വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 81 പേ. 190-പേ. 191 ഖ. 2
  • ഗിരിപ്രഭാഷണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഗിരിപ്രഭാഷണം
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • യേശു മഹാനായ അധ്യാപകനായിരുന്നത്‌ എന്തുകൊണ്ട്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • നന്മ ചെയ്യുന്നതിൽ തുടരുവിൻ
    2008 വീക്ഷാഗോപുരം
  • “ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • പ്രഭാഷണങ്ങളിൽ വച്ച്‌ ഏററം പ്രസിദ്ധമായത്‌
    വീക്ഷാഗോപുരം—1988
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 81 പേ. 190-പേ. 191 ഖ. 2
യേശുവിന്റെ ഗിരിപ്രഭാഷണം; ഒരു വലിയ ജനക്കൂട്ടം അതു ശ്രദ്ധിക്കുന്നു

പാഠം 81

ഗിരി​പ്ര​ഭാ​ഷ​ണം

യേശു 12 അപ്പോസ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ത്ത​ശേഷം മലയിൽനിന്ന്‌ ഇറങ്ങി​വന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം ഉണ്ടായി​രു​ന്നു. ഗലീല, യഹൂദ്യ, സോർ, സീദോൻ, സിറിയ എന്നിവി​ട​ങ്ങ​ളിൽനി​ന്നും യോർദാ​ന്റെ മറുക​ര​യിൽനി​ന്നും ഉള്ളവരാ​യി​രു​ന്നു അവർ. രോഗി​ക​ളെ​യും ഭൂതങ്ങ​ളു​ടെ ഉപദ്രവം ഉണ്ടായി​രു​ന്ന​വ​രെ​യും ആളുകൾ അവിടെ കൊണ്ടു​വന്നു. യേശു അവരെ​യെ​ല്ലാം സുഖ​പ്പെ​ടു​ത്തി. പിന്നെ യേശു ആ മലഞ്ചെ​രു​വിൽ ഇരുന്ന്‌ സംസാ​രി​ക്കാൻതു​ടങ്ങി. ദൈവ​ത്തി​ന്റെ കൂട്ടു​കാ​രാ​കാൻ നമ്മൾ എന്തു ചെയ്യണ​മെന്ന്‌ യേശു വിശദീ​ക​രി​ച്ചു. യഹോ​വയെ നമുക്ക്‌ ആവശ്യ​മു​ണ്ടെ​ന്നും യഹോ​വയെ സ്‌നേ​ഹി​ക്കാൻ പഠിക്ക​ണ​മെ​ന്നും നമ്മൾ മനസ്സി​ലാ​ക്കണം. പക്ഷേ മറ്റ്‌ ആളുകളെ സ്‌നേ​ഹി​ക്കു​ന്നി​ല്ലെ​ങ്കിൽ ദൈവ​ത്തെ​യും നമുക്കു സ്‌നേ​ഹി​ക്കാൻ കഴിയില്ല. നമ്മൾ എല്ലാവ​രോ​ടും ദയയോ​ടെ ഇടപെ​ടണം, ശത്രു​ക്ക​ളോ​ടു​പോ​ലും നീതി​യും ന്യായ​വും കാണി​ക്കണം.

യേശു പറഞ്ഞു: ‘കൂട്ടു​കാ​രെ മാത്രം സ്‌നേ​ഹി​ച്ചാൽ പോരാ. ശത്രു​ക്ക​ളെ​യും സ്‌നേ​ഹി​ക്കണം. ഉള്ളിന്റെ ഉള്ളിൽനിന്ന്‌ മറ്റുള്ള​വ​രോ​ടു ക്ഷമിക്കണം. ആർക്കെ​ങ്കി​ലും നിങ്ങ​ളോ​ടു പിണക്ക​മു​ണ്ടെ​ങ്കിൽ നേരിട്ട്‌ ആ വ്യക്തി​യു​ടെ അടുത്ത്‌ ചെന്ന്‌ ക്ഷമ ചോദി​ക്കുക. മറ്റുള്ളവർ നിങ്ങ​ളോട്‌ എങ്ങനെ പെരു​മാ​റാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ അതു​പോ​ലെ അവരോ​ടും പെരു​മാ​റുക.’

യേശുവിന്റെ ഗിരിപ്രഭാഷണം; ഒരു വലിയ ജനക്കൂട്ടം അതു ശ്രദ്ധിക്കുന്നു

വസ്‌തു​വ​ക​ക​ളെ​ക്കു​റി​ച്ചും യേശു നല്ല ഉപദേശം നൽകി. യേശു പറഞ്ഞു: ‘ഒരുപാട്‌ പണം ഉണ്ടായി​രി​ക്കു​ന്ന​തി​നെ​ക്കാൾ പ്രധാനം യഹോ​വ​യു​ടെ കൂട്ടു​കാ​രാ​യി​രി​ക്കു​ന്ന​താണ്‌. നിങ്ങളു​ടെ പണം മോഷ്ടി​ക്കാൻ ഒരു കള്ളനു കഴിയും. പക്ഷേ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സുഹൃദ്‌ബന്ധം മോഷ്ടി​ക്കാൻ ആർക്കും പറ്റില്ല. എന്തു തിന്നും, എന്തു കുടി​ക്കും, എന്ത്‌ ഉടുക്കും എന്നൊക്കെ ഓർത്ത്‌ ഇനി ഉത്‌കണ്‌ഠ​പ്പെ​ട​രുത്‌. പക്ഷികളെ നോക്കുക. അവയ്‌ക്കു തിന്നാൻ ആവശ്യ​മായ ആഹാരം ഉണ്ടെന്നു ദൈവം എപ്പോ​ഴും ഉറപ്പു​വ​രു​ത്തു​ന്നു. ഉത്‌കണ്‌ഠ​പ്പെ​ടു​ന്ന​തി​ലൂ​ടെ കൂടു​ത​ലാ​യി ഒരു ദിവസം​കൂ​ടെ ജീവി​ക്കാൻ പറ്റില്ല. നിങ്ങൾക്ക്‌ എന്താണ്‌ ആവശ്യ​മെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം, ഇക്കാര്യം മനസ്സിൽപ്പി​ടി​ക്കുക.’

യേശു സംസാ​രി​ച്ച​തു​പോ​ലെ ആരെങ്കി​ലും സംസാ​രി​ക്കു​ന്നത്‌ ആ ആളുകൾ മുമ്പൊ​രി​ക്ക​ലും കേട്ടി​ട്ടില്ല. അവരുടെ മതനേ​താ​ക്ക​ന്മാർ ഈ കാര്യ​ങ്ങ​ളൊ​ന്നും അവരെ പഠിപ്പി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. എന്തു​കൊ​ണ്ടാണ്‌ യേശു ഇത്ര മഹാനായ അധ്യാ​പ​ക​നാ​യി​രു​ന്നത്‌? കാരണം യേശു പഠിപ്പി​ച്ച​തെ​ല്ലാം യഹോ​വ​യിൽനി​ന്നുള്ള കാര്യ​ങ്ങ​ളാണ്‌.

“എന്റെ നുകം വഹിച്ച്‌ എന്നിൽനിന്ന്‌ പഠിക്കൂ. ഞാൻ സൗമ്യ​നും താഴ്‌മ​യു​ള്ള​വ​നും ആയതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഉന്മേഷം കിട്ടും.”​—മത്തായി 11:29

ചോദ്യ​ങ്ങൾ: യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാൻ നമ്മൾ എന്തു ചെയ്യണം? നിങ്ങൾ മറ്റുള്ള​വ​രോട്‌ എങ്ങനെ പെരു​മാ​റാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

മത്തായി 4:24–5:48; 6:19-34; 7:28, 29; ലൂക്കോസ്‌ 6:17-31

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക