ഭാഗം 4—ആമുഖം
യോസേഫിനെയും ഇയ്യോബിനെയും മോശയെയും ഇസ്രായേല്യരെയും കുറിച്ച് വിവരിക്കുന്നതാണ് ഈ ഭാഗം. അവർക്കെല്ലാം പിശാചിൽനിന്ന് പലതും സഹിക്കേണ്ടിവന്നു. ചിലർ അനീതിയും ജയിൽവാസവും അടിമത്തവും അനുഭവിച്ചു. ചിലർക്ക് പ്രിയപ്പെട്ടവരെ പെട്ടെന്ന് മരണത്തിൽ നഷ്ടപ്പെട്ടു. എങ്കിലും യഹോവ അവരെ പല വിധങ്ങളിൽ സംരക്ഷിച്ചു. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, യഹോവയുടെ ആ ദാസർ വിശ്വാസത്തിൽ തളർന്നുപോകാതെ തിന്മ സഹിച്ചത് എങ്ങനെയെന്നു മനസ്സിലാക്കാൻ മക്കളെ സഹായിക്കുക.
യഹോവ പത്തു ബാധകൾ വരുത്തിക്കൊണ്ട് ഈജിപ്തിലെ എല്ലാ ദൈവങ്ങളെക്കാളും ശക്തനാണെന്നു തെളിയിച്ചു. യഹോവ തന്റെ ജനത്തെ പണ്ട് എങ്ങനെ സംരക്ഷിച്ചെന്നും ഇപ്പോൾ എങ്ങനെ സംരക്ഷിക്കുന്നെന്നും ഊന്നിപ്പറയുക.