വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 77 പേ. 182-പേ. 183 ഖ. 2
  • വെള്ളം കോരാൻ വന്ന സ്‌ത്രീ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വെള്ളം കോരാൻ വന്ന സ്‌ത്രീ
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ഒരു ശമര്യ​ക്കാ​രി​യെ പഠിപ്പി​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • ഒരു ശമര്യ സ്‌ത്രീയെ പഠിപ്പിക്കുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ഒരു ശമര്യ സ്‌ത്രീയെ പഠിപ്പിക്കുന്നു
    വീക്ഷാഗോപുരം—1987
  • കിണറ്റിങ്കലെ സ്‌ത്രീയോടുകൂടെ
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 77 പേ. 182-പേ. 183 ഖ. 2
യാക്കോബിന്റെ കിണറിന്‌ അരികെ വെച്ച്‌ യേശു ശമര്യക്കാരിയോടു സംസാരിക്കുന്നു

പാഠം 77

വെള്ളം കോരാൻ വന്ന സ്‌ത്രീ

പെസഹ കഴിഞ്ഞിട്ട്‌ കുറച്ച്‌ നാളായി. യേശു​വും ശിഷ്യ​ന്മാ​രും ഇപ്പോൾ ഗലീല​യി​ലേക്കു മടങ്ങു​ക​യാണ്‌. ശമര്യ​യി​ലൂ​ടെ​യാണ്‌ അവരുടെ യാത്ര. പോകുന്ന വഴി സുഖാർ പട്ടണത്തിന്‌ അടുത്തു​വെച്ച്‌ യാക്കോ​ബി​ന്റെ കിണറിന്‌ അരികെ യേശു ഒന്നു വിശ്ര​മി​ക്കാൻ ഇരുന്നു. ശിഷ്യ​ന്മാർ ഭക്ഷണം മേടി​ക്കാൻ നഗരത്തി​ലേ​ക്കും പോയി.

ഒരു സ്‌ത്രീ കിണറ്റിൽനിന്ന്‌ വെള്ളം കോരാൻ വന്നു. യേശു ആ സ്‌ത്രീ​യോട്‌, ‘കുടി​ക്കാൻ കുറച്ച്‌ വെള്ളം തരാമോ’ എന്നു ചോദി​ച്ചു. സ്‌ത്രീ പറഞ്ഞു: ‘ഞാൻ ഒരു ശമര്യ​ക്കാ​രി അല്ലേ? എന്നിട്ടും താങ്കൾ എന്നോടു സംസാ​രി​ക്കു​ന്നോ? ജൂതന്മാർ ശമര്യ​ക്കാ​രോ​ടു സംസാ​രി​ക്കാ​റി​ല്ല​ല്ലോ.’ യേശു പറഞ്ഞു: ‘ഞാൻ ആരാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കിൽ നീ എന്നോടു കുടി​ക്കാൻ ചോദി​ക്കു​ക​യും ഞാൻ നിനക്കു ജീവജലം തരുക​യും ചെയ്‌തേനേ.’ ‘അങ്ങ്‌ എന്താണ്‌ പറയു​ന്നത്‌? അങ്ങയുടെ കൈയിൽ വെള്ളം കോരാൻ ഒരു തൊട്ടി​പോ​ലും ഇല്ലല്ലോ’ എന്നു സ്‌ത്രീ പറഞ്ഞു. അപ്പോൾ യേശു, ‘ഞാൻ കൊടു​ക്കുന്ന വെള്ളം കുടി​ക്കു​ന്ന​വർക്ക്‌ പിന്നെ ഒരിക്ക​ലും ദാഹി​ക്കില്ല’ എന്നു പറഞ്ഞു. മറുപ​ടി​യാ​യി സ്‌ത്രീ, ‘യജമാ​നനേ, എനിക്ക്‌ ആ വെള്ളം വേണം’ എന്നു പറഞ്ഞു.

തുടർന്ന്‌ യേശു സ്‌ത്രീ​യോ​ടു പറഞ്ഞു: ‘നിന്റെ ഭർത്താ​വി​നെ ഇങ്ങോട്ടു വിളി​ച്ചു​കൊ​ണ്ടു​വരൂ.’ ‘എനിക്കു ഭർത്താ​വില്ല’ എന്നു സ്‌ത്രീ പറഞ്ഞു. യേശു പറഞ്ഞു: ‘നീ പറഞ്ഞതു ശരിയാണ്‌. നീ അഞ്ചു പ്രാവ​ശ്യം കല്യാണം കഴിച്ചു. പക്ഷേ ഇപ്പോൾ കൂടെ താമസി​ക്കു​ന്നതു ഭർത്താവല്ല.’ സ്‌ത്രീ പറഞ്ഞു: ‘അങ്ങ്‌ ഒരു പ്രവാ​ച​ക​നാ​ണല്ലേ? ഞങ്ങളുടെ ആളുകൾ വിശ്വ​സി​ക്കു​ന്നത്‌ ഈ മലയിൽ ദൈവത്തെ ആരാധി​ക്കാ​മെ​ന്നാണ്‌. പക്ഷേ ജൂതന്മാർ പറയു​ന്നത്‌ ആരാധ​നയ്‌ക്കുള്ള സ്ഥലം യരുശ​ലേം മാത്ര​മാ​ണെ​ന്നാണ്‌. മിശിഹ വരു​മ്പോൾ ആരാധി​ക്കേ​ണ്ടത്‌ എങ്ങനെ​യാ​ണെന്നു പഠിപ്പി​ച്ചു​ത​രും എന്ന്‌ എനിക്ക്‌ അറിയാം.’ അപ്പോൾ മറ്റാ​രോ​ടും പറയാത്ത ഒരു കാര്യം യേശു ആ സ്‌ത്രീ​യോ​ടു പറഞ്ഞു: ‘ഞാനാണു മിശിഹ!’

യേശു ശമര്യക്കാരോടു സംസാരിക്കുന്നു

സ്‌ത്രീ പെട്ടെന്ന്‌ നഗരത്തി​ലേക്കു ചെന്ന്‌ ശമര്യ​ക്കാ​രോ​ടു പറഞ്ഞു: ‘ഞാൻ ഒരാളെ കണ്ടു. മിശിഹ ആണെന്നാ​ണു തോന്നു​ന്നത്‌. അദ്ദേഹ​ത്തിന്‌ എന്നെക്കു​റിച്ച്‌ എല്ലാം അറിയാം. നിങ്ങൾതന്നെ വന്ന്‌ കാണൂ.’ അവർ ആ സ്‌ത്രീ​യു​ടെ​കൂ​ടെ കിണറി​ന്റെ അടുത്ത്‌ വന്നു. യേശു പഠിപ്പി​ക്കു​ന്നതു കേട്ടു.

തങ്ങളുടെ നഗരത്തിൽ താമസി​ക്കാൻ ശമര്യ​ക്കാർ യേശു​വി​നെ ക്ഷണിച്ചു. രണ്ടു ദിവസം യേശു അവിടെ പഠിപ്പി​ച്ചു. അനേകർ യേശു​വിൽ വിശ്വ​സി​ച്ചു. അവർ ശമര്യ​ക്കാ​രി​യോ​ടു പറഞ്ഞു: ‘ആ മനുഷ്യൻ പറഞ്ഞ​തെ​ല്ലാം കേട്ട​പ്പോൾ അദ്ദേഹം​ത​ന്നെ​യാ​ണു ശരിക്കും ലോക​ര​ക്ഷകൻ എന്നു ഞങ്ങൾക്കു ബോധ്യ​മാ​യി.’

“കേൾക്കു​ന്ന​വ​നും ‘വരൂ’ എന്നു പറയട്ടെ. ദാഹി​ക്കുന്ന എല്ലാവ​രും വരട്ടെ. ആഗ്രഹി​ക്കുന്ന എല്ലാവ​രും ജീവജലം സൗജന്യ​മാ​യി വാങ്ങട്ടെ.”​—വെളി​പാട്‌ 22:17

ചോദ്യ​ങ്ങൾ: യേശു തന്നോടു സംസാ​രി​ച്ച​തിൽ ശമര്യ​ക്കാ​രിക്ക്‌ അത്ഭുതം തോന്നി​യത്‌ എന്തു​കൊണ്ട്‌? യേശു ആ സ്‌ത്രീ​യോട്‌ എന്തു പറഞ്ഞു?

യോഹ​ന്നാൻ 4:1-42

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക