വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 87 പേ. 204-പേ. 205 ഖ. 2
  • യേശുവിന്റെ അവസാനത്തെ അത്താഴം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശുവിന്റെ അവസാനത്തെ അത്താഴം
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • യേശുവിന്റെ വിടവാങ്ങൽ വാക്കുകൾ ചെവിക്കൊള്ളൽ
    വീക്ഷാഗോപുരം—1996
  • കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം
    യേശു​—വഴിയും സത്യവും ജീവനും
  • ഒരു മാളികമുറിയിൽ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ‘എന്റെ ഓർമയ്‌ക്കായി ഇതു ചെയ്യുവിൻ’
    2013 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 87 പേ. 204-പേ. 205 ഖ. 2
യേശു വിശ്വസ്‌തരായ 11 അപ്പോസ്‌തലന്മാരോടൊപ്പം ‘കർത്താവിന്റെ സന്ധ്യാഭക്ഷണം’ ഏർപ്പെടുത്തുന്നു

പാഠം 87

യേശു​വി​ന്റെ അവസാ​നത്തെ അത്താഴം

എല്ലാ വർഷവും നീസാൻ മാസം 14-ാം തീയതി ജൂതന്മാർ പെസഹ ആചരി​ച്ചി​രു​ന്നു. യഹോവ അവരെ ഈജിപ്‌തി​ലെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വിച്ച്‌ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു കൊണ്ടു​വ​ന്നത്‌ എങ്ങനെ​യാ​ണെ​ന്ന​തി​ന്റെ ഒരു ഓർമി​പ്പി​ക്ക​ലാ​യി​രു​ന്നു അത്‌. എ.ഡി. 33-ൽ യേശു​വും അപ്പോസ്‌ത​ല​ന്മാ​രും യരുശ​ലേ​മിൽ, മുകളി​ലത്തെ ഒരു മുറി​യിൽവെച്ച്‌ പെസഹ ആചരിച്ചു. അതിന്റെ അവസാനം യേശു പറഞ്ഞു: ‘നിങ്ങളിൽ ഒരാൾ എന്നെ ഒറ്റി​ക്കൊ​ടു​ക്കും.’ അപ്പോസ്‌ത​ല​ന്മാർ അതു കേട്ട്‌ ഞെട്ടി​പ്പോ​യി. അവർ ചോദി​ച്ചു: ‘ആരാണ്‌ അത്‌?’ യേശു പറഞ്ഞു: ‘ഞാൻ ഈ അപ്പം ആർക്കു കൊടു​ക്കു​ന്നു​വോ അവനാ​യി​രി​ക്കും അത്‌.’ എന്നിട്ട്‌ യേശു ഒരു കഷണം അപ്പം യൂദാസ്‌ ഈസ്‌ക​ര്യോ​ത്തിന്‌ കൊടു​ത്തു. ഉടനെ യൂദാസ്‌ അവി​ടെ​നിന്ന്‌ എഴു​ന്നേറ്റ്‌ പോയി.

തുടർന്ന്‌ യേശു പ്രാർഥി​ച്ചു. എന്നിട്ട്‌ അപ്പം എടുത്ത്‌ നുറുക്കി ബാക്കി​യുള്ള അപ്പോസ്‌ത​ല​ന്മാർക്കു കൊടു​ത്തു. യേശു പറഞ്ഞു: ‘ഈ അപ്പം കഴിക്കൂ. ഞാൻ നിങ്ങൾക്കാ​യി തരാനി​രി​ക്കുന്ന എന്റെ ശരീര​ത്തി​ന്റെ പ്രതീ​ക​മാണ്‌ ഇത്‌.’ പിന്നെ യേശു കുറച്ച്‌ വീഞ്ഞ്‌ എടുത്തിട്ട്‌ പ്രാർഥി​ച്ചു. എന്നിട്ട്‌ അത്‌ അപ്പോസ്‌ത​ല​ന്മാർക്കു കൊടു​ത്തു. യേശു പറഞ്ഞു: ‘ഈ വീഞ്ഞ്‌ കുടിക്കൂ. ഇത്‌ പാപങ്ങ​ളു​ടെ ക്ഷമയ്‌ക്കാ​യി ഞാൻ നൽകാ​നി​രി​ക്കുന്ന രക്തത്തിന്റെ പ്രതീ​ക​മാണ്‌. നിങ്ങൾ എന്റെകൂ​ടെ സ്വർഗ​ത്തിൽ രാജാ​ക്ക​ന്മാ​രാ​യി​രി​ക്കു​മെന്നു ഞാൻ വാക്കു തരുന്നു. എന്നെ ഓർക്കാൻ എല്ലാ വർഷവും ഇതു ചെയ്യണം.’ യേശു​വി​ന്റെ അനുഗാ​മി​കൾ ഇപ്പോ​ഴും എല്ലാ വർഷവും ആ വൈകു​ന്നേരം ഒരുമിച്ച്‌ കൂടാ​റുണ്ട്‌. ആ കൂടി​വ​ര​വി​നെ ‘കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം’ എന്നാണ്‌ ഇന്നു വിളി​ക്കാറ്‌.

ഭക്ഷണത്തി​നു ശേഷം, അപ്പോസ്‌ത​ല​ന്മാർ തങ്ങളിൽ ആരാണ്‌ ഏറ്റവും വലിയവൻ എന്നതി​നെ​പ്പറ്റി തർക്കിച്ചു. പക്ഷേ യേശു അവരോ​ടു പറഞ്ഞു: ‘തന്നെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ​വ​നെ​പ്പോ​ലെ, ഒട്ടും പ്രാധാ​ന്യ​മി​ല്ലാ​ത്ത​വ​നെ​പ്പോ​ലെ, കണക്കാ​ക്കു​ന്ന​വ​നാ​ണു നിങ്ങളിൽ ഏറ്റവും വലിയവൻ.’

‘നിങ്ങൾ എന്റെ സ്‌നേ​ഹി​ത​രാണ്‌. നിങ്ങ​ളോ​ടു പറയാൻ എന്റെ പിതാവ്‌ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ഞാൻ നിങ്ങ​ളോ​ടു പറയുന്നു. പെട്ടെ​ന്നു​തന്നെ ഞാൻ സ്വർഗ​ത്തിൽ എന്റെ പിതാ​വി​ന്റെ അടു​ത്തേക്കു പോകു​ക​യാണ്‌. നിങ്ങൾ ഇവി​ടെ​ത്തന്നെ കാണും. നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കു​ന്നതു കണ്ടിട്ട്‌ നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും. ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം.’

അവസാനം യേശു പ്രാർഥി​ച്ചു. തന്റെ ശിഷ്യ​ന്മാ​രെ​യെ​ല്ലാം സംരക്ഷി​ക്ക​ണ​മെ​ന്നും സമാധാ​ന​ത്തോ​ടെ ഒരുമിച്ച്‌ പ്രവർത്തി​ക്കാൻ അവരെ സഹായി​ക്ക​ണ​മെ​ന്നും യഹോ​വ​യോട്‌ അപേക്ഷി​ച്ചു. യഹോ​വ​യു​ടെ പേര്‌ പരിശു​ദ്ധ​മാ​കേ​ണമേ എന്നും യേശു പ്രാർഥി​ച്ചു. പിന്നെ യേശു​വും അപ്പോസ്‌ത​ല​ന്മാ​രും യഹോ​വയ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടി​യിട്ട്‌ പുറ​ത്തേക്കു പോയി. യേശു​വി​നെ പെട്ടെ​ന്നു​തന്നെ അറസ്റ്റു ചെയ്യു​മാ​യി​രു​ന്നു.

“ചെറിയ ആട്ടിൻകൂ​ട്ടമേ, പേടി​ക്കേണ്ടാ. രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളു​ടെ പിതാവ്‌ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.”​—ലൂക്കോസ്‌ 12:32

ചോദ്യ​ങ്ങൾ: യേശു അപ്പോസ്‌ത​ല​ന്മാർക്ക്‌ എന്തു വാക്കു കൊടു​ത്തു? യേശു അപ്പോസ്‌ത​ല​ന്മാ​രോ​ടൊ​പ്പം അവസാ​നത്തെ അത്താഴം കഴിക്കു​മ്പോൾ പ്രധാ​ന​പ്പെട്ട ഏതെല്ലാം പാഠങ്ങ​ളാണ്‌ അവരെ പഠിപ്പി​ച്ചത്‌?

മത്തായി 26:20-30; ലൂക്കോസ്‌ 22:14-26; യോഹ​ന്നാൻ 13:1, 2, 26, 30, 34, 35; 15:12-19; 17:3-26

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക