വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 82 പേ. 192-പേ. 193 ഖ. 2
  • പ്രാർഥിക്കേണ്ട വിധം യേശു പഠിപ്പിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പ്രാർഥിക്കേണ്ട വിധം യേശു പഠിപ്പിക്കുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ദൈവം കേൾക്കുന്ന പ്രാർഥനകൾ
    2009 വീക്ഷാഗോപുരം
  • യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നു
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • പ്രാർഥന എന്ന പദവി
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • നമ്മൾ പ്രാർഥിക്കേണ്ടത്‌ യേശുവിനോടോ?
    2015 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 82 പേ. 192-പേ. 193 ഖ. 2
ഒരു പരീശൻ പൊതുസ്ഥലത്ത്‌ നിന്ന്‌ പ്രാർഥിക്കുമ്പോൾ ആളുകൾ കാണാൻവേണ്ടി നിൽക്കുന്നു

പാഠം 82

പ്രാർഥി​ക്കേണ്ട വിധം യേശു പഠിപ്പി​ക്കു​ന്നു

ആളുക​ളു​ടെ പ്രശംസ നേടാ​നാ​യി​രു​ന്നു പരീശ​ന്മാർ ഓരോ​ന്നും ചെയ്‌തത്‌. അവർ എന്തെങ്കി​ലും ദയാ​പ്ര​വൃ​ത്തി ചെയ്‌തെ​ങ്കിൽ അതു മറ്റുള്ള​വരെ കാണി​ക്കാ​നാ​യി​രു​ന്നു. ആളുകൾ കാണാൻ അവർ പൊതു​സ്ഥ​ല​ങ്ങ​ളിൽ നിന്ന്‌ പ്രാർഥി​ച്ചി​രു​ന്നു. പരീശ​ന്മാർ നീണ്ട പ്രാർഥ​നകൾ മനഃപാ​ഠ​മാ​ക്കി​യിട്ട്‌ സിന​ഗോ​ഗു​ക​ളി​ലും തെരു​വു​ക​ളു​ടെ മൂലക​ളി​ലും നിന്ന്‌ അത്‌ തന്നെയും​പി​ന്നെ​യും ഉരുവി​ട്ടു. മറ്റുള്ള​വരെ കേൾപ്പി​ക്കാ​നാണ്‌ അവർ അങ്ങനെ ചെയ്‌തത്‌. അതു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞ​പ്പോൾ ആളുകൾ അതിശ​യി​ച്ചു: ‘പരീശ​ന്മാ​രെ​പ്പോ​ലെ പ്രാർഥി​ക്ക​രുത്‌. അവരുടെ നീണ്ട പ്രാർഥ​നകൾ ദൈവത്തെ പ്രസാ​ദി​പ്പി​ക്കും എന്നാണ്‌ അവർ കരുതു​ന്നത്‌. പക്ഷേ അങ്ങനെയല്ല. പ്രാർഥന എന്നതു നിങ്ങളും യഹോ​വ​യും തമ്മിലുള്ള കാര്യ​മാണ്‌. ഒരേ കാര്യങ്ങൾ തന്നെയും​പി​ന്നെ​യും ഉരുവി​ട​രുത്‌. നിങ്ങൾക്ക്‌ ഉള്ളിന്റെ ഉള്ളിൽ എന്താണോ തോന്നു​ന്നത്‌, അതു തുറന്നു​പ​റ​യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.

ഒരു ആൺകുട്ടി മുട്ടുകുത്തി പ്രാർഥിക്കുന്നു

‘നിങ്ങൾ ഈ രീതി​യി​ലാ​ണു പ്രാർഥി​ക്കേ​ണ്ടത്‌: “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ.”’ കൂടാതെ അതതു ദിവസത്തെ ആഹാര​ത്തി​നും പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാ​നും മറ്റു വ്യക്തി​പ​ര​മായ കാര്യ​ങ്ങൾക്കും വേണ്ടി പ്രാർഥി​ക്കാ​നും യേശു അവരോ​ടു പറഞ്ഞു.

യേശു തുടർന്നു: ‘പ്രാർഥി​ക്കു​ന്നത്‌ ഒരിക്ക​ലും നിറു​ത്തി​ക്ക​ള​യ​രുത്‌. നിങ്ങളു​ടെ പിതാ​വായ യഹോ​വ​യോ​ടു നല്ല കാര്യ​ങ്ങൾക്കു​വേണ്ടി ചോദി​ച്ചു​കൊ​ണ്ടി​രി​ക്കുക. തന്റെ കുട്ടിക്ക്‌ ഏറ്റവും നല്ലതു കൊടു​ക്കാ​നാ​ണു മാതാ​പി​താ​ക്കൾ ആഗ്രഹി​ക്കു​ന്നത്‌. മകൻ അപ്പം ചോദി​ച്ചാൽ നിങ്ങൾ കല്ലു കൊടു​ക്കു​മോ? മീൻ ചോദി​ച്ചാൽ പാമ്പിനെ കൊടു​ക്കു​മോ?’

എന്നിട്ട്‌ യേശു അതിലെ ആശയം വിശദീ​ക​രി​ച്ചു: ‘മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടു​ക്കാൻ നിങ്ങൾക്ക്‌ അറിയാ​മെ​ങ്കിൽ സ്വർഗ​സ്ഥ​നായ പിതാവ്‌ നിങ്ങൾക്കു പരിശു​ദ്ധാ​ത്മാ​വി​നെ എത്രയ​ധി​കം തരും? ദൈവ​ത്തോ​ടു ചോദി​ക്കുക എന്നതാണു നിങ്ങൾ ആകെ ചെയ്യേ​ണ്ടത്‌.’ നിങ്ങൾ യേശു​വി​ന്റെ ആ ഉപദേശം അനുസ​രി​ക്കു​ന്നു​ണ്ടോ? ഏതു തരം കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു നിങ്ങൾ പ്രാർഥി​ക്കു​ന്നത്‌?

“ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും. അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടി​ക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും.”​—മത്തായി 7:7

ചോദ്യ​ങ്ങൾ: പ്രാർഥി​ക്കേണ്ട വിധം ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കാൻ യേശു എന്തു പറഞ്ഞു? നിങ്ങളു​ടെ ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ പ്രാർഥി​ക്കാ​റു​ണ്ടോ?

മത്തായി 6:2-18; 7:7-11; ലൂക്കോസ്‌ 11:13

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക