌ അനുരൂ​പ​രാ​കു​ന്നതു മൗഢ്യ​വും നിഷ്‌ഫ​ല​വും ആയിരി​ക്കും.

24. സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ നിലപാട്‌ ആ മൂന്ന്‌ എബ്രാ​യ​രു​ടെ നിലപാ​ടി​നോ​ടു സമാന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

24 വിഗ്ര​ഹാ​രാ​ധ​ന​യു​ടെ അത്ര പ്രകട​മ​ല്ലാത്ത രൂപങ്ങൾe ഉൾപ്പെ​ടെ​യുള്ള എല്ലാത്തരം വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കും എതിരെ ക്രിസ്‌ത്യാ​നി​കൾ ജാഗ്രത പുലർത്തണം. (1 യോഹ​ന്നാൻ 5:21) ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും സ്വർണ ബിംബ​ത്തി​ന്റെ മുമ്പാകെ അനുസ​ര​ണ​ത്തോ​ടും ആദര​വോ​ടും കൂടെ നിന്നു. എന്നാൽ അതിനു മുമ്പാകെ കുമ്പി​ടു​ന്ന​തിൽ വെറും ആദരസൂ​ച​ന​യെ​ക്കാൾ ഏറെ കാര്യങ്ങൾ ഉൾപ്പെ​ടു​ന്നു​വെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു. അത്‌ ഒരു ആരാധ​നാ​ക്രിയ ആയിരു​ന്നു. അതിൽ പങ്കുപ​റ്റു​ന്നതു യഹോ​വ​യു​ടെ ക്രോ​ധ​ത്തിന്‌ ഇടയാ​ക്കു​മാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 5:8-10) ജോൺ എഫ്‌. വാൽവൂർഡ്‌ എഴുതു​ന്നു: “മതപര​മായ കൂറും ദേശീയ കൂറും പരസ്‌പരം കെട്ടു​പി​ണഞ്ഞു കിടന്നി​രു​ന്ന​തി​നാൽ, അതിനു മതപര​മായ ഒരു അർഥം കൂടെ ഉണ്ടായി​രു​ന്നി​രി​ക്കാം എങ്കിലും അതു ഫലത്തിൽ ഒരു പതാക വന്ദനം ആയിരു​ന്നു.” ഇന്നു യഥാർഥ ക്രിസ്‌ത്യാ​നി​കൾ വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്ക്‌ എതിരെ അത്രതന്നെ ഉറച്ച ഒരു നിലപാ​ടു സ്വീക​രി​ക്കു​ന്നു.

25. ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌നെ​ഗോ​വി​ന്റെ​യും യഥാർഥ ജീവിത കഥയിൽനി​ന്നു നിങ്ങൾ എന്തു പഠിച്ചി​രി​ക്കു​ന്നു?

25 യഹോ​വ​യ്‌ക്ക്‌ അനന്യ​ഭക്തി നൽകാൻ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കുന്ന സകലർക്കും ശദ്രക്കി​നെ​യും മേശക്കി​നെ​യും അബേദ്‌നെ​ഗോ​വി​നെ​യും കുറി​ച്ചുള്ള ഈ ബൈബിൾ വിവരണം ഒരു ഉത്‌കൃഷ്ട സാധന​പാ​ഠ​മാണ്‌. “തീയുടെ ബലം കെടുത്ത”വർ ഉൾപ്പെടെ, വിശ്വാ​സം പ്രകട​മാ​ക്കിയ അനേകരെ കുറിച്ചു പറഞ്ഞ​പ്പോൾ പൗലൊസ്‌ അപ്പൊ​സ്‌ത​ലന്റെ മനസ്സിൽ ഈ മൂന്ന്‌ എബ്രായർ ഉണ്ടായി​രു​ന്നു എന്നു വ്യക്തമാണ്‌. (എബ്രായർ 11:33, 34) അത്തരം വിശ്വാ​സം അനുക​രി​ക്കുന്ന സകലർക്കും യഹോവ പ്രതി​ഫലം നൽകും. ആ മൂന്ന്‌ എബ്രായർ തീച്ചൂ​ള​യിൽനി​ന്നു വിടു​വി​ക്ക​പ്പെട്ടു. എന്നാൽ നിർമ​ല​താ​പാ​ലകർ എന്ന നിലയിൽ ജീവൻ നഷ്ടമായ എല്ലാ വിശ്വ​സ്‌ത​രെ​യും യഹോവ ജീവനി​ലേക്കു തിരികെ കൊണ്ടു​വന്ന്‌ നിത്യ​ജീ​വൻ നൽകി അനു​ഗ്ര​ഹി​ക്കു​മെന്നു നമുക്ക്‌ ഉറപ്പ്‌ ഉണ്ടായി​രി​ക്കാ​വു​ന്ന​താണ്‌. എങ്ങനെ​യാ​യാ​ലും, യഹോവ “തന്റെ ഭക്തന്മാ​രു​ടെ പ്രാണ​ങ്ങളെ കാക്കുന്നു; ദുഷ്ടന്മാ​രു​ടെ കയ്യിൽനി​ന്നു അവരെ വിടു​വി​ക്കു​ന്നു.”—സങ്കീർത്തനം 97:10.

[അടിക്കു​റി​പ്പു​കൾ]

a ബാബിലോണിയൻ സാമ്രാ​ജ്യ​ത്തി​ന്റെ സ്ഥാപക​നാ​യി പരിഗ​ണി​ക്ക​പ്പെ​ടുന്ന മർദൂക്ക്‌, ദിവ്യ​ത്വം കൽപ്പി​ക്ക​പ്പെട്ട നി​മ്രോ​ദി​നെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്നു ചിലർ വിശ്വ​സി​ക്കു​ന്നു. എന്നാൽ അതു ശരിയാ​ണോ എന്ന്‌ ഉറപ്പിച്ചു പറയാ​നാ​കില്ല.

b “ബേൽത്ത്‌ശസ്സർ” എന്നതിന്റെ അർഥം “രാജാ​വി​ന്റെ ജീവൻ രക്ഷിക്കുക” എന്നാണ്‌. “ശദ്രക്ക്‌” എന്ന പേരിന്റെ അർഥം “അക്കുവി​ന്റെ കൽപ്പന” എന്നായി​രി​ക്കാം, സുമേ​റി​യൻ ചന്ദ്ര​ദേ​വ​നാണ്‌ അക്കു. “മേശെക്ക്‌” എന്നത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു സുമേ​റി​യൻ ദേവനെ പരാമർശി​ക്കു​ന്നു. “അബേദ്‌-നെഗോ” എന്നതിന്റെ അർഥം നെബോ​യു​ടെ അഥവാ “നെഗോ​യു​ടെ ദാസൻ” എന്നാണ്‌.

c ആ ബിംബം തടി​കൊ​ണ്ടു നിർമി​ച്ചി​ട്ടു സ്വർണം പൊതി​ഞ്ഞ​താ​യി​രു​ന്നെന്ന്‌, അതിന്റെ ഭീമമായ വലിപ്പം കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ ചില ബൈബിൾ പണ്ഡിത​ന്മാർ കരുതു​ന്നു.

d “കുററം ചുമത്തി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അരമായ പദപ്ര​യോ​ഗ​ത്തി​ന്റെ അർഥം, ഏഷണി​യി​ലൂ​ടെ ആലങ്കാ​രി​ക​മാ​യി ഒരു വ്യക്തി​യു​ടെ ശരീര ‘ഭാഗങ്ങൾ തിന്നുക,’ അയാളെ ചവച്ചരച്ചു തീർക്കുക എന്നാണ്‌.

e ദൃഷ്ടാന്തത്തിന്‌, ബൈബിൾ അമിതാ​ഹാ​ര​ത്തെ​യും അത്യാ​ഗ്ര​ഹ​ത്തെ​യും വിഗ്ര​ഹാ​രാ​ധ​ന​യു​മാ​യി ബന്ധപ്പെ​ടു​ത്തു​ന്നു.—ഫിലി​പ്പി​യർ 3:18, 19; കൊ​ലൊ​സ്സ്യർ 3:5.

നിങ്ങൾ എന്തു ഗ്രഹിച്ചു?

• ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും നെബൂ​ഖ​ദ്‌നേസർ നിർത്തിയ ബിംബ​ത്തി​ന്റെ മുന്നിൽ കുമ്പി​ടാൻ വിസമ്മ​തി​ച്ചത്‌ എന്തു​കൊണ്ട്‌?

• മൂന്ന്‌ എബ്രായർ സ്വീക​രിച്ച നിലപാ​ടി​നോ​ടു നെബൂ​ഖ​ദ്‌നേസർ എങ്ങനെ പ്രതി​ക​രി​ച്ചു?

• മൂന്ന്‌ എബ്രാ​യ​രു​ടെ വിശ്വാ​സ​ത്തി​നു യഹോവ എങ്ങനെ പ്രതി​ഫലം നൽകി?

• ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌നെ​ഗോ​വി​ന്റെ​യും യഥാർഥ ജീവിത കഥയ്‌ക്കു ശ്രദ്ധ കൊടു​ത്ത​തിൽനി​ന്നു നിങ്ങൾ എന്തു പഠിച്ചി​രി​ക്കു​ന്നു?

[68-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[70-ാം പേജിലെ ചിത്രങ്ങൾ]

1. ബാബി​ലോ​ണി​ലെ ക്ഷേത്ര ഗോപു​രം (സിഗു​റാറ്റ്‌)

2. മർദൂ​ക്കി​ന്റെ ക്ഷേത്രം

3. മർദൂക്ക്‌ ദേവനും (ഇടത്ത്‌) നെബോ ദേവനും (വലത്ത്‌) വ്യാളി​ക​ളു​ടെ മേൽ നിൽക്കു​ന്ന​താ​യി ചിത്രീ​ക​രി​ക്കുന്ന വെങ്കല ഫലകം

4. നിർമാണ പദ്ധതി​കൾക്കു പേരു കേട്ട നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ രൂപം കൊത്തിയ രത്‌നം

[76-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[78-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക